ഇന്ത്യയുടെ ഭരണഘടന

ഇന്ത്യയിലെ പരമോന്നത നിയമം
(Constitution of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (English: Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.[4] 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470)

ഇന്ത്യൻഭരണഘടന
Original titleConstitution of India भारतीय संविधान (IAST: Bhāratīya Saṃvidhāna)
അധികാരപരിധി India
അംഗീകരിച്ചത്26 നവംബർ 1949; 75 വർഷങ്ങൾക്ക് മുമ്പ് (1949-11-26)
നിലവിൽ വന്നത്26 ജനുവരി 1950; 74 വർഷങ്ങൾക്ക് മുമ്പ് (1950-01-26)
സമ്പ്രദായംപരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്ക്
ശാഖകൾമൂന്ന് (കാര്യനിർവ്വഹണം, നിയമനിർമ്മാണം, നീതിന്യായം)
രാഷ്ട്രത്തലവൻഇന്ത്യയുടെ രാഷ്ട്രപതി
നിയമനിർമ്മാണസഭകൾരണ്ട് (രാജ്യസഭയും ലോക്സഭയും)
കാര്യനിർവ്വഹണംപ്രധാനമന്ത്രി നയിക്കുന്ന മന്ത്രിസഭ
(ലോക്സഭയോട് ഉത്തരവാദിത്ത്വം)
നീതിന്യായംസുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ
അധികാരവിഭജനംഫെഡറൽ[1]
ഇലക്ടറൽ കോളേജ്ഉണ്ട്
(രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തിരഞ്ഞെടുക്കുവാൻ)
Entrenchments2
ഭേദഗതികൾ106
അവസാനം ഭേദഗതി ചെയ്തത്21 സെപ്റ്റംബർ 2023 (106th)
സ്ഥാനംപാർലമെന്റ് മന്ദിരം, ന്യൂ ഡൽഹി, ഇന്ത്യ
രചയിതാവ്(ക്കൾ)
ഒപ്പിട്ടവർ284 (ഭരണഘടന നിർമ്മാണസഭയിലെ അംഗങ്ങൾ)
അസാധുവാക്കപ്പെട്ടത്ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, 1947
Constitution of India as of 1957 (Hindi)

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.[5]

രൂപവത്കരണ പശ്ചാത്തലം

തിരുത്തുക

1946-ലെ കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു.[6] ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.

സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ 9-ന് ചേർന്നു.1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു.[6] ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.

29 ഓഗസ്റ്റ് 1947-ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.

ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ചു.

1949 നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും 8 പട്ടികകളും മാത്രമാണു ണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടെ തന്നെ.

ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.

പ്രത്യേകതകൾ

തിരുത്തുക
  • ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
  • 25 ഭാഗങ്ങൾ, 470 അനുഛേദങ്ങൾ, 12 പട്ടികകൾ
  • ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.[7][8]
  • ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
  • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
  • പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
  • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
  • പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
  • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്ഥിതി നിർമ്മിച്ചു.

ഭരണഘടനാ ശിൽപി

തിരുത്തുക

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ.ബി.ആർ.അംബേദ്കർ ആണ്.

 
ആമുഖത്തിന്റെ മൂലപാഠം.

ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാക്യത്തിലുള്ള ഒന്നാണ് ഈ ആമുഖം. എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഢമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. മതേതരം (secular) എന്ന വാക്ക് നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ൽ ആണ് കൂട്ടിച്ചേർക്കപ്പെട്ടത്. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും പറയപ്പെടുന്നു.

ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.

ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്.[6] ആമുഖം ഇപ്രകാരമാണ്:



ഭാഗങ്ങൾ

തിരുത്തുക

ഭാഗം 1 (അനുഛേദങ്ങൾ 1-4)

തിരുത്തുക

യൂണിയനും അതിന്റെ ഭൂപ്രദേശങ്ങളും

തിരുത്തുക

ഭരണഘടനയുടെ ഒന്നാം ഭാഗം ഇന്ത്യ എന്ന രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും പ്രവശ്യകളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു.

ഇന്ത്യ” സംസ്ഥാനങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രവശ്യകളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കാനും, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ പുനർനിർ‌ണ്ണയിക്കാനുമുള്ള നിയമനിർമ്മാണം പാർലമന്റാണ് നടത്തേണ്ടത്. എന്നാൽ അത്തരം നിയമനിർമ്മാണത്തിനടിസ്ഥാനമായ ബിൽ ഏതൊക്കെ സംസ്ഥാനങ്ങളെ ആ പുനർനിർ‌ണ്ണയം ബാധിക്കുമോ, അവയുടെ നിയമസഭകൾക്കയച്ച് അവയുടെ അഭിപ്രായങ്ങൾ കൂടി വ്യക്തമാക്കിയതിനു ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത്തരം പുനർനിർ‌ണ്ണയങ്ങൾ ഭരണഘടനയിലെ പട്ടികകൾക്ക് മാറ്റം വരുത്തുമെങ്കിലും ഭരണഘടനാഭേദഗതിയായി കണാക്കാക്കപ്പെടുന്നില്ല.

ഭരണഘടന രൂപപ്പെട്ടപ്പോൾ മൂന്നു തരത്തിലുള്ള സംസ്ഥാനങ്ങളാണ് രൂപപ്പെടുത്തിയത്. അവ ഒന്നാം പട്ടികയിലെ എ, ബി, സി എന്ന ഭാഗങ്ങളിലാണിവ ചേർത്തിരുന്നത്. എ ഭാഗം സംസ്ഥാനങ്ങൾ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും ഗവർണറുമാണുണ്ടായിരുന്നത്. ബി ഭാഗമാകട്ടെ, പഴയ നാട്ടുരാജ്യങ്ങളോ (ഉദാ: മൈസൂർ ) നാട്ടുരാജ്യങ്ങളുടെ കൂട്ടങ്ങളോ (ഉദാ: തിരുവതാംകൂർ-കൊച്ചി) ആയിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും, നാട്ടു രാജ്യത്തിന്റെ രാജാവായിരുന്ന രാജപ്രമുഖനുമാണുണ്ടായിരുന്നത്. സി ഭാഗത്തിലാകട്ടെ ചീഫ് കമ്മീഷണറുടെ കീഴിലുള്ള പ്രദേശങ്ങളും ചില ചെറിയ നാട്ടു രാജ്യങ്ങളുമാണുണ്ടായിരുന്നത്.

ഭരണഘടന രൂപപ്പെട്ട സ്വതന്ത്രഭാരതത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്ന് ജസ്റ്റിസ് ഫസൽ അലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുനർ‌സംഘടനാ കമ്മീഷനെ 1953-ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർ‌ദ്ദേശമനുസരിച്ചാണ് 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർ‌ണ്ണയിച്ച് സംസ്ഥാന പുനർ‌സംഘടനാ നിയമം Archived 2008-05-16 at the Wayback Machine. പാസാക്കപ്പെട്ടത്. 1956-നു് ശേഷം സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രവശ്യകളുടെയും അതിരുകൾ പുന:ക്രമീകരിച്ച് പല നിയമങ്ങളും ഉണ്ടായി.
1959 - ആന്ധ്രപ്രദേശ് മദ്രാസ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം
1959 - രാജസ്ഥാൻ മദ്ധ്യപ്രദേശ് (ഭൂമി കൈമാറ്റ) നിയമം
1960 - ബോംബെ (പുനർ‌സംഘടനാ) നിയമം
1960 - പിടിച്ചെടുത്ത പ്രദേശങ്ങൾ (കൂട്ടിച്ചേർക്കൽ നിയമം)
1962 - നാഗലാന്റ് സംസ്ഥാന നിയമം
1966 - പഞ്ചാബ് (പുനർ‌സംഘടനാ) നിയമം
1968 - ആന്ധ്രപ്രദേശ് മൈസൂർ (ഭൂമി കൈമാറ്റ) നിയമം
1970 - ഹിമാചൽ പ്രദേശ് സംസ്ഥാന നിയമം
1970 - ബിഹാർ ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം
1971 - വടക്ക്കിഴക്കൻ പ്രദേശം (പുനർ‌സംഘടനാ) നിയമം
1979 - ഹരിയാന-ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം
1986 - മിസോറാം സംസ്ഥാന നിയമം
1986 - അരുണാചൽ പ്രദേശ് സംസ്ഥാന നിയമം
1987 - ഗോവ-ദാമൻ-ദ്യൂ പുനർ‌സംഘടനാനിയമം
2000 - ബിഹാർ (പുനർ‌സംഘടനാ) നിയമം
2000 - മദ്ധ്യപ്രദേശ് (പുനർ‌സംഘടനാ) നിയമം
2000 - ഉത്തർപ്രദേശ് (പുനർ‌സംഘടനാ) നിയമം

ഏറ്റവുമൊടുവിൽ രൂപപ്പെട്ട തെലങ്കാന ഉൾപ്പെടെ ഇന്ത്യയിൽ ഇന്ന് 28

സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശവും ഉണ്ട്.

രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങൾ, സംസ്‌ഥാനങ്ങൾ

1. രാഷ്‌ട്ര നാമവും, രാഷ്‌ട്രഘടകങ്ങളും
2. പുതിയ സംസ്ഥാനങ്ങളുടെ പ്രവേശനം / സ്‌ഥാപനം
2A. (നിലവിലില്ല)
3. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണവും, നിലവിലെ സംസ്ഥാനങ്ങളുടെ പേര്‌, വിസ്‌തൃതി, അതിരു് എന്നിവയിലെ പുനർനിർണ്ണയവും.
4.ഒന്നും നാലും ഷെഡ്യൂളുകൾ ഭേദഗതി ചെയ്യുന്നതിനും അനുബന്ധവും ആകസ്മികവും അനന്തരവുമായ കാര്യങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതിനായി ആർട്ടിക്കിൾ 2, 3 എന്നിവയ്ക്ക് കീഴിൽ ഉണ്ടാക്കിയ നിയമങ്ങൾ


ഭാഗം 2 (അനുഛേദങ്ങൾ 5-11)

തിരുത്തുക

രാഷ്‌ട്ര പൗരത്വം

5. ഭരണഘടനാ പ്രഖ്യാപന കാലത്തെ പൗരത്വം.
6. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറിപ്പാർത്ത (തിരിച്ചു വന്ന) ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം.
7. പാകിസ്താനിലേക്ക്‌ കുടിയേറിപ്പാർത്ത ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം.
8. ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്ന ചില പ്രത്യേക ഇന്ത്യൻ വംശജർക്കുള്ള പൗരത്വാവകാശം.
9. ഒരു വ്യക്തി സ്വയം, ഒരു വിദേശരാജ്യത്തെ പൗരത്വം നേടുകയാണെങ്കിൽ, അയാൾക്ക്‌ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെടുന്നു.
10. പൗരത്വാവകാശത്തിന്റെ തുടർച്ച.
11. പാർലമെന്റ്‌, നിയമമുപയോഗിച്ച്‌ പൗരത്വാവകാശം നിയന്ത്രിക്കുന്നു.


ഭാഗം 3 (അനുഛേദങ്ങൾ 12-35)

തിരുത്തുക

ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾ

തിരുത്തുക

12. ഭരണകൂടം എന്നതിന്റെ നിർവചനം
13. മൌലികാവകാശങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അസാധു
സമത്വത്തിനുള്ള അവകാശം (14-18)
14. നിയമത്തിനു മുന്നിലെ സമത്വം
15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌).
17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
18.ബഹുമതികൾ നിർത്തലാക്കൽ
സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
E. ഇന്ത്യയുടെ ഏത്‌ ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം.
F.(ഒഴിവാക്കിയത്).
G. ഇഷ്‌ടമുള്ള ജോലി മാന്യമായി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം.
20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം.
21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
21A. വിദ്യാഭ്യാസത്തിനുള്ള അവകാശം

22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.
ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം (23-24)
23. നിർബന്ധിത വേല നിരോധിക്കുന്നു.
24. ബാലവേല നിരോധിക്കുന്നു.
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ
b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ
ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാൺ ധരിയ്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്.

26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.


27. മതത്തിന്റെ പരിപോഷണത്തിനോ ഉന്നമനത്തിനോ ആയി നിർബന്ധിതമായ നികുതികളോ പിരിവുകളോ നൽകുന്നതിൽ നിന്നും ഒഴിവാകുവാനുള്ള അവകാശം.



28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.
1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടുള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടുള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടുള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ (29-31)
29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം.
1) സ്വന്തമായി ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങൾക്കോ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വർഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിയ്ക്കുവാൻ‍ പാടുള്ളതല്ല.

30. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം.
1) മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേല്പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ സംസ്ഥാനം നിശ്ചയിക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിക്കുന്നതാവരുത്.
2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താൽ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല.
31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.
ഭരണഘടനയിൽ ഇടപെടുന്നതിനുള്ള അവകാശം (32-35)
32. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ.
32A. (നിലവിലില്ല).
33. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം.
34.
35. പാർട്ട്‌-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിർമ്മാണാധികാരം.


ഭാഗം 4 (അനുഛേദങ്ങൾ 36-51)

തിരുത്തുക

രാഷ്‌ട്ര നയങ്ങൾക്കുള്ള അടിസ്ഥാന തത്ത്വങ്ങൾ

തിരുത്തുക

36. നിർവചനം

37. ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളുടെ പ്രയോഗവൽകരണം.

38. ജനങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് രാഷ്‌ട്രം സാമൂഹ്യവ്യവസ്ഥിതി ഉറപ്പ്‌ വരുത്തണം.

39. നയരൂപവത്കരണത്തിന് രാഷ്‌ട്രം പിന്തുടരേണ്ട ചില പ്രത്യേക അടിസ്ഥാനതത്വങ്ങൾ

39A. തുല്യനീതിയും, സൗജന്യ നിയമ സഹായവും.

40. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം

41. പ്രത്യേക സാഹചര്യങ്ങളിലെ പൊതുസഹായത്തിനും, തൊഴിലിനും, വിദ്യാഭ്യാസത്തിനുമുള്ള അവകാശം.

42.

43. തൊഴിലാളികൾക്കുള്ള ജീവിതവരുമാനം തുടങ്ങിയവ.

43A. വ്യവസായ നടത്തിപ്പിൾ തൊഴിലാളികളുടെ പങ്കാളിത്തം.

44. പൗരന്മാർക്കുള്ള ഏക സിവിൽ കോഡ്‌

45. കുട്ടികൾക്ക്‌ നിർബന്ധിത-സൗജന്യ വിദ്യാഭ്യാസം

46. പട്ടിക ജാതി, പട്ടികവർഗ്ഗ എന്നിവരുടെയും മറ്റു പിന്നോക്ക മേഖലയിലുള്ളവരുടെയും സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി.

47. പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെ പുരോഗതിക്കും, പോഷകനിലവാരവും, ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലും രാഷ്‌ട്രത്തിന്റെ ദൌത്യം. മദ്യതിന്റെയും മയക്കുമരുന്നിന്റെയും നിരോധനം

48. കന്നുകാലികളുടെ ബലി നിരോധനം

48A. വനം, വന്യമൃഗ സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും.

49. ദേശീയപ്രാധാന്യമുള്ള വസ്‌തുക്കളുടെയും, സ്ഥലങ്ങളുടെയും ചരിത്രസ്‌മാരകങ്ങളുടെയും സംരക്ഷണം.

50.എക്സിക്യൂട്ടീവിൽ നിന്ന് ജുഡീഷ്യറിയെ വേർതിരിക്കുക

51. അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം.


ഭാഗം 4എ (അനുഛേദം‍ 51A)

തിരുത്തുക

ഇന്ത്യൻ പൗരന്റെ കടമകൾ (1976-ലെ 42ആം ഭേദഗതി വഴി കൂട്ടിച്ചേർത്തത്‌)

51A. മൗലിക ധർമ്മങ്ങൾ


ഭാഗം 5 (അനുഛേദങ്ങൾ 52-151)

തിരുത്തുക

രാഷ്ട്രതല ഭരണസംവിധാനം

52.രാഷ്ട്രപതി

61. രാഷ്ട്രപതിയുടെ കുറ്റവിചാരണ / പുറത്താക്കൽ നടപടിക്രമം.

63. ഉപരാഷ്ട്രപതി

72. പൊതുമാപ്പ് കൊടുക്കാനുള്ള രാഷ്ട്രപതിയുടെ അവകാശം.

76. അറ്റോണി ജനറൽ ഓഫ് ഇന്ത്യ

108. സംയുക്ത സമ്മേളനം.

110. മണിബില്ല്

112. ബഡ് ജറ്റ്(Annual Financial Statement)

123. ഓർഡിനൻസ്.

124. സുപ്രീം കോടതി

148. കണ്ട്രോളറും ഓഡിറ്റർ ജനറലും


ഭാഗം 6 (അനുഛേദങ്ങൾ 152-237)

തിരുത്തുക

സംസ്ഥാനതല ഭരണസംവിധാനം

213.Ordinance issued by the Governor.

214. ഹൈക്കോടതി

243 A. ഗ്രാമസഭ


ഭാഗം 7 (അനുഛേദം‍ 238)

തിരുത്തുക

ഒന്നാം പട്ടികയിൽ, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങൾ
( 1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി)


ഭാഗം 8 (അനുഛേദങ്ങൾ 239-242)

തിരുത്തുക

രാഷ്ട്രഘടക പ്രദേശങ്ങൾ
(രാഷ്ട്രപതിഭരണ പ്രദേശങ്ങൾ)


ഭാഗം 9 (അനുഛേദങ്ങൾ 243-243O)

തിരുത്തുക

പഞ്ചായത്തുകൾ


ഭാഗം 9എ (അനുഛേദങ്ങൾ 243P-243ZG)

തിരുത്തുക

മുനിസിപ്പാലിറ്റികൾ


ഭാഗം 10 (അനുഛേദങ്ങൾ 244-244A)

തിരുത്തുക

പട്ടികപ്പെടുത്തിയതും ഗിരിവർഗ്ഗ പ്രദേശങ്ങളും

ഭാഗം 11 (അനുഛേദങ്ങൾ 245-263)

തിരുത്തുക

രാഷ്ട്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ


ഭാഗം 12 (അനുഛേദങ്ങൾ 264-300A)

തിരുത്തുക

സാമ്പത്തികം, സ്വത്ത്‌-വക, കരാർ.

280. ധനകാര്യ കമ്മീഷൻ


ഭാഗം 13 (അനുഛേദങ്ങൾ 301-307)

തിരുത്തുക

ഇന്ത്യൻ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര


ഭാഗം 14 (അനുഛേദങ്ങൾ 308-323)

തിരുത്തുക

രാഷ്ട്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലെ സേവനങ്ങൾ

315. UPSC - യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ


ഭാഗം 14എ (അനുഛേദങ്ങൾ 323A-323B)

തിരുത്തുക

നീതിന്യായ വകുപ്പ്‌


ഭാഗം 15 (അനുഛേദങ്ങൾ 324-329A)

തിരുത്തുക

തിരഞ്ഞെടുപ്പ്

324. തിരഞ്ഞെടുപ്പ് കമ്മീഷൻ

326. യൂണിവേഴ്സൽ അഡ്ലട്ട് ഫ്രാൻഞ്ചയ്സ്


ഭാഗം 16 (അനുഛേദങ്ങൾ 330-342)

തിരുത്തുക

പ്രത്യേകവിഭാഗങ്ങൾക്കുള്ള പ്രത്യേകസംവരണങ്ങൾ

330. ലോക് സഭയിൽ പട്ടികജാതി / പട്ടികവർഗ സംവരണം

332. നിയമസഭയിൽ പട്ടികജാതി / പട്ടികവർഗ സംവരണം

338. പട്ടികജാതി

338 A. പട്ടികവർഗം


ഭാഗം 17 (അനുഛേദങ്ങൾ 343-351)

തിരുത്തുക

ഔദ്യോഗിക ഭാഷകൾ


ഭാഗം 18 (അനുഛേദങ്ങൾ 352-360)

തിരുത്തുക

അടിയന്തര അവസ്ഥാവിശേഷങ്ങൾ

352.ദേശീയ അടിയന്തരാവസ്ഥ

356.സംസ്ഥാന അടിയന്തരാവസ്ഥ

360. സാമ്പത്തിക അടിയന്തരാവസ്ഥ


ഭാഗം 19 (അനുഛേദങ്ങൾ 361-367)

തിരുത്തുക

മറ്റു പലവക അവസ്ഥാവിശേഷങ്ങൾ


ഭാഗം 20 (അനുഛേദങ്ങൾ 368)

തിരുത്തുക

368. ഭരണഘടനയിലെ മാറ്റത്തിരുത്തലുകൾ


ഭാഗം 21 (അനുഛേദങ്ങൾ 369-392)

തിരുത്തുക

താൽകാലിക, മാറ്റങ്ങൾക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്ഥാവിശേഷങ്ങൾ

370. ജമ്മു-കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക സംവിധാനം.


ഭാഗം 22 (അനുഛേദങ്ങൾ 393-395)

തിരുത്തുക

(ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവർത്തനം, തിരിച്ചെടുക്കൽ


പട്ടികകൾ

തിരുത്തുക

ഭേദഗതികൾ

തിരുത്തുക

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികളെകുറിച്ച് പ്രതിപാദിക്കുന്നത് വകുപ്പ് 368ലാണ്.

സുപ്രധാന മാറ്റങ്ങൾ താഴെകൊടുത്തിരിക്കുന്നു.

  • ആമുഖം ഒരു പ്രാവശ്യം മാത്രമെ ഭേദഗതി ചെയ്തിട്ടുള്ളു.
  • 1 - ആം ഭേദഗതി (1951) >ജന്മി സംബ്രദായം നിർത്തലാക്കി
  • 42-ആം ഭേദഗതി (1976) >മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നാണ് ഈ ഭേദഗതിയെ പറയുന്നത്. >മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തു. >ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള പരമാധികാരം പാർലമെന്റിനു നൽകി. >51A. മൗലിക ധർമ്മങ്ങൾ കൂട്ടിചേർത്തു. >ഡയറക്റ്റീവ് പ്രിൻസിപ്പിൾസി (പാർട്ട് 4)നു മൗലിക അവകാശങ്ങളെ(പാർട്ട് 3)ക്കാൾ മുൻ ഗണന കൊടുത്തു. >ലോക സഭയുടെ കാലാവധി 6 വർഷമായി ഉയർത്തി.
  • 44-ആം ഭേദഗതി (1978) > സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.[6] > ലോക സഭയുടെ കാലാവധി വീണ്ടും 5 വർഷമാക്കി.
  • 52-ആം ഭേദഗതി (1985) >കൂറുമാറ്റ നിയമംകൊണ്ടുവന്നു.
  • 61-ആം ഭേദഗതി (1989) > വോട്ടുചെയ്യൽ അവകാശത്തിന്റെ പ്രായം 21 നെ 18 ആക്കി കുറച്ചു. (രാജീവ് ഗാന്ധി) ലേഖനം 326 ഭേദഗതി.
  • 69-ആം ഭേദഗതി (1992) > ഡെൽഹിയെ ഫെഡറൽ നാഷണൽ ക്യാപിറ്റൽ NCT ആയി പ്രഖ്യാപിച്ചു.
  • 73-ആം ഭേദഗതി (1992) > പഞ്ചായത്തി രാജ്. > തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തു. [6]
  • 84-ആം ഭേദഗതി (2000) > ഛത്തീസ്ഗഢ്, ഉത്തരാഞ്ചൽ, ഝാർഖണ്ഡ് എന്നിവ രൂപീകരിച്ചു.
  • 86-ആം ഭേദഗതി (2002) > വിദ്യാഭ്യാസയത്തിനുള്ള അവകാശം. 21A ലേഖനം ചേർത്തു.
  • 89-ആം ഭേദഗതി (2003) > പട്ടിക വർഗ്ഗകാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു.[6]
  • 92-ആം ഭേദഗതി (2003) > 8-മത്തെ ഷെഡ്യൂളുൽ ബോഡൊ, ഡോഗ്രി, മൈഥിലി, സന്താൾ ഭാഷകൾ ചേർത്തു.[6]
  • 100-ആം ഭേദഗതി (2015) > (LBA) ബംഗ്ലാദേശുമായി ഭൂഭാഗങ്ങൾ കൈമാറുവാനുള്ള ഭൂമാന്ദ്യ ഉടമ്പടി
  • 101-ആം ഭേദഗതി (2016) > (GST) ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് അവതരിപ്പിച്ചു
  • 103-ആം ഭേദഗതി ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% 10%സംവരണം
  • 104-ആം ഭേദഗതി
  • 105-ആം ഭേദഗതി

മറ്റു വിവരങ്ങൾ

തിരുത്തുക
  • ഇന്ത്യക്ക് ആദ്യമായി ഒരു ഭരണഘടന വേണമെന്ന് നിർദേശിച്ചത് എം എൻ റോയ് ആണ്.
  • ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കർ ആണ്.
  • മൗലികാവകാശങ്ങളുടെ ശില്പി ശ്രീ സർദാർ വല്ലഭ്ഭായി പട്ടേൽ ആണ്.
  • മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ഇന്ത്യയുടെ മാഗ്നാകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും പറയുന്നു.
  • ഇന്ത്യയുടെ 8-ആം ഷെഡ്യൂളിൽ 22 ഭാഷകളുണ്ട്.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റ് ഓസ്ട്രേലിയൻ ഭരണഘടന ആധാരമാക്കി ചേർത്തതാണ്.
  • രാഷ്ട്രപതിയേയും ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരേയും ഇംപീച്ച് ചെയ്യാനുള്ള ആശയം ആമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയതാണ്.
  • മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയെ ആധാരമാക്കിയാണ്.
  • പാർലമെൻററി വ്യവസ്ഥ, ഏകപൗരത്വം എന്നിവ ബ്രിട്ടനെ മാതൃകയാക്കിയുള്ളതാണ്.
  • മാർഗനിർദ്ദേശക തത്ത്വങ്ങൾ, രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് എന്നിവ അയർലന്റിൽനിന്നും കടമെടുത്തതാണ്.
  • കേന്ദ്ര സർക്കാരിന്റെ റസിഡ്യുവറി പവർ കാനഡയെ മനസ്സിൽ കണ്ടുകൊണ്ടുള്ളതാണ്.
  • മൗലിക കർത്തവ്യങ്ങൾ റഷ്യൻ ഭരണഘടനയിൽ നിന്നും കടംകൊണ്ടതാണ്
  • ഭരണഘടനാ ഭേദഗതി എന്ന ആശയം ദക്ഷിണാഫ്രിക്കയിൽ നിന്ന് കടം കൊണ്ടതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Jennings, Sir Ivor (1953). SOME CHARACTERISTICS OF THE INDIAN CONSTITUTION (in ഇംഗ്ലീഷ്). Indian Branch, Oxford University Press. p. 55.
  2. Wangchuk, Rinchen Norbu (22 January 2019). "Two Civil Servants who Built India's Democracy, But You've Heard of Them". Retrieved 22 January 2019.
  3. Wangchuk, Rinchen Norbu (22 January 2019). "Two Civil Servants who Built India's Democracy, But You've Heard of Them". Retrieved 22 January 2019.
  4. Pylee, M.V. (1997). India's Constitution. S. Chand & Co. p. 3. ISBN 812190403X.
  5. "Introduction to Constitution of India". Ministry of Law and Justice of India. 29 July 2008. Retrieved 2008-10-14.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്), 09ജൂൺ 2012.
  7. "Constitution of India | National Portal of India". web.archive.org. 2020-05-01. Archived from the original on 2020-05-01. Retrieved 2020-05-11.{{cite web}}: CS1 maint: bot: original URL status unknown (link)
  8. WP(Civil) No. 98/2002 (12 September 2002). "Aruna Roy & Ors. v. Union of India & Ors" (PDF). Supreme Court of India. p. 18/30. Archived (PDF) from the original on 7 May 2016. Retrieved 11 November 2015.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_ഭരണഘടന&oldid=4140161" എന്ന താളിൽനിന്ന് ശേഖരിച്ചത്