ഒർഗാസം ഗ്യാപ്
പൊതുവെ പുരുഷന്മാരിൽ ഏതാണ്ട് എല്ലാ ലൈംഗികബന്ധവും സ്‌കലനത്തോടൊപ്പം രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ്. എന്നാൽ സ്ത്രീകളിൽ എല്ലാവർക്കും രതിമൂർച്ഛ ഉണ്ടാകണം എന്നില്ല. സ്ത്രീപുരുഷ രതിമൂർച്ഛയിലെ ഈ വ്യത്യസ്തതയെ ‘ഒർഗാസം ഗ്യാപ്’ (Orgasm Gap) എന്നറിയപ്പെടുന്നു. വികസിത രാജ്യങ്ങളിലെ പഠനങൾ രതിമൂര്ച്ഛയിലെ ഈ അകലം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ എഴുപത് ശതമാനം സ്ത്രീകൾക്കും രതിമൂർച്ഛ ഉണ്ടാകുന്നില്ല എന്ന് ചില പഠനങ്ങൾ പറയുന്നു. ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അറിവില്ലായ്മ, സ്ത്രീകൾ ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത് തെറ്റായി കാണുക, രതിമൂർച്ഛ പുരുഷന് മാത്രമാണെന്ന തെറ്റിദ്ധാരണ, ലൈംഗികമായ ബുദ്ധിമുട്ടുകളും രോഗാവസ്ഥകളും, നിത്യവും രതിമൂർച്ഛയില്ലായ്മ ഉണ്ടായാൽ ശരിയായ ചികിത്സാമാർഗങ്ങൾ തേടാതിരിക്കുക, ബാഹ്യകേളി അല്ലെങ്കിൽ ഫോർപ്ലേയുടെ അഭാവം, സ്ത്രീകളുടെ പിന്നോക്കാവസ്ഥ, പുരുഷാധിപധ്യ സാമൂഹികാവസ്ഥ തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ലൈംഗികമായ ആഗ്രഹത്തിന്റെ അഭാവം, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, വേദനാജനകമായ ലൈംഗികബന്ധം, യോനീസങ്കോചം(വജൈനിസ്മസ്), യോനീ വരൾച്ച തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക് ലൈംഗികശേഷി കുറവാണെന്ന് പറയപ്പെടുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ 45 അല്ലെങ്കിൽ 55 വയസ് പിന്നിട്ട സ്ത്രീകളിലും, പ്രമേഹം, വിഷാദരോഗം തുടങ്ങിയ രോഗാവസ്ഥകളിലും ഇത്തരം പ്രശ്നം സാധാരണമാണ്.
കൃസരി അഥവാ ഭഗശിശ്നികയിലെ മൃദുവായ ഉത്തേജനം സ്ത്രീകളിൽ രതിമൂർച്ഛയ്ക്ക് ഏറെ സഹായകരമാകുന്നു. ബന്ധപ്പെടുന്ന സമയത്ത് ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലി, വൈബ്രേറ്റർ തുടങ്ങിയവ ഉപയോഗിക്കുന്നത് സ്ത്രീകളെ രതിമൂർച്ഛയിൽ എത്താൻ ഗുണകരമാണ്. ഇക്കാര്യത്തിൽ പങ്കാളിയുടെ സഹായം ഉപയോഗപ്പെടുത്തി ഫോർപ്ലേയിൽ ഏർപ്പെടാവുന്നതാണ്. രതിമൂർച്ഛയിൽ തലച്ചോർ വലിയ പങ്ക് വഹിക്കുന്നു.[1][2][3][4][5][6]
റെഫറൻസുകൾ
തിരുത്തുക- ↑ "Orgasm gap - Wikipedia". https://en.wikipedia.org/wiki/Orgasm_gap.
{{cite web}}
: External link in
(help)|website=
- ↑ "The Orgasm Gap: What Role Does the Patriarchy Play". https://scholars.unh.edu.
{{cite web}}
: External link in
(help)|website=
- ↑ "Anorgasmia in women - Diagnosis and treatment". https://www.mayoclinic.org/diseases-conditions/anorgasmia/diagnosis...
{{cite web}}
: External link in
(help)|website=
- ↑ "The Orgasm Gap: Simple Truth & Sexual Solutions". https://www.psychologytoday.com.
{{cite web}}
: External link in
(help)|website=
- ↑ "The Big 'O': Why does orgasm gap exist and how to bridge it". https://indianexpress.com.
{{cite web}}
: External link in
(help)|website=
- ↑ "15 Best Arousal Gels in 2024, Tested by Sex Experts - Cosmopolitan". https://www.cosmopolitan.com.
{{cite web}}
: External link in
(help)|website=