ലിസ്റ്റിൻ സ്റ്റീഫൻ
ഒരു മലയാളചലച്ചിത്രനിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവ് ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു[1]. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്.
ലിസ്റ്റിൻ സ്റ്റീഫൻ | |
---|---|
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ് |
സജീവ കാലം | 2011 - ഇതുവരെ (12 വർഷങ്ങൾ ) |
നിർമ്മിച്ച ചിത്രങ്ങൾ തിരുത്തുക
- ട്രാഫിക് - 2011
- ചാപ്പാ കുരിശ് - 2011
- ഉസ്താദ് ഹോട്ടൽ - 2012
- ചെന്നൈയിൽ ഒരു നാൾ - 2013 (തമിഴ്)
- ഹൗ ഓൾഡ് ആർ യു - 2014
- പുലിവാൽ -2014(തമിഴ്)
- ചിറകൊടിഞ്ഞ കിനാവുകൾ - 2015
- മാരി - 2015 (തമിഴ്)
അവലംബം തിരുത്തുക
- ↑ "Indian Panorama selection for IFFI'11 announced" (PDF). മൂലതാളിൽ (PDF) നിന്നും 2013-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-02.