1967-ൽ രൂപം കൊണ്ട കേരളത്തിലെ ഏഴ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യം ആയിരുന്നു സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭക്കു രൂപം കൊടുക്കുകയും ചെയ്തു. [1]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നൽകിയത്.[2]

ഉറവിടം 1967
വിജയിച്ച സീറ്റുകൾ മത്സരിച്ച സീറ്റുകൾ %
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം) 52 59 23.51
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) 19 22 08.57
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്എസ് പി) 19 21 08.40
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 14 15 06.75
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി) സ്വതന്ത്രസ്ഥാനാർത്ഥികൾ
കർഷക തൊഴിലാളി പാർട്ടി (കെടിപി)
കേരള സോഷ്യലിസ്റ്റ് പാർട്ടി (കെഎസ്പി)

സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന133 മണ്ഡലങ്ങളിൽ 117 മണ്ഡലങ്ങളിൽ വിജയിച്ചു (4 സ്വതന്ത്രർ ഉൾപ്പെടെ). 1967 മാർച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഭരണത്തിലേറി 30 മാസം പൂർത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയിൽ ആഭ്യന്തര ഭിന്നതകൾ ഉയർന്നുവന്നു. അധികാരമേറ്റ് 32 മാസത്തിനുശേഷം സർക്കാർ 1969 ഒക്ടോബർ 24 ന് രാജിവച്ചു.

രണ്ടാം ഇഎംഎസ് മന്ത്രിസഭ തിരുത്തുക

വകുപ്പ് മന്ത്രി പാർട്ടി കുറിപ്പുകൾ
മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്
റവന്യൂ കെ.ആർ. ഗൗരിയമ്മ
ഗതാഗതം ഇ.കെ. ഇമ്പിച്ചി ബാവ
വനം, ഹരിജൻ ക്ഷേമം എം.കെ. കൃഷ്ണൻ
ധനകാര്യം പി.കെ. കുഞ്ഞ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 1969 മെയ് 13ന് രാജിവച്ചു
ജലസേചനം, സഹകരണം പി.ആർ. കുറുപ്പ് 1969 ഒക്ടോബർ 21ന് രാജിവച്ചു
വിദ്യാഭ്യാസം സി.എച്ച്. മുഹമ്മദ്കോയ മുസ്ലിം ലീഗ്
പഞ്ചായത്ത്, സാമൂഹ്യ വികസനം എം.പി.എം. അഹമ്മദ് കുരിക്കൾ (1968 ഒക്ടോബർ 24-നു അന്തരിച്ചു.
കെ. അവുക്കാദർക്കുട്ടി നഹ

(1968 നവംബർ 09 ന് അധികാരമേറ്റു)

കൃഷി, വൈദ്യുതി എം.എൻ. ഗോവിന്ദൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
വ്യവസായം ടി.വി. തോമസ്
ആരോഗ്യം ബി. വെല്ലിംഗ്ടൺ സ്വതന്ത്രസ്ഥാനാർത്ഥി ( കർഷക തോഴിലാലി പാർട്ടി )
പൊതുമരാമത്ത് ടി.കെ. ദിവാകരൻ സ്വതന്ത്രസ്ഥാനാർത്ഥി ( റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി )
തൊഴിൽ മത്തായി മാഞ്ഞൂരാൻ സ്വതന്ത്രസ്ഥാനാർത്ഥി ( കേരള സോഷ്യലിസ്റ്റ് പാർട്ടി )

അവലംബം തിരുത്തുക

  1. Koshi, Luke; Balan, Saritha S. (2017-06-19). "Kerala Chronicles: When a Coalition of Seven Political Parties Came Together Only to Fall Apart". The News Minute (in ഇംഗ്ലീഷ്).
  2. https://www.deshabhimani.com/special/news-special-05-03-2016/543609
"https://ml.wikipedia.org/w/index.php?title=സപ്തകക്ഷിമുന്നണി&oldid=3950965" എന്ന താളിൽനിന്ന് ശേഖരിച്ചത്