മലയാളത്തിലെ ഒരു നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. മുംബൈ ടാക്സി,[1] ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളിൽ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. ചങ്ക്‌സ് എന്ന സിനിമയിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് ഒരു ടോംബോയ്‌ കാരക്ടർ ചെയ്ത പ്രശസ്തി നേടി. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും അഭിനയിച്ചിട്ടുണ്ട്.[2][3]കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ ജനനം.

മറീന മൈക്കിൾ കുരിശിങ്കൽ
ദേശീയത ഇന്ത്യ
തൊഴിൽനടി
സജീവ കാലം2013
അറിയപ്പെടുന്നത്എബി

ഒരു പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ് ഈ നടിയെ കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം നടി തന്നെ തുറന്ന് പറഞ്ഞതിലൂടെ വിവാദമായി. ജൂവലറിയിൽ നേരിട്ട് വിളിച്ച്‌ അന്വേഷിക്കാൻ തോന്നിയതിനാൽ അവസാന നിമിഷം കെണിയിൽ നിന്നും രക്ഷപ്പെട്ടെന്നും നടി പറഞ്ഞു.[4][5]

  1. Kumar, Ashwin J (19 April 2016). "Mumbai Taxi Movie Review". The Times of India. Retrieved 30 November 2017.
  2. "I am passionate about modelling too: Mareena Michael Kurisingal". Deccan Chronicle. 24 January 2017. Retrieved 30 November 2017.
  3. ബേബി, പിങ്കി (1 March 2017). "വിനീതിനെ 'പറപ്പിച്ച' മറീന". Malayala Manorama. Retrieved 30 November 2017.
  4. "മോഡലിംഗിനു വിളിച്ചു കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം തുറന്നു പറഞ്ഞ് നടി മെറീന കുരിശിങ്കൽ; തട്ടിപ്പിനു ശ്രമിച്ചത് പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ്; അവസാന നിമിഷം ജൂവലറിയിൽ നേരിട്ട് വിളിച്ച്‌ അന്വേഷിക്കാൻ തോന്നിയതിനാൽ കെണിയിൽ പെട്ടില്ലെന്നും നടി" (in Malayalam). Daily Hunt Malayalam. 18 May 2017. Retrieved 30 November 2017.{{cite news}}: CS1 maint: unrecognized language (link)
  5. "ഫോട്ടോഷൂട്ടിനു വിളിച്ചു നടി മറീനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം" (in Malayalam). Malayalam.Samayam. 18 May 2017. Retrieved 30 November 2017.{{cite news}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക