ടി. ശനാതനൻ
ശ്രീലങ്കൻ സ്വദേശിയായ ചിത്രകാരനും പ്രതിഷ്ഠാപന കലാകാരനുമാണ് ദാമോദരംപിള്ള ശനാതനൻ എന്ന ടി. ശനാതനൻ.
ടി. ശനാതനൻ | |
---|---|
ജനനം | ടി. ശനാതനൻ ശ്രീലങ്ക |
ദേശീയത | ശ്രീലങ്ക |
തൊഴിൽ | കലാകാരൻ |
ജീവിതരേഖ
തിരുത്തുകജാഫ്നയിൽ ജനിച്ചു. ഡൽഹി കോളേജ് ഓഫ് ആർട്ടിൽ നിന്നും ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടി. കൊളംബോയിലും ജാഫ്നയിലും ആഭ്യന്തരയുദ്ധ കാലത്തു നിരവധി കലാപ്രദർശനങ്ങൾ നടത്തി. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങൾ സമകാലീന കലാരൂപത്തിൽ ബ്രിട്ടനിൽ എത്തിക്കുന്ന സമൂഹത്തിൽ അംഗമാണ്.
കൊച്ചി-മുസിരിസ് ബിനാലെ 2016
തിരുത്തുകമൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെയും അതിനു ശേഷം നടന്ന വംശഹത്യയുടെയും കഥകൾ പ്രതിപാദിക്കുന്ന ക്യാബിനറ്റ് ഓഫ് റസിസ്റ്റൻസ് നമ്പർ 2 എന്ന സൃഷ്ടി അവതരിപ്പിച്ചിരുന്നു. മട്ടാഞ്ചേരി ആനന്ദ് വെയർഹൗസിലെ ഈ പ്രദർശനം യുദ്ധത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന കെടുതികൾ വിവരിക്കുന്നതാണ്. ഒരു വായനശാലയിലെ കാറ്റലോഗ് മേശയാണിത്. ഓരോ അറയിലും ഓരോ കഥയുടെ സ്‌കെച്ചും മറ്റു വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ ജീവിതമാണ് മേശയുടെ ഓരോ അറയിലും അദ്ദേഹം നിറച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട നിരവധി ആർട്ടിസ്റ്റുകളുടെ സൃഷ്ടികളും അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- വിയന്നയിലെ മ്യൂസിയം ഓഫ് എത്തനോളജിയിലുൾപ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ Press Release (Eng+Mal) :KMB 2016:Artist T. Shanaathanan’s exhibit presents forgotten, personal takes on Sri Lanka’s civil war canon - 14.01.2017
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-20.