ആൻ അഗസ്റ്റിൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ann Augustine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്‌ ആൻ അഗസ്റ്റിൻ. ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്[1]. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കന്ററി സ്കൂളിലും, തുടർന്ന് എസ്.എസ്.എൽ.സി. തിരുവനന്തപുരം കാർമൽ ഹയർസെക്കന്ററി സ്കൂളിലുമാണ് പഠിച്ചത്. തൃശ്ശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നു ഹയർസെക്കന്ററി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി[2].

ആൻ അഗസ്റ്റിൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2010-തുടരുന്നു
ജീവിതപങ്കാളി(കൾ)ജോമോൻ ടി. ജോൺ
മാതാപിതാക്ക(ൾ)അഗസ്റ്റിൻ , ഹൻസമ്മ

സ്വകാര്യ ജീവിതം

തിരുത്തുക

ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ കൂടെ അഭിനയിച്ചവർ കുറിപ്പുകൾ
2010 എൽസമ്മ എന്ന ആൺകുട്ടി എൽസമ്മ ലാൽ ജോസ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് ആദ്യ ചിത്രം
2011 അർജുനൻ സാക്ഷി അഞ്ജലി മേനോൻ രഞ്ജിത് ശങ്കർ പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ
2011 ത്രീ കിംഗ്‌സ് രഞ്ജു വി.കെ. പ്രകാശ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ
2012 ഓർഡിനറി അന്ന സുഗീത് കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ
2012 വാദ്ധ്യാർ ഹേമ നിധീഷ് ശക്തി ജയസൂര്യ, മേനക
2012 ഫ്രൈഡേ ജിൻസി ലിജിൻ ജോസ് ഫഹദ് ഫാസിൽ, മനു
2012 പോപ്പിൻസ് വി.കെ. പ്രകാശ് ജയസൂര്യ, കുഞ്ചാക്കോ ബോബൻ
2012 ടാ തടിയാ ആൻ മേരി താടിക്കാരൻ ആഷിഖ് അബു നിവിൻ പോളി
2013 റബേക്ക ഉതുപ്പ് കിഴക്കേമല റബേക്ക ഉതുപ്പ് സുന്ദർദാസ്‌ ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ
2013 സിം പൂജ ഡി‌ഫൻ ദീപക്, മണികണ്ടൻ പട്ടാംബി, സിം എന്നാൽ "സോറി അയാം മാഡ്"
2013 ആർടിസ്റ്റ് ഗായത്രി ശാമപ്രസാദ് ഫഹദ് ഫാസിൽ, ഇംഗ്ലീഷ് നോവൽ അടിസ്താനമാക്കി

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-07. Retrieved 2011-02-20.
  2. http://www.thehindu.com/life-and-style/metroplus/article607294.ece

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആൻ_അഗസ്റ്റിൻ&oldid=3901602" എന്ന താളിൽനിന്ന് ശേഖരിച്ചത്