ഹംസനാദം
ഹംസനാദം | |
---|---|
ആരോഹണം | സ രി2 മ2 പ ധ3 നി3 സ |
അവരോഹണം | സ നി3 ധ3 പ മ2 രി2 സ |
ജനകരാഗം | നീതിമതി |
കീർത്തനങ്ങൾ | ബണ്ടുരീതി കൊലു (ത്യാഗരാജ) കല്യാണ രാമ (ഊത്ത്‌ക്കാട്) |
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് ഹംസനാദം, അറുപതാമത് മേളകർത്താരാഗമായ നീതിമതിയിൽ നിന്നും ജന്യമാണ്. ഈ രാഗത്തിനെ ഹിന്ദുസ്ഥാനിയിൽ, മലരണി എന്ന് അറിയപ്പെടുന്നു.
ത്യാഗരാജസ്വാമികളുടെ ബണ്ടുരീതികൊലു, ഊത്തുക്കാട് വെങ്കടസുബ്ബയ്യരുടെ കല്യാണ രാമ എന്നിവ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ കൃതികളാണ്. ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങളിൽ ധൈവതം ഇല്ലാതെയും പ്രയോഗങ്ങൾ കണ്ടിട്ടുണ്ട്.
പ്രശസ്ത ഗാനങ്ങൾ
തിരുത്തുകസിനിമാ സംഗീതത്തിലും, അതിന്റെതായ പ്രാധാന്യം ഉള്ള ഒരു രാഗമാണ് ഹംസനാദം.
മലയാളസിനിമയിലെ പ്രശസ്ത സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിയുടെ അവസാനത്തെ സിനിമാഗാനമായ, ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലെ, വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം.. എന്ന ഗാനം ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് പോലെ തന്നെ, ഗുരു എന്ന ചിത്രത്തിലെ, 'മണി മേഘം മാനത്ത് മഴവില്ലൊടിഞ്ഞല്ലൊ' എന്ന് തുടങ്ങുന്ന പാട്ടും ഇതേ രാഗം തന്നെ. തമിഴിൽ ഏറ്റവും പുതിയ ഹിറ്റ് ആയ, ജോഷ്വാ ശ്രീധറിന്റെ, ഡിഷ്യും എന്ന ചിത്രത്തിലെ, 'നഞ്ജാങ്കൂട്ടിൽ നീയെ നില്ക്കിറായ്' എന്ന പാട്ട്, ഇളയരാജയുടെ, 'തെന്രൽ വന്ത് എന്നൈ തൊടും' എന്ന പാട്ട്, ഹിന്ദിയിൽ ഡിസംബർ 16 എന്ന ചിത്രത്തിലെ 'ദിൽ മെരാ എക് താര' ഇവയെല്ലാം ഹംസനാദം തന്നെ.