തൊഴിൽ
വിനിമയ മൂല്യമുള്ള ഒരു വസ്തുവിന് വേണ്ടി ഒരാൾ മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യുന്ന പ്രവർത്തനമാണ് തൊഴിൽ. തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിൽ സാധാരണഗതിയിൽ ഒരു കരാർ നിലവിലുണ്ടായിരിക്കും. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ഒരു ബിസിനസിൽ നിന്ന് ലാഭമുണ്ടാക്കാൻ വേണ്ടി തൊഴിൽ ദാതാവ് നടത്തുന്ന നിക്ഷേപത്തിൽ നിന്നാണ് തൊഴിലവസരങ്ങൾ ഉണ്ടാകുന്നത്.