കീർത്തി സുരേഷ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്.[1] ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.

കീർത്തി സുരേഷ്
കീർത്തി സുരേഷ് 2016 ൽ
ജനനം (1992-10-03) ഒക്ടോബർ 3, 1992  (31 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2000-2002, 2013-ഇതുവരെ
വെബ്സൈറ്റ്www.keerthysuresh.com

ജീവിതരേഖ തിരുത്തുക

കീർത്തി സുരേഷ് 1992 ൽ തിരുവനന്തപുരത്ത് ജനനം. അച്ഛൻ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ്കുമാർ അമ്മ ചലച്ചിത്ര നടി മേനകയുമാണ്. സഹോദരി രേവതി എന്നിവരാണ്‌. 2002 ൽ കുബേരൻ (ചലച്ചിത്രം) എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം) എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.[2]

വിദ്യാഭ്യാസം തിരുത്തുക

പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നിന്തൽ മത്സരത്തിൽ ചാമ്പ്യൻ പട്ടം ലഭിച്ചിട്ടുണ്ട് .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.ഫാഷൻ ഡിസൈനിങ്ങിൽ താൽപരിയം ഉള്ളതുകൊണ്ട് ലെണ്ട്നിൽനിന്നുംമായി ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കി.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

വർഷം പുരസ്കാരം വിഭാഗം ചലച്ചിത്രങ്ങൾ കുറിപ്പുകൾ
2014 ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം പുതുമുഖ നടി ഗീതാഞ്ജലി [3]
2014 ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം പുതുമുഖ നടി ഗീതാഞ്ജലി
2014 വയലാർ ചലച്ചിത്ര പുരസ്കാരം മികച്ച രണ്ടാമത്തെ നടി ഗീതാഞ്ജലി, റിംഗ്‌ മാസ്റ്റർ [4]
2014 നാന ചലച്ചിത്ര പുരസ്കാരം പുതുമുഖ നടി ഗീതാഞ്ജലി [5]
2019 മികച്ച നടി മഹാനടി[6]

അവലംബം തിരുത്തുക

  1. "Characters Which Has Scope To Perform Excites Me, Says Keerthi Menaka". www.filmibeat.com. മൂലതാളിൽ നിന്നും 2014-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2014.
  2. "പൃഥ്വിയുടെ നായികയായും കീർത്തി സുരേഷ്". വൺ ഇന്ത്യ. 2014 ഫെബ്രുവരി 19. ശേഖരിച്ചത് 2014 ജൂലൈ 20. {{cite news}}: Check date values in: |accessdate= and |date= (help)
  3. "16th Asianet Film Award 2014 Winners List". http://www.kerala9.com. മൂലതാളിൽ നിന്നും 2018-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 November 2014. {{cite web}}: External link in |work= (help)
  4. "Vayalar Samskarika Vedi Awards". The New Indian Express. ശേഖരിച്ചത് 18 November 2014.
  5. "Nana Film Awards 2013- Winners List ~ Movie Gallery". Cinemapopcornphotos.blogspot.in. ശേഖരിച്ചത് 18 November 2014.
  6. https://www.news18.com/news/movies/keerthy-suresh-wins-best-actress-national-film-award-for-mahanati-2264671.html. {{cite web}}: Missing or empty |title= (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീർത്തി_സുരേഷ്&oldid=3971116" എന്ന താളിൽനിന്ന് ശേഖരിച്ചത്