ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് കെ.ആർ. സുനിൽ (ജനനം: 1975).

കെ.ആർ. സുനിൽ
ജനനം29 ജൂൺ, 1975
ദേശീയതഇന്ത്യൻ
തൊഴിൽഫോട്ടോഗ്രാഫർ ‌
പുരസ്കാരങ്ങൾകേരള ലളിത കലാ അക്കാദമി പുരസ്കാരം (1997)

ജീവിതരേഖതിരുത്തുക

1975 മെയ് 29ന് കൊടുങ്ങല്ലൂരിൽ ജനിച്ചു.[1] തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. 1997ൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചു. ഇന്ത്യയിലും പുറത്തുമാ‌‌യി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2011ലെ ഗോൾഡൻ റോൾ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രദർശനങ്ങൾതിരുത്തുക

കെ.ആർ. സുനിലിന്റെ 'റെഡ് ഡിവോഷൻ' എന്ന ഫോട്ടോ പ്രദർശനം തൃശ്ശൂരിലും കൊച്ചിയിലും പ്രദർശിപ്പിക്കുകയുണ്ടായി. നിരവധി അന്താരാഷ്ട്ര പത്രമാസികകളിൽ കെ.ആർ. സുനിലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ജലം' എന്ന വിഷയത്തെ ആധാരമാക്കിയെടുത്ത ചിത്രങ്ങൾക്കാണ് 2016ലെ ഹാബിറ്റാറ്റ് ഇന്ത്യയുടെ ഫോട്ടോസ്‌ഫിയർ പുരസ്കാരം ലഭിച്ചത്. കേരള ലളിത കലാ അക്കാദമിയുടെയും ഗുജറാത്ത് ലളിത കലാ അക്കാദമിയുടെയും വാർഷിക പ്രദർശനങ്ങളിൽ കെ.ആർ. സുനിലിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ 2016തിരുത്തുക

കേരളത്തിലെ തുറമുഖ നഗരമായ പൊന്നാനിയിലെ ജനങ്ങളുടെ സാമൂഹ്യപരവും വ്യാപാര സംബന്ധിയുമായ ജീവിതം അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫി പരമ്പരയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ.ആർ. സുനിലിന്റെ 'വാനിഷിംഗ് ലൈഫ് വേൾഡ്സ്'.[2] പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പൊന്നാനിയുടെ ചരിത്രവും അവിടുത്തെ ജനജീവിതവുമാണ് ഈ ചിത്രങ്ങളുടെ ഉള്ളടക്കം.[3]

പുരസ്കാരങ്ങൾതിരുത്തുക

  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (1997)[4]
  • ഹാബിറ്റാറ്റ് ഫോട്ടോസ്‌ഫിയർ പുരസ്കാരം (2016)[5]

അവലംബംതിരുത്തുക

  1. http://www.indiahabitat.org/download/vag/photosphere2016/KRSunilCV.pdf
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
  3. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  4. http://www.lalithkala.org/content/state-awards
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.

പുറം കണ്ണികൾതിരുത്തുക

കെ.ആർ. സുനിൽ

"https://ml.wikipedia.org/w/index.php?title=കെ.ആർ._സുനിൽ&oldid=3803265" എന്ന താളിൽനിന്ന് ശേഖരിച്ചത്