കെൽസിലെ പുസ്തകം
(Book of Kells എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ക്രിസ്തീയ സുവിശേഷങ്ങളുടെ കൈയെഴുത്ത് പ്രതികളാണ് കെൽസിലെ പുസ്തകം. ഇതിൽ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങൾ ഉൾപ്പെടുന്നു . കൊളംബയിലെ പുസ്തകം എന്നും ഇത് അറിയപ്പെടുന്നു. മനോഹരമായ ചിത്രവേലകലാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. CE 800 ലാണ് ഈ കൈയെഴുത്ത് പ്രതി ഉണ്ടാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ബൈബിളിന്റെ പഴയ പതിപ്പായ വീറ്റസ് ലാറ്റിന യുടെ [1] ചില ഭാഗങ്ങളും ഈ പുസ്തകത്തിൽ കാണാം. പാശ്ചാത്യ കലിഗ്രഫിയുടെ ഉത്തമ ഉദാഹരണമാണീ പുസ്തകം. അയർലന്റ് ലെ ഏറ്റവും അമൂല്യമായ ചരിത്രരേഖയായി ഇതിനെ കണക്കാക്കുന്നു. [2]