സ്‌കോട്ടിഷ് കലാകാരനാണ് ജൊനാഥൻ ഒവൻ(ജനനം ː1973). ലണ്ടനിലെ എഡിൻബർഗ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

ജൊനാഥൻ ഒവൻ
ജനനം
ജൊനാഥൻ ഒവൻ
ദേശീയതസ്കോട്ട്‌ലാന്റ്
തൊഴിൽകലാകാരൻ

ജീവിതരേഖ തിരുത്തുക

1973 ൽ ലിവർപൂളിൽ ജനിച്ചു. എഡിൻബർഗ് കോളേജ് ഓഫ് ആർട്ടിൽ നിന്ന് എം.എഫ്.എ ബിരുദം നേടി. [1]

പുരസ്കാരങ്ങൾ തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

കൊച്ചി മുസിരിസ് ബിനാലെ 2016ൽ, പെപ്പർ ഹൗസിൽ ഒവന്റെ 'അൺടൈറ്റിൽഡ്' പരമ്പരയിലെ ഒരു പെൺശിൽപ്പത്തിന്റെ മുഖം പ്രദർശിപ്പിച്ചിരുന്നു. നശിപ്പിക്കപ്പെട്ട മുഖത്തിന്റെ സ്ഥാനത്ത് ഒരു ഗോളവും ചങ്ങലക്കണ്ണിയും മാത്രം. മാർബിൾ പ്രതിമകളെ സൂക്ഷ്മമായി കൊത്തുപണിയിലൂടെ പരസ്പരബന്ധമില്ലാത്ത ഭാഗങ്ങളാക്കി മാറ്റുന്നതാണ് അദ്ദേഹത്തിന്റെ രീതി. പുതിയ ശില്പഭാഷയിൽ പ്രാചീന ശില്പത്തെ മാറ്റി രചിക്കാൻ ശ്രമിക്കുകയാണ്. എടുത്തുമാറ്റലുകളിലൂടെയാണ് ഓവെന്റെ കലാസൃഷ്ടികളെല്ലാം രൂപപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ശിൽപങ്ങൾ - എല്ലാം പേരില്ലാത്തവ - ഒരേ രീതിയിലാണ് നിർമ്മിക്കപ്പെടുന്നത്.

1875ൽ ഫ്രാൻസിൽ നിർമ്മിക്കപ്പെട്ട സൈനികന്റെ ശില്പത്തെയും ജൊനാഥൻ അൺടൈറ്റിൽഡ് പരമ്പരയിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീശില്പത്തെപ്പോലെ ഇവിടെയും മുഖം നശിപ്പിച്ച് അധികാരചിഹ്നങ്ങളുള്ള കബന്ധമായി മാറ്റിയെടുത്തു. മാർബിൾ രൂപങ്ങൾ നിരത്തിയ മുറിയിലെ ചുവരുകളിൽ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പകുതി മായ്ച്ചു കളഞ്ഞ ഫോട്ടോഗ്രാഫുകളും സിനിമാദൃശ്യങ്ങളും പതിപ്പിച്ചിട്ടുണ്ട്.[2]

പ്രദർശനങ്ങൾ തിരുത്തുക

̈* സ്കോട്ടിഷ് എൻഡാർക്ക്മെന്റ്(The Scottish Endarkenment)

  • ഡോവ്കോട്ട്
  • എഡിൻബർഗ്, 2016
  • ഹെഡ് ടു ഹെഡ്
  • സ്കോട്ടിഷ് നാഷണൽ പോർട്രെയിറ്റ് ഗാലറി
  • എഡിൻബർഗ്, 2015
  • ജനറേഷൻ : 25 ഇയേഴ്സ് ഓഫ് കണ്ടംപററി ആർട് ഇൻ സ്കോട്ട്‌ലാന്റ്
  • എഡിൻബർഗ്, 2014;
  • സിറ്റി ആർട്ട് സെന്റർ, എഡിൻബർഗ്, 2014;
  • ഫ്ലാഗ് ആർട്ട് ഫൗണ്ടേഷൻ, ന്യൂയോർക്ക്

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-09.
  2. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
"https://ml.wikipedia.org/w/index.php?title=ജൊനാഥൻ_ഒവൻ&oldid=3786659" എന്ന താളിൽനിന്ന് ശേഖരിച്ചത്