കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി

കേരളത്തിലെ കൊറോണ വൈറസ് ബാധ
(2020 coronavirus pandemic in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു.[2][3] [4][3] മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[5] മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.[6] ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർ‌ദ്ദേശീയമായും പ്രശംസിച്ചു.[7][8][9][10][11][12][13]

കേരളത്തിലെ കൊറോണ വൈറസ് ബാധ 2020
സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുള്ള ജില്ലകളുടെ മാപ്പ്
  30+ സ്ഥിരീകരിച്ച കേസുകൾ
  10–29 സ്ഥിരീകരിച്ച കേസുകൾ
  1–9 സ്ഥിരീകരിച്ച കേസുകൾ
രോഗംകൊറോണ വൈറസ് രോഗം 2019
Virus strainSARS-CoV-2
സ്ഥലംകേരളം, ഇന്ത്യ
ആദ്യ കേസ്തൃശ്ശൂർ
Arrival date30 January 2020
(4 വർഷം, 10 മാസം, 2 ആഴ്ച and 4 ദിവസം)
ഉത്ഭവംചൈന, ഇറ്റലി, സൗദി അറേബ്യ, യുഎഇ
സ്ഥിരീകരിച്ച കേസുകൾ[1]
സജീവ കേസുകൾഎക്സ്പ്രെഷൻ പിഴവ്: - എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല
ഭേദയമായവർ[1]
മരണം[1]
പ്രദേശങ്ങൾ
കേരളത്തിലെ എല്ലാ ജില്ലകളിലും
Official website
വെബ്സൈറ്റ്dhs.kerala.gov.in
കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയെ പരിചരിക്കുന്നതിനായി സംരക്ഷണ ഉപകരണങ്ങൾ ധരിച്ച ആരോഗ്യ പ്രവർത്തകർ, കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നും

ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.[3][14] കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്[15][16] പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.[15] പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി[17]. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യമായതിനാൽ കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നപ്പോൾ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി. ചൈനയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരിൽ ചിലരെ ഒഴിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ച് കൊച്ചി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കി. അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.

മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്.[18] കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.[19] കേരളത്തിൽ ചെലവഴിച്ച ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.[20] ഇതിനെത്തുടർന്ന് സർക്കാർ 'ഹൈ അലർട്ട്' പുറപ്പെടുവിച്ചു.[21] ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9-ന് പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടെത്തി.[22] കുട്ടിയേയും മാതാപിതാക്കളെയും എറണാകുളം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.[21].

ദമ്പതികളുമായി ബന്ധപ്പെട്ട 6 വ്യക്തികൾക്കും ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മകനും കൊറോണ വൈറസ് അണുബാധയുണ്ടെന്ന് മാർച്ച് 10-ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധയുടെ എണ്ണം 12 ആയി വർദ്ധിച്ചു. പുതിയ നാല് രോഗബാധിതരെ കോട്ടയം, കോഴഞ്ചേരി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ ദമ്പതികളുടെ മാതാപിതാക്കളാണ് രോഗബാധിതരായ 2 വ്യക്തികൾ. അവർ റാന്നി സന്ദർശിച്ച ഒരു കുടുംബത്തിൽ നിന്നുള്ള രണ്ട് പേരും വിമാനത്താവളത്തിൽ നിന്ന് ദമ്പതികളെ കൂട്ടിക്കൊണ്ടുപോയ രണ്ട് ബന്ധുക്കളുമാണ് നാലു പേർ.[23] കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് -22ന് ഇന്ത്യയൊട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചു.ഇത് വളരെ വിജയകരമായിരുന്നു.

2020 മെയ് 28-ന് പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തു.

നിർദ്ദേശങ്ങൾ

തിരുത്തുക

കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.[15][22] സംസ്ഥാനത്തെ 21 പ്രധാന ആശുപത്രികളിൽ 40 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുകയും എല്ലാ ജില്ലയിലും ഒരു ഹെൽപ്പ്‌ലൈൻ സജീവമാക്കുകയും ചെയ്തു.[24] മാർച്ച് 9-ലെ കണക്കനുസരിച്ച് 4000-ൽ അധികം ആളുകൾ കേരളത്തിൽ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണ്.[5] മാർച്ച് 4 വരെ 215 ആരോഗ്യ പരിപാലന പ്രവർത്തകരെ കേരളത്തിലുടനീളം വിന്യസിക്കുകയും 3,646 ടെലി കൗൺസിലിംഗ് ദാതാക്കളെ രോഗബാധിതരാണെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങൾക്ക് മനഃശാസ്ത്രപരമായ സഹായം നൽകുന്നതിനായി നിയോഗിക്കുകയും ചെയ്തു.[25] കൊറോണ വൈറസ് ബാധയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രതിവർഷം നടക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി മുന്നോട്ട് പോകാൻ കേരള സർക്കാർ തീരുമാനിച്ചു. സാധിക്കുന്നവർ പൊങ്കാലയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗം പകരുന്നതിനെതിരെ മുൻകരുതൽ എടുക്കണമെന്നും സാധ്യമെങ്കിൽ സ്വന്തം പരിസരത്ത് പൊങ്കാല ഇടണമെന്നു വിദേശികൾ പങ്കെടുക്കരുതെന്നും സർക്കാർ വാർത്താക്കുറിപ്പ് ഇറക്കി.[21][26] കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ അവസ്ഥയെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനായി കേരള സർക്കാർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.[27] മാർച്ച് 10-ന് കേരള സർക്കാർ സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിൽ പ്രത്യേക വാർഡുകൾ ഒരുക്കി.[28] തീർത്ഥാടനം, വിവാഹ ആഘോഷങ്ങൾ, സിനിമാ തിയേറ്ററുകൾ സ്കൂളുകൾ തുടങ്ങിയ വലിയ പങ്കെടുക്കലുകൾ നടത്തരുതെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി.[23] കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി

കണക്കുകൾ

തിരുത്തുക

ലുവ പിഴവ് mw.text.lua-ൽ 25 വരിയിൽ : bad argument #1 to 'match' (string expected, got nil)


ജില്ല സജീവ കേസുകൾ രോഗശമനം നേടിയവർ മരണം ആകെ കേസുകൾ
കാസർഗോഡ് -121 32,372 121 39,414
കണ്ണൂർ -374 61,621 374 73,274
മലപ്പുറം -465 1,26,204 465 1,39,094
കോഴിക്കോട് -562 1,34,144 562 1,51,561
എറണാകുളം -483 1,33,373 483 1,55,878
പത്തനംതിട്ട -138 60,622 138 66,421
തൃശ്ശൂർ -537 1,07,423 537 1,18,939
പാലക്കാട് -191 61,747 191 70,572
കൊല്ലം -88 19,567 88 26,457
തിരുവനന്തപുരം -937 1,11,182 937 1,20,772
ഇടുക്കി -51 28,963 51 35,405
ആലപ്പുഴ -432 84,508 432 91,273
വയനാട് -97 28,572 97 33,449
കോട്ടയം 0
ആകെ (എല്ലാ 14 ജില്ലകളും) 0
18 ഡിസംബർ 2024 വരെ[29]



കേരളത്തിൽ വൈറസ് സ്ഥിരീകരിച്ച കേസുകൾ
തീയതി (2020) ജില്ല(കൾ) സ്രോതസ്സ് കേസുകൾ പകർന്ന രീതി Source(s)
പുതിയത് ആകെ
ജനുവരി-30 ആലപ്പുഴ, കാസർഗോഡ്, തൃശൂർ   വുഹാൻ 3 3 T [18]
മാർച്ച്-9 പത്തനംതിട്ട   ഇറ്റലി 3 8 T [30][22]
2 PTP
മാർച്ച്-9 എറണാകുളം   ഇറ്റലി 1 9 T [23]
മാർച്ച്-10 പത്തനംതിട്ട (4), കോട്ടയം (2)   ഇറ്റലി 6 17 PTP [31][32] [33]
എറണാകുളം 2 T
മാർച്ച്-12 കണ്ണൂർ, തൃശൂർ   ഖത്തർ,   UAE 2 19 T [34]
മാർച്ച്-13 തിരുവനന്തപുരം   Spain,   UK 3 22 T [35][36]
മാർച്ച്-15 തിരുവനന്തപുരം, ഇടുക്കി None 2 24 T/PTP [33]
മാർച്ച്-16 കാസർഗോഡ് (1), മലപ്പുറം (2)   Saudi Arabia,   UAE 3 27 T [35][37][38]
മാർച്ച്-19 കാസർഗോഡ് None 1 28 T/PTP [33][36]
മാർച്ച്-20 എറണാകുളം, കാസർഗോഡ് പശ്ചിമേഷ്യ 12 40 T/PTP [38]
മാർച്ച്-21 എറണാകുളം, കണ്ണൂർ, കാസർഗോഡ് പശ്ചിമേഷ്യ 12 52 T [39]
മാർച്ച്-22 എറണാകുളം (2), മലപ്പുറം (2), കണ്ണൂർ (4), കാസർഗോഡ് (5), കോഴിക്കോട് (2) പശ്ചിമേഷ്യ 15 67 T [39]
മാർച്ച്-23 എറണാകുളം (2), കണ്ണൂർ (5), കാസർഗോഡ് (19),പത്തനംതിട്ട (1), തൃശൂർ (1)   UAE 25 95 T [40][41]
3 PTP
മാർച്ച്-24 ആലപ്പുഴ (1), എറണാകുളം (1), കാസർഗോഡ് (6), കോട്ടയം (1), കോഴിക്കോട് (2), മലപ്പുറം (1), പാലക്കാട് (1), തിരുവനന്തപുരം (1)   ഖത്തർ,   UAE,   UK 12 109 T [36]
None 2 PTP
മാർച്ച്-25 എറണാകുളം (3), ഇടുക്കി (1), കോഴിക്കോട് (1), പാലക്കാട് (2), പത്തനംതിട്ട (2)   UAE,   UK,   ഫ്രാൻസ് 6 118 T [42]
None 3 PTP
മാർച്ച്-26 ഇടുക്കി (1), കാസർഗോഡ് (3), മലപ്പുറം (3), തൃശൂർ (2), വയനാട് (1) പശ്ചിമേഷ്യ 10 137 T/PTP [43]
കണ്ണൂർ   UAE 9 T
മാർച്ച്-27 കാസർഗോഡ് (34), കണ്ണൂർ (2), കൊല്ലം (1), കോഴിക്കോട് (1), തൃശൂർ (1)   UAE 25 176 T [44]
None 14 T/PTP
മാർച്ച്-28 കാസർഗോഡ് (1), കൊല്ലം (1), പാലക്കാട് (1), മലപ്പുറം (1), തിരുവനന്തപുരം (2) None 6 182 T/PTP [45]
മാർച്ച്-29 എറണാകുളം (1), കണ്ണൂർ (8), കാസർഗോഡ് (7), മലപ്പുറം (1), പാലക്കാട് (1), തൃശൂർ (1), തിരുവനന്തപുരം (1)   UAE 18 202 T [46][47]
None 2 PTP
മാർച്ച്-30 ഇടുക്കി (2), കണ്ണൂർ (11), കാസർഗോഡ് (17), വയനാട് (2), പശ്ചിമേഷ്യ 17 234 T [48][49]
None 15 PTP
മാർച്ച്-31 തിരുവനന്തപുരം (2), കാസർഗോഡ് (2), കൊല്ലം (1), തൃശൂർ (1), കണ്ണൂർ (1), None 7 241 T/PTP [50]
ഏപ്രിൽ-1 കാസർഗോഡ് (12), എറണാകുളം (3), തിരുവനന്തപുരം (2), തൃശൂർ (2), മലപ്പുറം (2), കണ്ണൂർ (2), പാലക്കാട് (1) പശ്ചിമേഷ്യ 9 265 T [51]
None 15 T/PTP
ഏപ്രിൽ-2 ഇടുക്കി (5), കണ്ണൂർ (1), കാസർഗോഡ് (8), കൊല്ലം (2), കോഴിക്കോട് (1), മലപ്പുറം (1), പത്തനംതിട്ട (1), തിരുവനന്തപുരം (1), തൃശൂർ (1)   ഖത്തർ,   UAE 12 286 T [52]
None 9 T/PTP
ഏപ്രിൽ-3 കണ്ണൂർ (1), കാസർഗോഡ് (7), തൃശൂർ (1) None 9 295 T/PTP [53]
ഏപ്രിൽ-4 ആലപ്പുഴ (1), എറണാകുളം (1), കണ്ണൂർ (1), കാസർഗോഡ് (6), കൊല്ലം (1), പാലക്കാട് (1)   UAE 5 306 T [54]
ഡൽഹി (3), നാഗ്‌പൂർ (1) 4 T/PTP
None 2 T/PTP
ഏപ്രിൽ-5 കോഴിക്കോട് (5), പത്തനംതിട്ട (1)   UAE 1 314 T [55]
ഡൽഹി 4 T/PTP
കണ്ണൂർ (1), കാസർഗോഡ് (1) None 3
ഏപ്രിൽ-6 കാസർഗോഡ് (6), പത്തനംതിട്ട (1) Abroad 7 327 T [56]
മലപ്പുറം (2), കൊല്ലം (1) ഡൽഹി 3 T/PTP
കാസർഗോഡ് None 3
ഏപ്രിൽ-7 കണ്ണൂർ (3), കാസർഗോഡ് (4), കൊല്ലം (1), മലപ്പുറം (1) Overseas 4 336 T [57]
ഡൽഹി 2 T/PTP
None 3 PTP
ഏപ്രിൽ-8 കണ്ണൂർ (4), ആലപ്പുഴ (2), പത്തനംതിട്ട (1), തൃശൂർ (1), കാസർഗോഡ് (1) Overseas 4 345 T [58]
ഡൽഹി 2 T/PTP
None 3 PTP

സർക്കാർ നടപടികൾ

തിരുത്തുക

കൊറോണ വൈറസ് ബാധ (കോവിഡ്-19)യെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തെത്തുടർന്ന് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ:-

  • സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2020 മാർച്ച് 11 മുതൽ 31 വരെ പഠന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദേശിച്ചു. [59] പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള കേളേജുകൾക്ക് മാർച്ച് മാസം അടച്ചിടണം.
  • നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ മാർച്ച് മാസം പൂർണമായും അടച്ചിടാൻ തീരുമാനിച്ചു.
  • എട്ട്, ഒമ്പത് ക്ലാസ് പരീക്ഷകളും എസ്.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകളും മാറ്റമില്ലാതെ നടത്താൻ തീരുമാനിച്ചു.
  • മാർച്ച് മാസം സ്‌പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നും മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ മാർച്ച് 31 വരെ അടച്ചിടണമെന്നും തീരുമാനിച്ചു.
  • രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം.
  • സിനിമാ തീയേറ്ററുകൾ അടച്ചിടണം, വിവാഹം മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആളുകൾ കൂടാത്ത തരത്തിൽ ചടങ്ങുകളായി മാത്രം നടത്തണം.
  • ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.
  • ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം.
  • സ്‌കൂളുകളിൽ വാർഷികങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം.
  • മാർച്ച് 20-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചു.[60]

നിരീക്ഷണകാലം

തിരുത്തുക

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതേസമയം ഇന്ത്യയുടെ ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ 14 ദിവസം എന്നു നിഷ്കർഷിച്ചിരിക്കുന്നു.[25][61] വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെടുന്നവർ 28 ദിവസ കാലയളവിൽ അവരുടെ വീടുകളിൽ തന്നെ തുടരാനും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണ അധികൃതരെ ഉടൻ ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.[62]

കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ

തിരുത്തുക

കൊറോണ വൈറസ് അണുബാധ തടയൽ, വ്യാപനം, ചികിത്സ എന്നിവ സംബന്ധിച്ച വ്യാജ വാർത്തകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലാണ് അധികം വ്യാജവാർത്തകൾ പ്രചരിച്ചത്.[63] യുണിസെഫിൽ നിന്നുള്ള ഉപദേശകനാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ വ്യാജ സന്ദേശം ഐസ്ക്രീമുകൾ ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെടുകയും കൊറോണ വൈറസിന് 27 ഡിഗ്രിയിൽ കൂടുതൽ താപനിലയിൽ പടരാൻ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.[63] കേരളത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ വൈറസിന് അതിജീവിക്കാൻ കഴിയില്ലെന്ന് മുൻ ഡിജിപി ആയിരുന്ന ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിൽ സന്ദേശം ഇട്ടു. ഇതിനു കാരണമായി അദ്ദേഹം അവകാശപ്പെട്ടത് കേരളത്തിലെ താപനില 27 ഡിഗ്രിയിൽ കൂടുതലാണ് എന്നതാണ്.[64] കൊറോണ വൈറസ് അണുബാധയ്ക്കുള്ള പ്രതിരോധ നടപടിയായി വിറ്റാമിൻ സി കഴിക്കുന്നതും പതിവായി വെള്ളം കുടിക്കുന്നതും നല്ലതാണെന്ന് മറ്റൊരു വ്യാജസന്ദേശം ശുപാർശ ചെയ്യുന്നു.[63] കൊറോണ വൈറസ് ചൈനയിൽ ചെലുത്തിയ സ്വാധീനം കാണിക്കുന്നതിനായി മറ്റിടങ്ങളിലെ തെരുവുകളിൽ കിടക്കുന്നതായി കാണിക്കുന്ന നിരവധി കൃത്രിമ വീഡിയോകൾ വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചു.[63][65] നിരവധി യൂട്യൂബ് ചാനലുകൾ കൊറോണ വൈറസ് കടൽ ഭക്ഷണത്തിലൂടെ പടരുന്നുവെന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. കൂടാതെ പശു മൂത്രത്തിനും ചാണകത്തിനും ഒരാൾക്കുണ്ടാകുന്ന അണുബാധ തടയാൻ സാധിക്കുമെന്ന് ഒരു ആൾദൈവം പ്രഖ്യാപിച്ചു.[63] കൊറോണ വൈറസ് അണുബാധയ്ക്കുള്ള ഹോമിയോപ്പതി, ആയുഷ് ചികിത്സ എന്നിവ മികച്ചതാണെന്നു വെളിപ്പെടുത്തുന്ന സന്ദേശങ്ങൾ ഇന്റെർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.[63][66] വെളുത്തുള്ളി, ചൂടുവെള്ളം, ന്യുമോണിയ വാക്സിനുകൾ, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കൊറോണ വൈറസ് അണുബാധ തടയുന്നുവെന്ന അഭ്യൂഹങ്ങൾ ഇന്ത്യയിലെ വെബ്‌സൈറ്റുകളിൽ പ്രചരിച്ചിരുന്നു.[67]

കോവിഡ് കാലത്ത് സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

തിരുത്തുക
 
കോവിഡ് കാലത്ത് സർക്കാർ വിതരണം ചെയ്ത 17 ഇന സൗജന്യ പലവ്യഞ്ജന കിറ്റിലെ ഇനങ്ങൾ

കോവിഡ്  കാലത്ത് റേഷൻ കാർഡുള്ളവർക്കും കാർഡില്ലാത്തവർക്കും ആശ്വാസ നടപടികളുമായി സിവിൽ സപ്ലൈസ് വിഭാഗം പ്രവർത്തിച്ചു. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് 15 കിലോ വീതം സൗജന്യ റേഷൻ ആയി അരി വിതരണം നടത്തി. ലോക് ഡൗൺ ദിനങ്ങളിൽ ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഒറ്റത്തവണയായി നല്കിയും, മാർച്ച് മാസം നിലവിലുള്ള റേഷൻ കാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റ്   റേഷൻ കടകൾ വഴിയും സപ്ലൈകോയുമായും സഹകരിച്ച് വിതരണം നടത്തി. മഞ്ഞ, പിങ്ക്  കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് അഞ്ചു കിലോ അരി എന്ന തോതിൽ വിതരണം നടത്തി. കാർഡ് ഒന്നിന് മൂന്ന് കിലോ ചെറുപയർ, കടല ഇനത്തിൽ ധാന്യവും സൗജന്യമായി വിതരണം ചെയ്തു.[68][69]

 
കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം
 
കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാനെത്തിച്ച ഭക്ഷ്യ കിറ്റുകൾ.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ  ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ സ്‌കൂളുകൾ വഴി വിതരണം ചെയ്തു. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങിയതാണ് ഭക്ഷ്യക്കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിലെ കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

ഓണക്കിറ്റ്

തിരുത്തുക
 
2020 ഓണക്കാലത്ത് കേരള സർക്കാർ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്ത 500 രൂപ വില വരുന്ന പലവ്യഞ്ജന കിറ്റ്

2020 ഓണക്കാലത്ത്, 500 രൂപ വില വരുന്ന 11 ഇനം സാധനങ്ങളുള്ള കിറ്റ് റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി വിതരണം ചെയ്തു. കിറ്റിൽ ഉള്ള ഇനങ്ങൾ:[70]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Kerala : Covid-19 Battle". Retrieved 7 April 2020.
  2. Narasimhan, T. E. (30 January 2020). "India's first coronavirus case: Kerala student in Wuhan tested positive". Business Standard India. Business Standard. Archived from the original on 11 March 2020. Retrieved 9 March 2020.
  3. 3.0 3.1 3.2 "Kerala Defeats Coronavirus; India's Three COVID-19 Patients Successfully Recover". The Weather Channel. TWC India Edit Team. Weather Channel. Archived from the original on 18 February 2020. Retrieved 9 March 2020.
  4. Narasimhan, T. E. (30 January 2020). "India's first coronavirus case: Kerala student in Wuhan tested positive". Business Standard India. Business Standard. Retrieved 9 March 2020.
  5. 5.0 5.1 "3-yr-old from Kerala becomes first child in India to test positive for coronavirus". The Economic Times. 9 March 2020. Retrieved 9 March 2020.
  6. "കൊറോണ മഹാമാരി; നിയന്ത്രണവിധേയമാക്കുക എളുപ്പമല്ല: ലോകാരോഗ്യ സംഘടന". Archived from the original on 14 മാർച്ച് 2020. Retrieved 14 മാർച്ച് 2020.
  7. "ICMR lauds Kerala's containment strategy for COVID-19". 2 May 2020.
  8. "Kerala's COVID-19 response puts 'so-called first world' to shame: British economist". The Week. The Week. 13 April 2020. Retrieved 27 April 2020.
  9. Faleiro, Sonia (13 April 2020). "What the world can learn from Kerala about how to fight covid-19". MIT Technology Review. MIT. Retrieved 27 April 2020.
  10. Niha Masih (14 April 2020). "Aggressive testing, contact tracing, cooked meals: How the Indian state of Kerala flattened its coronavirus curve". Washington Post. Retrieved 4 May 2020.
  11. Biswas, Soutik (16 April 2020). "Coronavirus: How India's Kerala state 'flattened the curve'". BBC. BBC. Retrieved 27 April 2020.
  12. Oommen C Kurien (21 April 2020). "How the Indian state of Kerala flattened the coronavirus curve". The Guardian. Guardian News & Media Limited. Retrieved 27 April 2020.
  13. Devika Desai (23 April 2020). "The Kerala model: How the Indian state's response to Patient Zero helped flatten the COVID-19 curve". London Free Press. Postmedia Network. Retrieved 4 May 2020.
  14. "Coronavirus: Over 3000 people still under observation, says govt". The Economic Times. 8 February 2020. Retrieved 9 March 2020.
  15. 15.0 15.1 15.2 "Coronavirus: Over 3000 people still under observation, says govt". The Economic Times. 8 February 2020.
  16. "Coronavirus outbreak: Third virus case reported from Kerala, student who returned from Wuhan tests positive". The Financial Express. 4 February 2020. Retrieved 9 March 2020.
  17. Kurian, Oommen C. (14 February). "How an Indian state successfully fought and contained the deadly coronavirus". Quartz India (in ഇംഗ്ലീഷ്). Quartz India. Quartz. Retrieved 9 March 2020. {{cite news}}: Check date values in: |date= (help)
  18. 18.0 18.1 "ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 39 ആയി, വിദേശ കപ്പലുകളെ കേന്ദ്രം വിലക്കി". NDTV.com. Retrieved 2020 മാർച്ച് 9. {{cite news}}: Check date values in: |accessdate= (help)
  19. "Coronavirus Outbreak Highlights: Arunchal Pradesh Suspends Entry Of Foreigners Amid Coronavirus Scare". NDTV.com. Retrieved 9 March 2020.
  20. "Kerala family test positive for coronavirus, but did not reveal they had visited Italy". www.gulftoday.ae. Retrieved 9 March 2020.
  21. 21.0 21.1 21.2 KochiMarch 9, india today digital; March 9, india today digital; Ist, india today digital. "3-yr-old from Kerala tests positive for coronavirus, total cases now 40". India Today (in ഇംഗ്ലീഷ്).{{cite news}}: CS1 maint: numeric names: authors list (link)
  22. 22.0 22.1 22.2 "As coronavirus cases surge, Kerala put on high alert". gulfnews.com (in ഇംഗ്ലീഷ്). Retrieved 9 March 2020.
  23. 23.0 23.1 23.2 "കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി, ഇറ്റലിയിൽ നിന്നും വന്ന കുടുംബത്തിലെ grandparents-ന് പോസിറ്റീവ്". www.thenewsminute.com. Retrieved 2020 മാർച്ച് 10. {{cite news}}: Check date values in: |accessdate= (help)
  24. ജേക്കബ്, ജീമോൻ; അച്ചർജി, സൊനാലി. "കേരളം കോറോണവൈറസിനെ എങ്ങനെ tame ചെയ്തു". India Today (in ഇംഗ്ലീഷ്). Retrieved 9 March 2020.
  25. 25.0 25.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; theweek എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  26. "As coronavirus cases surge, Kerala put on high alert". Livemint (in ഇംഗ്ലീഷ്). 9 March 2020. Retrieved 9 March 2020.
  27. "Kerala Health Online Training". YouTube (in ഇംഗ്ലീഷ്). Retrieved 9 March 2020.
  28. "Kerala jails to set up isolation cells for suspected coronavirus-infected inmates". ANI News (in ഇംഗ്ലീഷ്). Retrieved 10 March 2020.
  29. "Official Covid-19 tracking dashboard in the state of Kerala". dashboard.kerala.gov.in. Retrieved 15 April 2020.
  30. "കോറോണ വൈറസ്: അരുണാചൽ പ്രദേശിൽ വിദേശികൾക്ക് വിലക്ക്". NDTV.com. Retrieved 2020 മാർച്ച് 9. {{cite news}}: Check date values in: |accessdate= (help)
  31. "കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊറോണ, സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി". ഹിന്ദുസ്ഥാൻ ടൈംസ്. 2020 മാർച്ച് 10. Retrieved 2020 മാർച്ച് 11. {{cite web}}: Check date values in: |access-date= and |date= (help)
  32. "കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊറോണ, സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി". ഔട്ട്ലൂക്ക്. Retrieved 2020 മാർച്ച് 12. {{cite news}}: Check date values in: |accessdate= (help)
  33. 33.0 33.1 33.2 "Daily Bulletin" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). 22 March 2020. Retrieved 23 March 2020.
  34. "Kerala: Doctor, UK tourist test positive for coronavirus". The Week (in ഇംഗ്ലീഷ്). Retrieved 17 March 2020.
  35. 35.0 35.1 "Three more coronavirus cases reported in Kerala, number up to three". മനോരമ ഓൺലൈൻ. Retrieved 2020 മാർച്ച് 16. {{cite news}}: Check date values in: |accessdate= (help)
  36. 36.0 36.1 36.2 "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 24. {{cite news}}: Check date values in: |accessdate= (help)
  37. "മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച സ്ത്രീകൾ സന്ദർശിച്ച സ്ഥലങ്ങൾ ഇവയാണ്". Mathrubhumi (in ഇംഗ്ലീഷ്). Retrieved 17 March 2020.
  38. 38.0 38.1 "Daily Bulletin" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 21 March 2020.
  39. 39.0 39.1 "കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; സംസ്ഥാനത്ത് 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 64 പേർ ചികിത്സയിൽ". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2020 മാർച്ച് 22. {{cite news}}: Check date values in: |access-date= (help)
  40. "കേരളം അടച്ചിടും; ഇന്ന് 28 പേർക്ക് കോവിഡ്". Madhyamam (in ഇംഗ്ലീഷ്). Retrieved 23 March 2020.
  41. "Daily Bulletin" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). 23 March 2020. Retrieved 23 March 2020.
  42. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 25. {{cite news}}: Check date values in: |accessdate= (help)
  43. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 26. {{cite news}}: Check date values in: |accessdate= (help)
  44. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 27. {{cite news}}: Check date values in: |accessdate= (help)
  45. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 28. {{cite news}}: Check date values in: |accessdate= (help)
  46. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 30. {{cite news}}: Check date values in: |accessdate= (help)
  47. "സംസ്ഥാനത്ത് 20 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, എറണാകുളത്ത് ആരോഗ്യപ്രവർത്തകനും രോഗം". മാതൃഭൂമി (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 29. {{cite news}}: Check date values in: |accessdate= (help)
  48. "സംസ്ഥാനത്ത് 32 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു". മാതൃഭൂമി (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 30. {{cite news}}: Check date values in: |accessdate= (help)
  49. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 30. {{cite news}}: Check date values in: |accessdate= (help)
  50. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള (in ഇംഗ്ലീഷ്). Retrieved 2020 മാർച്ച് 31. {{cite news}}: Check date values in: |accessdate= (help)
  51. "സംസ്ഥാനത്ത് 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട്ട് 12 പേർക്ക്". മാതൃഭൂമി (in ഇംഗ്ലീഷ്). Retrieved 1 Apr 2020.
  52. "Daily Bulletin" (PDF). ആരോഗ്യവകുപ്പ്, കേരള. Retrieved 2020 ഏപ്രിൽ 2. {{cite news}}: Check date values in: |accessdate= (help)
  53. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived (PDF) from the original on 3 April 2020. Retrieved 3 April 2020.
  54. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived (PDF) from the original on 4 April 2020. Retrieved 4 April 2020.
  55. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived (PDF) from the original on 5 April 2020. Retrieved 5 April 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; 4 ഏപ്രിൽ 2020 suggested (help)
  56. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived (PDF) from the original on 6 April 2020. Retrieved 6 April 2020.
  57. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived from the original on 2020-04-07. Retrieved 7 April 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  58. "ഡെയിലി ബുള്ളറ്റിൻ" (PDF). ആരോഗ്യവകുപ്പ്, കേരള. Archived from the original on 2020-04-08. Retrieved 8 April 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  59. https://www.mathrubhumi.com/news/kerala/corona-virus-scare-all-education-institutes-in-kerala-will-not-work-till-march-31-1.4601946
  60. "എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി; തീരുമാനം അപൂർവം". Manoramanews. Archived from the original on 2020-03-20. Retrieved 2020-03-20.
  61. "How Travelers Around the World Are Dealing With 'Voluntary' Home Quarantines Over Coronavirus Fears". Time (in ഇംഗ്ലീഷ്). Archived from the original on 2020-02-24. Retrieved 9 March 2020.
  62. "Another Wuhan University Student from Kerala Tested Positive with Novel Coronavirus". News18.
  63. 63.0 63.1 63.2 63.3 63.4 63.5 "Misinformation, fake news spark India coronavirus fears". www.aljazeera.com. Retrieved 9 March 2020.
  64. Madhu, Aami (6 March 2020). "കൊറോണ കേരളത്തിലെ ചൂടിൽ വരില്ലെന്ന് സെൻകുമാർ; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ്". https://malayalam.oneindia.com. Retrieved 9 March 2020. {{cite news}}: External link in |work= (help)
  65. "Coronavirus: Can cow dung and urine help cure the novel coronavirus? - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 10 March 2020.
  66. "Novel coronavirus can be cured with gaumutra, gobar claims Assam BJP MLA Suman Haripriya". Firstpost. Retrieved 10 March 2020.
  67. Sharma, Niharika. "Can garlic, hot water, or masks prevent the spread of Covid-19? Here's what doctors say". Quartz India (in ഇംഗ്ലീഷ്). Retrieved 9 March 2020.
  68. "Press Release:22-07-2020". keralacm web site. July 22, 2020. Archived from the original on 2020-09-06. Retrieved September 6, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  69. "കോവിഡ് കാലത്ത് കാര്യക്ഷമതയോടെ ജില്ലാ സിവിൽ സപ്ലൈ വിഭാഗം വീടില്ലാത്ത 416 കുടുംബങ്ങൾക്ക് 24 മണിക്കൂറിനകം കാർഡ്". Public relations, Govt of Kerala. July 9, 2020. Archived from the original on 2020-09-06. Retrieved September 6, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  70. "ഓണക്കിറ്റ് വൻ ഹിറ്റ്, കിറ്റിൽ ഉള്ളത്". മലയാള മനോരമ. August 18, 2020. Archived from the original on 2020-09-06. Retrieved September 6, 2020.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക