പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും

ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം എന്ന രോഗം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. 'ഷുഗർ' (‘പഞ്ചസാരയുടെ അസുഖം’) എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന്‌ വളരെ വ്യാപകമാണ്. ചെറുപ്പക്കാർക്കിടയിൽ പോലും ലൈംഗിക പ്രശ്നങ്ങൾ വർധിച്ചു വരുന്നതിന് ഒരു മുഖ്യ കാരണം വർധിച്ചു വരുന്ന പ്രമേഹ രോഗം തന്നെയാണ്. പ്രമേഹം പലപ്പോഴും ലൈംഗികശേഷിയെയും താല്പര്യത്തെയും വളരെ മോശമായി ബാധിക്കാറുണ്ട്. ഇത് പ്രമേഹരോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ദൂഷ്യ ഫലമാണ്. അതുകൊണ്ട് തന്നെ പൊതുവേ പ്രമേഹ രോഗികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം കുറയാറുണ്ട്.

പുരുഷന്മാരിൽ ലിംഗ ഉദ്ധാരണശേഷിക്കുറവ്, ലിംഗത്തിന്റെ അഗ്രചർമത്തിൽ അണുബാധ, ജനനേന്ദ്രിയത്തിൽ സംവേദനക്ഷമത കുറയുക, ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിന്റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ്, ചുരുങ്ങിയ ലിംഗം എന്നിവ ഉണ്ടാകാം.

സ്ത്രീകളിൽ ലൈംഗിക ഉത്തേജനവും താല്പര്യവും കുറയുന്നു, യോനീ വരൾച്ച, യോനിയിൽ പൂപ്പൽ പോലെയുള്ള അണുബാധ, രതിമൂർച്ഛയില്ലായ്മ, ബന്ധപ്പെടുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദനാജനകമായ ലൈംഗികബന്ധം എന്നിവ അനുഭവപ്പെടാം. മൂത്രാശയ അണുബാധയോ യോനിയിലെ അണുബാധയോ ഇടയ്ക്കിടെ ഉണ്ടാകുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ മധ്യവയസ്ക്കരായ സ്ത്രീകളിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറേക്കൂടി ഗുരുതരമാകാറുണ്ട്. പ്രമേഹം നിയന്ത്രിച്ചു നിർത്തി ഇല്ലെങ്കിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വഷളാകാം. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ പലപ്പോഴും അനാവശ്യമായ ലജ്ജയോ മടിയോ വിചാരിച്ചു ആരോഗ്യ പ്രവർത്തകരിൽ നിന്നു പോലും മറച്ചു വെക്കാറുണ്ട്. അത് വ്യക്തികളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബന്ധങ്ങളെയും മോശമായി ബാധിക്കാം. പ്രമേഹവുമായി ബന്ധപെട്ടു ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ അത് ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിച്ചു ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ തേടുന്നതാവും ഉചിതം[1][2][3][4][5][6][7].

ചികിത്സ

തിരുത്തുക

പ്രമേഹവുമായി ബന്ധപ്പെട്ട ലൈംഗിക പ്രശ്നങ്ങൾക്ക് ഇന്ന് ശാസ്ത്രീയവും ഫലപ്രദവുമാവായ ചികിത്സ ലഭ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രമേഹ രോഗത്തിന് കൃത്യമായ ചികിത്സ തേടുക, അത് ഫലപ്രദമായി നിയന്ത്രിച്ചു നിർത്തുക എന്നത് തന്നെയാണ്. നിയന്ത്രണാതീതമായ പ്രമേഹം പലപ്പോഴും വ്യക്തിയുടെ ലൈംഗിക ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കാറുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഉള്ള ഇത്തരം പ്രശ്നങ്ങൾ ഒരു വിദഗ്ധ ഡോക്ടറുമായി സംസാരിച്ചു കൃത്യമായ ചകിത്സ തേടുകയാണ്‌ വേണ്ടത്. ഉത്തേജനക്കുറവും യോനീ വരൾച്ചയുമുള്ള സ്ത്രീകൾക്ക് മികച്ച ലൂബ്രിക്കന്റ് ജെല്ലി (കൃത്രിമ സ്നേഹകങ്ങൾ) ഉപയോഗിക്കാവുന്നതാണ്. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള പ്രശ്നങ്ങളും ചികിത്സ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. പതിവായ ശാരീരിക വ്യായാമം, ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണശീലം എന്നിവ പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു[8][9][10][11]

റെഫെറെൻസുകൾ

തിരുത്തുക
  1. "Erectile dysfunction and diabetes: Take control today". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sex and diabetes". www.diabetes.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Diabetes and Sex: Issues, Side Effects, and More - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Diabetes and sexual problems – in women". www.diabetes.org.uk.
  5. "How does diabetes affect sex life for men and for women?". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Erectile dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.
  7. "Menopause and Diabetes: Connection, Risk, Treatment". www.verywellhealth.com.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Breaking the silence on sexual dysfunction in diabetes". diabetesvoice.org.
  9. "Erectile dysfunction and diabetes: Take control today". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Female sexual dysfunction - Diagnosis and treatment - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Erectile Dysfunction and Diabetes". lifewellmd.com.