ടി.വി. സന്തോഷ്
ഭാരതീയനായ ചിത്രകാരനാണ് ടി.വി. സന്തോഷ് (ജനനം: 1968).
ടി.വി. സന്തോഷ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പുരസ്കാരങ്ങൾ | കേരള ലളിത കലാ അക്കാദമി പുരസ്കാരം (1997) |
ജീവിതരേഖ
തിരുത്തുക1968ൽ തൃശൂർ ജില്ലയിൽ ജനിച്ചു. തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രരചന അഭ്യസിച്ചു തുടങ്ങി.[1] പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ നിന്ന് ശില്പനിർമ്മാണത്തിൽ ബിരുദം നേടി. ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്ന് ബിരുദാനന്തബിരുദം നേടി.[2] ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പാസേജ് ടു ഇന്ത്യ എന്ന ചിത്ര പ്രദർശനത്തിൽ ടി.വി. സന്തോഷിന്റെ 'ഹൗണ്ടിങ്ഡൗൺ' എന്ന ശില്പം പ്രദർശിപ്പിച്ചരുന്നു.[3] ബ്രിട്ടനിലെ സെയ്‌ൻസ്‌ബെറി സെന്ററിലും[4] നോർവിച്ച് ആർട്ട് മ്യൂസിയത്തിലും ടി.വി. സന്തോഷിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
പ്രദർശനങ്ങൾ
തിരുത്തുക- വെനീസ് ബിനാലെ (2015)
- കൊളംബോ ബിനാലെ (2014)
- വാർ സോൺ: ദാസ് കുൻസ്റ്റ് മ്യൂസിയം, ഓസ്ട്രിയ (2012)
- ക്രിട്ടിക്കൽ മാസ്സ്: ടെൽ അവീവ് മ്യൂസിയം, ഇസ്രയേൽ (2012)
- ഹവാന ബിനാലെ (2012)
- ഇന്ത്യ: സാവോ പോളോ, ബ്രസീൽ (2012)
- ഇന്ത്യ: റിയോ ഡി ജനീറോ, ബ്രസീൽ (2011)
- 4-ാം മോസ്കോ ബിനാലെ (2011)
- സറേ ആർട്ട് മ്യൂസിയം, കാനഡ (2011)
- സിംഗപ്പൂർ ആർട്ട് മ്യൂസിയം, സിംഗപ്പൂർ (2011)
- പ്രാഗ് ബിനാലെ (2011)
- സാച്ചി ഗ്യാലറി, ഫ്രാൻസ് (2010)
- സാച്ചി ഗ്യാലറി, ലണ്ടൻ (2010)
- 11-ാം വാൻകൂവർ ബിനാലെ (2009)[5]
- റോയൽ അക്കാദമി ഓഫ് ആർട്സ്, ലണ്ടൻ (2009)
- MOCA, ഷാങ്ഹായ്, ചൈന (2009)
- NGMA, മുംബൈ
കൊച്ചി-മുസിരിസ് ബിനാലെ 2016
തിരുത്തുകഅക്രമത്തിന്റെ വിവിധ രൂപങ്ങൾ നമ്മളിലുണ്ടാക്കുന്ന അനുഭവങ്ങളും അവ നമ്മളെ എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്ന ജലഛായ ചിത്ര ശ്രേണിയാണ് 2016-ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള ടി.വി. സന്തോഷിന്റെ ദ പ്രൊട്ടഗോണിസ്റ്റ് ആൻഡ് ഫോക്‌ലോർസ് ഓഫ് ജസ്റ്റിസ്.[6] ബിനാലെയുടെ വേദകളിലൊന്നായ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ടി.കെ.എം. വെയർഹൗസിലാണ് ഈ ചിത്രശ്രേണി പ്രദർശിപ്പിച്ചിട്ടുള്ളത്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിതകലാ അക്കാദമിയുടെ ടി.കെ. പദ്മിനി പുരസ്കാരം (2010)[7]
- കേരള ലളിതകലാ അക്കാദമി പുരസ്കാരം (1997)[8]
- ഇൻലാക്സ് ഫൗണ്ടേഷൻ പുരസ്കാരം (1997)
- കനോരിയ സ്കോളർഷിപ്പ് (1997)
- വിശ്വഭാരതി സ്കോളർഷിപ്പ് (1990 - 1994)[9]
ശേഖരങ്ങൾ
തിരുത്തുകടി.വി. സന്തോഷിന്റെ നിരവധി ചിത്രങ്ങൾ അമേരിക്കയിലെ ക്രിസ്റ്റീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[10]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-17.
- ↑ "T. V. SANTHOSH". The Guild Art Galery.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-28. Retrieved 2017-01-17.
- ↑ http://www.scva.ac.uk/exhibitions/archive/index.php?exhibition=82&exhibit=174
- ↑ http://blog.vancouverbiennale.com/tag/tv-santhosh/
- ↑ Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
- ↑ http://www.lalithkala.org/content/other-awards
- ↑ http://www.lalithkala.org/content/state-awards
- ↑ http://www.saffronart.com/artists/t-v-santhosh
- ↑ http://www.christies.com/lotfinder/paintings/t-v-santhosh-5445993-details.aspx?from=searchresults&intObjectID=5445993&sid=86a63c61-73c0-4477-8060-da26ec68466b
പുറം കണ്ണികൾ
തിരുത്തുക- Grosvenor Gallery [1]
- The Guild [2]
- Saatchi Gallery [3] Archived 2013-05-13 at the Wayback Machine.
- The Guild [4]
- Jackshainman Gallery [5] Archived 2016-03-04 at the Wayback Machine.
- The Guild [6]
- YouTube [7]
- The Guild [8]
- The Guild [9]
- The Guild [10]
- The Guild [11]
- The Guild [12]
- Art Radar [13] Archived 2012-10-16 at the Wayback Machine./
- Saffronart "TV Santhosh Profile,Interview and Artworks"
- Further information and images from the Saatchi Gallery Archived 2013-05-13 at the Wayback Machine.
- Initial Access [14] Archived 2017-10-28 at the Wayback Machine.