രാമനവമി

ഹിന്ദുദേവനായ രാമന്റെ ജന്മദിനം ആഘോഷിക്കുന്ന ഉത്സവം

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി.[1] ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ അയോദ്ധ്യയിൽ അന്നേദിവസം ആയിരങ്ങൾ സരയൂനദിയിൽ സ്നാനം ചെയ്യും. ഇത് കൂടാതെ, തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, ആന്ധ്രാപ്രദേശിലെ വോണ്ടിമിട്ട കോദണ്ഡരാമസ്വാമിക്ഷേത്രം, തമിഴ്നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ പൊതുവേ വൻ തോതിലുള്ള ആഘോഷങ്ങൾ കുറവാണ്. എങ്കിലും, എല്ലാ ശ്രീരാമക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണപാരായണവും എഴുന്നള്ളത്തും ചുറ്റുവിളക്കുമുണ്ടാകാറുണ്ട്. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീതാദേവിയുമായുള്ള ഭഗവാന്റെ വിവാഹദിവസമായും രാമനവമി കണക്കാക്കപ്പെടുന്നു. അതിനാൽ, അന്നേദിവസം അതിനോടനുബന്ധിച്ച് തിരുക്കല്ല്യാണ മഹോത്സവവും നടത്താറുണ്ട്.

കൂടുതൽ വായനക്ക്

തിരുത്തുക

http://www.webonautics.com/ethnicindia/festivals/rama_navami.html


  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bbc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=രാമനവമി&oldid=3462936" എന്ന താളിൽനിന്ന് ശേഖരിച്ചത്