സ്വാസിക

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക. പൂജ വിജയ് എന്നാണ് യഥാർത്ഥനാമം. അഭിനയരംഗത്ത് സ്വീകരിച്ച പേരാണ് സ്വാസിക എന്നുള്ളത്. പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു. കൂടാതെ കുറച്ച് തമിഴ്, തെലുങ്ക് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടി.[1]

നടി സ്വാസിക വിജയ് വിവാഹിത ആകുവാൻ തീരുമാനിച്ചു. . ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്[2]

പുരസ്കാരങ്ങൾ

തിരുത്തുക
അവാർഡ് വർഷം വിഭാഗം ചിത്രം ഫലം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019 മികച്ച സ്വഭാവനടി വാസന്തി വിജയിച്ചു[3]
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് 2019 മികച്ച സഹനടി വാസന്തി വിജയിച്ചു[4]
രാമു കാര്യാട്ട് പുരസ്കാരം 2019 മികച്ച സഹനടി ഇട്ടിമാണി – മെയ്ഡ് ഇൻ ചൈന വിജയിച്ചു
ഫ്ളവർ ടിവി അവാർഡ്സ് 2017 മികച്ച നടി ചിന്താവിഷ്ടയായ സീത വിജയിച്ചു
അടൂർ ഭാസി ടെലിവിഷൻ അവാർഡ്സ് 2017 മികച്ച നടി സീത വിജയിച്ചു[5]
6-ആമത് ശാന്താദേവി പുരസ്കാരം 2017 മികച്ച നടി സീത വിജയിച്ചു
ദൃശ്യ ടിവി അവാർഡ്സ് 2015 മികച്ച പുതുമുഖം “ദത്തുപുത്രി“ വിജയിച്ചു
  1. https://www.indiatvnews.com/entertainment/regional-cinema/kerala-state-film-awards-2019-winners-kani-kusruthi-suraj-vejaramoodu-win-top-honors-656547
  2. "നടി സ്വാസിക വിവാഹിതയാകുന്നു; വരൻ ടെലിവിഷൻ താരം". Retrieved 2024-01-16.
  3. മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ [Best Actor Suraj, Best Actress Kani, Best Actor Fahad and Lijo Director]. ManoramaOnline. 13 October 2020. Retrieved 13 October 2020.
  4. "Swasika wins the Kerala Film Critics Awards for best supporting actress".[പ്രവർത്തിക്കാത്ത കണ്ണി]
  5. "Announcement of 2017 Adoor Bhashi Television Awards".
"https://ml.wikipedia.org/w/index.php?title=സ്വാസിക&oldid=4015762" എന്ന താളിൽനിന്ന് ശേഖരിച്ചത്