ഭാവ്ന പാനി
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി. കെഡുചരൻ മോഹൻപാത്ര, ബിർജു മഹാരാജ് എന്നീ പ്രശസ്ത വ്യക്തികളുടെ കിഴിൽ ഭാവ്ന ഒഡീസിയിലും കഥക്കിലും പരിശീലനം നേടി.[1]
ഭാവ്ന പാനി | |
---|---|
ജനനം | മുംബൈ, ഇന്ത്യ |
മറ്റ് പേരുകൾ | Bhavana Pani |
തൊഴിൽ | നടി - നർത്തകി |
സജീവ കാലം | 2001–ഇപ്പോൾ വരെ |
ബോളിവുഡിലെ നിരവധി വാണിജ്യ പരസ്യങ്ങളിലും സിനിമകളിലും ഭാവ്ന അഭിനയിച്ചിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ വെട്ടം എന്ന പ്രിയദർശന്റെ മലയാള കോമഡി ചിത്രത്തിലെ വീണ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം.[2][3]
ചലച്ചിത്ര ജീവിതം
തിരുത്തുകഭാവ്ന പാനി ജനിച്ചതും വളർന്നതും മുംബൈയിലാണ്.[1] പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളാണ് ഭാവ്ന.[4] അവരുടെ അനുജത്തി, ദേവ്‌ന പാനി ഒരു ഫാഷൻ ഡിസൈനറും നടിയുമാണ്.[5] മുംബൈയിലെ മിത്തിബായ് കോളേജിൽ നിന്ന് സൈക്കോളജി-ഫിലോസഫിയിൽ ഭാവ്ന ബിഎ ബിരുദം നേടി.
17-ാം വയസ്സിൽ ഭാവ്ന അഭിനയിച്ച തെരേ ലിയേ (2001) എന്ന ബോളിവുഡ് ചിത്രമാണ് ആദ്യ ചലച്ചിത്രം.[1][6] അതിനുശേഷം 2002-ൽ നിനു ചുഡക നെനുണ്ടലേനു എന്ന തെലുങ്ക് സിനിമ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
പത്ത് വർഷത്തിലേറെയായി സഹാറ ഇന്ത്യയുടെ പ്രധാന നർത്തകിയായി ഭാവ്ന അഭിനയിക്കുന്നു.[7][8] മികച്ച സഹനടിക്കുള്ള മഹീന്ദ്ര എക്സലൻസ് ഇൻ തിയറ്റർ പുരസ്കാരം അവർ നേടിട്ടുണ്ട്.[9] ക്ലിനിക്, പെപ്സി, വീഡിയോകോൺ, ഹീറോ ഹോണ്ട, ലക്സ്, ഡാബർ തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്.[10]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ഫിലിം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2001 | തെരേ ലിയേ | പിയ ആനന്ദ് / പിയ രഞ്ജിത് ബോസ് | ഹിന്ദി | |
2001 | യുവരാജ | ജനകി | കന്നഡ | |
2002 | നിനഗോസ്‌കര | അപൂർവ | കന്നഡ | |
2002 | ദിൽ വിൽ പ്യാർ വ്യർ | രചന | ഹിന്ദി | |
2002 | നിനു ചുദാക നേനുണ്ടലെനു | കാവേരി | തെലുങ്ക് | |
2004 | വെട്ടം | വീണ | മലയാളം | |
2009 | ഫാസ്റ്റ് ഫോർവേർഡ് | ജീൽ | ഹിന്ദി | |
2012 | തേസ് | രാധിക | ഹിന്ദി | |
2013 | ദി ഗ്രേവിയാർഡ് ഷിഫ്റ്റ് | ഹിന്ദി | ||
2014 | ആമയും മുയലും | നർത്തകി | മലയാളം | "കാണാ കൊമ്പിലെ കാക്കറുമ്പൻ" എന്ന ഗാനത്തിലെ പ്രത്യേക രൂപം |
2015 | ഹവായിസാഡ | രാജ്ഞി | ഹിന്ദി | |
2017 | അലിഫ് | ഹിന്ദി/ഉറുദു | ||
2017 | ദി ബിഗ് ഫാറ്റ് സിറ്റി (നെറ്റ്ഫ്ലിക്സ്) | അനു | ഹിന്ദി | |
2018 | ഫ്രോഡ് സയാൻ | ചന്ദ | ഹിന്ദി | |
2019 | സ്പേസ് മോംസ് | ഡോ. ശാന്തി ശ്രീവാസ്തവ | ഹിന്ദി |
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 Chakra, Shyamhari (21 August 2009). "'Dance helps be a better actor'". The New Indian Express. Archived from the original on 2016-05-05. Retrieved 4 July 2013.
- ↑ John, Ambili (2019-08-20). "ദിലീപും തീപ്പെട്ടിക്കൊള്ളിയും, പ്രിയദർശന്റെ ഹിറ്റ് മൂവി വെട്ടം തിയറ്ററുകളിലെത്തിയിട്ട് 15 വർഷം!". Retrieved 2020-08-21.
- ↑ അനൂപ്, കെ ആർ. "പ്രിയദർശൻറെ ചിരി'വെട്ട'ത്തിന് 16 വയസ്". Retrieved 2020-08-21.
- ↑ "Sensation at seventeen". Expressindia.indianexpress.com. 8 January 2001. Archived from the original on 5 July 2013. Retrieved 4 July 2013.
- ↑ "She jumped off the blast train on dad's direction - Mumbai - DNA". Dnaindia.com. Retrieved 4 July 2013.
- ↑ "I taught dance to Esha Deol- Bhavana Pani | TopNews". Topnews.in. Retrieved 4 July 2013.
- ↑ chitta (4 June 2009). "» Blog Archive » Bhavna Pani is Bharati in "Bharati: the wonder that is India"". Orissalinks.com. Retrieved 4 July 2013.
- ↑ "Bhavna Pani talks about her lead role in Bharati-the Wonder that is India". Suhaag. Retrieved 4 July 2013.
- ↑ "The 8th Annual Mahindra Excellence in Theatre Awards Announced". Mahindra.com. 9 March 2013. Archived from the original on 7 September 2013. Retrieved 4 July 2013.
- ↑ "'Dance helps be a better actor'". Retrieved 2020-08-21.