ഭാരതീയയായ നർത്തകിയാണ് പദ്മിനി ചെട്ടൂർ.  (ജനനം 1970) സുപ്രസിദ്ധ നർത്തകിയായ ചന്ദ്രലേഖയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു.  ചെന്നൈ കേന്ദ്രീകരിച്ച് "പദ്മിനി ചെട്ടൂർ ഡാൻസ് കമ്പനി"എന്ന പേരിൽ നൃത്ത കമ്പനി നടത്തുന്നു.[1][2][3]

പദ്മിനി ചെട്ടൂർ
ജനനം1970
തൊഴിൽനർത്തകി
സജീവ കാലം1989 -
Current group"പദ്മിനി ചെട്ടൂർ ഡാൻസ് കമ്പനി"
വെബ്സൈറ്റ്[1]

ആദ്യകാല ജീവിതം

തിരുത്തുക

 1970 ൽ ജനിച്ച പത്മിനി കുട്ടിക്കാലത്തേ ഭരതനാട്യ നൃത്ത പഠനമാരംഭിച്ചു.  ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും (ബിറ്റ്സ്), പിലാനി 1991 ൽ ബിരുദം നേടി.[4]

നൃത്ത ജീവിതം

തിരുത്തുക

 1989 ൽ ആദ്യ നൃത്ത പരീക്ഷണത്തിനു തുടക്കം കുറിച്ചു.[5]

1991 ൽ ചന്ദ്രലേഖയുടെ നൃത്ത കമ്പനിയിൽ ചേർന്ന അവർ 2001, വരെ അവരുമൊത്ത് അവതരണങ്ങൾ നടത്തി. ‘ ലീലാവതി ’, ‘ പ്രാണ ’, ‘ ഐംഗിക ’, ‘ ശ്രീ’  ‘ യന്ത്ര ’, ‘ മഹാകാളി ’, ‘ ശരീര ’ തുടങ്ങിയ ചന്ദ്രലേഖ നൃത്താവതരണങ്ങളിൽ പങ്കെടുത്തു. [6][7] 1999 ൽ ‘ വിംഗ്സ് ആന്റ് മാസ്ക്സ്' എന്ന അവതരണത്തിലൂടെ ശ്രദ്ധേയയായി. ബ്രൗൺ, ജ ഡ്യൂയറ്റ് അൺസംഗ്, ഫ്രജിലിറ്റി (2001), സോളോ (2003) 'പേപ്പർഡോൾ' തുടങ്ങിയ ഗ്രൂപ്പ് അവതരണങ്ങൾ നടത്തി.   2006 ൽ ‘പുഷ്ഡ്’ എന്ന പത്മിനിയുടെ അവതരണം, സോൾ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിൽ (SPAF) അരങ്ങേറി.[8] ബ്രസൽസ്, ഹോളണ്ട്, സാൽസ്‌ബർഗ്, പാരീസ്, ലിസ്ബൺ എന്നിവടങ്ങളിലും നാടകാവതരണം നടത്തി. ‘ബ്യൂട്ടിഫുൾ തിംഗ് 1’ എന്ന ഗ്രൂപ്പവതരണവും ‘ബ്യൂട്ടിഫുൾ തിംഗ് 2’ എന്ന 'സോളോ' നൃത്തവും ശരീരത്തിന്റെ സൗന്ദര്യത്തിന്റെ രാഷ്ട്രീയം കൈകാരേയം ചെയ്യുന്നവയായിരുന്നു.   ഇന്ത്യയിലും വിദേശത്തും ധാരാളം അവതരണങ്ങൾ നടത്തി. ‘വാൾ ഡാൻസിംഗ്’[9] എന്ന ഗ്രൂപ്പ് അവതരണം ഈ വഴിക്കുള്ള ഒരു തുടരന്വേഷണമായിരുന്നു. ഈ സൃഷ്ടി വിയന്നയിലെയും സിംഗപ്പൂരിലെയും വിവിധ മ്യൂസിയങ്ങളിലും ഗാലറികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.  ഈ അവതരണത്തിനിടെയാണ് ഫ്രഞ്ച് കൊറിയോഗ്രാഫറായ ഡേവിഡ് റോളണ്ടുമൊത്ത് കോലം എന്ന അവതരണം നടത്തിയത്. കഥനങ്ങളിലൂടെയുള്ള നൃത്തരൂപങ്ങൾ വളരെ അപൂർവ്വമായേ അവർ അവതരിപ്പിക്കാറുള്ളൂ. ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപത്തെ അവർ നിരാകരിക്കുന്നു.  പാരമ്പര്യത്തിന് പുറത്ത് നടത്താവുന്ന പരീക്ഷണ നൃത്ത അവതരണങ്ങളിലാണ് അവർ ശ്രദ്ധ ചെലുത്തുന്നത്.   

ഇംഗ്ലണ്ട്, നെതർലാന്റ്സ്, ജർമ്മനി എന്നിവടങ്ങളിൽ ആർട്ടിസ്റ്റ് ഇൻ റസിഡൻസ് ആയി പ്രവർത്തിച്ചു. ബേസ്മെന്റ് 21 എന്ന കലാകാര കൂട്ടായ്മയുടെ സ്ഥാപകാംഗമാണ്.  

അവതരണങ്ങൾ

തിരുത്തുക
  • ‘ വിംഗ്സ് ആന്റ് മാസ്ക്സ്' (നിർമ്മാണം/ അവതരണം, 1999)
  • ഫ്രജിലിറ്റി(നിർമ്മാണം/ അവതരണം, 2001)
  • 'സോളോ'  (നിർമ്മാണം/ അവതരണം, 2003)
  • 'പേപ്പർഡോൾ' (നിർമ്മാണം/ അവതരണം, 2005)
  • ‘പുഷ്ഡ്’ (നിർമ്മാണം/ അവതരണം, 2006)[10]
  • ‘ബ്യൂട്ടിഫുൾ തിംഗ് 1’(നിർമ്മാണം/ അവതരണം,2009)
  • ‘ബ്യൂട്ടിഫുൾ തിംഗ് 2’ (നിർമ്മാണം/ അവതരണം,2011)
  • ‘വാൾ ഡാൻസിംഗ്’(നിർമ്മാണം/ അവതരണം, 2012)
  • കോലം (ഡേവിഡ് റോളണ്ടുമൊത്ത്) (നിർമ്മാണം/ അവതരണം, 2014)
  • വർണ്ണം (നിർമ്മാണം/ അവതരണം, 2016)

കൊച്ചി-മുസിരിസ് ബിനാലെ 2016

തിരുത്തുക

ബിനാലെയുടെ ആദ്യ ആഴ്ചയിൽ ഡേവിഡ് ഹാളിലാണ് മൂന്നു മണിക്കൂർ നിണ്ടു നിന്ന പദ്മിനിയുടെ നാട്യാവതരണം നടന്നത്. ഒരാഴ്ചയോളം എല്ലാ ദിവസവും ഈ പ്രകടനത്തിൽ ചിരപരിചിതമായ പാട്ടുകൾ, വേറിട്ടു നിൽക്കുന്ന നൃത്ത ചലനങ്ങൾ, സമകാലീന എഴുത്തുകാരുടെ രചനകൾ എന്നിവയുണ്ടായിരുന്നു. ഭരതനാട്യത്തിലെ പ്രധാനഭാഗമായ വർണത്തിന്റെ പുനർവ്യാഖ്യാനമായിരുന്നു പദ്മിനി ചെട്ടൂർ നടത്തിയത്. വർണത്തിൽ ശരീരമെന്നത് ജൈവഘടകം മാത്രമാണ്. പുന:സൃഷ്ടിക്കപ്പെട്ട ജതികളലൂടെയാണ് അവ മുന്നോട്ട് പോകുന്നത്. പ്രേമമെന്ന വികാരത്തിന്റെ ആത്മനിർഭരതയും സൗന്ദര്യവും ഗാംഭീര്യവുമെല്ലാം വർണത്തിലൂടെ പകരുകയായിരുന്നു പദ്മിനിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പ്രദർശനമാണ് ബിനാലെയിൽ നടന്നത്. രതിജന്യത, കാത്തിരിപ്പ്, നഷ്ടബോധം എന്നിങ്ങനെ പ്രേമത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചായിരുന്നു വർണത്തിന്റെ അവതരണം.[11] ആദ്യ ആഴ്ചയ്ക്ക് ശേഷം മൂന്നു മണിക്കൂർ നീണ്ട വർണം 22 മിനിട്ടുള്ള ഭാഗങ്ങളായി ഡേവിഡ് ഹാളിൽ വീഡിയോ പ്രദർശനം നടത്തിവരുന്നു. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തെ വിമർശനാത്മകമായി സമീപിക്കുന്ന നൃത്തസംവിധാനത്തിന്റെ വീഡിയോയാണിത്.[12] [13]

  1. Swaminathan, Chitra (22 November 2008). "Beyond boundaries". The Hindu. Archived from the original on 2012-11-07. Retrieved 13 February 2010.
  2. Venkatraman, Leela (22 January 2010). "Is collaboration the new age mantra?". The Hindu. Archived from the original on 2010-01-31. Retrieved 13 February 2010.
  3. "Celebrating the creative spirit". The Hindu. 26 November 2001. Archived from the original on 2003-10-19. Retrieved 13 February 2010.
  4. "Notable Alumni". BITS Alumni Association. Retrieved 13 February 2010.
  5. O'Shea, Janet (2007). At Home in the world: Bharata natyam on the Global stage. Wesleyan University Press. p. 17. ISBN 0-8195-6837-6.
  6. "Beyond boundaries". The Hindu. Nov 22, 2008. Archived from the original on 2012-11-08. Retrieved 24 November 2010.
  7. "You in the third row, wake up!". Tehelka Magazine. Vol 7, Issue 47, Dated November 27, 2010. Archived from the original on 2012-10-29. Retrieved 24 November 2010. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  8. "Dance Review: Pushed – A unique Indo-Korean dance venture". Nartaki. December 27, 2006.
  9. Swaminathan, Chitra (2012-11-30). "Writing on the wall". The Hindu (in Indian English). ISSN 0971-751X. Retrieved 2016-11-10.
  10. Pushed
  11. Press Release (Malayalam) : KMB 2016: Padmini Chettur composes new language of the body in ‘Varnam’- 10.01.2017
  12. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-13.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പദ്മിനി_ചെട്ടൂർ&oldid=4100124" എന്ന താളിൽനിന്ന് ശേഖരിച്ചത്