2024 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്[1][2]. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ്, ഗ്രേസ് ആന്റണി, മറീന, ജോണി ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

വിവേകാനന്ദൻ വൈറലാണ്
സംവിധാനംകമൽ
നിർമ്മാണം
  • നെടിയത്ത് നസീബ്
  • പി. എസ്. ഷെല്ലിരാജ്
  • കമാലുദ്ധീൻ സലീം
  • (സഹനിർമ്മാണം)
  • സുരേഷ് സാക്ക് (സഹനിർമ്മാണം)
സ്റ്റുഡിയോനെടിയത്ത് പ്രൊഡക്ഷൻസ്
വിതരണംമാജിക് ഫ്രെയിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷൈനിൻറെ 100-ാമത് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കമലിന്റെ തിരിച്ചുവരവ് ചിത്രമായും കണക്കാക്കപ്പെടുന്നു[3].

കഥാസംഗ്രഹം

തിരുത്തുക

വിവേകാനന്ദൻ എന്ന സർക്കാർ ജീവനക്കാരന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അഞ്ച് സ്ത്രീകളുടെയും കഥയാണ് വിവേകാനന്ദൻ വൈറലാണ് പറയുന്നത്. ചില കാരണങ്ങളാൽ, വിവേകാനന്ദൻ ഓൺലൈനിൽ വൈറലാകുന്നു. പക്ഷെ അവന്റെ പ്രവൃത്തികൾക്ക് പിന്നിലെ നിഗൂഢത അവന്റെ അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും അസുഖകരമായ അനുഭവങ്ങളുണ്ടാക്കുന്നു. [4]

അഭിനേതാക്കൾ

തിരുത്തുക

ചിത്രീകരണം

തിരുത്തുക

2023 ജൂൺ 15ന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, 2023 ജൂലൈ 25 ന്, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലായി പൂർത്തിയാക്കി[5]. 2024 ജനുവരി 19നായിരുന്നു റിലീസ്[6][7][8][9][10].

"ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടാത്ത, സ്ത്രീകൾ നേരിടുന്ന നിർണായകമായ ഒരു വിഷയമാണ് ഈ സിനിമയിൽ ഞങ്ങൾ അഭിസംബോധന ചെയ്യുന്നത്" എന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ പ്രസ്താവിക്കുകയുണ്ടായി. വലിയ താരപ്രതിച്ഛായയുടെ ഭാരമില്ലാത്ത നടനെയാണ് തനിക്ക് ആവശ്യമെന്നു പറഞ്ഞ അദ്ദേഹം, തന്റെ ശിഷ്യനായ ഷൈൻ ടോം ചാക്കോയെ നായകനാക്കുകയും ചെയ്തു[10]. വിവേകാനന്ദന്റെ (ഷൈൻ ടോം ചാക്കോ) ജീവിതത്തിൽ വരുന്ന സ്ത്രീകളെ അവതരിപ്പിക്കാൻ സ്വാസിക വിജയ്, ഗ്രേസ് ആന്റണി, മറീന, മാലാ പാർവതി, സ്മിനു സിജോ എന്നീ 5 നടിമാരെയാണ് കമൽ തെരഞ്ഞെടുത്തത്[7][11].

ചിത്രത്തിന്റെ വിതരണാവകാശം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വന്തമാക്കി. നെടിയത്ത് നസീബ്, പി.എസ്.ഷെല്ലിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കമാലുദ്ധീൻ സലീം, സുരേഷ് സാക്ക് എന്നിവർ സഹ നിർമ്മാതാക്കളാണ്[12]. ചിത്രത്തിൻറെ ആദ്യ ഗാനം റിലീസിങ്ങിനു മുന്നേ പുറത്തിറങ്ങിയിരുന്നു. 'ഒരു ചില്ലുപാത്രമുടയുന്ന പോലെ' എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്. ബി.കെ. ഹരിനാരായണൻറെ വരികൾക്ക് ബിജിബാൽ സംഗീതം നൽകി[13][14].

അവലംബങ്ങൾ

തിരുത്തുക
  1. "Movie Listings - Malayalam - Vivekanandan Viralanu". The Times of India. 10 January 2024. Retrieved 16 January 2024.
  2. "Kamal's social satire looks at pressing current women-centric issue". The Times of India. 22 September 2023. Retrieved 16 January 2024.
  3. "ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രം; 'വിവേകാനന്ദൻ വൈറലാണ്' തിയേറ്ററുകളിലേക്ക്". Reporter TV. 10 January 2024. Retrieved 16 January 2024.
  4. "'Vivekanandan Viralanu' Teaser Review: Shine Tom Chacko Goes Viral For A Mysterious Reason". Outlook (Indian magazine). 5 January 2024. Retrieved 16 January 2024.
  5. "Shine Tom Chacko to headline Kamal's 'Vivekanandan Viralanu' ". The Times of India. 15 June 2023. Retrieved 16 January 2024.
  6. "Vivekanandan Viralaanu - ശിഷ്യനായ ഷൈൻ ടോം നായകനായ കമലിന്റെ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ഷൂട്ടിംഗ് പൂർത്തിയായി". News 18. 25 July 2023. Retrieved 16 January 2024.
  7. 7.0 7.1 "ഷൈൻ ടോമിന് അഞ്ച് നായികമാർ; വിവേകാനന്ദൻ വൈറലാണ് ട്രെയിലർ". Onmanorama. 12 January 2024. Retrieved 16 January 2024."ഷൈൻ ടോമിന് അഞ്ച് നായികമാർ; വിവേകാനന്ദൻ വൈറലാണ് ട്രെയിലർ". Onmanorama. 12 January 2024.Retrieved 16 January 2024.
  8. "ഷൈൻ ടോമിന് അഞ്ച് നായികമാർ; വിവേകാനന്ദൻ വൈറലാണ് ട്രെയിലർ". manorama. 12 January 2024. Retrieved 16 January 2024.
  9. "ഷൈൻ ടോം ചാക്കോ - കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളിലേക്ക്". India Today. 8 January 2024. Retrieved 16 January 2024.
  10. 10.0 10.1 "Kamal's social satire looks at pressing current women-centric issue". The Times of India. 22 September 2023. Retrieved 16 January 2024."Kamal's social satire looks at pressing current women-centric issue". The Times of India. 22 September 2023. Retrieved 16 January 2024.
  11. "'ഷൈൻ ടോം ചാക്കോയും കാമുകിമാരും വൈറലാണ്..!' 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക് പോസ്റ്റർ". India Today. 24 December 2023. Retrieved 16 January 2024.
  12. "'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തിയേറ്ററുകളിലേക്ക് ; കൗതുകമുണർത്തി ട്രെയിലർ". ETV Network. 10 January 2024. Retrieved 16 January 2024.
  13. "Oru Chillupaathram Song from Vivekanandan Viralanu is out!". The Times of India. 15 January 2024. Retrieved 16 January 2024.
  14. "'ഒരു ചില്ലുപാത്രം'; 'വിവേകാനന്ദൻ വൈറലാണ്'ലെ ആദ്യ ഗാനം പുറത്ത്". Mathrubhumi. 15 January 2024. Retrieved 16 January 2024.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിവേകാനന്ദൻ_വൈറലാണ്&oldid=4094949" എന്ന താളിൽനിന്ന് ശേഖരിച്ചത്