വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015/റിപ്പോർട്ട്
വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015/റിപ്പോർട്ട്/തലക്കെട്ട്
ഈ താൾ ഇപ്പോൾ നിർമ്മാണത്തിലാണ്. പൂർത്തിയാക്കാൻ സഹായിക്കൂ |
ആമുഖം
തിരുത്തുകകഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾക്കുള്ളിൽ ആരംഭിച്ചു് മനുഷ്യരാശിയുടെ കൂട്ടായ അദ്ധ്വാനത്തിലൂടെ വികസിച്ചു്, സ്വതന്ത്രവും സാർവ്വജനീനവുമായ വിജ്ഞാനവ്യാപനത്തിന്റെ, ചരിത്രത്തിലെ ഏറ്റവും വിശാലമായ മാതൃകയായി വിക്കിപീഡിയയും വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ അനുബന്ധപദ്ധതികളും മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ. ആ മഹത്പ്രസ്ഥാനത്തിന്റെ മലയാളം ശാഖ 2002 ഡിസമ്പർ 21-നു് എം.പി. വിനോദ് എന്ന പ്രവാസി മലയാളി ഏറ്റവും ലളിതമായി തുടങ്ങിവെച്ചു. അതിനുശേഷമുള്ള പതിമൂന്നു വർഷം കൊണ്ടു് നമ്മുടെ സാമൂഹ്യ-സാങ്കേതിക-സാഹചര്യങ്ങൾക്കും പരിമിതികൾക്കും അനുസൃതമായി സാമാന്യം തൃപ്തികരമായ നിലയിൽ വികസിക്കുവാനും ശ്രദ്ധേയത നേടുവാനും മലയാളം വിക്കിമീഡിയ പദ്ധതികൾക്കു് കഴിഞ്ഞിട്ടുണ്ടു്. ഇന്ത്യയിലേതെന്നല്ല, അന്താരാഷ്ട്രതലത്തിൽ തന്നെ, ചരിത്രപ്രധാനവും അന്യാദൃശവുമായ പല പ്രത്യേകതകളും നമ്മുടെ വിക്കിസമൂഹത്തിനു സ്വന്തമാണു്.
ഒരു പ്രസ്ഥാനത്തിലെ കേവലം അന്യോന്യസഹകാരികൾ എന്ന നില വിട്ടു് വിക്കിപദ്ധതികളിൽ പങ്കെടുക്കുന്ന മലയാളി സുഹൃത്തുക്കളുടെ പരസ്പരബഹുമാനവും സ്നേഹവും ഒരു വലിയ കൂട്ടുകുടുംബത്തിലേതെന്ന പോലെ കൂടുതൽ വ്യക്തിപരമായ, ആഴത്തിലുള്ള ചങ്ങാത്തമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഈ ഐക്യദാർഢ്യം ഇനിയും ഊട്ടിയുറപ്പിക്കുവാൻ തക്ക വിധത്തിൽ നാം വിക്കിസംഗമോത്സവം എന്ന പേരിൽ ഒരു വാർഷികസമ്മേളനം നടത്താറുണ്ടു്. കൊല്ലം (2012), ആലപ്പുഴ (2013), കണ്ണൂർ (2014) എന്നിവിടങ്ങളിലെ സംഗമോത്സവത്തിനുശേഷം ഇക്കുറി, 2015ൽ, കോഴിക്കോട്ടെ, ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണിൽ വെച്ചാണു് വിക്കിസംഗമോത്സവം വിജയകരമായി നടന്നതു്.
പ്രസ്തുത പരിപാടിയുടെ ആസൂത്രണം, നടത്തിപ്പു്, അവയിൽ സംഭവിച്ചിരിക്കാവുന്ന കുറവുകളും അവ മൂലമുണ്ടായ നേട്ടങ്ങളും, പരിപാടിക്കുവേണ്ടി വന്ന സാമ്പത്തിക വരവുചെലവുകണക്കുകൾ, പരിപാടികൾ മൂലം വിക്കിപീഡിയ താളുകളിലും പ്രവർത്തനത്തിലും പ്രകടമാവുന്ന പുതിയ ഊർജ്ജാവസ്ഥ എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനമാണു് ഈ ലേഖനം.
പശ്ചാത്തലം
തിരുത്തുകലോകമാകമാനമുള്ള വിക്കിപദ്ധതികൾ മീഡിയവിക്കി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു് പ്രവർത്തിക്കുന്നതു്. വിവരങ്ങൾ മിക്കവാറുമൊക്കെ ആധികാരികമായി വായിച്ചറിയുവാൻ ഏറ്റവും പ്രിയപ്പെട്ട ഒരു വെബ് സൈറ്റ് എന്ന നിലയിൽ വളരെ പ്രചാരമുണ്ടെങ്കിലും അതിൽ തിരുത്തലുകളും മെച്ചപ്പെടുത്തലുകളും വരുത്താൻ ബഹുഭൂരിപക്ഷം ഉപയോക്താക്കൾക്കും ഈയിടെ താല്പര്യം കുറഞ്ഞുവരികയാണു്. വിക്കിപീഡിയ പ്രസ്ഥാനത്തിന്റെ ആരംഭകാലത്തു് ഇങ്ങനെയായിരുന്നില്ല. അക്കാലത്തു് എളുപ്പത്തിൽ തന്നെ ഇടപെടുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യാനാവുന്ന മറ്റു സാമൂഹ്യമാദ്ധ്യമ വെബ് സേവനങ്ങൾ എണ്ണത്തിലും പ്രചാരത്തിലും വളരെ കുറവായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ, അത്തരം സൈറ്റുകൾ സമയോചിതമായി പരിഷ്കരിക്കപ്പെടുകയും പുതുതായി ഇന്റർനെറ്റിൽ എത്തിപ്പെടുന്ന ജനങ്ങളുടെ മനഃശാസ്ത്രത്തിനൊത്തു് ജനപ്രിയമാവുകയും ചെയ്തുകൊണ്ടിരുന്നു. പതിനഞ്ചു വർഷം മുമ്പു് ആവിഷ്കരിക്കപ്പെട്ട അടിസ്ഥാന ചട്ടക്കൂടു് അപ്പാടെ ഉടച്ചുവാർക്കാതെ, ജനപ്രിയതയെ ആകർഷിക്കാനുതകുന്ന പുതിയ സാങ്കേതികവിദ്യയിലേക്കു് മീഡിയാവിക്കിയുടെ സ്വഭാവം മാറ്റിയെടുക്കുക എന്നതു് എളുപ്പവുമല്ല. അതോടൊപ്പം തന്നെ, പ്രാദേശികമായി, ഇന്റർനെറ്റ് സേവനദാതാക്കളുടെ ഗുണമേന്മയോ ബാൻഡ്‌വിഡ്ത്തോ ഇക്കാലം കൊണ്ടു് കാര്യമായി മെച്ചപ്പെട്ടതുമില്ല. ഇക്കാരണങ്ങളാൽ ഏതാനും വർഷങ്ങളായി വിക്കിപീഡിയയിൽ പൊതുവേയും ഇന്ത്യൻ വിക്കിപീഡിയകളിൽ പ്രത്യേകിച്ചും ഉള്ളടക്കം ചേർക്കുന്നതിലും പുഷ്ടിപ്പെടുത്തുന്നതിലും ശുദ്ധീകരിക്കുന്നതിലുമുള്ള ശ്രദ്ധയും ഉത്സാഹവും ഉപയോക്താക്കൾക്കു് കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണു്.
ഈ സാഹചര്യം തിരിച്ചറിഞ്ഞു്, വിക്കിസംസ്കാരത്തെ കൂടുതൽ ആളുകളുമായി പരിചയപ്പെടുത്തുവാനും പദ്ധതികളിലേക്കു് അവരെ ആകർഷിക്കുവാനും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കു് കഴിയാവുന്നത്ര തടഞ്ഞുനിർത്താനും വേണ്ടിയാണു് മലയാളം വിക്കിപ്രവർത്തകർ വിക്കിസംഗമോത്സവം എന്ന വാർഷികസമ്പർക്കപരിപാടി 2012ൽ തുടങ്ങിവെച്ചതു്. എന്നാൽ, ആ പരിപാടിക്കുപോലും വേണ്ടത്ര സന്നദ്ധപ്രവർത്തകർ മുന്നോട്ടു വരാത്ത അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം വിക്കിസംഗമോത്സവം ആഘോഷിക്കണോ എന്നുതന്നെയുള്ള ഒരു ആശയക്കുഴപ്പം ആദ്യം നിലനിന്നു. തിരുവനന്തപുരം, കണ്ണൂർ എന്നീ നഗരങ്ങളിലൊന്നിൽ പരിപാടി നടത്താം എന്നു തത്വത്തിൽ തീരുമാനിക്കപ്പെട്ടുവെങ്കിലും അവസാനഘട്ടം വരെയും നടത്തിപ്പിന്റെ കാര്യത്തിൽ കൂടുതൽ പുരോഗതിയൊന്നും കൈവരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ, ഈ ഘട്ടത്തിൽ കോഴിക്കോട് വിക്കിമീഡിയർ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങി, 2015-ലെ വിക്കിസംഗമോത്സവം കോഴിക്കോടുവെച്ചുതന്നെ നടത്താം എന്നു് ആത്മവിശ്വാസത്തോടെ വാക്കുതരികയും സുപ്രധാനമായ ഈ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ കോഴിക്കോടു് ജോലി ചെയ്യുന്ന ദീർഘകാലവിക്കിപ്രചാരകനും ഡിജിറ്റൽ വിജ്ഞാനരംഗത്തെക്കുറിച്ചുള്ള എഴുത്തിലൂടെയും മാദ്ധ്യമപ്രഭാഷണങ്ങളിലൂടെയും പ്രശസ്തനുമായ വി. കെ. ആദർശ് ഈ പദ്ധതിയുടെ സാരഥ്യം കൈയേൽക്കാൻ തയ്യാറായി. കോഴിക്കോട്ടെ IHRD സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ദിനേഷ് കുമാർ ന്റെ നേതൃത്വത്തിൽ ഈ യജ്ഞത്തിൽ സർവ്വാത്മനാ പങ്കു ചേർന്നു. ഐ.ടി.@സ്കൂൾ പദ്ധതിയുടെ മുൻകാല ഡയറക്ടരായിരുന്ന അൻവർ സാദത്ത് തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത്, 'കോഴിപീഡിയ' എന്ന സ്വപ്നപദ്ധതിയുടെ സഹകാരിയായ ഗോപി തുടങ്ങിയവർ പരിപാടി വിജയിപ്പിക്കാൻ വേണ്ട എല്ലാ തരം സഹായവും വാഗ്ദാനം ചെയ്തു. വിക്കിപീഡിയയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിശ്വപ്രഭ പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ആവശ്യമായ പല നിർദ്ദേശങ്ങളും രൂപരേഖകളും മുന്നോട്ടുവെച്ചു.
വിക്കിസംഗമോത്സവം-2015 വിജയകരമായി പൂർത്തിയാക്കാനുള്ള ചുമതല ഏറ്റെടുത്തുകൊണ്ടു് 2015 ഡിസമ്പർ ??-നു് ഔപചാരികമായ ഒരു സമിതി നിലവിൽ വന്നു. സമിതിയുടെ കൺവീനറായി വി.കെ. ആദർശും ചെയർമാനായി ദിനേഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. --സമിതിയിലെ അംഗങ്ങൾ, ചുമതലകൾ-- ഇവിടെ ചേർക്കുക.
തയ്യാറെടുപ്പുകൾ
തിരുത്തുകപ്രാഥമിക തയ്യാറെടുപ്പുകൾ
തിരുത്തുകസംഗമോത്സവ വേദിയായ് നിശ്ചയിക്കപ്പെട്ട കോഴിക്കോട് IHRD കോളേജിലെ സ്വതന്ത്ര സോഫ്റ്റ് വെയർ സംരഭങ്ങളിൽ തത്പരരായ വിദ്ധ്യാർത്ഥികൾക്ക് വിക്കിസംരംഭങ്ങളിൽ മികച്ച പരിശീലനം നൽകുവാൻ ഒരു പഠനശിബിരം സംഘടിപ്പിച്ചു കൊണ്ടാണ് സംഗമോത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദിനേശ് കുമാറിൻറെ നേതൃത്വത്തിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.
വിക്കിപീഡിയയിൽ പദ്ധതി താൾ
തിരുത്തുകവിക്കിപീഡിയയിൽ പദ്ധതി താൾ തുടങ്ങിയത് രാജേഷ് ഒടയൻചാൽ എന്ന ലേഖകനാണ്. ഇടക്ക് അദ്ദേഹത്തിന് ഗുരുതരമായ ഒരു വാഹനാപകടം സംഭവിച്ചതുമൂലം ഈ സംഗമോത്സവത്തിന് അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. അക്ബറലി, ആദർശ്,ശ്രീജിത്ത് കൊയ്ലോത്ത്,രൺജിത്ത് സിജി,നത ഹുസൈൻ,ലാലു മേലേടത്ത്,ഇർഫാൻ ഇബ്രാഹിം സേട്ട് തുടങ്ങിയവർ ചേർന്ന് താൾ വിപുലപ്പെടുത്തുകയും സംഗമോത്സവത്തിന്റെ സംഘാടനത്തിന്റെ കേന്ദ്രബിന്ദുവായി വികസിപ്പിക്കുകയും ചെയ്തു.
മെറ്റായിൽ ധനസഹായാഭ്യർത്ഥന
തിരുത്തുകസംഘാടകസമിതി രൂപീകരണം
തിരുത്തുകഉപദേശകസമിതി :
- ഡോ. ബി. ഇക്ബാൽ
- വിശ്വപ്രഭViswaPrabhaസംവാദം
- അൻവർ സാദത്ത്
- വി.സി പൂക്കോയ തങ്ങൾ, IHRD
- ചെയർമാൻ : ദിനേശ് കുമാർ
- കൺവീനർ : വി.കെ ആദർശ്
- ഖജാൻജി : ലാലു മേലേടത്ത്
- വേദി & സാങ്കേതികത : സുഹൈറലി
- പ്രയോജക സഹകരണം : വി.കെ ആദർശ്
- മാധ്യമ വിഭാഗം & രജിസ്റ്റട്രേഷൻ : ഇർഫാൻ ഇബ്രാഹിം സേട്ട്
- ഓൺലൈൻ സംയോജനം : നത (സംവാദം) , രൺജിത്ത് സിജി
- താമസം / ഭക്ഷണം :
- സന്നദ്ധ പ്രവർത്തനം : ഐ.എച്ച്.ആർ.ഡി'യിലെ വിദ്യാർത്ഥികൾ
- പരിപാടികൾ : ശ്രീജിത്ത് കൊയിലോത്ത്
പ്രചരണം
തിരുത്തുകസോഷ്യൽ നെറ്റ്‌വർക്കുകൾ
തിരുത്തുകഫേസ്ബുക്കിലെ പ്രചാരണവും ഇവന്റ് പേജും
തിരുത്തുകപരിപാടി എവിടെ നടത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്ക് വഴി പോൾ സഹായം തേടിയിരുന്നു.തിരുവനന്തപുരം,കണ്ണൂർ,കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ കോഴിക്കോടിനാണ് കൂടുതൽ ലൈക്ക് ലഭിച്ചത്.
ഗൂഗിൾ പ്ലസ്സിലെ പ്രചാരണവും ഇവന്റ് പേജും
തിരുത്തുകവാട്ട്സ് ആപ്പിൽ
തിരുത്തുകസംഘാടനത്തിന്റെ പ്രാഥമിക ചർച്ചകൾ വാട്ട്സാപ്പിൽ മലയാളം വിക്കിപീഡിയ എന്ന ഗ്രൂപ്പ് വഴിയാണ് നടന്നത്. സംഘാടകരിൽ അധികപേരും വാട്സാപ്പ് ഉപയോഗിക്കുന്നവരായിരുന്നു.
രജിസ്ട്രേഷൻ
തിരുത്തുകപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി മുൻകൂട്ടി രെജിസ്ട്രർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കി. ഗൂഗിൾ ഫോം വഴിയായിരുന്നു പ്രധാനമായും രജിസ്ട്രേഷൻ നടത്തിയത്. വിക്കി പീഡിയയുടെ പരിപാടിയെ കുറിച്ച് പ്രതിപാദിക്കുന്ന താളിലും പങ്കെടുക്കുന്നവർ രജിസ്ട്രർ ചെയ്തു. ദിനപത്രങ്ങളിൽ ഫോൺ നമ്പർ നൽകിയതിനാൽ ഫോൺ വഴിയുള്ള രജിസ്ട്രേഷനും നടന്നു. കൂടാതെ പരിപാടിയുടെ ദിവസം തല്സമയ രജിസ്ട്രർ സംവിധാനവും ഒരുക്കുകയുണ്ടായി.
സാമ്പത്തികം
തിരുത്തുകഉപഹാരങ്ങളും പഠനോപകരണങ്ങളും
തിരുത്തുക- വിക്കി കൈപുസ്തകം
- വിക്കി ടീഷർട്ട്
പ്രാദേശിക സംഘാടനം
തിരുത്തുകപ്രചരണം
തിരുത്തുകബാനറുകൾ, കോളേജിനുള്ളീൽ പോസ്റ്ററുകൾ, പത്രവാർത്തകൾ, ഫേസ്ബുക് , വാട്സാപ്പ്.
ഭക്ഷണം, താമസം, വേദി
തിരുത്തുകഇന്ത്യൻ കോഫീ ഹൗസ്, കോഴിക്കോടൻ പലഹാരങൾ, സൽക്കാര ഹോട്ടൽ.
സൈനിക ക്ഷേമ ബോർഡിന്റെ ഗസ്റ്റ് ഹൗസ്. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ബാലൻ.കെ.നായർ റോഡ്, കോഴിക്കോട്.
അനുബന്ധപരിപാടികൾ
തിരുത്തുകവിക്കി പഠനശിബിരം
തിരുത്തുകവിക്കി സംഗമോത്സവത്തിന് മുന്നോടിയായി ഐ.എച്ച് .ആർ.ഡി വിദ്യാർഥികൾക്കായി ഐ.എച്ച്.ആർ.ഡി കാമ്പസിൽ വെച്ച് വിക്കി പഠനശിബിരം നടന്നു. ശിബിരത്തിൽ വി.കെ. ആദർശ്, ലാലു മേലേടത്ത്, മനോജ്, സുഹൈറലി എന്നിവർ ശിബിരത്തിന് നേതൃത്വം നൽകി.ശിബിരത്തിൽ 50 വിദ്യാർഥികൾ പങ്കെടുത്തു.
വിക്കി ഫോട്ടോ വാക്ക്
തിരുത്തുകവിക്കി സംഗമോത്സവത്തിൻറെ ഒന്നാം ദിവസം വൈകുന്നേരം നാല് മണി മുതൽ ഏഴ് മണിവരെ ഫോട്ടോ വാക്ക് സംഘടിപ്പിച്ചു. സുഗീഷ്, രഞ്ചിത്ത്, വിശ്വുപ്രഭ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലൂടെയുള്ള ഫോട്ടോ വാക്കിൽ മാനാഞ്ചിറ, കടപ്പുറം, നടപ്പാതകൾ എന്നിവിടങ്ങളിൽ നിന്നും ചിത്രങ്ങൾ പകർത്തി. വിക്കി ഫോട്ടോ വാക്കിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങൾ
സംഗമോത്സവ തിരുത്തൽ യജ്ഞം
തിരുത്തുക- വിക്കിപീഡിയ:മലബാർ തിരുത്തൽ യജ്ഞം 2015
- വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം
ചിത്ര പ്രദർശനം
തിരുത്തുകകൊച്ചു വിക്കിപീഡിയരിൽ ശ്രദ്ധേയനായ അഭിജിത്തിൻറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് പ്രദർശനം അനുബന്ധമായി നടന്നു. 2015 ഡിസംബർ 19,20ന് സംഗമോത്സവം വേദിക്ക് സമീപമായി നടന്ന ചിത്രപ്രദർശനം അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.
വിക്കിസംഗമോത്സവം
തിരുത്തുകഒന്നാം ദിവസത്തെ പരിപാടികൾ
തിരുത്തുകഉദ്ഘാടന സംഗമം
തിരുത്തുകവിക്കിസംഗമോത്സവം 2015 പ്രമുഖ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഉദ്ഘാനം ചെയ്തു. ഐ.എച്ച്. ആർ.ഡി കാമ്പസിൽ വൃക്ഷത്തൈ നട്ടാണ് ഉദ്ഘാനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഐക്യരാഷ്ട്ര ഉപദേഷ്ടാവ് ജോൺ സാമുവൽ, ഐ.ടി. @ സ്കൂൾ മുൻ എക്സിക്യുട്ടീവ് എഡിറ്റർ അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. വി.സി. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
വിക്കി പഠനശിബിരം
തിരുത്തുകവിക്കിസംഗമോത്സവം ഒന്നാം ദിവസം വിക്കി പഠനശിബിരം നടന്നു.വിക്കി പീഡിയ ഒരു ആമുഖം, എങ്ങിനെ അക്കൌണ്ട് തുടങ്ങാം, തിരുത്തുന്നതെങ്ങിനെ, ചിത്രം നൽകുന്നതെങ്ങിനെ, വിക്കി ഗ്രന്ഥശാല പരിചയം, എന്നീ വിഷയങ്ങളിൽ യഥാക്രമം വി.കെ. ആദർശ്, ലാലു മേലേടത്ത്, സുഹൈറലി, രഞ്ജിത്ത് സിജി, മനോജ് എന്നിവർ പരിശീലന പരിപാടി നടത്തി.
പാനൽ സംഗമം
തിരുത്തുകപാനൽ ചർച്ചയിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ട് ക്യാമ്പംഗങ്ങളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും സജീവ വിക്കിപീഡിയ പ്രവർത്തകർ നേതൃത്വം നൽകി.
സ്കൂൾ വിക്കി സംഗമം
തിരുത്തുകസ്കൂൾ വിക്കിയെ കുറിച്ചുള്ള സെഷനിൽ സ്കൂൾ വിക്കി മുൻ ഡയറക്ടർ അൻവർസാദത്ത് , മറ്റ് സ്കൂൾവിക്കി പ്രവർത്തകർ എന്നിവർ സംസാരിച്ചു. വിശ്വപ്രഭ അധ്യക്ഷത വഹിച്ചു. ഭാവി പരിപാടികൾ ആസുത്രണം ചെയ്തു. സ്കൂൾ വിക്കി സജീവമാക്കാൻ വിക്കിപീഡിയ പ്രവർത്തകരുടെ കൂടി സഹകരണങ്ങൾ ഉണ്ടാവുമെന്ന് അറിയിച്ചു.
കോഴിക്കോടൻ മധുരം
തിരുത്തുകകോഴിക്കോട് ഐ.എച്ച്.ആർ.ഡി കാമ്പസിലെ വിദ്യാർഥികളിൽ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന മധുരമേള നടന്നു. ചട്ടിപ്പത്തിരി, ഉന്നക്കായ, കൊഴുക്കട്ട, പഴം നിറച്ചത് തുടങ്ങി വൈവിധ്യമാർന്ന പലഹാരങ്ങൾ വിതരണം നത്തി. പലഹാര ഫോട്ടോകൾ കോമൺസിൽ അപ്ലോഡ് ചെയ്തു.
ഫോട്ടോ വാക്ക്
തിരുത്തുകകോഴിക്കോട് നഗരത്തിലൂടെ വൈകുന്നേരം ഫോട്ടോ വാക്ക് നടത്തി. ചിത്രങ്ങൾ കോമൺസിൽ ചേർത്തു.
രണ്ടാം ദിവസത്തെ പരിപാടികൾ
തിരുത്തുകവിക്കിമീഡിയ അവലോകനം
തിരുത്തുകമലയാളം വിക്കിപീഡിയയുടെ നിലവിലെ പദ്ധതികൾ - തദ്സ്ഥിതി മുതലയാവയുടെ അവതരണവും ചർച്ചകളും നടന്നു. കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു. 2015 ഡിസംബർ 21 ലെ പതിനാലാം വാർഷികദിനത്തോടനുബന്ധിച്ച് വിക്കി പീഡിയക്ക് സമ്മാനമായി 100 ലേഖനം ചേർക്കാൻ തീരുമാനിച്ചു.
പിറന്നാളാഘോഷം
തിരുത്തുകമലയാളം വിക്കിപീഡിയ പതിനാലാം പിറന്നാൾ ആഘോഷത്തിന് ജില്ലാ കളക്ടർ എൻ. പ്രശാന്ത് നേതൃത്വം നൽകി. കേക്ക് മുറിച്ചായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് കളക്ടറുടെ കോഴിക്കോടിനെ കുറിച്ച സ്വപ്ന പദ്ധതിയായ കോഴിപീഡിയയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കോഴിക്കോടുമായി ബന്ധപ്പെട്ട കൂടുതൽ ഉള്ളടക്കം വരണമെന്നും അഭിപ്രായപ്പെട്ടു.
സമാപനം
തിരുത്തുകവിക്കി സംഗമോത്സവം നടന്ന ഐ.എച്ച്. ആർ.ഡി കാമ്പസിൽ പൊതുഗതാഗത വികസനാവശ്യാർഥം വെട്ടി മാറ്റിയ മരങ്ങൾക്ക് പകരമായി പുതിയ മരങ്ങൾ നട്ടുപിടുപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ സ്വാമി സംവിദാനന്ദ് , ബാലതാരം ബേബി അമ്മു തുടങ്ങിയവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ സ്ഥാപനത്തിന് കൈമാറിയായിരുന്നു വിക്കിസംഗമോത്സവത്തിൻറെ സമാപനം.
സാമ്പത്തിക അവലോകനം
തിരുത്തുകഭാവിപരിപാടികൾ
തിരുത്തുക- 2016 ജനുവരി മാസം വിക്കി ഹാക്കത്തോൺ സംഘടിപ്പിക്കും
- വിക്കി സംഗമോത്സവം-2016 വയനാട് ജില്ലയിൽ വെച്ച് മെയ് മാസം അവസാന വാരം നടത്തും
- വിക്കി വോയേജിനാവശ്യമായ പ്രവർത്തനങ്ങൾ [1]
- സ്കൂൾ-വിക്കി പദ്ധതി പുനരുജ്ജീവിപ്പിക്കും
- മൂന്ന് മാസത്തിലൊരിക്കൽ വിക്കി പഠന ശിബിരം സംഘടിപ്പിക്കും
- വിക്കിപീഡിയ:എല്ലാ_ഭാഷകളിലും_വേണ്ടുന്ന_ലേഖനങ്ങളുടെ_പട്ടിക യിലെ ലേഖനങ്ങൾ മെച്ചപ്പെടുത്തി തിരഞ്ഞെടുത്ത ലേഖനങ്ങളാക്കും . മലയാളത്തിന്റെ റാങ്കിന് ഇവിടെ നോക്കുക
- എല്ലാ വിക്കിപീഡിയയിലും വേണ്ട പതിനായിരം ലേഖനങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
പാഠലേഖനം
തിരുത്തുകവേദി
തിരുത്തുകകോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്.ആർ.ഡി.), കോഴിക്കോട്
ഭക്ഷണം
തിരുത്തുകThe food was good. The special treat with Calicut sweets was memorable. ̴--Prof. Shareef (സംവാദം) 15:02, 4 ജനുവരി 2016 (UTC)
താമസം
തിരുത്തുകഇന്റർനെറ്റ്
തിരുത്തുകപ്രാദേശികപ്രചാരണം
തിരുത്തുകഓൺലൈൻ സഹകരണം
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകവിക്കിപീഡിയയിലുണ്ടായ സ്വാധീനം
തിരുത്തുകമാദ്ധ്യമശ്രദ്ധ
തിരുത്തുകവിക്കി സംഗമോത്സവം പരിപാടിയുടെ പത്രക്കുറിപ്പ് പ്രമുഖ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.മലയാളം , ഇംഗ്ലീഷ് അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ പരിപാടികളെ കുറിച്ച അറിയിപ്പുകളും റിപ്പോർട്ടുകളും അവലോകനങ്ങളും വന്നു.2015 ഡിസംബർ 17 ന് മാതൃഭൂമി,[1] ജന്മഭൂമി[2], 2015 ഡിസംബർ 18 ന് മാധ്യമം പത്രങ്ങളിലും പരിപാടിയുടെ ദിവസം 'ഇന്നത്തെ പരിപാടികളി'ലും വന്നു.ആദ്യ ദിവസത്തെ പരിപാടിക്ക് ശേഷം 2015 ഡിസംബർ 20 ന് മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി ദിനപത്രങ്ങളിൽ ഉദ്ഘാടന ചടങ്ങിൻറെ സചിത്ര റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.2015 ഡിസംബർ 21 ന് മാതൃഭൂമി ചാനലിൽ രാത്രി പത്ത് മണിക്കുള്ള 'നല്ല വാർത്ത' യിൽ വീഡിയോ റിപ്പോർട്ട് നൽകി.[3]
പങ്കെടുത്തവർ
തിരുത്തുക- Prof. T. P. Mohamed Shareef
- Fairoz
- വിനയരാജ്
- രൺജിത്ത് സിജി
- ഫുആദ്
- നെത
- വിശ്വപ്രഭViswaPrabhaസംവാദം
- അൽഫാസ്
- Tonynirappathu
- anilpm
- --ഉപയോക്താവ്:Akbarali (സംവാദം) 12:43, 24 ഡിസംബർ 2015 (UTC)
- ജദൻ റസ്നിക് ജലീൽ യു സി
- ലാലു മേലേടത്ത്, കണ്ണൂർ
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:57, 27 ഡിസംബർ 2015 (UTC)
- സുഹൈറലി
- Ajaykuyiloor (സംവാദം)
- ഇർഫാൻ ഇബ്രാഹിം സേട്ട് 09:45, 3 ജനുവരി 2016 (UTC)
അവലംബം
തിരുത്തുക