മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓർമ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.[1] ചിന്ത, വികാരം, ഭയം, ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ മനസ്സിനേയും ബാധിക്കാം. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസാണ്.[2]

മനസ്സിന്റെ ധർമ്മങ്ങൾ

തിരുത്തുക

മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മസ്തിഷ്കത്തിന്റേയും ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്.[3]

കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവഴി ദൈനംദിനജീവിതക്രമങ്ങളിലെ പ്രശ്നപരിഹരണത്തിന് ഫലപ്രദമായി ഇടപെടൽ നടത്താൻ കഴിയുന്നു. ചുറ്റുപാടുകളെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നതും ആവശ്യാനുസരണം വ്യാഖ്യാനിക്കുന്നതും ചിന്താപ്രക്രിയയിലൂടെയാണ്. ഏറ്റവും ഉയർന്ന മാനസികവ്യാപാരമാണ് ചിന്ത. മനഃശ്ശാസ്ത്രത്തിൽ പ്രായോഗികപ്രശ്നപരിഹരണപ്രക്രിയയായി ചിന്തയെ വ്യവഹരിക്കുന്നു.[4]

സംവേദനത്വത്തിലൂടെ സ്വീകരിക്കപ്പെട്ട അറിവുകളേയോ ആശയങ്ങളേയോ അനുഭവങ്ങളേയോ അടിസ്ഥാനപ്പെടുത്തി പ്രവചനപരമായി ചിന്തിക്കുന്നതിനോ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനോ സഹായിക്കുന്ന മാനസികവ്യാപാരമാണ് ഭാവന.

അറിവ്, വിവരം, അനുഭവം എന്നിവയെ സംരക്ഷിക്കാനും നിലനിർത്താനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മാനസികവ്യാപാരമാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.[5]

വ്യക്ത്യധിഷ്ഠിതഅനുഭവങ്ങളിലൂടെ പരിസരവുമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു എന്ന വ്യവച്ഛേദിക്കുന്ന വികാരമാണ് ബോധം.

മറ്റ് വശങ്ങൾ

തിരുത്തുക

വേദങ്ങൾ പോലുള്ള പൗരാണിക ഗ്രന്ഥങ്ങൾ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിർവ്വചിക്കുന്നു.

  1. ജീവിതശൈലീരോഗങ്ങൾ, പുസ്തകം, ഡോ.ടി.എം.ഗോപിനാഥപിള്ള, പേജ് 177, ഡി.സി.ബുക്സ്, 2012
  2. http://en.wikipedia.org/wiki/Mind
  3. http://en.wikipedia.org/wiki/Mind
  4. http://en.wikipedia.org/wiki/Thought
  5. http://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Consciousness studies എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=മനസ്സ്&oldid=3840101" എന്ന താളിൽനിന്ന് ശേഖരിച്ചത്