ആധാർ

(Aadhaar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നൽകിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ അല്ലെങ്കിൽ യു.ഐ.ഡി (യുനീക്ക് ഐഡന്റിറ്റി). ആധാർ ആക്‌ട്, 2016-ലെ വ്യവസ്ഥകൾ പാലിച്ച്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ 2009 ജനുവരിയിൽ സ്ഥാപിച്ച ഒരു നിയമപരമായ അതോറിറ്റി ആയ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.[4][5] വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.[6]

ആധാർ
രാജ്യംIndia
ആരംഭിച്ച തീയതി28 ജനുവരി 2009 (2009-01-28)
Budget6,678.32 കോടി (US$1.0 billion) (up-to August 2015) [1][2]
വെബ്‌സൈറ്റ്uidai.gov.in

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബർ 29 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2011-ൽ ഈ പദ്ധതി പൂണ്ണമായി നടപ്പിലായി.[7]

മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതുൽ സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തിൽ 2000 പേർ പങ്കെടുത്തു.

പദ്ധതിയുടെ ആരംഭം

തിരുത്തുക

2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.[8]

പി.എഫ്. ആനുകൂല്യത്തിന് ആധാർ

തിരുത്തുക

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ.) കീഴിൽ വരുന്ന അഞ്ച് കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പെൻഷൻകാരായ അംഗങ്ങളുടെ ആധാർ നമ്പറുകൾ ബാങ്കുകൾ വഴി ശേഖരിക്കും. സേവനങ്ങൾ മെച്ചപ്പെടുത്താൻ ആധാർ നമ്പറുകൾ ഉപയോഗിക്കാനാണ് ഇ.പി.എഫ്.ഒ. തീരുമാനം.[9]

കേരളത്തിൽ

തിരുത്തുക
 
ആധാർ പദ്ധതിക്കായി വിരലടയാളം ശേഖരിക്കുന്നു
 
ആധാർ പദ്ധതിക്കായി കൃഷ്ണമണിയുടെ ചിത്രം ശേഖരിക്കുന്നു
 
ആധാർ പദ്ധതിക്കായി വെബ് ക്യാം ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു
 
ബാങ്കുകളിൽ പ്രവർത്തിക്കുന്ന ആധാർ കേന്ദ്രത്തിൽ ഫോട്ടോ എടുക്കുന്നു.

2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്‌കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു.[10] പലയിടങ്ങളിൽ നിന്നും വിമർശന[11]ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.

പ്രത്യേകതകൾ

തിരുത്തുക
  • ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും രേഖപ്പെടുത്തും.
  • ഇന്ത്യയിൽ എവിടെയും സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.
  • ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.[12]
  • ഓരോ പൌരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാർ. ഓരോ ആശുപത്രി സന്ദർശനവും ,ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങൾ കാർഡിലേക്ക് ശേഖരിക്കും.
  • സർക്കാർ ഓഫീസുകൾ, ബാങ്ക്, പോസ്റ്റ്‌ ഓഫിസ്,സ്കൂൾ , ആശുപത്രികൾ തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്‌ ഈ വിവിധോദ്ദേശ രേഖ.
  • ഇന്റർനെറ്റ്‌ , മൊബൈൽ ഫോൺ എന്നിവയിലൂടെ വിവരങ്ങൾ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.
  • വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും. *പിന്നെ ഫെസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റെർ, വാട്സ്ആപ്പ്, ടിക്‌ടോക് തുടങ്ങിയവ ഈ ആധാർ വഴി ഓപ്പൺ ചെയ്താൽ ഒർജിനൽ അകൗണ്ട് ആയി ഓപ്പൺ ആയി വരും അപ്പോൾ അങ്ങനെ ഈ അകൗണ്ട്കൾ ഉപയോഗികാം അപ്പോൾ വ്യാജ അകൗണ്ട്കൾ തടയാൻ പറ്റും

വിവരശേഖരണം

തിരുത്തുക

ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാർ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാർ നൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയൽ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറിൽ രേഖപ്പെടുത്തുക.[13]

വിരലടയാളം, കണ്ണുകളുടെ ചിത്രം

തിരുത്തുക

കൈവിരലുകളിലെ അടയാളങ്ങൾ ഓരോരുത്തർക്കും പ്രത്യേകതകളുള്ളതിനാൽ തിരിച്ചറിയൽ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാൽ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തിൽ കാണുന്ന പാറ്റേൺ, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേൺ ഒരുപോലെയിരിക്കില്ല. പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയൽ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നൽകുന്ന ആധാറിൽ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല. [14]

ആധാർ ലഭിക്കാൻ

തിരുത്തുക

നിലവിലുള്ള തിരിച്ചറിയൽ രേഖകളായ റേഷൻകാർഡ്, ഇലക്ഷൻ ഐഡി തുടങ്ങിയ രേഖകൾ സഹിതം ആധാറിൽ പേര് ചേർക്കുന്നതിനായി തുറക്കുന്ന ബൂത്തുകളിൽ എത്തണം. പ്രാഥമിക വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങൾ, ഐറിസ് ചിത്രം എന്നിവയും മെഷീനുകൾ ഉപയോഗിച്ച് രേഖപ്പെടുത്തും. [15]

നൽകേണ്ട വിവരങ്ങൾ

തിരുത്തുക
  • പേര്
  • ജനനത്തീയതി
  • ആൺ/പെൺ
  • വിലാസം
  • രക്ഷാകർത്താവിന്റെ വിവരങ്ങൾ (കുട്ടികളാണെങ്കിൽ)
  • ഫോൺ നമ്പർ, ഇമെയിൽ (optional))
  • ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ
  • ഫോട്ടോ
  • പത്തു വിരലടയാളങ്ങൾ
  • കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയൽ രേഖകൾ

തിരുത്തുക

(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയൽ രേഖകളുടെ കോപ്പിയിൽ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖകൾ സ്വീകരിക്കുന്നതല്ല.)

  • പാസ്പോർട്ട്
  • പാൻകാർഡ്
  • റേഷൻകാർഡ് /PDS ഫോട്ടോ കാർഡ്
  • വോട്ടർ കാർഡ്
  • ഡ്രൈവിങ് ലൈസൻസ്
  • സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ
  • NREGS തൊഴിൽ രേഖ
  • ഒരു വിദ്യാഭ്യാസസ്ഥാപനം നൽകുന്ന ഐഡി കാർഡ്
  • Arms ലൈസൻസ്
  • ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ്
  • ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ്
  • ഫോട്ടോ പതിച്ച പെൻഷണർ കാർഡ്
  • ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാർഡ്
  • ഫോട്ടോ പതിച്ച കിസാൻ പാസ്ബുര്ര്
  • CGHS / ECHS ഫോട്ടോ കാർഡ്
  • പോസ്റ്റൽ വകുപ്പ് നൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ്

തിരിച്ചറിയൽ വിലാസത്തിനു വേണ്ട രേഖകൾ

തിരുത്തുക

(പേരും വിലാസവും ഉള്ളത്)

  • പാസ്പോർട്ട്
  • ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  • പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
  • റേഷൻകാർഡ്
  • വോട്ടർ കാർഡ്
  • ഡ്രൈവിങ് ലൈസൻസ്
  • സർക്കാർ നൽകുന്ന ഐഡി കാർഡ്
  • കറണ്ട് ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • വാട്ടർ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ടെലിഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • പ്രോപ്പെർട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
  • ഇൻഷുറൻസ് പോളിസി
  • ഒരു ബാങ്ക് ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ഒരു രജിസ്ട്രേഡ് കമ്പനി ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • NREGS തൊഴിൽ‌ രേഖ
  • Arms ലൈസൻസ്
  • പെൻഷണർ കാർഡ്
  • സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
  • കിസാൻ പാസ്ബുക്ക്
  • CGHS / ECHS കാർഡ്
  • ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ, MP, MLA എന്നിവരാരെങ്കിലും
  • ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവരാരെങ്കിലും
  • ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
  • ഇൻകംടാക്സ് അസസ്മെന്റ് ഓർഡർ
  • വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • രജിസ്ട്രേഡ് സെയിൽ, ലീസ്, വാടക ഉടമ്പടി
  • * പോസ്റ്റൽ വകുപ്പ് നൽകുന്ന അഡ്രസ് കാർഡ്
  • സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈൽ സർട്ടിഫിക്കറ്റ്

ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകൾ

തിരുത്തുക

(പേരും ജനനത്തീയതിയും ഉണ്ടാകണം)

  • ജനനസർട്ടിഫിക്കറ്റ്
  • SSLC ബുക്ക്/സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട്
  • ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തന്റെ ലറ്റർഹെഡിൽ സാക്ഷ്യപ്പെടുത്തി നൽകുന്ന ജനനത്തീയതി

വിമർശനം

തിരുത്തുക
  • ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്വേഗസ്ഥന്മാർ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും മററു പല അടിസ്ഥാന ആവശ്യങ്ങൾക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നതും ദുരൂഹമാണെന്ന് നിരീക്ഷിക്കുന്നു.[16]
  • യുനീക് ഐഡന്റിറ്റി കാർഡുകളിലെ അച്ചടിപ്പിശകും വികൃത മലയാളവും വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ലിനക്‌സ് ഒ.എസാണ് ആധാറിനായി ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വിൻഡോസ് പ്ലാറ്റ്‌ഫോമിലാണ് ആധാർ രജിസ്‌ട്രേഷൻ നടത്തുന്നത്. യഥാസമയം വിൻഡോസുകളിൽ അപ്‌ഡേഷൻ പ്രക്രിയകൾ നടക്കുമ്പോൾ ലിനക്‌സിൽ ഇവ ലഭ്യമാക്കാത്തതും പദാനുപദ തർജ്ജമ ഉപയോഗിക്കുന്നതുമാണ് വികൃത മലയാളത്തിനു പിന്നിലെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. [17]
  • സുപ്രീം കോടതി വിധി 24 ഓഗസ്റ്റ് 2017 ൽ സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി. [18] വിധി ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, എസ്.അബ്‌ദുൽ നസീർ എന്നിവരുമുൾപ്പെട്ടതാണു ബെഞ്ച്[19]
  1. User, Super. "UIDAI - Finance & Budgets". Archived from the original on 2016-08-12. Retrieved 2016-09-29. {{cite web}}: |last= has generic name (help)
  2. "Aadhaar Card 2015-2016 Budget". 15 June 2016. Archived from the original on 2018-12-24. Retrieved 2016-09-29.
  3. "UIDAI: Contacts". UIDAI. Archived from the original on 2016-08-12. Retrieved 2016-09-29.
  4. "About UIDAI". UIDAI. Retrieved 25 July 2017.
  5. "UID renamed 'AADHAAR'..." Deccanherald.com. Retrieved 2010-09-12.
  6. "ആധാർ".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-24. Retrieved 2010-10-16.
  8. http://thatsmalayalam.oneindia.in/news/2010/09/28/india-aadhaar-uid-issued-nandurbar-sonia-manmohan.html[പ്രവർത്തിക്കാത്ത കണ്ണി]
  9. "പി.എഫ്. ആനുകൂല്യത്തിന് ഇനി ആധാർ നമ്പർ നൽകണം". 25 ജനുവരി 2013. മാതൃഭൂമി ദിനപത്രം. Archived from the original on 2013-01-25. Retrieved 25 ജനുവരി 2013.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-08-10.
  11. http://georos.blogspot.com/2011/07/blog-post_14.html
  12. http://www.indiatechonline.com/indian-unique-id-scheme-takes-off-331.php[പ്രവർത്തിക്കാത്ത കണ്ണി]
  13. http://mathematicsschool.blogspot.in/2011/08/aadhar-card.html
  14. Link Aadhaar with PAN using SMS
  15. "Lock Biometric Data of Aadhaar"[പ്രവർത്തിക്കാത്ത കണ്ണി] Locking Biometric Data using UIDAI Official Website
  16. http//www.madhyamam.com/news/114826/110904
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-05. Retrieved 2013-01-06.
  18. Aadhaar Card Court Decision
  19. ആധാർ സുപ്രീം കോടതി വിധി

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആധാർ&oldid=3914622" എന്ന താളിൽനിന്ന് ശേഖരിച്ചത്