പാകിസ്താൻ സ്വദേശിയായ ചിത്രകാരനാണ് സൽമാൻ ടൂർ. ബ്രൂക്ക്‌ലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

സൽമാൻ ടൂർ
ജനനം
ലാഹോർ, പാകിസ്താൻ
ദേശീയതപാകിസ്താൻ
തൊഴിൽചിത്രകാരൻ

ജീവിതരേഖ തിരുത്തുക

പാകിസ്താനിലെ ലാഹോറിൽ 1983 ൽ ജനിച്ചു. 2009 ൽ ബ്രൂക്ക്‌ലിൻ പ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പെയിന്റിംഗിൽ ബിരുദാനന്തര ബിരുദം നേടി. സൂഫി കവിതയുടെയും ചിന്തയുടെയും രൂപകങ്ങൾ തന്റെ രചനകളിൽ ഉപയോഗപ്പെടുത്താറുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പോപ്പ് സംസ്കാരത്തിലും കലാ ചരിത്രത്തിൽ നിന്നുള്ള ഡിസൈനുകളാൽ സമ്പന്നമാണ് ടൂർ പെയിന്റിംഗുകൾ.[1]

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

ദ റെവലേഷൻ പ്രോജക്ട് എന്ന പ്രതിഷ്ഠാപനമാണ് ആസ്പിൻവാളിലെ പ്രധാന വേദിയിൽ അവതരിപ്പിച്ചത്. ഇതിൽ ചിത്രങ്ങളുടെയും കൊളാഷുകളുടെയും ശ്രേണിക്കൊപ്പം പാകിസ്താനിൽ നിന്നും നാടു കടത്തപ്പെട്ട കവി ഹസൻ മുജ്താബ അദ്ദേഹത്തിന്റെ ഫോർ അലൻ ഗിൻസ്‌ബർഗ് എന്ന ഉറുദു കവിത വായിക്കുന്ന വീഡിയോ ദൃശ്യവുമുണ്ട്. [2]

പ്രദർശനങ്ങൾ തിരുത്തുക

  • സൽമാൻ ടൂർ ː ഡ്രായിംഗ്സ് ഫ്രം ദ ഇലക്ട്രീഷ്യൻ , ഹണി റംക, ന്യയോർക്ക്, 2015
  • ക്ലോസ് ക്വാർടേഴ്സ്, കാൻവാസ് ഗാലറി, കറാച്ചി 2014
  • ഹാപ്പി സർവന്റ്, ഐക്കോൺ ഗ്യാലറി, ന്യൂയോർക്ക്, 2013
  • ഐ ♥ കിച്ച്, റോഹ്താസ് II ഗ്യാലറി, ലാഹോർ, 2011.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-07. Retrieved 2017-01-05.
  2. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം

പുറം കണ്ണികൾ തിരുത്തുക

̽* വെബ‌സൈറ്റ് ːhttp://www.salmantoor.com Archived 2016-10-28 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=സൽമാൻ_ടൂർ&oldid=3966592" എന്ന താളിൽനിന്ന് ശേഖരിച്ചത്