വിരലടയാളം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മനുഷ്യരുടെ കൈവിരലുകളിലെ തൊലിപ്പുറത്ത് ഉള്ള വരകൾ പതിഞ്ഞുണ്ടാകുന്ന അടയാളങ്ങളെയാണ് വിരലടയാളം (ഇംഗ്ലീഷ്: Fingerprint)എന്നു വിളിക്കുന്നത്. തൊലിയിലുണ്ടാകുന്ന വിയർപ്പ് മൂലം സ്പർശിക്കുന്ന പ്രതലങ്ങളിൽ വിരലടയാളം സ്വതേ പതിയുകയോ, മഷിയിൽ വിരൽ മുക്കി പതിപ്പിക്കുകയോ ചെയ്യുന്നു.
വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. അതുകൊണ്ട് തിരിച്ചറിയൽ ഉപാധിയായും അതുവഴി കുറ്റകൃത്യങ്ങൾ തെളിയിക്കാനുമെല്ലാം വിരലടയാളങ്ങൾ ഉപയോഗിക്കുന്നു. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നവയാണ് വിരലടയാളങ്ങൾ[1]
വിരലടയാളത്തിന്റെ സ്ഥിരതതിരുത്തുക
മാതാവിന്റെ വയറ്റിലുള്ള ശിശുവിനു 3 മാസം പ്രായമെത്തുന്നതൊടെ വിരലുകൾ രൂപം കൊള്ളുന്നു. അവയിൽ അടയാളങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നു. പിന്നെ മരണം വരെയും അതിനു യതൊരു മാറ്റവും ഉണ്ടാവുകയില്ല. മരിച്ചു കഴിഞ്ഞും തൊലി നശിക്കും വരെ അടയാളം മായുകയില്ല. അതുനോക്കി ആളുകളെ തിരിച്ചറിയുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ വിരലടയാളം മായിച്ചുകളയാൻ പറ്റില്ല. ഒരു രോഗത്തിനും വിരലടയാളം മായ്ക്കുവാൻ കഴിയില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും.[അവലംബം ആവശ്യമാണ്]
ചരിത്രംതിരുത്തുക
രണ്ടായിരം വർഷം മുമ്പ് ചൈനക്കാരാവണം ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ചൈനയിലെ ചക്രവർത്തിമാർ ഒപ്പിനു പകരം വിരലടയാളം ഉപയോഗിച്ചിരുന്നു . [2]
ഹൂഗ്ലിയിലെ മുഖ്യന്യായാധിപനായിരുന്ന സർ വില്യം ഹേർഷൽ ആണ് വിരലടയാളം ആദ്യമായി (1858) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സർ ഫ്രാൻസിസ് ഗാൾട്ടൻ (1888) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ വിജയിച്ചു.
1901മുതൽസർഎഡ്വേഡ് ഹെൻറി വികസിപ്പിച്ച രീതി ഉപയോഗിച്ച് സ്കോട്ട്ലാന്റ് യാഡ് കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം വിരലടയാലങ്ങളിലെ പാറ്റേണുകളെ പലതായി തരം തിരിച്ചിരുന്നു.
അതിൽ ചെറിയമാറ്റങ്ങൾ വരുത്തിയാണ് ലോകമെമ്പാടുമുള്ള പോലീസ് ഇത് ഉപയോഗിക്കുന്നത്.[2]
വിരലടയാളം തരങ്ങൾതിരുത്തുക
തരം | എത്രപേരിൽ കാണുന്നു[അവലംബം ആവശ്യമാണ്] | ചിത്രം |
---|---|---|
ലൂപ്പ് (Loop) | 60% - 65% | |
വേൾ (Whorl) | 30% | |
കമാനം (Arch) | 10% - 5% |
വയസ്സും വിരലടയാളവുംതിരുത്തുക
വിരലടയാളം നോക്കി ഒരാളുടെ പ്രായം അറിയാൻ പറ്റും. ഗവേഷകനായ farott ആണു ഇതിനായുള്ള സമവാക്യം രൂപപ്പെടുത്തിയത്. അടയാളത്തിലെ ചാലുകൾ നല്ലതാണെങ്കിൽ അതു ഒരു യുവാവിൻറെതാണ്. വിരലടയാളം ആണിൻറെയാണോ,പെണ്ണിൻറെയാണോ എന്നു തിരിച്ചറിയാൻ കഴിയില്ല.ഇതിനേക്കുറിച്ച് ഗവേഷണങ്ങൾ നടന്നു വരുന്നു.
മൃഗങ്ങളുടെ അടയാളങ്ങൾതിരുത്തുക
മൃഗങ്ങളിലും അടയാളങ്ങൾ ഉണ്ട്. പട്ടിയുടെ മൂക്കിലെ വരകളും സീബ്രയുടെ ഉടലിലെ വരകളും അവയുടെ അനന്യത ആണ്.