ആദ്യപാപം (ചലച്ചിത്രം)

1988-ലെ മലയാള ചലച്ചിത്രം
(Adipapam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആദ്യപാപം.[൧][൨] ബൈബിളിലെ ആദിപാപം കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ വിമൽ രാജ, അഭിലാഷ എന്നിവർ ആദാമായും ഹൗവ്വയായും അഭിനയിച്ചു.[2][3][4] ഒരു കുടുംബ ചലച്ചിത്രമായി നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരിന്നുവെങ്കിലും സോഫ്റ്റ്കോർ വിഭാഗത്തിൽപ്പെടുന്ന അശ്ലീല ചലച്ചിത്രമായാണ് ആദിപാപം പ്രദർശനത്തിനെത്തിയത്. ചിത്രത്തിലുടനീളം നായികാനായകൻമാർ പൂർണ്ണ നഗ്നരായി പ്രത്യക്ഷപ്പെടുന്നതായി തോന്നുംവിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആദ്യപാപം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആർ.ബി. ചൗധരി
ആസ്പദമാക്കിയത്ആദിപാപം, ബൈബിൾ
അഭിനേതാക്കൾവിമൽ രാജ
അഭിലാഷ
സംഗീതംജെറി അമൽദേവ്
ഉഷ ഖന്ന
ഛായാഗ്രഹണംപി. ചന്ദ്രകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോസൂപ്പർ ഫിലിം ഇന്റർനാഷണൽ
വിതരണംസൂപ്പർ ഫിലിം ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 1988 (1988-09-10)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്750,000[1]
ആകെ25,000,000[1]

മുതൽപാവം (തമിഴ്: முதல் பாவம்) എന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ഏഴര ലക്ഷം രൂപാ ചെലവിൽ നിർമ്മിച്ച ചിത്രം പ്രദർശനശാലകളിൽ നിന്ന് രണ്ടരക്കോടി രൂപ സ്വന്തമാക്കിയതോടെ അക്കാലത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി മാറി.[1] ചിത്രത്തിന്റെ വിജയം പിന്നീടു വന്ന പല ചലച്ചിത്രങ്ങൾക്കും പ്രചോദനമായി. ചിത്രത്തിലൂടെ പ്രശസ്തയായ അഭിലാഷ പിന്നീട് പല ബി-ഗ്രേഡ് ചലച്ചിത്രങ്ങളിലും നായികയായതോടെ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ മാദക നടിമാരിലൊരാളായി മാറി.[5]

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ദേവദാസിന്റെ രചനയിൽ ജെറി അമൽദേവ്, ഉഷാ ഖന്ന എന്നിവർ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം. ഗാനം ആലാപനം രചന ദൈർഘ്യം (മി:സെ.)
1 ദൈവത്തിന്റെ സൃഷ്ടിയിൽ ... പി. ജയചന്ദ്രൻ ദേവദാസ്
2 മാനവൻ മണ്ണിൽ ... കെ.ജെ. യേശുദാസ് ദേവദാസ്
3 സ്നേഹമിതല്ലോ ഭൂവിലീശൻ ... കൃഷ്ണചന്ദ്രൻ ദേവദാസ്

കുറിപ്പുകൾ

തിരുത്തുക

^ 'ആദിപാപം' എന്ന പേരിലാണ് ചിത്രം പ്രശസ്തമായത്.
^ പി.ജി. ഗോപാലകൃഷ്ണന്റെ നിർമ്മാണത്തിൽ കെ.പി. കുമാരൻ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള -ചലച്ചിത്രത്തിന്റെ പേരും 'ആദിപാപം' എന്നായിരുന്നു. ഈ ചിത്രത്തിൽ സുകുമാരൻ, ശുഭ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

  1. 1.0 1.1 1.2 R. Rins (9 July 2011). "ഞാൻ ഏകനായിരുന്നു". Metrovaartha. Archived from the original on 20 April 2012. Retrieved 8 December 2011.
  2. "Aadyapaapam". www.malayalachalachithram.com. Retrieved 2014-10-24.
  3. "Aadyapaapam". malayalasangeetham.info. Archived from the original on 24 October 2014. Retrieved 2014-10-24.
  4. "Aadyapaapam". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.
  5. R. Ayyappan (1 January 2000). "Sleaze time, folks". Rediff. Retrieved 14 April 2011.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആദ്യപാപം_(ചലച്ചിത്രം)&oldid=4275191" എന്ന താളിൽനിന്ന് ശേഖരിച്ചത്