ഫ്രഞ്ച് പ്രതിഷ്ഠാപന കലാകാരനാണ് ഫ്രാങ്‌സ്വാ മസബ്രൗ. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനാഷണൽ റസിഡൻസി പ്രോഗ്രാമിന്റെ ലോററ്റാണ്. 55 ആമത് സലോൺ ഡി മോൺട്രോഗ് (2010), സിയോളിലെ ആർട്ട്സോഞ്ചെ കേന്ദ്രം (2012), ഡി റോസൻ ഗ്യാലറി, പാരീസ്(2014), ദാക്കറിലെ 12ാം ബിനലെ തുടങ്ങി സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ഫ്രാങ്‌സ്വാ മസബ്രൗ
ജനനം
ഫ്രാങ്‌സ്വാ മസബ്രൗ
ദേശീയതഫ്രാൻസ്
തൊഴിൽപ്രതിഷ്ഠാപന കലാകാരൻ

ശൈലി തിരുത്തുക

തന്റെ സൃഷ്ടിയുടെ പരിസരത്തു നിന്നുള്ള വിശാദംശങ്ങളും അവിടെ ചുറ്റിത്തിരിയുമ്പോൾ ലഭിക്കുന്ന വസ്തുതകൾ ശേഖരിച്ചുമുള്ള വിവരങ്ങളെ ആശ്രയിച്ച് പ്രകടനത്തിന്റെയും ശിൽപ്പവിദ്യയുടെയും വിശാലമായ വർണ്ണരാജിയ്ക്കു ചുറ്റുമാണ് ഫ്രാൻസ് മാസബ്രൗ യുടെ കലാ സ്യഷ്ടി.

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

ഫോർട്ട് കൊച്ചിയിൽ ആസ്പിൻവാൾ ഹൗസിലെ കടലിന് അഭിമുഖമായ ബാൽക്കണിയിൽ ഹിഡൻ സ്‌കൈലൈൻസ് എന്ന കലാസൃഷ്ടിയാണ് അവതരിപ്പിച്ചത്. രണ്ടു ദൂരദർശിനികളാണ് ഇതിലുള്ളത്. ഒരു ദൂരദർശിനി ആസ്പിൻവാൾ ഹൗസിലും മറ്റൊന്ന് ഫോർട്ട് കൊച്ചി ബീച്ചിലുമാണ്. വ്യത്യസ്തമായ വീക്ഷണത്തിനു വേണ്ടി ഒരു സോഫ്റ്റ്‌വെയർ തന്നെ രൂപീകരിച്ചിട്ടുണ്ട്.[1] ഹിഡൻ സ്കൈലൈൻ മിഥ്യാബോധ ത്തെക്കുറിച്ചും ഉൾക്കാഴ്ചയെക്കുറിച്ചുമുള്ളതാണ്. ദൂരദർശിനിക്കു മുകളിലൂടെ നോക്കുമ്പോൾ കാണുന്ന യഥാർത്ഥ ദൃശ്യത്തിന് സമാനമല്ല അതിനകത്തു കൂടി നോക്കുമ്പോൾ കിട്ടുന്നത്. അത് മങ്ങിയ കാഴ്ചയാണ്. എന്നാൽ കൂടുതൽ സൂക്ഷ്മമായി നോക്കിയാൽ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന യൂറോപ്യൻ ബന്ധത്തെ തിരിച്ചറിയാനാകും. കൊച്ചി മുസിരിസ് ബിനാലെയ്ക്കു വേണ്ടി മാസബ്രൗ കൊച്ചി നഗരത്തെ ഒപ്പിയെടുക്കുകയും യാഥാർഥ്യത്തിൽ നിന്ന് മാറ്റങ്ങൾ വരുത്തി അതിനെ ചിത്രങ്ങളുടെ ശ്രേണിയിലൂടെ പുനർനിർമ്മിച്ചിരിക്കുന്നു.[2]

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/ernakulam/malayalam-news/kochi-1.1736151[പ്രവർത്തിക്കാത്ത കണ്ണി]
  2. "Press Release (English) :François Mazabraud unveils Kochi's hidden truths and fictions at Biennale - 16.02.2017".
"https://ml.wikipedia.org/w/index.php?title=ഫ്രാങ്‌സ്വാ_മസബ്രൗ&oldid=3806434" എന്ന താളിൽനിന്ന് ശേഖരിച്ചത്