വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/തിരുവാഴപ്പള്ളി മഹാദേവൻ

മനോരമ ഓൺലൈന്റെ ലിങ്ക് പ്രവർത്തനരഹിതമാണ് ബിപിൻ (സംവാദം) 13:41, 7 ജനുവരി 2013 (UTC)[മറുപടി]

മനോരമ ഓൺലൈനിന്റെ ലിങ്ക് ഒരു ദിവസത്തിലധികം പ്രവർത്തിക്കില്ല. --റോജി പാലാ (സംവാദം) 13:48, 7 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയത

തിരുത്തുക

ഈ ലേഖനത്തിന് ശ്രദ്ധേയതയില്ല. കേരളത്തിലെ അല്ലെങ്കിൽ ലോകത്തിലെ മുഴുവൻ ആനകളുടെയും പേരിൽ ലേഖനം വേണോ?--Daredevil Duckling (സംവാദം) 11:24, 9 ജനുവരി 2013 (UTC)[മറുപടി]

 --Vinayaraj (സംവാദം) 12:21, 9 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയതയില്ലാത്തത് എന്തുകൊണ്ടാണ്? പ്രശസ്തരായ ആനകളുടെ വർഗ്ഗം നോക്കുക. കേരളത്തിലെ അറിയപ്പെടുന്ന ആനകളുടെ പേരിൽ ലേഖനം വിക്കിയിലും ആവശ്യമാണ്.--രാജേഷ് ഉണുപ്പള്ളി Talk‍ 15:11, 9 ജനുവരി 2013 (UTC)[മറുപടി]

ഇത് വിജ്ഞാനകോശമാണ്. പ്രശസ്തരായ ആനകളെക്കുറിച്ച് ലേഖനം വേണം. Daredevil Duckling നിങ്ങൾ ഇവിടെ അപരിചിതനല്ലല്ലോ--Roshan (സംവാദം) 15:17, 9 ജനുവരി 2013 (UTC)[മറുപടി]

കാട്ടിൽ വന്യജീവിയായി നടക്കുന്ന ആനയെ ചതിക്കുഴിയുണ്ടാക്കി പിടിച്ച് പീഢിപ്പിച്ച് മെരുക്കി ഏതെങ്കിലും അമ്പലങ്ങളിൽ നടയിരുത്തി, ആ ആനയുടെ ഓരോ സവിശേഷതയും (തലയെടുപ്പ്. പൊക്കം, കൊമ്പിന്റെ നീളം ഇത്യാദി) അതു നടയിരുത്തിയ ആളുടെയും ആ അമ്പലത്തിലെ ദേവന്റെയും മിടുക്കായി പ്രഖ്യാപിച്ച് ആ നാട്ടിലെ ജനങ്ങളും മറ്റു ചിലരും അതിനെ അറിയുകയും കാണുകയും ചെയ്തതുകൊണ്ടും ഏതാനും പത്രങ്ങളിൽ വന്നതുകൊണ്ടും ശ്രദ്ധേയത ഉണ്ടെന്നു പറയുന്നത് ചെറിയ വാക്കുകളിൽ പറഞ്ഞാൽ ശുദ്ധ അസംബന്ധമാണ്. ഏറ്റവും പൊക്കമുള്ള ആന, അല്ലെങ്കിൽ ഭാരമുള്ള ആന, നീളമുള്ള കൊമ്പുള്ള ആന എന്നെല്ലാം പറഞ്ഞാൽ അതിനൊരു ശ്രദ്ധേയതയുണ്ടെന്ന് സമ്മതിക്കാം. ഇവിടെയെന്താണ്? ആരോ എവിടുന്നോ കൊണ്ടുവന്നത്, നടയ്ക്കിരുത്തിയത്, നാമകരണം നടത്തിയത്, ആരോ ആർക്കോ വിറ്റത്, തിരിച്ചു വാങ്ങിച്ചത് (അവരിൽ നിന്നും അവനെ പുത്തകുളം സജി വീണ്ടും തിരിച്ചു വാങ്ങിച്ചു. ഇതാരാണാവോ ഈ പുത്തങ്കുളം സജി?) ഇതൊക്കെയാണോ ശ്രദ്ധേയത? പ്രശസ്തരായ ആനകളുടെ വർഗ്ഗം ഉണ്ട് എന്നത് ഇങ്ങനെ നാട്ടിലെ എല്ലാ അമ്പലങ്ങളിലെയും എല്ലാ ആനകളെയും കയറ്റി മറ്റു സമൂഹത്തിന്റെ മുന്നിൽ laughing stock ആവാൻ മാത്രം ഉപകരിക്കും. (തിരുവാഴപ്പള്ളി മഹാദേവൻ എന്ന് ക്ഷേത്ര തന്ത്രിയായ പറമ്പൂരില്ലം നീലകണ്ഠ ഭട്ടതിരി നാമകരണം നടത്തിയത്.- ഓ ആനയ്ക്ക് പേരിട്ടയാൾ, അതുകൊണ്ടു തന്നെ വിക്കിയിലെത്തി, എന്താ ശ്രദ്ധേയത). ഈ ലേഖനം എന്റെ നോട്ടത്തിൽ മഹാതമാശ മാത്രമാണ്. പിന്നെ എനിക്ക് ശ്രദ്ധേയത ഇല്ലെന്നു തോന്നുന്നതുകൊണ്ട് മറ്റുള്ളവർക്കും അതു തോന്നരുത് എന്ന വാശിയൊന്നും എനിക്കില്ല താനും. അതുകൊണ്ടൊന്നും എന്റെ അഭിപ്രായം മാറ്റാൻ താത്‌പര്യമില്ല താനും. (കൂടെ ഒരു സംശയം എല്ലാ ആനകളും ഹിന്ദുക്കളാണോ, അല്ല പേരുകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു). --Vinayaraj (സംവാദം) 15:47, 9 ജനുവരി 2013 (UTC)[മറുപടി]
ശരിയാണ് കടുത്ത ആനഭ്രാന്തിനാൽ പരിസരം മറന്നെഴുതിയതു പോലുണ്ട് പല കഥകളും. ആനക്കഥകളുടെ ശ്രദ്ധേയതയെ പറ്റിയൊന്നും അറിയില്ല, പക്ഷേ, ഇവയൊക്കെ തന്നെയും ഒന്നു തിരുത്തി എഴുതേണ്ടതുണ്ടെന്നു വിശ്വസിക്കുന്നു.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:49, 10 ജനുവരി 2013 (UTC)[മറുപടി]

ആന കൊള്ളാം,ശ്രദ്ധേയനാണ്.പക്ഷേ ആനപ്പുറത്തു കയറിയിരിക്കുന്നവരെ താഴെയിറക്കണം. ബിനു (സംവാദം) 11:11, 10 ജനുവരി 2013 (UTC)[മറുപടി]


പ്രശസ്തരായ ആനകൾ എന്ന വർഗം തന്നെ തെറ്റാണ്. പ്രശസ്തി എന്നത് ആപേക്ഷികമാണ്. ഇങ്ങനെ ഒരാനയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. എന്റെ നാട്ടിൽ (തിരുവനന്തപുരത്ത്) ആരും കേട്ടിരിക്കാനിടയില്ല (ആന ഭ്രാന്തന്മാർ ഒഴിച്ച്). പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തർ എന്നു പറയുന്നത്? ഏതൊരാൾക്കും തന്റെ ആന/തന്റെ ക്ഷേത്രത്തിലെ ആന/തന്റെ നാട്ടിലെ ആന പ്രശസ്തനായിരിക്കും. പ്രശസ്തി അല്ലെങ്കിൽ ശ്രദ്ധേയത നിർണ്ണയിക്കുന്ന ഏതെങ്കിലും മാനദണ്ഡം ഉണ്ടോ? --Daredevil Duckling (സംവാദം) 04:21, 11 ജനുവരി 2013 (UTC)[മറുപടി]


തീർച്ചയായും ശ്രദ്ധേയത ഉണ്ട്--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 07:31, 11 ജനുവരി 2013 (UTC)[മറുപടി]


ലേഖനം മാറ്റണം. പ്രശസ്തരായ ആനകൾക്കല്ല വിഭാഗം വേണ്ടതു്, മൃഗദ്രോഹികൾ എന്ന ഒരു വിഭാഗം സൃഷ്ടിച്ചു്, അതിൽ, കാലാകാലങ്ങളായി ആനകളെ കെണിവെച്ചു പിടിച്ചു് നാട്ടിൽ കൊണ്ടുവന്നു ടാറിട്ട റോഡിലൂടെ നടത്തിയ്ക്കുന്ന ദ്രോഹികളുടെ പട്ടിക ഉണ്ടാക്കണം. പാവം ജന്തുവിന്റെ പേരിൽ പ്രശസ്തരാവുകയും വിക്കിയിൽ കേറുകയും ചെയ്യുന്നതു് വിരോധാഭാസമാണു്. ഇവരെല്ലാം മൃഗദ്രോഹികൾ എന്ന പട്ടികയിലാണു് പെടേണ്ടതു് കെവി 07:42, 11 ജനുവരി 2013 (UTC)


ഇവിടെ ചർച്ചചെയ്യപ്പെടെണ്ടത് ലേഖനത്തിന്റെ വൈജ്ഞാനികമൂല്യമാണ്,വൈകാരികമൂല്യമല്ല.മൃഗദ്രോഹികളെപ്പറ്റിയും ഒരു ലേഖനമാകാം ,ഉചിതമായ അവലംബങ്ങളോടെ ഒരെണ്ണം തയ്യാറാക്കൂ.Activist-ന്റെ സ്വരം സംവാദത്താളിൽ വലിയ ചലനങ്ങളുണ്ടാക്കില്ല.ഇവിടെ ഉന്നയിക്കുന്ന വാദങ്ങൾ യുക്തിയുക്തമായിരിക്കണ്ടേ,വൈകാരികമായാൽ പോരെല്ലോ?ബിനു (സംവാദം) 07:49, 11 ജനുവരി 2013 (UTC)[മറുപടി]


/ / ഇങ്ങനെ ഒരാനയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. എന്റെ നാട്ടിൽ (തിരുവനന്തപുരത്ത്) ആരും കേട്ടിരിക്കാനിടയില്ല/ /

ഇത് രണ്ടും വിക്കിപീഡിയയിൽ ലേഖനം നിലനിർത്താതിരിക്കാനുള്ള കാരണങ്ങൾ അല്ല. ശ്രദ്ധേയത നിർണ്ണയിക്കുന്ന അവലംബം ചേർക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ലേഖനം നിലനിന്നേക്കും. അല്ലെങ്കിൽ മായ്ക്കപ്പെട്ടേക്കും. അതിനപ്പുറം "ഞാൻ കേട്ടിട്ടില്ല. അത് കൊണ്ട് ഇവിടെ പാടില്ല" എന്ന വാദം ശരിയല്ല. ഒരാൾക്ക് അറിയാത്ത കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ തന്നെയാണ് മറ്റുള്ളവർ വിക്കിപീഡിയയിൽ ലേഖനം എഴുതിയിടുന്നത്.

ലെഖനം മെച്ചപ്പെടുത്താൻ ഉള്ള ചർച്ച അല്ലെങ്കിൽ ശ്രദ്ധേയത ഉണ്ടോ എന്ന് നോക്കാൻ ഉള്ള ചർച്ചയേ ഇത് സംബന്ധിച്ച് വേണ്ടൂ. ശ്രദ്ധേയത ഇല്ല എന്ന് തോന്നുന്നില്ലെങ്കിൽ മായ്ക്കാനുള്ള ചർച്ചയ്ക്ക് വെക്കണം. അതിനപ്പുറം ഇതിൽ നടക്കുന്ന സംവാദങ്ങൾ അനാവശ്യമാണ്. --ഷിജു അലക്സ് (സംവാദം) 08:23, 11 ജനുവരി 2013 (UTC)[മറുപടി]


ഞാൻ കേട്ടിട്ടില്ല. അത് കൊണ്ട് ഇവിടെ പാടില്ല എന്നു ഞാൻ പറഞ്ഞോ? പ്രസിദ്ധനായ ആന എന്നു പറഞ്ഞതുകൊണ്ട് പ്രസിദ്ധനാണെങ്കിൽ എന്തുകൊണ്ട് കേരളത്തിൽത്തന്നെ ജീവിക്കുന്ന എന്നെപ്പോലുള്ള ആളുകൾ കേട്ടിട്ടില്ല എന്നാണു ചോദിച്ചത്. ഞാൻ പറയാത്ത കാര്യങ്ങൾ എന്തിനാണ് എന്റെ തലയിൽ കെട്ടിവയ്ക്കുന്നത്? --Daredevil Duckling (സംവാദം) 10:18, 11 ജനുവരി 2013 (UTC)[മറുപടി]


/ / പ്രസിദ്ധനായ ആന എന്നു പറഞ്ഞതുകൊണ്ട് പ്രസിദ്ധനാണെങ്കിൽ എന്തുകൊണ്ട് കേരളത്തിൽത്തന്നെ ജീവിക്കുന്ന എന്നെപ്പോലുള്ള ആളുകൾ കേട്ടിട്ടില്ല എന്നാണു ചോദിച്ചത്./ /

കേരളത്തിൽ ജീവികുന്നവരൊക്കെ കെരളത്തിലെ എല്ലാ ആനകളെ കുറിച്ചും കേൾക്കണമെന്നത് എവിടെത്തെയാ ന്യായമാ. അങ്ങനെ നിങ്ങൾ കേൾക്കാത്ത ആയിരക്കണക്കിനു വിഷയങ്ങളിൽ വിക്കിപീഡിയയിൽ ലേഖനം ഉണ്ടാകും. നിങ്ങൾ കേട്ടിട്ടില്ല എന്ന് വെച്ച് അതിനു ശ്രദ്ധെയത ഇല്ല എന്ന് തീരുമാനിക്കുകയും അത് മായ്ക്കണമെന്ന് തീരുമാനിക്കുകയും, വിക്കിപീഡിയർക്ക് ചേരാത്ത വിധത്തിൽ സംവാദം നടത്തുകയും അല്ല ചെയ്യേണ്ടത്. ശ്രദ്ധേയത ഇല്ല എങ്കിൽ അതിനു പാലിക്കേണ്ട ഒരു നടപടി ക്രമം ഉണ്ട്. അത് പിന്തുടർന്നാൽ നിങ്ങൾ ഇപ്പോൾ തുടരുന്ന മറ്റ് വിക്കിപീഡിയരെ അവഹേളിക്കുന്ന ഉണ്ടാകില്ലായിരുന്നു. (അത് ഇപ്പോൾ ചെയ്തു എന്ന് കാണുന്നു. അത് ആദ്യമേ ചെയ്തിരുന്നു എങ്കിൽ ഈ ആവശ്യമില്ലാത്ത സംവാദം ഒന്നും ഉണ്ടാവില്ലായിരുന്നു.

/ / ഞാൻ പറയാത്ത കാര്യങ്ങൾ എന്തിനാണ് എന്റെ തലയിൽ കെട്ടിവയ്ക്കുന്നത്? / /

നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞാൻ ക്വോട്ട് ചെയ്തത്. താങ്കളുടെ മുകളിലെ സംവാദവും അതിലെ വരികളും ഒന്ന് കൂടി വായിച്ച് നോക്കുന്നത് നന്നായിരിക്കും. --ഷിജു അലക്സ് (സംവാദം) 16:03, 11 ജനുവരി 2013 (UTC)[മറുപടി]

കേരളത്തിൽ ജീവികുന്നവരൊക്കെ കേരളത്തിലെ എല്ലാ ആനകളെ കുറിച്ചും കേൾക്കണമെന്നില്ല, എന്നാൽ കേരളത്തിൽ ജീവിക്കുന്നവർ കേരളത്തിലെ പ്രസിദ്ധരായ എല്ലാ ആനകളെ കുറിച്ചും കേട്ടിട്ടുണ്ടാവും. അപ്പോൾ കേരളത്തിലെ ഭൂരിഭാഗം പേരും കേട്ടിട്ടില്ലാത്ത ഒരാന പ്രസിദ്ധനല്ല എന്നല്ലേ അർത്ഥം?പ്രസിദ്ധനല്ലെങ്കിൽ മറ്റുപ്രത്യേകതകൾ ഒന്നുമില്ലാത്ത സ്ഥിതിയ്ക്ക് ശ്രദ്ധേയനും അല്ല, എന്താ അങ്ങനെയല്ലേ?--Daredevil Duckling (സംവാദം) 18:47, 11 ജനുവരി 2013 (UTC)[മറുപടി]

രണ്ടാളും ഇവിടെ തല്ലുണ്ടാക്കാതെ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളിൽ വന്ന് തല്ല് കൂടിക്കേ ;) --വൈശാഖ്‌ കല്ലൂർ (സംവാദം) 19:09, 11 ജനുവരി 2013 (UTC)[മറുപടി]

//കേരളത്തിൽ ജീവിക്കുന്നവർ കേരളത്തിലെ പ്രസിദ്ധരായ എല്ലാ ആനകളെ കുറിച്ചും കേട്ടിട്ടുണ്ടാവും//

സാമാന്യവൽക്കരണമൊന്നും വേണ്ട മാഷേ, ഞാൻ ഈ പേരുകേട്ടപ്പോൾ വിചാരിച്ചത് ഏതെങ്കിലും ദൈവമായിരിക്കുമെന്നാണ് :) ശേഷം പറയാനുള്ളത് നീക്കം ചെയ്യാനുള്ള താളിൽ പറഞ്ഞിട്ടുണ്ട് --Adv.tksujith (സംവാദം) 08:15, 12 ജനുവരി 2013 (UTC)[മറുപടി]