ജെറി അമൽദേവ്
മലയാള ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ജെറി അമൽദേവ്.
ജെറി അമൽദേവ് | |
---|---|
പുറമേ അറിയപ്പെടുന്ന | ജെറി |
ഉത്ഭവം | Cochin, Kerala, India |
വിഭാഗങ്ങൾ | Film score, Choir |
തൊഴിൽ(കൾ) | Music Director |
ഉപകരണ(ങ്ങൾ) | Piano, Violin, guitar |
വർഷങ്ങളായി സജീവം | 1965 - date |
വെബ്സൈറ്റ് | http://www.jerryamaldev.com |
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. ഇന്ത്യയിൽ തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ നൗഷാദിന്റെ സഹായിയായി 5 വർഷം ജോലിചെയ്തു. മുഹമ്മദ് റാഫി, ലത മങ്കേഷ്കർ തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.[1]
ജെറി അമൽദേവ് സംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾതിരുത്തുക
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980-ൽ സംഗീതസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം)
- നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
- പൂവിനു പുതിയ പൂന്തെന്നൽ
- എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
- എന്നെന്നും കണ്ണേട്ടന്റെ
- കാട്ടുപോത്ത്
മികച്ച ഗാനങ്ങൾതിരുത്തുക
ഗാനം | സിനിമ |
---|---|
മിഴിയോരം നനഞ്ഞൊഴുകും | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ |
മഞ്ചാടിക്കുന്നിൽl | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ |
കൊഞ്ചും ചിലങ്കേ | ധന്യ |
എല്ലാം ഓർമ്മകൾ | ഒരു വിളിപ്പാടകലെ |
പ്രകാശ നാളം ചുണ്ടിൽ മാത്രം | ഒരു വിളിപ്പാടകലെ |
ഇനിയുമേതു തീരം | പൂവിരിയും പുലരി |
ആളൊരുങ്ങി അരങ്ങൊരുങ്ങി | എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് |
കണ്ണോടു കണ്ണോരം | എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് |
പെണ്ണിന്റെ ചെഞ്ചുണ്ടിൽ | ഗുരുജീ ഒരു വാക്ക് |
വാചാലം എൻ മൗനവും | കൂടും തേടി |
ആയിരം കണ്ണുമായ് | നോക്കെത്താ ദൂരത്ത് കണ്ണും നട്ട് |
ദേവദുന്ദുഭി | എന്നെന്നും കണ്ണേട്ടന്റെ |
യേശുദാസുമായി ഉള്ള അഭിപ്രായ വ്യത്യാസം കാരണം ജെറി അമൽദേവ് ചിത്രങ്ങളിൽ പാടാൻ യേശുദാസ് വിസമ്മതിച്ചു എന്നും ഇതാണ് മലയാളചലച്ചിത്രസംവിധാന രംഗത്ത് ജെറി അമൽദേവിന്റെ തിരോധാനത്തിനു കാരണമായത് എന്നും കരുതപ്പെടുന്നു.[1] എന്നാൽ ഇത് ശരിയല്ലന്ന് അടുത്തിടെ ജെറി അമൽദേവ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.[2]
ഇന്ന് കൊച്ചി ചോയ്സ് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജെറി അമൽദേവ് ജോലിചെയ്യുന്നു.
അവലംബംതിരുത്തുക
- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-26.
- ↑ https://www.manoramaonline.com/music/music-news/2021/01/05/jerry-amaldev-reveals-the-issues-with-yesudas.html