സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം

ലൈംഗിക ഉത്തേജനം നേടുന്നതിനോ അല്ലെങ്കിൽ ഒരു ലൈംഗികബന്ധം പൂർത്തിയാകുന്നതുവരെ ഉത്തേജനം നിലനിർത്തുന്നതിനോ സ്ഥിരമായതോ ആവർത്തിച്ചുള്ളതോ ആയ കഴിവില്ലായ്മയാണ് സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം (ഫീമെയ്ൽ സെക്സ്‌ഷ്വൽ ഏറോഷൽ ഡിസോഡർ-FSAD). ലൈംഗിക ബന്ധത്തിന്റെ ഏത് ഘട്ടത്തിലും ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകളെ സ്ത്രീ ലൈംഗിക വൈകല്യം എന്ന് വിളിക്കാം. ശാരീരിക സുഖം, ആഗ്രഹം, മുൻഗണന, യോനിയിലെ ലൂബ്രിക്കേഷൻ അഥവാ രതിസലിലം, ഉത്തേജനം അല്ലെങ്കിൽ രതിമൂർച്ഛ എന്നിവയുൾപ്പെടെ സാധാരണ ലൈംഗിക പ്രവർത്തനത്തിന്റെ ഏത് ഘട്ടത്തിലും ഒരു വ്യക്തിയോ പങ്കാളിയോ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് സെക്സ്ഷ്വൽ ഡിസ്ഫൻഷൻ.[2] ശാരീരികമായ കഴിവില്ലായ്മ കൊണ്ടോ മാനസിക പ്രശ്‌നങ്ങൾ കൊണ്ടോ അല്ലെങ്കിൽ പലരിലും ലൈംഗിക ഉത്തേജന വൈകല്യം ഉണ്ടാകാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹത്തിന്റെ അഭാവം, ലൈംഗിക ബന്ധത്തിലോ ശേഷമോ വേദന അനുഭവപ്പെടുക, ഉത്തേജനത്തിന്റെ അഭാവം, യോനീ വരൾച്ച, രതിമൂർച്ഛയുടെ അഭാവം അല്ലെങ്കിൽ രതിമൂർച്ഛയില്ലായ്മ, വേദനാജനകമായ ലൈംഗികബന്ധം, യോനീസങ്കോചം (വജൈനിസ്മസ്) എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഒരു സ്ത്രീക്ക് ലൈംഗികശേഷി കുറവാണെന്ന് പറയപ്പെടുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ സ്ത്രീകളിലും ഇത്തരം പ്രശ്നം ഉണ്ടാകുന്നത് സാധാരണമാണ്.[3]

സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം
മറ്റ് പേരുകൾകാൻഡേസ് സിൻഡ്രോം,[1] സ്ത്രീ ലൈംഗിക താൽപ്പര്യം / ഉത്തേജന വൈകല്യം
സ്പെഷ്യാലിറ്റിസൈക്യാട്രി, ഗൈനക്കോളജി Edit this on Wikidata

അവലംബം തിരുത്തുക

  1. "Female Sexual Arousal Disorder". BehaveNet. Retrieved 2013-05-16.
  2. "Low sex drive (loss of libido)" (in ഇംഗ്ലീഷ്). 2017-10-19. Retrieved 2023-01-19.
  3. "Female Sexual Arousal Disorder: Symptoms, Causes, and Treatment" (in ഇംഗ്ലീഷ്). 2019-05-08. Retrieved 2023-01-19.