ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ

ഇന്ത്യയിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനം
(എ.ഐ.എസ്.എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി.പി.ഐ)യോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനയാണ് ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്‌). 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് ഇത്.[1]

എ‌.ഐ‌.എസ്‌.എഫ് പതാക
ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ
ചുരുക്കപ്പേര്എ.ഐ.എസ്.എഫ്
ആപ്തവാക്യംപഠിക്കുക പോരാടുക
രൂപീകരണം12 ഓഗസ്റ്റ് 1936 (88 years ago
  • {{Time ago|timestamp}}

The timestamp can be almost any solid, readable format but to avoid ambiguity mistakes, one of the styles below is preferred.

  • magnitude parameter can be set to explicitly use certain unit. Allowed values are: seconds, minutes, hours, days, weeks, months and years.
  • min_magnitude parameter can be set to use the specified unit or bigger units. Allowed values are: seconds, minutes, hours, days, months and years.
  • ago parameter can be set to override the default usage of the text "ago". If the parameter is blank but not missing (i.e. {{time ago|2008|ago=}}), then the text "ago" is suppressed altogether. For future dates, setting "ago" as blank but not missing will suppress the text "time" (i.e. "2 years" instead of "2 years' time").

Spelling out numbers

തിരുത്തുക

Numbers from 1 to 100 can be spelled out in their equivalent English word by using the spellout parameter. If spellout is set to "yes", "y", "true" or "1", all numbers from 1 to 100 will be spelled out. If spellout is set to "auto", only numbers from 1 to 9 will be spelled out, as per the recommendations at .

It is also possible to set a custom maximum value for spelling out by using the spelloutmax parameter. For example, setting |spellout=yes and |spelloutmax=24 will result in all numbers less than or equal to 24 being spelled out, and all numbers greater than 24 appearing as numerals.

Add |numeric=y to print the number only (no text).

Add the parameter |purge=yes to add a purge link.

  • {{Time ago|-83 minutes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|-334 minutes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|+334 minutes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|-334 minutes|ago=}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|1901}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|{{REVISIONTIMESTAMP}}}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Jan 21, 2001 3:45 PM}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • Wrong: {{Time ago|3:45 pm, 21 Jan 2001}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|20010121154500}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008|magnitude=weeks}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008|min_magnitude=days}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008|min_magnitude=years}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008|ago=in the past}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|Nov 6 2008|purge=yes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|2008-11-06}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 2009|spellout=yes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 1999|spellout=yes}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 2009|spellout=auto}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 1999|spellout=auto}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 1989|spellout=yes|spelloutmax=15}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago| June 1, 1989|spellout=yes|spelloutmax=25}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • {{Time ago|195909}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
  • Wrong: {{Time ago|196009}}ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Time ago
This is the TemplateData for this template used by TemplateWizard, VisualEditor and other tools. See a monthly parameter usage report for Template:ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ in articles based on its TemplateData.

TemplateData for ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ

This template calculates the amount of time which has passed since a provided timestamp.

ഫലകത്തിനുള്ള ചരങ്ങൾ[ടെമ്പ്ലേറ്റ്‌ഡേറ്റ കൈകാര്യം ചെയ്യുക]

ചരംവിവരണംതരംസ്ഥിതി
Timestamp1

Base timestamp for calculation of passed time. Example format: Nov 6 2008, see template documentation for other supported formats.

പദംആവശ്യമാണ്
magnitudemagnitude

Explicitly sets a specific unit to display return value. Allowed values are: seconds, minutes, hours, days, weeks, months and years.

പദംഐച്ഛികം
min_magnitudemin_magnitude

Sets a minimum unit to display return value. Allowed values are: seconds, minutes, hours, days, months and years.

പദംഐച്ഛികം
agoago

Override the default usage of the text 'ago'. If it is blank but not missing then 'ago' will be removed completely; for future dates, this will remove the text 'time' as well.

പദംഐച്ഛികം
Purge linkpurge

Add the parameter purge=yes to add a WP:PURGE link.

പദംഐച്ഛികം
Spell out numbersspellout

If set to "yes", "y", "true" or "1", numbers from 1 to 100 are spelled out as English words. If set to "auto", numbers from 1 to 9 are spelled out.

വരിഐച്ഛികം
Spell out maxspelloutmax

The maximum number to be spelled out as an English word.

എണ്ണംഐച്ഛികം
തരംവിദ്യാർത്ഥി സംഘടന
ലക്ഷ്യംശാസ്ത്രീയ സോഷ്യലിസം
ആസ്ഥാനം4/7, അസാഫ് അലി റോഡ്, ന്യൂ ഡൽഹി
Location
ജനറൽ സെക്രട്ടറി
വിക്കി മഹേശ്വരി
പ്രസിഡന്റ്
ശുഭം ബാനർജി
Main organ
ദി സ്റ്റുഡന്റ്
ബന്ധങ്ങൾവേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത് (ഡബ്ല്യൂ.എഫ്.ഡി.വൈ), ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (ഐ.യു.എസ്)
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ചരിത്രം

തിരുത്തുക

പശ്ചാത്തലം

തിരുത്തുക

ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. കൽക്കത്തയിൽ സ്ഥിരവാസമുറപ്പിച്ച വിവിയൻ ഡെറാസിയോ എന്ന ഒരു അധ്യാപകൻ അദ്ദേഹം കൽക്കത്ത ഹിന്ദു കോളജിലെ ല്കചററായിരുന്നു. 1828ൽ ആരംഭിച്ച വിദ്യാർഥി സംഘടന, അക്കാദമിക് അസോസിയേഷൻ ആണ് ഇന്ത്യാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ വിദ്യാർഥി സംഘടന. ഈ സംഘടന അക്കാദമിക് വിഷയങ്ങളെ കുറിച്ചുള്ള ഗൗരവമുള്ള ചർച്ചകൾ മാത്രമല്ല സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അതിലുപരി അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായുള്ള പ്രചരണവും ഈ സംഘടന നടത്തിയിരുന്നു. ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്‌ലിം തുടങ്ങി എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. അവർ വളരെ സജീവമായിതന്നെ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആധുനികതയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി നിലകൊള്ളുകയും ചെയ്തു.

ബംഗാളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ആധുനിക ആശയങ്ങൾ പ്രചരിക്കുന്നതിൽ അക്കാദമിക് അസോസിയേഷനും തുടർന്നുവന്ന വിദ്യാർഥി പ്രസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചു. തുടർന്ന് ബോംബെ, ഡൽഹി, മദ്രാസ് തുടങ്ങിയ നഗരങ്ങളിലെ കലാലയങ്ങളിലും വിദ്യാർഥി പ്രസ്ഥാനങ്ങൾ ആരംഭിച്ചു. 19-ാം നൂറ്റാണ്ടിലെ യുവജന പ്രസ്ഥാനങ്ങൾ പൊതുവെ ‘യുവ ബംഗാൾ’ പ്രസ്ഥാനങ്ങൾ എന്നാണ് അറിയപ്പെട്ടത്. 1848 ൽ സ്റ്റുഡന്റ്‌സ് ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റി, 1876ൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും കൽക്കത്തയിലും ബോംബെയിലുമായി സ്ഥാപിതമായി. ഇന്ത്യൻ രാഷ്ട്രീയരംഗത്തെ കുലപതി ദാദാഭായ് നവറോജിയാണ് ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റി സ്ഥാപിക്കുവാൻ താൽപര്യമെടുത്തത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും സൊസൈറ്റി മുൻകൈയെടുത്തു.

സുരേന്ദ്രനാഥ ബാനർജിയും ആനന്ദ് മോഹൻ ബോസും ചേർന്ന് കൽക്കത്തയിൽ 1876 ൽ ആരംഭിച്ച സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് ആദ്യമായി വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഇടയിൽ പൊതുസമ്മേളനങ്ങൾ നടത്തുവാൻ ആരംഭിച്ചത്. 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ വലിയ പങ്ക് ഈ സംഘടന വഹിച്ചു. വിദ്യാർഥി സമരങ്ങളുടെ ചരിത്രം 19-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. പാറ്റ്‌ന കോളജിൽ വിദ്യാർഥികളെ അപമാനിച്ചുകൊണ്ട് സംസാരിച്ച പ്രിൻസിപ്പലിനെതിരെ 1875 ഓഗസ്റ്റ് 31ന് നടന്ന സമരമാണ് അറിയപ്പെടുന്ന ആദ്യ സമരം. അതൊരു വിജയമായിരുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടുകൂടി കൽക്കത്ത, ബോംബെ, മദ്രാസ്, അലഹബാദ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ അനേകം കോളജുകൾ സ്ഥാപിക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാർഥികളുടെ എണ്ണം രണ്ടുലക്ഷത്തിലധികവും കോളജുകളിൽ ഇരുപത്തി അയ്യായിരത്തിലധികവും വിദ്യാർഥികളുണ്ടായി. അതോടെ വിദ്യാർഥി പ്രസ്ഥാനങ്ങളിലെ പങ്കാളിത്തവും അവയുടെ പ്രവർത്തനവും വ്യാപകമായി. 1905 ലെ ബംഗാൾ വിഭജനത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലാണ് യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങൾ നേരിട്ട് രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാർഥികളിലും യുവജനങ്ങളിലും വലിയ ദേശീയ ബോധവും ഉണർവും പ്രകടമായി.

ഒരു അഖിലേന്ത്യാ വിദ്യാർഥി സംഘടന രൂപീകരിക്കുവാനുള്ള പരിശ്രമങ്ങൾ 1906 ൽ തന്നെ ആരംഭിച്ചിരുന്നു. ആനിബസന്റ് ബനാറസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദു കോളജ് മാസികയിൽ ഒരു അഖിലേന്ത്യാ സംഘടനയുടെ സാധ്യത ചർച്ചചെയ്യുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഘടനയുടെ സ്ഥാപനം ഒന്നാം ലോകമഹായുദ്ധമടക്കമുള്ള വിവിധ സാഹചര്യങ്ങൾ മൂലം നടക്കാതെപോയി. എന്നാൽ ഒന്നാം ലോക മഹായുദ്ധത്തിനും 1917ലെ റഷ്യൻ വിപ്ലവത്തിനും ശേഷം സമത്വം, സ്വാതന്ത്ര്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങൾ ദേശീയ പ്രസ്ഥാനത്തിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. 1920ൽ തന്നെ ബിഹാറിലും ബോംബെയിലും പൂനെയിലും മറ്റും നിരവധി വിദ്യാർഥി യോഗങ്ങൾ ചേരുകയുണ്ടായി. ഇവയുടെ ഫലമായി ഒരു അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർക്കുവാനുള്ള തീരുമാനമുണ്ടായി. കോളജ് വിദ്യാർഥികൾക്ക് മാത്രമായി 1920 ഡിസംബർ 25ന് ഒരു സംഘടന ആൾ ഇന്ത്യ കോളജ് സ്റ്റുഡന്റ്‌സ് കോൺഫറൻസ് രൂപീകരിക്കപ്പെട്ടു. ഇത് ഒരു സ്വതന്ത്ര സംഘടനയായിരുന്നു. ഗോഖലെയും ലാലാ ലജ്പത്‌റായിയുമായിരുന്നു ഈ സംഘടന രൂപീകരിക്കുവാൻ നേതൃത്വം നൽകിയത്.

ഇന്ത്യയിൽ സർവകലാശാലകളുടെ എണ്ണം 1916-17 വർഷങ്ങളിൽ വെറും എട്ട് മാത്രമായിരുന്നു. 1921-22 ൽ 14 ആയും 1936-37ൽ 16 ആയും ഉയർന്നു. കോളജുകളാവട്ടെ 1921-22 കാലത്തെ വെറും 226 ൽ നിന്ന് 36-37 ൽ 340 ആയി ഉയർന്നു. സ്‌കൂളുകൾ 21-22 ൽ 8987 ആയിരുന്നത് 1936 -37 ൽ 14414 ആയി ഉയർന്നു. വിദ്യാർഥികളുടെ എണ്ണം 1901 – 02 വർഷങ്ങളിലെ 45 ലക്ഷത്തിൽ നിന്ന് 1936 – 37 ൽ ഒരു കോടി 41 ലക്ഷമായി ഉയർന്നു. അതിൽ 31 ലക്ഷം പെൺകുട്ടികളായിരുന്നു. വിദ്യാർഥികളിലെ രാഷ്ട്രീയ അവബോധം വളരെ ഉയർന്നതായിരുന്നു. ഇതിന് കാരണമായത് 1928ൽ ആരംഭിച്ച യൂത്ത്‌ലീഗ് പ്രസ്ഥാനമായിരുന്നു. അവർ റഷ്യൻ വിപ്ലവത്തിന്റെ വിജയത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി.

രൂപീകരണം

തിരുത്തുക

1928ൽ കൽക്കത്തയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിലും 1929ൽ ലാഹോറിൽ മദൻ മോഹൻ മാളവ്യയുടെ അധ്യക്ഷതയിലും രണ്ട് വിദ്യാർഥി സമ്മേളനങ്ങൾ നടന്നു. 1930 കൾ മുതൽ വിവിധ സ്റ്റുഡന്റ്‌സ് ഫെഡറേഷനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ രൂപീകൃതമായി. ഈയൊരു പശ്ചാത്തലത്തിലാണ് 1931 മാർച്ച് 26ന് കറാച്ചിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന 700 പ്രതിനിധികൾ പങ്കെടുത്ത യോഗം ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് അധികാരികൾ ഇതിലെ അപകടം മനസ്സിലാക്കി വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർഥികളെ ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷെ, പ്രസ്തുത മീറ്റിംഗ് ദേശീയവാദികളായ വിദ്യാർഥികൾ കൈയ്യടക്കി. ഇതോടെ ദേശീയ വാദികളായ വിദ്യാർഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന് ദേശീയ വാദികൾക്ക് ബോധ്യമായി. അങ്ങനെയാണ് 1936 ഓഗസ്റ്റ് 12-13 തീയതികളിൽ ഇന്ത്യയിലെ എല്ലാ വിദ്യാർഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തുവാൻ തീരുമാനമാവുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ പാർട്ടികളിൽ നിന്നെല്ലാം പ്രതിനിധികളെത്തി. വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാപന സമ്മേളനം അങ്ങനെ രാജ്യം മുഴുവൻ പങ്കെടുത്ത വലിയ ഒരു സമ്മേളനമായി മാറി. 936 പ്രതിനിധികൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 211 സംഘടനകളെ പ്രതിനിധാനം ചെയ്തു. മുഹമ്മദാലി ജിന്ന അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം ജവഹർലാൽ നെഹ്‌റു ആണ് ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ശ്രീനിവാസശാസ്ത്രി തുടങ്ങിയ അനേകം ദേശീയ നേതാക്കൾ ആശംസകൾ നേർന്നു. ഈ സമ്മേളനമാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ ആരംഭം. പ്രേംനാരായണൻ ഭാർഗവ ആദ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിന്റെ രണ്ടാമത്തെ സമ്മേളനം 1936 നവംബർ 22 മുതൽ ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിലാണ് എഐഎസ്എഫിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തിൽ നാസി ജർമ്മനി സ്‌പെയിനിനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെയുള്ള പ്രമേയം പാസാക്കി. റഷ്യൻ വിപ്ലവത്തിൽ നിന്നും ആവേശമുൾക്കൊള്ളണമെന്ന് ശരത്ചന്ദ്രബോസ് പ്രസംഗിച്ചു. ലോക വിദ്യാർഥി പ്രസ്ഥാനവുമായി (ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ്) എഐഎസ്എഫിനെ അഫിലിയേറ്റ് ചെയ്തു. ആദ്യമായി വിദ്യാർഥികളുടെ ഒരു അവകാശപത്രിക തയ്യാറാക്കി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ

തിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്‌ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ്‌ ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹെമു കലാനി എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ അദ്ദേഹത്തിൻറെ പതിനാറാമത്തെ വയസിൽ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു.

ചരിത്രപരമായ നാവിക പ്രക്ഷോഭം 1946 ഫെബ്രുവരിയിൽ ബോംബെയിൽ നടന്നു. തൊഴിലാളികളും വിദ്യാർത്ഥികളും സജീവമായി പിന്തുണ നൽകി. നേവൽ റേറ്റിംഗിനെ പിന്തുണച്ച് വിദ്യാർത്ഥികളെ അണിനിരത്തുന്നതിൽ എ.ഐ.എസ്.എഫ് സജീവ പങ്കുവഹിച്ചു.

സ്വാതന്ത്ര ഇന്ത്യയിൽ

തിരുത്തുക

സ്വാതന്ത്ര്യാനന്തരം എ.ഐ.എസ്.എഫ് അതിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും വിദ്യാഭ്യാസ വിഷയങ്ങൾ, സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ സമരം എന്നിവയിൽ കേന്ദ്രീകരിച്ചു. സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥികളുടെ ദൈനംദിന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും സാമുദായിക ഭീഷണികൾക്കെതിരായ വിദ്യാർത്ഥികളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു. ഹൈദരാബാദിലെ നിസാമിന്റെ സാമ്രാജ്യത്വത്തിനെതിരായ തെലങ്കാന സായുധ പോരാട്ടത്തിൽ എ.ഐ.എസ്.എഫ് പ്രധാന പങ്കുവഹിച്ചു.

ഒടുവിൽ അഖണ്ട ഭാരതത്തിനു വേണ്ടി ഗോവയെ മോചിപ്പിക്കുന്നതുവരെ എ.ഐ.എസ്.എഫ് പോരാടിക്കൊണ്ടിരുന്നു. 1955 ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സത്യാഗ്രഹികൾ ഗോവയിൽ പ്രവേശിച്ചു. വെടിയുതിർക്കപ്പെട്ടു. തന്റെ നേതാവ് വി.സി. ചിറ്റാലെ യെ രക്ഷിക്കാൻ ശ്രമിച്ച 23 കാരനായ കർനൈൽ സിംഗ് കൊല്ലപ്പെട്ടു. എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി സുഖേന്ദു മസുദാർ എ.ഐ.എസ്.എഫ് നേതാവ് സി.കെ. ചന്ദ്രപ്പൻ വിദ്യാർത്ഥി സത്യാഗ്രഹികളെ സഹായിക്കാനായി സമരത്തിൽ പങ്കെടുത്തിരുന്നു.

1980 കളിൽ, ഖാലിസ്ഥാൻ വാദ പ്രക്ഷോഭത്തിൽ, മുൻ ജനറൽ സെക്രട്ടറി സത്യപാൽ ഡാങ്ങിന്റെ നേതൃത്വത്തിൽ എ.ഐ.എസ്.എഫ് ഖാലിസ്ഥാൻ തീവ്രവാദികളെ പ്രതിരോധിക്കാൻ സായുധ പരിശീലനം നടത്തി. പഞ്ചാബ് സർവകലാശാലയിൽ ഇതിന് നേതൃത്വം നൽകിയിരുന്നത് എ.ഐ.എസ്.എഫ് നേതാവായിരുന്ന ഹർപാൽ മൊഹാലി ആണ്. പ്രത്യയശാസ്ത്രപരമായി ഖാലിസ്ഥാനെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് മറുപടിയായി ഖാലിസ്ഥാൻ തീവ്രവാദികൾ അദ്ദേഹത്തെ വെടിവച്ചു. ഖാലിസ്ഥാൻ വിഘടനവാദത്തിനെതിരായ പോരാട്ടത്തിൽ നിരവധി എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു

ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട്‌ പൂർണമാക്കുന്നതിൽ എ ഐ എസ് എഫ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്ന "സ്വാതന്ത്ര്യം, സമാധാനം, പുരോഗതി" എന്ന മുദ്രാവാക്യം 1958-ൽ നടന്ന ദേശീയ സമ്മേളനത്തിൽ ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എ ഐ എസ് എഫ് മുന്നോട്ടു വക്കുന്നത്. 29 സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എ ഐ എസ് എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകര്ച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വിദ്യാർത്ഥി സംഘടന എഐഎസ്എഫ് ആണ്.സ്വാശ്രയ വിദ്യാലയങ്ങളിലെ ഇടിമുറികളെ തച്ചുതകർക്കാനുള്ള പോരാട്ടത്തിലെ അനിഷേധ്യമായ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് മാത്രമാണ്.

നേതാക്കൾ

തിരുത്തുക
പ്രമാണം:Aisf 43rd Kerala State Conference.jpg
എ ഐ എസ് എഫ് നാൽപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ മുൻപ്രസിഡന്റ് കനയ്യ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു 

അഖിലെന്ത്യാ പ്രസിഡന്റായി ശുഭം ബാനർജി, സെക്രട്ടറി ആയി വിക്കി മഹേശ്വരി എന്നിവർ പ്രവർത്തിക്കുന്നു. കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായി ആർ.എസ്‌. രാഹുൽ രാജും സെക്രട്ടറിയായി പി. കബീറും പ്രവർത്തിക്കുന്നു.

പ്രസിദ്ധീകരണം

തിരുത്തുക

ഇന്ത്യയിലെ വിവിധ ഭാഷകളിൽ എ.ഐ.എസ്.എഫ് പ്രസിദ്ധീകരണങ്ങൾ ഇറങ്ങുന്നുണ്ട്. എ.ഐ.എസ്.എഫിന്റെ മലയാള൦ പ്രസിദ്ധീകരണമാണ് 'നവജീവൻ'.

പോരാട്ടങ്ങൾ

തിരുത്തുക
 
വർഗ്ഗീയ ഫാസിസത്തിനെതിരെ എ ഐ എസ് എഫ് എറണാകുളത്ത് സംഘടിപ്പിച്ച ആസാദി സംഗമം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ നിരവധി എ.ഐ.എസ്.എഫ് പ്രവർത്തകർ രക്തസാക്ഷിത്വം വരിച്ചു. സ്വാതന്ത്രലബ്ദിക്കു ശേഷം വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനു൦, നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുവാനു൦ എ.ഐ.എസ്.എഫ് പോരാടുന്നു. യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച 'സതീഷ് കുമാർ', വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി മരിച്ച 'ജയപ്രകാശ്'എന്നിവർ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയു൦ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവ് 'കനയ്യ കുമാറിന്റെ' നേത്രത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. പൊതുജീവിതത്തെയും വിദ്യാർഥികളെയു൦ ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്.

ചിത്രശാല

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക