ഒരു മലയാളചലച്ചിത്രപിന്നണിഗായകനും പാരഡിപ്പാട്ടുകാരനുമാണ് പ്രദീപ് പള്ളുരുത്തി. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ "വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ ..." എന്ന ഗാനം ആലപിച്ചതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 25 ലധികം മലയാളചലച്ചിത്രങ്ങളിൽ പിന്നണി ആലപിച്ചു. 4500 ലധികം പാരഡി ഗാനങ്ങളും പാടിയിട്ടുണ്ട്.[1]

ജീവിതരേഖതിരുത്തുക

മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയുള്ള പ്രദീപ്, പള്ളുരുത്തി രാമൻകുട്ടി ഭാഗവതരിൽ നിന്ന് അഞ്ചുവർഷം കർണാടിക് സംഗീതം അഭ്യസിച്ചു. കൊച്ചി ആസ്ഥാനമായുള്ള കൊച്ചി വോയ്സിൽ തമിഴ് ഗാനങ്ങൾ ആലപിച്ചാണ് ഗാനാലാപന രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അമേച്ചർ നാടകസംഘങ്ങളിലും കഥാപ്രസംഗകരുടെ കൂടെയും ഗാനങ്ങൾ ആലപിച്ചു വന്നു. പരമ്പരാഗത വില്ലുപാട്ട് കലാകാരന്മാരുമായും അദ്ദേഹം പാട്ടിനായി പോയിട്ടുണ്ട്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ എം.ജി. ശ്രീകുമാറുമായി ചേർന്ന് ആലപിച്ച "വോട്ടു ഒരു തെരഞ്ഞെടുപ്പടുക്കുമ്പോ..." എന്ന ഗാനം,രാജമാണിക്ക്യത്തിലെ "പാണ്ടിമേളം...." എന്നു തുടങ്ങുന്ന ഗാനം എന്നിവയും പ്രദീപ് ആലപിച്ചതാണ്. അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ,ചെമ്പട,ബോഡിഗാർഡ്, നക്സ്‌ലൈറ്റ് ,മായക്കാഴ്ച, ഓംകാരം, പാർഥൻ കണ്ട പരലോകം എന്നിവയാണ് പ്രദീപ് പിന്നണി ആലപിച്ച മറ്റുചിത്രങ്ങൾ.[2]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  2. http://www.indiaglitz.com/channels/malayalam/article/41878.html
"https://ml.wikipedia.org/w/index.php?title=പ്രദീപ്_പള്ളുരുത്തി&oldid=3638087" എന്ന താളിൽനിന്ന് ശേഖരിച്ചത്