ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക

ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടികയിൽ ഒരു മുനിസിപ്പാലിറ്റി നിർവഹിക്കേണ്ട ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും ബന്ധപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.[1] 74th ഭരണഘടന ഭേദഗതി പ്രകാരം പന്ത്രണ്ടാം പട്ടിക ഭരണഘടനയുടെ ഭാഗമാകുകയും, 1 ജൂൺ 1992 നിലവിൽ വരുകയും ചെയ്തു. ഈ പട്ടികയിലുള്ള 18 കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ചുവടെ ചേര്ത്തിരിക്കുന്നത്.

പന്ത്രണ്ടാം പട്ടികതിരുത്തുക

 1. ടൌൺ പ്ലാനിംഗ് ഉൾപ്പെടെയുള്ള നഗരാസൂത്രണം
 2. ഭൂമിയുടെ ഉപയോഗവും കെട്ടിടങ്ങളുടെ നിർമ്മാണവും നിയന്ത്രിക്കൽ
 3. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ആസൂത്രണം
 4. റോഡുകളും പാലങ്ങളും
 5. ഗാർഹിക, വ്യവസായ, വാണിജ്യ ആവസ്യങ്ങൾക്കുള്ള ജലവിതരണം
 6. പൊതുജനാരോഗ്യം, ശുചീകരണം, ആരോഗ്യ-സംരക്ഷണം, ഖര മാലിന്യ മാനേജ്‌മന്റ്‌
 7. ഫയർ സർവിസ്
 8. നഗരവല്കരണവും പരിസ്ഥിതി സംരക്ഷണവും ജൈവ പരിസ്ഥിതി മുതലായ കാര്യങ്ങളുടെ അഭിവൃദ്ധി
 9. വികലാഗരും മന്ദ ബുദ്ധികളും ഉൾപെടെയുള്ള സമൂഹത്തിലെ ധുര്ബല വിഭാഗങ്ങളുടെ അഭിവൃദ്ധി
 10. ചേരി പരിഷ്കരണവും മെച്ചപെടുതലും
 11. നഗര ദാരിദ്ര ഉപശമനം
 12. നഗരങ്ങളില പാർക്കുകൾ, തോട്ടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ നിർമ്മിക്കൽ
 13. സാംസ്കാരികവും വിദ്യാഭ്യാസ പരവും കലാ പരവുമായ കാര്യങ്ങളുടെ പ്രോത്സാഹനം
 14. വൈദ്യുത ശ്മശാനങ്ങൾ, ശവം അടക്കുന്ന സ്ഥലം, ശവ ദാഹതിനുള്ള സ്ഥലം എന്നിവ നിർമ്മിക്കൽ
 15. കന്നുകാലിപ്പൗണ്ടുകൾ, ജന്തുകളോടുള്ള ക്രൂരത തടയൽ
 16. ജനന-മരണ രെജിസ്റ്റ്രഷൻ, ജനന-മരണ സ്ഥിതി വിവര കണക്
 17. തെരുവ് വിളക്ക്, പാർക്കുകൾ,ബസ്‌ സ്റ്റോപ്പ്‌, വിസര്ജ്ജന പുരകൾ ഉള്പ്പെടെയുള്ള പൊതുസൌകര്യങ്ങൾ
 18. അരവുഷാലകളുടെയും തോലുറപ്പണിശാലകളുടെയും നിയന്ത്രണം .[2]

അവലംബംതിരുത്തുക

 1. "Constitution Amendment in India" (PDF). Lok Sabha Secretariat. p. 294. ശേഖരിച്ചത് 18 May 2015.   This article incorporates text from this source, which is in the public domain.
 2. "Twelfth Schedule" (PDF). Ministry of Law. ശേഖരിച്ചത് 18 May 2015.   This article incorporates text from this source, which is in the public domain.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക