ടി.പി. സെൻകുമാർ

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുമുള്ള ഒരു പോലീസ് ഓഫീസര്‍

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുമുള്ള ഒരു പോലീസ് ഓഫീസറാണ് ടി. പി. സെൻകുമാർ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . ഇന്ത്യൻ എക്കണോമിക്സ് സർവീസിൽ നിന്നും 1983-ൽ ഇന്ത്യൻ പോലീസ് സർവീസിൽ എത്തി. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു.[1] 2006-ൽ കെ.എസ്.ആർ.ടി.സി. എം.ഡി. ആയി നിയമിതനായി. 2010-ൽ കേരള ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരുന്നു. കേരള പോലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ. ഡി. ജി. പി ആയി അദ്ദേഹം സേവനം അനുഷ് ഠിച്ചിട്ടുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിവാദമായ ഫേസ്ബുക്ക്‌ ഉപയോഗത്തെ അനുകൂലിച്ചു ജയിൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വിവാദ പരാമർശം നടത്തുകയും അതിനോടനുബന്ധിച്ചു അലക്സാണ്ടർ ജേക്കബിനെ തൽസ്ഥാനത്തു മാറ്റുകയും 2013 ഡിസംബർ ആറാം തിയതി ടി.പി. സെൻകുമാറിനു അധിക ചുമതല നൽകുകയും ചെയ്തു. ജൂൺ 2015 മുതൽ കേരള പോലീസ് ചീഫ് .[2]

ടി. പി. സെൻകുമാർ
T p senkumar.jpg
ടി.പി. സെൻകുമാർ
ജനനം
തൊഴിൽപോലീസ് ഓഫീസർ

പുരസ്ക്കാരം

2009 -ൽ രാജ്യത്തിന്റെ പരമോന്നത പോലീസ് ബഹുമതി ആയ പോലീസ് മെഡൽ ഇന്ത്യൻ രാഷ്‌ട്രപതി സമ്മാനിച്ചു.

ഇന്ത്യൻ പോലീസ് തലവന്മാരുടെ സംഘത്തോടൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്മെന്റും ലണ്ടൻ സ്കൂൾ ഓഫ് മനേജ്മെന്റും സംയുക്തമായ് നടത്തിയ ലീഡർഷിപ്പ് ട്രെയിനിംഗിൽ പങ്കെടുത്തു. ഇന്ത്യൻ ഹൈകമ്മീഷൻ അദ്ദേഹത്തെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].

 
Shri T P Senkumar IPS, ADGP in London along with Shri. Ajithkumar Nair, Protocol Officer, High Commission of India, London, Shri. Vijayakumar IPS, DGP & DG of CRPF and Shri. Chandrashekharan IPS ADGP, Law and Order South zone Kerala State

അവലംബം

  1. "Police raid LIS offices". ദ ഹിന്ദു. 2006 മേയ് 11. ശേഖരിച്ചത് 2011 നവംബർ 30.
  2. Senkumar

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടി.പി._സെൻകുമാർ&oldid=3267157" എന്ന താളിൽനിന്ന് ശേഖരിച്ചത്