മാല പാർവതി
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് മാലാ പാർവതി (യഥാർത്ഥ നാമം : പാർവതി.ടി). പ്രശസ്ത നാടക നടി കൂടിയായ ഇവർ അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്.സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയിട്ടുണ്ട്.സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്.ദൂരദര്ശൻ, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു.നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
പാർവതി.ടി (മാല പാർവതി) | |
---|---|
ജനനം | 1978 മെയ് 18 |
മറ്റ് പേരുകൾ | മാല പാർവതി |
തൊഴിൽ | അഭിനേത്രി, , അവതാരിക, |
സജീവ കാലം | 1999- ഇത് വരെ |
ജീവിതപങ്കാളി(കൾ) | സതീശൻ |
കുട്ടികൾ | 1 |
നാടകപ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ “സാഗരകന്യക” എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ചു. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി "ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്" എന്ന നാടകത്തിന്റെ രചനയും നിർവ്വഹിച്ചിരുന്നു.
വിദ്യാഭ്യാസം തിരുത്തുക
തിരുവനന്തപുരം സ്വദേശിയായ പാർവതി , ഓൾ സെയിന്റ്സ് കോളേജ്, വിമൻസ് കോളേജ് , കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങളിലാണ് യഥാക്രമം പ്രീഡിഗ്രിയും, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലുമൊക്കെ പൂർത്തിയാക്കിയത്. തിരുവനന്തപുരം ലോ അക്കാദമിയിലും പഠിച്ചു.
കുടുംബം തിരുത്തുക
മാല പാർവതിയുടെ ഭർത്താവിന്റെ പേര് സതീശൻ എന്നാണ്.ഈ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
ചലച്ചിത്രങ്ങൾ തിരുത്തുക
- ടൈം (2007)