പി.ആർ. കുറുപ്പ്
കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്നു പുത്തൻപുരയിൽ രാവുണ്ണിക്കുറുപ്പ് എന്ന പി.ആർ. കുറുപ്പ് (30 സെപ്റ്റംബർ 1915 - 17 ജനുവരി 2001). മൂന്നും പത്തും കേരളനിയമസഭകളിലായി ഇദ്ദേഹം ജലസേചനം, സഹകരണം, വനം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു[1]. ഗോവിന്ദൻ നമ്പ്യാരുടെയും കുഞ്ഞുഞ്ഞാമ്മയുടെയും മകനായി 1915 സെപ്റ്റംബർ 30നാണ് പി.ആർ. കുറുപ്പ് ജനിച്ചത്. കെ.പി. ലീലാവതിയാണ് ഭാര്യ, പതിമൂന്നാം കേരള നിയമസഭയിലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി, മൃഗ സംരക്ഷണ വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ.പി. മോഹനനുൾപ്പടെ നാല് ആൺമക്കളും നാല് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
പി. രാമുണ്ണി കുറുപ്പ് | |
---|---|
![]() | |
കേരളത്തിലെ ഗതാഗതം, വനം വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 20 1996 – ജനുവരി 11 1999 | |
മുൻഗാമി | ആർ. ബാലകൃഷ്ണപിള്ള, കടവൂർ ശിവദാസൻ |
പിൻഗാമി | എ. നീലലോഹിതദാസൻ നാടാർ |
കേരളത്തിലെ ജലസേചനം, സഹകരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ മാർച്ച് 6 1967 – ഒക്ടോബർ 10 1969 | |
മുൻഗാമി | ആർ. ശങ്കർ |
പിൻഗാമി | ഒ. കോരൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 14 1996 – ജനുവരി 17 2001 | |
മുൻഗാമി | കെ.പി. മോഹനൻ |
പിൻഗാമി | കെ.എം. സൂപ്പി |
മണ്ഡലം | പെരിങ്ങളം |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | ഇ.ടി. മുഹമ്മദ് ബഷീർ |
പിൻഗാമി | കെ.എം. സൂപ്പി |
മണ്ഡലം | പെരിങ്ങളം |
ഓഫീസിൽ മാർച്ച് 22 1977 – നവംബർ 30 1979 | |
മുൻഗാമി | കെ.എം. സൂപ്പി |
പിൻഗാമി | എ.കെ. ശശീന്ദ്രൻ |
മണ്ഡലം | പെരിങ്ങളം |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
പിൻഗാമി | കെ.എം. സൂപ്പി |
മണ്ഡലം | പെരിങ്ങളം |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | കെ.കെ. അബു |
മണ്ഡലം | കൂത്തുപറമ്പ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 30, 1915 |
മരണം | ജനുവരി 17, 2001 | (പ്രായം 85)
രാഷ്ട്രീയ കക്ഷി | പി.എസ്.പി., എസ്.എസ്.പി., ജനതാദൾ |
പങ്കാളി(കൾ) | കെ.പി. ലീലാവതി |
കുട്ടികൾ | നാല് മകൻ (കെ.പി. മോഹനൻ), നാല് മകൾ |
As of ഡിസംബർ 12, 2011 ഉറവിടം: നിയമസഭ |
രാഷ്ട്രീയത്തിൽ തിരുത്തുക
അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരിക്കേ തന്നെ അധ്യാപകപ്രസ്ഥാവുമായ ബന്ധപ്പെട്ട സമരങ്ങളിലും എസ്റ്റേറ്റ് തൊഴിലാളികളുടെ സമരങ്ങളിലും ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 1945-ൽ ഇദ്ദേഹത്തേ സർവീസിൽ നിന്നും പിരിച്ചു വിട്ടു. 1935-ൽ കോൺഗ്രസ് പാർട്ടിയിൽ പ്രവേസിച്ച പി.ആർ. കുറുപ്പ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ കൂടുതൽ ആകൃഷ്ടനായതിനാൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. ഒന്നാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി കൂത്തുപറമ്പിൽ നിന്നും മത്സരിച്ച് ആദ്യ കേരളനിയമസഭയിലംഗമായി. രണ്ടാം കേരള നിയമസഭയിലും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് കൂത്തുപറമ്പിൽ നിന്ന് വീണ്ടും ഇദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം കേരള നിയമസഭയിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ (എസ്.എസ്.പി) പ്രതിനിധിയായും അഞ്ചാം നിയമസഭയിൽ കോൺഗ്രസ് പ്രതിനിധിയായും, എട്ടാം നിയമസഭയിൽ ജനതാപാർട്ടി പ്രതിനിധിയായും, പത്താം നിയമസഭയിൽ ജനതാദൾ പ്രതിനിധിയായും പെരിങ്ങളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[2]
മൂന്നാം കേരള നിയമസഭയിൽ ഇ.എം.എസിന്റെ നേതൃത്തത്തിലുള്ള മന്ത്രിസഭയിൽ ജലസേചനം, സഹകരണം എന്നീ വകുപ്പുകൾ 1967 മാർച്ച് 6 മുതൽ 1969 ഒക്ടോബർ 21 വരെ കൈകാര്യം ചെയ്തത് കുറുപ്പാണ്. പത്താം കേരള നിയമസഭയിൽ നായനാർ മന്ത്രിസഭയിലും മന്ത്രിയായിരുന്ന ഇദ്ദേഹത്തിന് 1996 മേയ് 20 മുതൽ 1999 ജനുവർ 11 വരെ വനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 1999 ജനുവരി 11-ന് മന്ത്രിസ്ഥാനം രാജിവച്ച കുറുപ്പ്, എന്നാൽ എം.എൽ.എ.യായി തുടർന്നു. 2001 ജനുവരി 17-ന് 85-ആം വയസ്സിൽ അന്തരിച്ചു.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1960 | കൂത്തുപറമ്പ് നിയമസഭാമണ്ഡലം | പി. രാമുണ്ണി കുറുപ്പ് | പ്രജാ സോഷ്യലിസ്റ്റ് പാർട്ടി | ||
1957 | കൂത്തുപറമ്പ് നിയമസഭാമണ്ഡലം | പി. രാമുണ്ണി കുറുപ്പ് | പ്രജാ സോഷ്യലിസ്റ്റ് പാർട്ടി |
പ്രസിദ്ധീകരണങ്ങൾ തിരുത്തുക
- എന്റെ നാടീന്റെ കഥ എന്റേയും
- ആഞ്ജനേയ സന്ദേശം
കുടുംബം തിരുത്തുക
ഭാര്യ - കെ.പി. ലീലാവതി, മക്കൾ - കെ.പി. ദിവാകരൻ, കെ.പി. മോഹനൻ, കെ.പി. നിർമ്മല, കെ.പി. രാജരത്നം, കെ.പി. ബേബി സുജയ, കെ.പി. പുഷ്പവേണി, ഡോ. കെ.പി. ബാലഗോപാലൻ, കെ.പി. പ്രേമലത.
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-10.
- ↑ http://niyamasabha.org/codes/members/m366.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org