രതിമൂർച്ഛ

(രതിമൂർഛ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുഖാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം. ഇംഗ്ലീഷിൽ ഒർഗാസം (Orgasm) എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ അതിപ്രധാന ഭാഗമായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ. ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിലും ഏർപ്പെടുമ്പോൾ ഇതനുഭവപ്പെടാറുണ്ട്. [1] ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന അനുഭൂതിയാണ് ഇത്. തലച്ചോർ (Brain) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം.

Sex in MRI scan.JPG

ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം. തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെടുന്നു. നാഡീ ഞരമ്പുകളും, ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു. രതിമൂർച്ഛ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ്. സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും. എന്നാൽ അലൈംഗികരായ (Asexual) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ, രതിമൂർച്ഛയോ അനുഭവപ്പെടില്ല[2].

പുരുഷന്മാരിൽതിരുത്തുക

ആണുങ്ങൾക്ക് ഇത് ശുക്ല സ്ഖലനത്തോടൊപ്പം നടക്കുന്നു എന്ന് പറയാം. ലിംഗാഗ്രത്തിൽ അനേകം നാഡീതന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ (Glans) ഉത്തേജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാറുള്ളത്. ആണുങ്ങളിൽ മൂന്ന് മുതൽ അഞ്ചു സെക്കന്റ്‌ വരെ ഇത് നീണ്ടുനിൽക്കാറുണ്ട്. അതിനുശേഷം പ്രൊലാക്ടിൻ ഹോർമോണിന്റെ പ്രവർത്തനത്താൽ മിക്ക പുരുഷന്മാർക്കും താൽക്കാലികമായ ചെറിയ തളർച്ച അഥവാ വിശ്രാന്തി അനുഭവപ്പെടാറുണ്ട്. ഇത് തികച്ചും ആരോഗ്യകരവും സ്വഭാവികവുമാണ്[3].

സ്ത്രീകളിൽതിരുത്തുക

സ്ത്രീകളിൽ ഏകദേശം പതിനഞ്ചു സെക്കന്റ്‌ വരെ ഓർഗാസം നീണ്ടുനിൽക്കാറുണ്ട്. ഭഗശിശ്നിക/കൃസരിയിൽ (Clitoris) മൃദുവായ സ്പർശനം, ലാളന എന്നിവ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നൽകുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി. പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത്. യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട്‌-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് (G Spot) എന്ന സംവേദനമുള്ള ഭാഗത്തിന്റെ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്.

സ്ത്രീകളിൽ രതിമൂർച്ഛ കൂടുതൽ സങ്കീർണ്ണവും മാനസികവുമാണ്. ദിവസം മുഴുവൻ മോശമായി പെരുമാറുകയും രാത്രി ആനന്ദം കണ്ടെത്താൻ സ്ത്രീയെ സമീപിക്കുന്നവർക്ക് ഒരിക്കലും അവളുടെ രതിമൂർച്ഛ മനസിലാക്കാൻ സാധിക്കണമെന്നില്ല. നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡകനോട് കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം. യോനീസങ്കോചം അഥവാ വജൈനിസ്‌മിസ്‌ പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം.

സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം, യോനീഭാഗത്തെ രക്തയോട്ടത്തിന്റെ ഫലമായും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Lubrication) ഉത്‌പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം. ഇത് പുരുഷബീജങ്ങൾ പെട്ടന്ന് ഫെലോപ്യൻ ട്യൂബിൽ എത്താനും അതുവഴി ഗർഭധാരണത്തിനും സഹായിക്കുന്നു. സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്തണമെന്നില്ല, പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ്. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്. ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽക്കാറുമുണ്ട്. പൊതുവേ സ്ത്രീക്ക് അവർക്ക് താല്പര്യമുള്ള പങ്കാളിയോടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ. പുരുഷനെ അപേക്ഷിച്ചു തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്ക്കത്തിന് സാധിക്കാറുണ്ട്. എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല. എന്നിരുന്നാലും ഒരുപാട് കാലം ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്ത ആളുകളിൽ അത് തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണമെന്നില്ല. മാത്രമല്ല, ഇത്തരത്തിൽ ഒരനുഭൂതി സ്ഥിരമായി ലഭിക്കാത്ത അവസ്ഥയിൽ സ്ത്രീകൾ ലൈംഗിക താല്പര്യക്കുറവിലേക്ക് പോകാനും സാധ്യതയുണ്ട് എന്ന് ഗവേഷണങ്ങൾ പറയുന്നു[4].

തനിക്ക് രതിമൂർച്ഛ ഉണ്ടാകാൻ പോകുന്നു അല്ലെങ്കിൽ അതനുഭവിക്കുകയാണ് എന്ന് കൃത്യമായി പറയാൻ സ്ത്രീക്ക് മാത്രമേ സാധിക്കൂ. ഇത് തുറന്ന് പറയാൻ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇക്കാര്യം മനസിലാക്കാൻ പുരുഷനെ സഹായിക്കും. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയർപ്പ്, യോനിയിലെ മുറുക്കം കുറയൽ എന്നിങ്ങനെയുള്ള പലതും രതിമൂർച്ഛയുടെ ലക്ഷണമാണ്. പുരുഷന്മാരിലും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്[5].

ആമുഖലീലകൾ, സംതൃപ്തിതിരുത്തുക

ഇണകൾക്ക് ഒരേസമയം രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല. പങ്കാളിയെ ശ്രദ്ധിക്കുകയും പരസ്പരം പരിഗണന കൊടുക്കുകയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതേ ഉള്ളു.

ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ മാനസികസമ്മർദം ഒഴിവാക്കുന്നതും ദീർഘനേരം സന്തോഷകരമായ ആമുഖലീലകൾ അഥവാ ഫോർപ്ലേയിൽ ഏർപ്പെടുന്നത് ഉത്തേജനം കൈവരിക്കാൻ ആവശ്യമാണ്. ഏത് ഭാഗത്ത്‌, ഏത് രീതിയിലുള്ള സ്പര്ശനമാണ് പങ്കാളിക്ക് ആസ്വാദ്യമാകുന്നത് എന്ന് മനസിലാക്കുന്നത് അഭികാമ്യമാണ്‌. കുത്തുകളും തടിപ്പുകളും മറ്റുമുള്ള ഡോട്ടഡ്, റിബ്ബ്ഡ് തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന ഗർഭനിരോധന ഉറകൾ സ്ത്രീക്ക് രതിമൂർച്ഛ ലഭിക്കാൻ സഹായകരമാണ് എന്ന് പറയപ്പെടുന്നു.

രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് മാത്രം. രതിമൂർച്ഛ ആരോഗ്യകരമാണെന്നും, അത് കൂടുതലും മാനസികമാണെന്നും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നും, ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു.

[6] രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പിക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ്. തലച്ചോറിലെ ഉത്തേജനമാണ് ഇതിന്‌ കാരണം. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും, കാഴ്ച്ച, കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധിച്ചേക്കാം. ഇതിനുശേഷം കൂടുതൽ ലാളന ലഭിക്കണമെന്ന് സ്‌ത്രീ ആഗ്രഹിക്കും. എന്നാൽ പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളി ആഫ്റ്റർപ്ലേ എന്നറിയപ്പെടുന്ന ഇത്തരം പ്രതീക്ഷകളെ ഇല്ലാതാക്കാറുണ്ട്. [7].

രതിമൂർഛയെകുറിച്ചുള്ള പഠനംതിരുത്തുക

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളികളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 1950നും 1960ഇടക്ക് അമേരിക്കയിൽ മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടിത്തങ്ങളായിരുന്നു അവ. 1966ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ (Human Sexual Response) എന്ന ഗ്രന്ഥത്തിൾ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല്‌ പ്രധാനപ്പെട്ട ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അഥവാ ഘട്ടങ്ങളെക്കുറിച്ച്, വിവരിച്ചു. ഈ നാല്‌ ഘട്ടങ്ങൾ ഉദ്ദീപനം, സമതലം, മൂർച്ഛ, റെസൊലുഷൻ എന്നിവയാണ്‌. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ ലോകത്തിലെ മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി[8].

സ്ക്വിർട്ടിങ്തിരുത്തുക

ചില സ്ത്രീകളിൽ രതിമൂർച്ഛാവേളയിൽ സ്കീൻ ഗ്രന്ഥികളിൽ നിന്നുള്ള ദ്രാവകം ധാരാളമായി പുറത്തേക്ക് പോകാറുണ്ട്. ഇതിനെ സ്ക്വിർട്ടിങ് (Squirting) അഥവാ സ്ത്രീ സ്ഖലനം (Female ejaculation) എന്ന് വിളിക്കുന്നു. എന്നാൽ എല്ലാ സ്ത്രീകളിലും ഇതുണ്ടാകണമെന്നില്ല, ചിലപ്പോൾ തിരിച്ചറിയാനാവാത്ത വിധം ചെറിയ രീതിയിലാവാം ഇതുണ്ടാകുന്നത്[9].

രതിമൂർച്ഛയുടെ ഗുണങ്ങൾതിരുത്തുക

രതിമൂർച്ച ഉണ്ടാകുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. നല്ല ഉറക്കം ലഭിക്കുന്നു, സ്‌ട്രെസ് കുറയുന്നു, സന്തോഷം നൽകുന്നു, അമിതമായ രക്തസമ്മർദ്ദം കുറയ്ക്കുന്നു, വേദന കുറയ്ക്കുന്നു, പ്രത്യേകിച്ച് ചെറിയ തലവേദന, ശരീര വേദന, മൈഗ്രൈൻ ഒക്കെ നിയന്ത്രിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, പുരുഷന്മാരിൽ പ്രോസ്ട്രേറ്റു പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കുന്നു, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, പങ്കാളികൾ തമ്മിലുള്ള അടുപ്പം മെച്ചപ്പെടുന്നു, നല്ല മാനസികാരോഗ്യം, ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു, മധ്യവയസ് പിന്നിട്ടവരിൽ മെച്ചപ്പെട്ട ഓർമശക്തി, ചുറുചുറുക്ക് തുടങ്ങിയവ ഉദാഹരണമാണ്. സ്ത്രീകളിൽ ഇത് യോനിയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. നല്ല ലൈംഗികത ആസ്വദിക്കുന്ന പങ്കാളികൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പ്രത്യേകിച്ചു അൻപത് വയസ് പിന്നിട്ടവർ രതിമൂർച്ഛയുടെ ഗുണങ്ങൾ മനസിലാക്കി നല്ല ലൈംഗികജീവിതം നയിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. രതിമൂർച്ഛ ലഭിക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ കണ്ടു പരിഹാരമാർഗം തേടാം[10].

ലോക രതിമൂർച്ഛാ ദിനംതിരുത്തുക

പല രാജ്യങ്ങളിലും ഓഗസ്റ്റ് 8 അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി ആചരിച്ചു വരുന്നു. ബ്രസീലിൽ ആണിത് ആദ്യമായി നിലവിൽ വന്നത്. ഇത് സ്ത്രീ ലൈംഗികത, രതിമൂർച്ഛ, അതിന്റെ ഗുണങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്താനും അതുവഴി രതിമൂർച്ഛയിലെ ജൻഡർ അസമത്വം പരിഹരിക്കാനും വേണ്ടി ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) യുഎസ്എ, കാനഡ, യുകെ, ജർമ്മനി, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ‌ തുടങ്ങിയ രാജ്യങ്ങൾ ആചരിക്കുന്നു[11].

രതിമൂർച്ഛ ലോക സമാധാനത്തിന് എന്ന സന്ദേശവുമായി "ഗ്ലോബൽ ഓർഗാസം ഫോർ പീസ്" ഡിസംബർ 22 രണ്ടായിരത്തിയാറിൽ തുടങ്ങി ചില വർഷങ്ങളിൽ ആക്ടിവിസ്റ്റുകൾ ആചരിച്ചിരുന്നു. സ്ട്രെസ് കുറക്കുന്ന, നല്ല ഉറക്കം ലഭിക്കുന്ന, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന രതിമൂര്ച്ഛയുടെ ഗുണങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഈ ദിനം ആചരിച്ചത്[12]. [13]

മധ്യവയസ്ക്കരിൽതിരുത്തുക

50 വയസ് കഴിയുമ്പോഴേക്കും പല ആളുകളിലും ലൈംഗിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും ഉണ്ടാകാം. വേണ്ടത്ര ഉദ്ധാരണം കിട്ടുന്നില്ല എന്ന് പുരുഷനും, മക്കളും ചെറുമക്കളുമായി, ഇനിയെന്ത് എന്ന് സ്ത്രീകളും ചിന്തിച്ചുതുടങ്ങുന്ന പ്രായമാണ് മധ്യവയസ്. പല സ്ത്രീകൾക്കും സംഭോഗം മടുപ്പിക്കുന്ന, വേദനിപ്പിക്കുന്ന ഒരു പ്രക്രിയ മാത്രമായിത്തീരുന്നു.

മധ്യവയസിലേക്ക് പ്രവേശിക്കുന്ന സ്ത്രീ പുരുഷന്മാരിൽ നടക്കുന്ന ശാരീരിക, മാനസിക മാറ്റങ്ങളും, പ്രമേഹം, രക്താദി സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നുണ്ടാകുന്ന വെല്ലുവിളികളുമാണിതിന് കാരണം. എങ്കിലും വാർധക്യത്തിലും സന്തോഷകരമായ ലൈംഗികത നിലനിൽക്കുന്നു എന്നാണ് മാസ്‌റ്റേഴ്‌സ് ആൻഡ് ജോൺസൺസിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

മധ്യവയസ് പിന്നിടുന്നതോടെ സ്ത്രീയുടെ അണ്‌ഡോത്പാദനവും ആർത്തവവും അവസാനിക്കുന്നു. ഇതിനെ ആർത്തവവിരാമം അഥവാ മെനോപോസ് എന്നു പറയുന്നു. ആർത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീയിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ് ഉണ്ടാകുന്നത്. മേനോപോസിനോട് അനുബന്ധിച്ച് സ്ത്രീകളുടെ യോനിയിലെ സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറഞ്ഞു വരണ്ടതാവുകയും (യോനിവരൾച്ച) യോനിയിലെ ഉൾതൊലിയുടെ സ്തരത്തിന്റെ കനം കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ കാരണം ലൈംഗികബന്ധം അസ്വസ്ഥതയുള്ളതോ വേദനാജനകമായിത്തീരുകയോ ചെയ്യുന്നു. ആർത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളിൽ മറ്റ് പല മാറ്റങ്ങളും കാണാറുണ്ട്. അമിതമായ ചൂട്, വിയർപ്പ്, സന്ധികളിൽ വേദന, വിഷാദം മൂത്രാശയ അണുബാധ തുടങ്ങിയവ അനുഭവപ്പെടുന്നു.

സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റങ്ങൾ തിരിച്ചറിയാതെ പങ്കാളികൾ പരസ്പരം പഴിചാരുന്നു. പങ്കാളി മുമ്പത്തേക്കാൾ പരുക്കനാണെന്നും തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള ധാരണയിലേക്ക് സ്ത്രീ എത്തുകയും തുടർന്ന് ലൈംഗികതയിൽ നിന്ന് എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പതിവ് പലരിലും കണ്ടുതുടങ്ങും. സെക്‌സിനോട് വെറുപ്പുപോലും ചില ആളുകളിൽ കണ്ടെന്നുവരും[14].

അമിതമായ മതവിശ്വാസം, വിഷാദം, കുടുംബ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു.

വാസ്തവത്തിൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും രതിമൂർച്ഛ ഉണ്ടാകാറുണ്ട്. വർദ്ധക്യത്തിൽ ചിലപ്പോൾ അതിന് അല്പം സമയമെടുത്തെന്ന് വരാം. അതല്ലാതെ രതിമൂർച്ഛ ഇല്ലാതാകുന്നില്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം വയാഗ്ര പോലെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് പുരുഷന്മാരിൽ ഉദ്ധാരണത്തിന് സഹായിക്കുന്നു. പ്രമേഹരോഗം നിയന്ത്രിച്ചു നിർത്തുന്നത് ഉദ്ധാരണശേഷി നിലനിർത്താൻ സഹായിക്കും. യോനി വരൾച്ച അനുഭവപ്പെടുന്നവർ ഏതെങ്കിലും മികച്ച ജലാംശമുള്ള ലൂബ്രിക്കന്റ് (ഉദാ: കെവൈ ജൽ) ഉപയോഗിക്കുന്നത് വേദനയും ബുദ്ധിമുട്ടും പരിഹരിക്കാനും ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്തുവാനും സഹായിക്കും. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജന് അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് യോനി ചർമത്തിന്റെ കട്ടിയും ഈർപ്പവും നിലനിർത്തുകയും രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദീർഘനേരം ആമുഖലീലകളിൽ ഏർപ്പെടുന്നത് സ്ത്രീകളിൽ ലൈംഗിക ഉത്തേജനം ഉണ്ടാകാൻ ഏറെ സഹായിക്കും. ഇതിന് പങ്കാളിയുടെ സഹകരണം അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നത് മദ്യവയസ്ക്കരുടെ ലൈംഗികജീവിതത്തിന്റെ ആസ്വാദ്യത നിലനിർത്തുന്നു. നിത്യവും വ്യായാമം ചെയ്യുക, ധാരാളം പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗങ്ങളും മത്സ്യവും മുട്ടയും മറ്റും അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, ഭക്ഷണത്തിൽ അമിതമായ മധുരം, കൊഴുപ്പ്, ഉപ്പ്, അന്നജം എന്നിവ കുറയ്ക്കുക, അതിമദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക, 8 മണിക്കൂർ ഉറങ്ങുക, മാനസിക സമ്മർദം കുറയ്ക്കാൻ വേണ്ടിയുള്ള നടപടികൾ എടുക്കുക, സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക, ഉല്ലാസം തുടങ്ങിയവ ഏതു പ്രായത്തിലും ആരോഗ്യവും രതിമൂർച്ഛയും നിലനിർത്താൻ ഒരു പരിധിവരെ സഹായിക്കുന്നു.[15].

രതിമൂർച്ഛ ഇല്ലായ്മതിരുത്തുക

ഏറ്റവും കൂടുതൽ രതിമൂർച്ഛ അനുഭവിക്കുന്നത് നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളാണെന്ന് ചില സർവേകൾ പറയുന്നു. ഇന്ത്യയിലെ 70% സ്ത്രീകൾക്കും സംഭോഗസമയത്ത് രതിമൂർച്ഛ അനുഭവപ്പെടുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്. സ്ത്രീകൾ ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത് മോശമായി കണക്കാക്കുക, രതിമൂർച്ഛ പുരുഷന് മാത്രമാണ് എന്ന തെറ്റിദ്ധാരണ, ലൈംഗികാസ്വാദനം പാപമാണ് എന്ന ധാരണ, ലൈംഗികപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ തേടാൻ മടിക്കുക, ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അറിവില്ലായ്മ, മതിയായ ആമുഖലീലകൾ അഥവാ ഫോർപ്ലേയുടെ കുറവ്, കൃസരി അഥവാ ഭഗശിശ്‌നിക ശരിയായ രീതിയിൽ ഉത്തേജിപ്പിക്കാതിരിക്കുക, വാജിനിസ്മസ്, ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവവിരാമം അഥവാ മേനോപോസ്, യോനിവരൾച്ച, എൻഡോമെട്രിയോസിസ്, വേദനാജനകമായ സംഭോഗം, വിഷാദരോഗം, പങ്കാളിയുടെ വൃത്തിക്കുറവ്, ശരീരദുർഗന്ധം, വായനാറ്റം, ചെറുപ്പത്തിലെ ലൈംഗികപീഡനം, വൈവാഹിക ബലാത്സംഗം, നിർബന്ധിച്ചുള്ള സംഭോഗം, പുരുഷന്മാരിൽ ലിംഗ ഉദ്ധാരണക്കുറവ് തുടങ്ങിയവ ഇതിന് കാരണമാണ്. ചില രോഗങ്ങളും മരുന്നുകളും രതിമൂർച്ഛയ്ക്ക് തടസം സൃഷ്ടിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഡോക്ടറോട് തുറന്നു സംസാരിച്ചു പരിഹാരം തെടാവുന്നതേയുള്ളു. ഇത് മാത്രമല്ല മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങൾ, ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ, പങ്കാളിയോടുള്ള അകൽച്ച, അമിതമായ ജോലിഭാരം, ക്ഷീണം, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂർച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങൾ പറയുന്നു[16].

അവലംബംതിരുത്തുക

 1. "What Every Woman Needs to Know About Sexual Satisfaction - Marriage". മൂലതാളിൽ നിന്നും 2008-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-18.
 2. https://www.bing.com/ck/a?!&&p=1a2044ecaef00f182329b1a4188d49bb889e9a1dd4661584cf8a2ddcd5b4e9b0JmltdHM9MTY1Mjk4MDAzMyZpZ3VpZD0zZWYzNDA0My04M2UyLTQxNmMtYjM0Yy0yNmU3NzQyMTFiOWYmaW5zaWQ9NTE2Mg&ptn=3&fclid=203a39b7-d796-11ec-8c08-20c9125b872c&u=a1aHR0cHM6Ly93d3cubmNiaS5ubG0ubmloLmdvdi9wbWMvYXJ0aWNsZXMvUE1DNTA4NzY5OC8&ntb=1. ശേഖരിച്ചത് 2022-05-19. Missing or empty |title= (help)
 3. "orgasm in males - തിരയുക". ശേഖരിച്ചത് 2022-05-19.
 4. "orgasm in females - തിരയുക". ശേഖരിച്ചത് 2022-05-19.
 5. "symptoms orgasm in females - തിരയുക". ശേഖരിച്ചത് 2022-05-19.
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 7. "orgasm in females - തിരയുക". ശേഖരിച്ചത് 2022-05-19.
 8. "stages of orgasm - തിരയുക". ശേഖരിച്ചത് 2022-05-19.
 9. "fluid gush orgasm - തിരയുക". ശേഖരിച്ചത് 2022-05-19.
 10. Staff, A. O. L. "Seven amazing health benefits of orgasms" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-05-19.
 11. "world orgasm day - തിരയുക". ശേഖരിച്ചത് 2022-05-19.
 12. "world orgasm day - തിരയുക". ശേഖരിച്ചത് 2022-05-19.
 13. "Seven amazing health benefits of orgasms".
 14. "sex after sixty women - തിരയുക". ശേഖരിച്ചത് 2022-05-19.
 15. https://www.bing.com/ck/a?!&&p=718da082c626d4f464ffbda3e4d79c4f443052d01cece66b3c30327cbb0a2d72JmltdHM9MTY1Mjk4MTk0MCZpZ3VpZD0wNTllZWY1Mi05NzA1LTQ4MjQtYWFjYi1iN2Q1YzRiMmRkYmYmaW5zaWQ9NTQwNg&ptn=3&fclid=91233337-d79a-11ec-b6f7-cfeec1b39d35&u=a1aHR0cHM6Ly93d3cubWF5b2NsaW5pYy5vcmcvaGVhbHRoeS1saWZlc3R5bGUvc2V4dWFsLWhlYWx0aC9pbi1kZXB0aC9zZW5pb3Itc2V4L2FydC0yMDA0NjQ2NSM6fjp0ZXh0PU1hbnklMjBzZW5pb3JzJTIwY29udGludWUlMjB0byUyMGVuam95JTIwdGhlaXIlMjBzZXh1YWxpdHklMjBpbnRvLGRlY2xpbmUlMjBhbmQlMjBjaGFuZ2VzJTIwaW4lMjBzZXh1YWwlMjBmdW5jdGlvbiUyMGFyZSUyMGNvbW1vbi4&ntb=1. ശേഖരിച്ചത് 2022-05-19. Missing or empty |title= (help)
 16. "lack of orgasm - തിരയുക". ശേഖരിച്ചത് 2022-05-19.

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രതിമൂർച്ഛ&oldid=3816231" എന്ന താളിൽനിന്ന് ശേഖരിച്ചത്