ടാ തടിയാ
മലയാള ചലച്ചിത്രം
ആഷിഖ് അബു സംവിധാനം ചെയ്ത് 2012 ഡിസംബർ 21-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ടാ തടിയാ. ശേഖർ മേനോൻ, ശ്രീനാഥ് ഭാസി, ആൻ അഗസ്റ്റിൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] ശ്യാം പുഷ്കരൻ, അഭിലാഷ് കുമാർ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ടാ തടിയാ | |
---|---|
സംവിധാനം | ആഷിഖ് അബു |
നിർമ്മാണം | ആന്റോ ജോസഫ് |
രചന |
|
അഭിനേതാക്കൾ |
|
സംഗീതം | ബിജിബാൽ |
ഗാനരചന |
|
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ഒ.പി.എം. സിനിമ |
വിതരണം | ആൻ മെഗാ മീഡിയ |
റിലീസിങ് തീയതി | 2012 ഡിസംബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
കഥാതന്തു
തിരുത്തുകതടി കൂടിയവർ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണു ഈ ചിത്രത്തിന്റെ പ്രമേയം. സമൂഹം കൗതുകത്തോടെയും തെല്ലു പരിഹാസത്തോടെയും നോക്കിക്കാണുന്ന പൊണ്ണത്തടിയന്മാരുടെ പ്രശ്നങ്ങളാണ് ചെറിയൊരു കഥയിലൂടെ ആഷിക് അവതരിപ്പിക്കുന്നത്.[2]
അഭിനേതാക്കൾ
തിരുത്തുക- ശേഖർ മേനോൻ – ലൂക്ക് ജോൺ പ്രകാശ്
- ശ്രീനാഥ് ഭാസി – സണ്ണി ജോസ് പ്രകാശ്
- ആൻ അഗസ്റ്റിൻ – ആൻ മേരി താടിക്കാരൻ
- നിവിൻ പോളി – രാഹുൽ വൈദ്യർ
- വിനയ് ഫോർട്ട് – ശന്തനു
- മണിയൻപിള്ള രാജു – ജോൺ പ്രകാശ് പാലയ്ക്കൽ
- ഇടവേള ബാബു – ജോസ് പ്രകാശ് പാലയ്ക്കൽ
- അരുന്ധതി നാഗ് – നൈറ്റ് റൈഡർ
- വി.കെ. ശ്രീരാമൻ – ഹാജിയാർ
- ജയരാജ് വാര്യർ – കോതാട് ദാസൻ
- എൻ.എൽ. ബാലകൃഷ്ണൻ – പ്രകാശൻ പാലയ്ക്കൽ
- കുഞ്ചൻ – ജോഷ്വാ താടിക്കാരൻ
- തെസ്നി ഖാൻ – റാണി താടിക്കാരൻ
നിർമ്മാണം
തിരുത്തുകഒ.പി.എം. സിനിമയുമായി ചേർന്ന് ആന്റോ ജോസഫാണ് ഈ ചിത്രം നിർമ്മിച്ചത്.[3] എറണാകുളത്തും ഫോർട്ട് കൊച്ചിയിലുമാണ് ചിത്രീകരണം നടന്നത്.
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "മേലെ മോഹവാനം" | ആർ. വേണുഗോപാൽ | നജിം അർഷാദ്, ഷഹബാസ് അമൻ | |||||||
2. | "വാനം നീലയാണു" | ആർ. വേണുഗോപാൽ | റെക്സ് വിജയൻ, ബിജിബാൽ, ജയറാം രഞ്ജിത്ത് | |||||||
3. | "രാജാവേ നീ വേണം" | ശരത് വയലാർ | ജയറാം രഞ്ജിത്ത്, ഡെസ്മണ്ട് | |||||||
4. | "മൈ ലവ്" | ശ്രീനാഥ് ഭാസി | ശ്രീനാഥ് ഭാസി |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-20. Retrieved 2012-11-25.
- ↑ http://marunadanmalayali.com/index.php?page=newsDetail&id=7243.html
- ↑ http://www.indiaglitz.com/channels/malayalam/article/81849.html