മാർത്താണ്ഡവർമ്മ നോവലിലുള്ള കഥാപാത്രങ്ങളുടെ പട്ടിക
സി.വി. രാമൻപിള്ളയുടെ 1891-ലെ ചരിത്രാത്മക നോവലായ മാർത്താണ്ഡവർമ്മയിലെ കഥാപാത്രങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു; അതുപോലെ ഐതിഹ്യങ്ങൾ, ചരിത്രം, യഥാർത്ഥ ജീവിതം എന്നിവയിൽ നിന്നുള്ള വ്യക്തിത്വ സൂചകങ്ങളായ പാത്രങ്ങളും.
സുപ്രധാന കഥാപാത്രങ്ങൾ
തിരുത്തുകമാർത്താണ്ഡവർമ്മ
തിരുത്തുകമാർത്താണ്ഡവർമ്മ / യുവരാജാവ് – വീരരസലക്ഷണങ്ങളോടുകൂടിയ ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ വയസുള്ള യുവരാജാവ്, ന്യായപ്രകാരം രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകേണ്ട യുവരാജാവ്. തനിക്കെതിരെ ഉപജാപങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടികൾ എടുക്കുവാൻ രാമയ്യൻ നിർദ്ദേശിച്ചപ്പോഴും അതിനു തയ്യാറാകാത്ത സഹിഷ്ണുതയുള്ളവൻ. സുഭദ്രയുടെ വാക്കുകളെ വിലമതിച്ച് രാജാവായപ്പോൾ തടവിലായ കുടമൺപിള്ളയെ വിട്ടയക്കുന്നു.
അനന്തപത്മനാഭൻ
തിരുത്തുകഅനന്തപത്മനാഭൻ / ഭ്രാന്തൻ ചാന്നാൻ / കാശിവാസി / ദ്വിഭാഷി / ഭിക്ഷു / ഷംസുഡീൻ – തിരുമുഖത്തുപിള്ളയക്ക് കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രിയുമായുണ്ടായ ബന്ധത്തിനുശേഷം മറ്റൊരു സ്ത്രീയിൽ ഉണ്ടായ പുത്രൻ, സുഭദ്രയുടെ അർദ്ധസഹോദരൻ. ആയോദ്ധനാപാടവത്തിൽ പ്രഗല്ഭനും ആൾമാറാട്ടത്തിൽ നിപുണനുമായ ഇരുപത്തിരണ്ടു വയസ്സുകാരനായ അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിലെ പാറുക്കുട്ടിയുമായി സ്നേഹത്തിലാണ്. പഞ്ചവൻകാട്ടിൽവെച്ച് ആക്രമിക്കപ്പെട്ടെങ്കിലും പഠാണിവ്യാപാരികൾ രക്ഷിക്കുകയും, തുടർന്ന് ഭ്രാന്തൻ ചാന്നാൻ, ഷംസുഡീൻ, കാശിവാസി, ഭിക്ഷു എന്നീ വേഷങ്ങളിൽ നടക്കുന്നു, മാർത്താണ്ഡവർമ്മ യുവരാജാവിനെ ആപത്തുകളിൽ നിന്ന് രക്ഷിക്കുകയും ഹാക്കിമിന്റെ പിന്തുണ ലഭിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. മാങ്കോയിക്കൽ കുറുപ്പിനെ പഠാണിപ്പാളയത്തിൽ പരിചയപ്പെടുത്തുകയും, കുറുപ്പിന് ഹിന്ദുസ്ഥാനി ഭാഷ പഠിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.[A]
സുഭദ്ര
തിരുത്തുകസുഭദ്ര / ചെമ്പകം അക്ക – തിരുമുഖത്തുപിള്ളയുടെയും കുടമൺപിള്ളയുടെ അനന്തരവളുടെയും മകൾ, അന്തപത്മനാഭന്റെ അർദ്ധസഹോദരി. ഒരു യക്ഷിയെപ്പോലെ സുന്ദരിയായ ഇരുപത്തിയഞ്ചു വയസ്സുകാരി. കുടമൺപിള്ളയുടെ ബന്ധുവായ ഒരു നായർ വിവാഹം ചെയ്തെങ്കിലും, ആറുമാസം കഴിഞ്ഞപ്പോൾ ഭാര്യയുടെ അന്യപുരുഷന്മാരുമായിട്ടുള്ള സമ്പർക്കത്തിൽ സംശയാലുവാകുകയും പത്മനാഭൻതമ്പിക്കു സുഭദ്രയുമായുള്ള ബന്ധത്തെപറ്റിയുള്ള കിംവദന്തി വിശ്വസിച്ച് നായർ വീട് വിട്ട് പോകുന്നു. തന്റെ ദാമ്പത്യജീവിതം തകർത്തവരോട് പ്രതികാരം ചെയ്യാൻ തന്റേടവും ദൃഢനിശ്ചയവുള്ള സുഭദ്ര മാർത്താണ്ഡവർമ്മ യുവരാജാവിനെ ഉപജാപകരുടെ ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ സഹായിക്കുന്നു. കുടമൺപിള്ളയാൽ കൊല്ലപ്പെടുന്നു.
പത്മനാഭൻ തമ്പി
തിരുത്തുകശ്രീ റായി പത്മനാഭൻ തമ്പി / പപ്പു തമ്പി – രാമവർമ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭൻ തമ്പി ദൃഢഗാത്രനും, നിറമുള്ളവനും, ആഭരണങ്ങൾ അണിയുന്നതിൽ തൽപരനും ആണ്. പരസ്ത്രീകളെ കാംക്ഷിക്കുന്ന തമ്പി ശിവകാമിയുമായും ഏഴാംകുടിയിലെ സ്ത്രീയുമായും അവിഹിതബന്ധം പുലർത്തുന്നു. രാമവർമ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകുവാൻ വേണ്ടി ഉപജാപങ്ങൾ ചെയ്യുന്നു. സുഭദ്രയോടും പാറുക്കുട്ടിയോടും തമ്പി ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു.
സുന്ദരയ്യൻ
തിരുത്തുകസുന്ദരയ്യൻ / പുലമാടൻ – പത്മനാഭൻ തമ്പിയെ രാജാവാക്കാൻ നടത്തുന്ന ഉപജാപങ്ങളുടെ മുഖ്യ സൂത്രധാരനായ നാല്പതു വയസ്സുകാരൻ, മധുരയ്ക്കടുത്തുള്ള ഒരു ശാസ്ത്രിയുടെയും ഒരു മറവസ്ത്രീയുടെയും മകൻ. കാലക്കുട്ടിയുടെ അനന്തരവൾ ഭാര്യയാണ്. പത്മനാഭൻ തമ്പിക്കുവേണ്ടി പാറുക്കുട്ടിയുമായുള്ള സംബന്ധാലോചനയ്ക്ക് മുൻകൈ എടുക്കുന്നു. കോടാങ്കിയുടെ സഹോദരനാണ്. മണക്കാട്ടു നടന്ന യുദ്ധത്തിൽ ബീറാംഖാനാൽ കൊല്ലപ്പെടുന്നു.
പാറുക്കുട്ടി
തിരുത്തുകപാറുക്കുട്ടി / പാർവ്വതി അമ്മ / പാർവ്വതി പിള്ള / തങ്കം – കാർത്ത്യായനി അമ്മയുടെയും ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെയും മകൾ. യോഗ്യമായ പൊക്കമുള്ള പതിനാറു വയസ്സുകാരിയായ പാറുക്കുട്ടി കൃശഗാത്രയും ചെമ്പകപൂവിന്റെ നിറമുള്ളവളുമാകുന്നു. ഗണിതം, അമരകോശം, സിദധരൂപം എന്നിവ പഠിച്ചിട്ടുള്ള പാറുക്കുട്ടി അതിമനോഹരമായി രാമായണം വായിക്കും. അനന്തപത്മനാഭനെ സ്നേഹിക്കുന്ന പാറുക്കുട്ടിയെ സംബന്ധം ചെയ്യാൻ പത്മനാഭൻ തമ്പി ആഗ്രഹിക്കുന്നു.
വേലുക്കുറുപ്പ്
തിരുത്തുകവേലുക്കുറുപ്പ് – പത്മനാഭൻതമ്പിയുടെ പക്ഷക്കാരനായ യോദ്ധാവ്. വാൾ, വേൽ മുറകളിൽ പ്രഗല്ഭൻ. അനന്തപത്മനാഭനെ പഞ്ചവൻകാട്ടിൽ വെച്ച് ആക്രമിച്ച വേലുക്കുറുപ്പ്, മാർത്താണ്ഡവർമ്മ യുവരാജാവിനെ ചാരോട്ടുകൊട്ടാരം, മാങ്കോയിക്കൽ വീട്, യുവരാജാവിന്റെ മാളികയിലേക്കുള്ള വഴി എന്നീ ഇടങ്ങളിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നു. വേലുക്കുറുപ്പിന്റെ കാതുകളിൽ ഒന്ന് മാങ്കോയിക്കൽ യുദ്ധത്തിൽ ചാന്നാൻ അരിഞ്ഞു വീഴ്ത്തുന്നു, ശ്രീപണ്ടാരത്തുവീട്ടിലെ കല്ലറയിൽ ചാന്നാന്റെ വെടിയേറ്റ് മരിക്കുന്നു.
മാങ്കോയിക്കൽ കുറുപ്പ്
തിരുത്തുകമാങ്കോയിക്കൽ കുറുപ്പ് / ഇരവിപ്പെരുമാൻ കണ്ടൻകുമാരൻ കുറുപ്പ് – മാങ്കോയിക്കൽ തറവാട്ടിലെ കാരണവർ. വേലക്കുറുപ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ന മാർത്താണ്ഡവർമ്മ യുവരാജാവിനും പരമേശ്വരൻപിള്ളയ്ക്കും ഇദ്ദേഹം മാങ്കോയിക്കൽ വീട്ടിൽ അഭയം നൽകുന്നു. മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി തന്റെ അനന്തരവന്മാരുടെ കീഴിൽ യോദ്ധാക്കളെ കൂട്ടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഇദ്ദേഹം ചെയ്യുന്നു.
ബീറാംഖാൻ
തിരുത്തുകബീറാംഖാൻ / സുഭദ്രയുടെ നായർ – കുടമൺപിള്ളയുടെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനായ നായർ യുവാവ്. സുഭദ്രയെ വിവാഹം ചെയ്ത് ആറു മാസം കഴിഞ്ഞ് ഭാര്യയെ പറ്റി കേട്ട അപവാദങ്ങൾക്ക് വഴങ്ങി പത്മനാഭൻ തമ്പിയും തന്റെ ഭാര്യയേയും പറ്റിയുള്ള തെറ്റായ അറിവുമൂലം വീട് വിട്ട് പോകുന്നു. പിന്നീട് മതം മാറി മുസ്ലീമായി ഫാത്തിമയെ വിവാഹം കഴിക്കുന്നു. പഞ്ചവൻകാട്ടിൽ കണ്ടെത്തിയ അനന്തപത്മനാഭന് തന്റെ മുൻ ഭാര്യയുടെ മുഖസാദൃശ്യം തോന്നിയതിനാൽ കൂടെ എടുത്തു കൊണ്ടുപോയി ചികിത്സിപ്പിക്കുവാൻ മുൻകൈ എടുക്കുന്നു. തന്നെ സുഭദ്രയിൽ നിന്ന് വേർപ്പെടുത്തിയതിന് പ്രതികാരമായി സുന്ദരയ്യനെ വധിക്കുന്നു.
പ്രധാന കഥാപാത്രങ്ങൾ
തിരുത്തുകഎട്ടുവീട്ടിൽപിള്ളമാർ
തിരുത്തുക- കുടമൺപിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. ഇദ്ദേഹം മാതൃസഹോദരിയുടെ പൗത്രിയായ സുഭദ്രയെ കൊല്ലുന്നു. ഇദ്ദേഹത്തെ അനന്തപത്മനാഭൻ വധിക്കുന്നു.
- രാമനാമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. സുഭദ്രയുടെ സാമീപ്യം ആഗ്രഹിക്കുന്ന ഇദ്ദേഹം തിരുവോണനാളിൽ ഭാര്യപുത്രാദികളെ സന്ദർശിക്കുന്നു.
- കഴക്കൂട്ടത്തു പിള്ള / തേവൻ വിക്രമൻ – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാതുലപുത്രിയായ പാറുക്കുട്ടിയെ കല്യാണമാലോചിച്ചിരുന്നു. കിളിമാനൂരിൽ നിന്ന് യുവരാജാവിന് സഹായവുമായി നാരായണയ്യന്റെ കീഴിൽ വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
- ചെമ്പഴന്തി പിള്ള / തേവൻ നന്തി – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
- കുളത്തൂർ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
- മാർത്താണ്ഡൻ തിരുമഠത്തിൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
- വെങ്ങാനൂർ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ. മാങ്കോയിക്കലിൽ നിന്ന് യുവരാജാവിന് സഹായവുമായി വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
- പള്ളിച്ചൽ പിള്ള – എട്ടുവീട്ടിൽപിള്ളമാരിൽ ഒരാൾ
- ഉഗ്രൻ കഴക്കൂട്ടത്തു പിള്ള (മൃതിയടഞ്ഞ) - കാർത്ത്യായനി അമ്മയുടെ ഭർത്താവ്. പാറുക്കുട്ടിയുടെ പിതാവും തേവൻ വിക്രമൻ കഴക്കൂട്ടത്തു പിള്ളയുടെ അമ്മാവനും ആകുന്നു.
പരമേശ്വരൻ പിള്ള
തിരുത്തുകമാർത്താണ്ഡവർമ്മ യുവരാജാവിന്റെ പരിചാരകൻ. യുവരാജാവ് രാജാവായി സഥാനമേറ്റതിനുശേഷം രാജാവിന്റെ പള്ളിയറവിചാരിപ്പുകാരനാകുന്നു.
ശ്രീ രാമൻ തമ്പി
തിരുത്തുകരാമവർമ്മമഹാരാജാവിന്റെ ഇളയപുത്രൻ
തിരുമുഖത്തുപിള്ള
തിരുത്തുകഅനന്തപത്മനാഭന്റെയും സുഭദ്രയുടെയും പിതാവായ മന്ത്രിശ്രേഷ്ഠൻ.
ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള
തിരുത്തുകഎട്ടുവീട്ടിൽപിള്ളമാരുടെ പക്ഷം ചേരുന്ന തിരുമുഖത്തുപിള്ളയുടെ സേവകനായ ഒരു പ്രഗല്ഭ വില്ലാളി
കിഴക്കേവീട്
തിരുത്തുക- ആനന്തം – കാലക്കുട്ടിയുടെ അനന്തരവൾ, സുന്ദരയ്യന്റെ ഭാര്യ
- കോടാങ്കി / പലവേശം – സുന്ദരയ്യന്റെ മൂത്ത സഹോദരൻ. അനന്തപത്മനാഭനാൽ വധിക്കപ്പെടുന്നു.
- കാലക്കുട്ടി പിള്ള – ആനന്തത്തിന്റെ അമ്മാവൻ.
ചെമ്പകശ്ശേരി
തിരുത്തുക- കാർത്ത്യായനി അമ്മ / കാർത്ത്യായനി പിള്ള – ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെ വിധവയായ ഭാര്യ. അവർ പാറുക്കുട്ടിയുടെ അമ്മയും ചെമ്പകശ്ശേരി മൂത്തപിള്ളയുടെ ഇളയ സഹോദരിയും ആകുന്നു.
- ചെമ്പകശ്ശേരി മൂത്തപിള്ള – കാർത്ത്യായനി അമ്മയുടെ മൂത്ത സഹോദരൻ
- ശങ്കുആശാൻ – ചെമ്പകശ്ശേരിയിലെ എഴുപതു വയസ്സുചെന്ന ആയുധപ്പുരസൂക്ഷിപ്പുകാരൻ. ചെമ്പകശ്ശേരിയിലെ മുൻആയുധപ്പുരസൂക്ഷിപ്പുകാരനും ഒരു വേലക്കാരിക്കും പിറന്നവൻ.
രാജകുടുംബം
തിരുത്തുക- രാമവർമ്മ മഹാരാജാവ് – രോഗബാധിതനായ രാജാവ്, പത്മനാഭൻ തമ്പിയുടെയും രാമൻ തമ്പിയുടെയും പിതാവ്.
- കാർത്തിക തിരുന്നാൾ രാമവർമ്മ – ഇളയ തമ്പുരാൻ.[B]
- അജ്ഞാതനാമാവായ അമ്മതമ്പുരാട്ടി – രാമവർമ്മ ഇളയ തമ്പുരാന്റെ അമ്മ.
രാജസേവകർ
തിരുത്തുക- ആറുമുഖം പിള്ള (ദളവാ) – രാജ്യത്തെ പ്രധാനമന്ത്രി. ഇദ്ദേഹം മധുരപടയുടെ സേവനത്തിന് നൽകേണ്ട കുടശ്ശിക തീർക്കാൻ ഭൂതപാണ്ടിയിലേക്ക് പോകുകയും, കടം തീർക്കുവാനുള്ള പണം തികയാത്തതിനാൽ രാജപക്ഷത്തിൽ നിന്നുള്ള ഉറപ്പിനായി അവിടെ തങ്ങേണ്ടതായും വരുന്നു.
- രാമയ്യൻ (രായസ്സക്കാരൻ) – മാങ്കോയിക്കൽ കുറുപ്പിനെ തേടുന്നതിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുന്ന കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ. കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ കുപിതരായ ജനങ്ങളുടെ മുന്നിലേക്ക് രാമവർമ്മ മഹാരാജാവിനെകൊണ്ടു വന്ന് ജനങ്ങളെ തിരിച്ചയക്കുവാൻ തന്ത്രം മെനയുന്നു.
- നാരായണയ്യൻ – കിളിമാനൂരിൽ നിന്നയച്ച പടയെ നയിക്കുന്ന രാജഭൃത്യൻ.
രാജകുടുംബ പക്ഷക്കാർ
തിരുത്തുക- കിളിമാനൂർ കോയിത്തമ്പുരാൻ (മൃതിയടഞ്ഞ) – രാമവർമ്മ ഇളയ തമ്പുരാനെ കൊല്ലുവാൻ രാമനാമഠത്തിൽപിള്ളയും കൂട്ടരും നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് കൊല്ലപ്പെടുന്ന തമ്പുരാൻ.
- കേരളവർമ്മ കോയിത്തമ്പുരാൻ – മാർത്താണ്ഡവർമ്മ യുവരാജാവിനുവേണ്ടി കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ കീഴിൽ പടയെ ഏർപ്പാടു ചെയ്യുന്ന തമ്പുരാൻ, തമ്പിമാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും ആക്രമണസമയത്ത് രാമവർമ്മ ഇളയ തമ്പുരാനെയും അമ്മത്തമ്പുരാട്ടിയേയും ചെമ്പകശ്ശേരിയിൽ സംരക്ഷിക്കുന്നു.
- ഉദയവർമ്മ കോയിത്തമ്പുരാൻ – തമ്പിമാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും ആക്രമണസമയത്ത് രാമവർമ്മ ഇളയ തമ്പുരാനെയും അമ്മത്തമ്പുരാട്ടിയേയും ചെമ്പകശ്ശേരിയിൽ സംരക്ഷിക്കുന്ന തമ്പുരാൻ.[C]
- ആറുവീട്ടുകാർ – തിരുമുഖത്തുപിള്ളയുടെ പക്ഷം നില്ക്കുന്ന ഒരു പ്രബല പ്രഭു കുടുംബവും അവരുടെ ആളുകളും.
മാങ്കോയിക്കൽ കുടുംബം
തിരുത്തുക- മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാർ
- മാങ്കോയിക്കൽ ഗൃഹത്തിലെ തായ്‌വഴി ശേഷക്കാർ, അവരിൽ ചിലർ താഴെ കൊടുത്തിരിക്കുന്നവരാണ്.
- കൊച്ചുവേലു – മാങ്കോയിക്കൽ കുറുപ്പിന്റെ ഇളയ അനന്തരവൻ[D]
- കൃഷ്ണകുറുപ്പ് / കിട്ടൻ – മാങ്കോയിക്കൽ കുറുപ്പിന്റെ മൂത്ത അനന്തരവൻ
- നാരായണൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
- കൊമരൻ / കുമാരൻ – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ
- കൊച്ചണ്ണൻ / കൊച്ചുക്കുറുപ്പ് / ചെറിയക്കുറുപ്പ് – പത്മനാഭപുരത്തേക്കയച്ച മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിൽ ഒരുവൻ. പത്മനാഭപുരത്തുനിന്ന് തിരിച്ചു വരുമ്പോൾ വേൽക്കാർ പിൻതുടരുന്നുവെന്ന് കരുതി ഭയപ്പെട്ടോടുന്നു.
- മാർത്താണ്ഡവർമ്മ യുവരാജാവും പരമേശ്വരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ അനന്തരവന്മാരിൽ രണ്ടു പേർക്ക് മാങ്കോയിക്കൽ കുറുപ്പ് നിർദ്ദേശങ്ങൾ നല്കി പറഞ്ഞയക്കുന്നു.
- കൃഷ്ണകുറുപ്പും നാരായണനും അടക്കം അനന്തരവന്മാർ ആറുപേർ മാങ്കോയിക്കൽ ആക്രമിച്ച വേലുക്കുറുപ്പിനെയും കൂട്ടരെയും ചെറുക്കുന്നു.
- കൃഷ്ണകുറുപ്പടക്കം അനന്തരവന്മാർ നാലുപേർ മാർത്താണ്ഡവർമ്മ യുവരാജാവിന് പിന്തുണയായി മാങ്കോയിക്കൽ യോദ്ധാക്കളെ തിരുവനന്തപുരത്തേക്ക് നയിക്കുന്നു.
- മാങ്കോയിക്കൽ ഗൃഹത്തിലെ തായ്‌വഴി ശേഷക്കാർ, അവരിൽ ചിലർ താഴെ കൊടുത്തിരിക്കുന്നവരാണ്.
- കൊച്ചക്കച്ചി – മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവൾ. കൊച്ചുവേലുവിനോട് മാർത്താണ്ഡവർമ്മ യുവരാജാവിനും പരമ്വേശരൻപിള്ളയ്ക്കും പ്രഭാതകർമ്മങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ നിർദ്ദേശിക്കുന്നു.
- അജ്ഞാതനാമാവായ പെണ്ണുങ്ങൾ – കൊച്ചക്കച്ചി ഒഴികയുള്ള മാങ്കോയിക്കലിലെ സ്ത്രീ ജനങ്ങൾ. കൊച്ചക്കച്ചി അടക്കം ഇവരെല്ലാവരേയും മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ തങ്ങുമ്പോൾ വല്ല വഴക്കും ഉണ്ടാകാതിരിക്കുവാൻ അവിടെ നിന്നും പറഞ്ഞയക്കുന്നു.
പഠാണി താവളം
തിരുത്തുക- ഫാത്തിമ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടേയും മൂത്ത പുത്രി. സുലൈഖയുടെയും നുറഡീന്റെയും സഹോദരി. ബീറാംഖാനെ വിവാഹം കഴിക്കുന്നു.
- സുലൈഖ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടെയും ഇളയ പുത്രി. ഫാത്തിമയുടെയും നുറഡീന്റെയും സഹോദരി. ഷംസുഡീനായ അനന്തപത്മനാഭനെ സ്നേഹിക്കുന്നു.
- നുറഡീൻ – ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടെയും പുത്രൻ. ഫാത്തിമയുടെയും സുലൈഖയുടെയും സഹോദരൻ. സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കുന്നു.
- ആജിം ഉദ്-ദൗളാഖാൻ / ഹാക്കിം – ചികിത്സാവിദഗ്ദ്ധനായ പഠാണി മേധാവി, ഫാത്തിമയുടെയും നുറഡീന്റെയും സുലൈഖയുടെയും പിതൃസഹോദരൻ. ഇദ്ദേഹത്തിന്റെ ചികിത്സ അനന്തപത്മനാഭനെ ഭേദമാക്കുന്നു. രാമവർമ്മ മഹാരാജാവിന്റെയും പാറുക്കുട്ടിയുടെയും രോഗബാധയ്ക്ക് മരുന്നു നൽകുന്നു.
- ഉസ്മാൻഖാൻ – ഹാക്കിമിന്റെ കാര്യസ്ഥൻ.
സുഭദ്രയുടെ ഭൃത്യർ
തിരുത്തുക- അജ്ഞാതനാമാവായ നായന്മാർ – സുഭദ്രയുടെകൂടെ ചെമ്പകശ്ശേരിയിലേക്ക് പോകുന്ന അഞ്ച് ഭൃത്യന്മാർ.
- അജ്ഞാതനാമാവായ സ്ത്രീകൾ – സുഭദ്രയുടെകൂടെ ചെമ്പകശ്ശേരിയിലേക്ക് പോകുന്ന നാല് ഭൃത്യസ്ത്രീകൾ.
- ശങ്കരാചാർ – സുഭദ്രയുടെ നായർ ഭൃത്യന്മാരിൽ പ്രധാനി. മാർത്താണ്ഡവർമ്മ യുവരാജാവിനെ വേലുക്കുറുപ്പിൽ നിന്ന് രക്ഷിക്കുവാൻ ശ്രമിച്ച് കൊല്ലപ്പെടുന്നു.
- അജ്ഞാതനാമാവായ ഭൃത്യൻ – സുഭദ്രയുടെ നിർദ്ദേശമനുസരിച്ച് പന്ത്രണ്ടു നായർ ഭൃത്യന്മാരെ കൊണ്ടു വരുന്ന, ശങ്കരാചാരുടെ കൂട്ടുകാരനായ നായർ ഭൃത്യൻ.
- പന്ത്രണ്ടു ഭൃത്യന്മാർ – ശങ്കരാചാരുടെ കൂട്ടുകാരൻ കൊണ്ടുവരുന്ന പന്ത്രണ്ടു നായർ ഭൃത്യന്മാർ.
- പപ്പു – സുഭദ്രയുടെ ഒരു ഭൃത്യൻ. സുഭദ്രയുടെ നിർദ്ദേശമനുസരിച്ച് പത്മനാഭൻ തമ്പിയുടെ വീട്ടിൽ ചെന്ന് സുഭദ്ര മരിച്ചുവെന്ന് നിലവിളിക്കുന്നു. ശ്രീപണ്ടാരത്തു വീട്ടിലെ കാവൽക്കാരിൽ നിന്ന് ഭ്രാന്തൻ ചാന്നാനെ പറ്റിയുള്ള വിവരങ്ങളറിയുവാൻ പറഞ്ഞയക്കുന്നു, പിന്നീട് സുഭദ്രയുടെ വീട്ടിൽ നിന്ന് കാര്യങ്ങളറിയുവാൻ പറഞ്ഞയക്കുന്നു, തുടർന്ന് ചെമ്പകശ്ശേരിയിൽ നിർത്തുന്നു.
- പത്ത് ഭൃത്യന്മാർ – സുഭദ്രയുടെ നിർദ്ദേശപ്രകാരം ആനന്തത്തിന്റെ വീട്ടിൽ മോഷണം നടത്തുന്നവർ.
- ഇവരിൽ രണ്ടുപേർ ശങ്കരാചാരെ അന്വേഷിച്ച് പോകുന്നു.
- ഇവരിൽ ഒരാളെ പത്മനാഭൻ തമ്പിയുടെ ഗൃഹത്തിലെ കാര്യങ്ങളറിയുവാൻ നിർദ്ദേശിക്കുന്നു, മറ്റൊരു ഭൃത്യനെ ചെമ്പകശ്ശേരിയിലും നിർത്തുന്നു.
- അജ്ഞാതനാമാവായ ഭൃത്യൻ – പഠാണി പാളയത്തിൽ നിന്ന് പാറുക്കുട്ടിക്കുള്ള ഔഷധവുമായി വന്ന് ബീറാംഖാനെക്കുറിച്ച് പറയുന്ന ഭൃത്യൻ.
- അഞ്ചു ഭൃത്യന്മാർ – ആക്രമണം നടക്കുന്ന രാത്രി മാർത്താണ്ഡവർമ്മ യുവരാജാവ്, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവർക്കൊപ്പം കൂടെ പോകുവാൻ സുഭദ്ര കൊണ്ടുവരുന്ന ചുമട്ടുകാരെന്ന് തോന്നിപ്പിക്കുന്ന അഞ്ചു ഭൃത്യന്മാർ.
മറ്റു കഥാപാത്രങ്ങൾ
തിരുത്തുകതുരുമുഖത്തുപിള്ളയുടെ കുടുംബം
തിരുത്തുക- അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – സുഭദ്രയുടെ അമ്മ, തിരുമുഖത്തുപിള്ളയുടെ മുൻഭാര്യ. കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പുത്രി.
- അജ്ഞാതനാമാവായ അമ്മ / തിരുമുഖത്തെ അക്കൻ – തിരുമുഖത്തുപിള്ളയുടെ പത്നി. അനന്തപത്മനാഭന്റെ അമ്മ.
- അജ്ഞാതനാമാവായ അനുജത്തി (മൃതിയടഞ്ഞ) – തിരുമുഖത്തുപിള്ളയുടെ പുത്രിയും അനന്തപത്മനാഭന്റെ അനുജത്തിയും. പത്മനാഭൻ തമ്പി സംബന്ധം ചെയ്യാൻ ആലോചിച്ചെങ്കിലും അനന്തപത്മനാഭന്റെ എതിർപ്പിനാൽ നടന്നില്ല.
പത്മനാഭൻ തമ്പിയുടെ സ്ത്രീബന്ധങ്ങൾ
തിരുത്തുക- അജ്ഞാതനാമാവായ സാക്ഷിക്കാരി – പത്മനാഭൻ തമ്പിയുടെയും സുന്ദരയ്യന്റെയും ഗൂഢാലോചനപ്രകാരം, അനന്തപത്മനാഭനെ വധിച്ചുവെന്ന വ്യാജവാർത്തയെത്തുടർന്ന് മാർത്താണ്ഡവർമ്മയ്ക്കെതിരെ കള്ളസാക്ഷി പറഞ്ഞ നാഗർകോവിലിനടുത്ത് കോട്ടാറിലുള്ള പത്മനാഭൻ തമ്പിയുടെ ദാസിയായ ഒരു വേശ്യ.
- ശിവകാമി – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
- ഏഴാംകുടിയിലെ സ്ത്രീ – പത്മനാഭൻ തമ്പിയുടെ വെപ്പാട്ടി.
- കമലം – പത്മനാഭൻ തമ്പിയുടെ ഒരു അവിഹിത പ്രമഭാജനം.
- അജ്ഞാതനാമാവായ ദാസികൾ – തഞ്ചാവൂരിൽ നിന്ന് കൊണ്ടു വരാമെന്ന് സുന്ദരയ്യൻ സൂചിപ്പിക്കുന്ന രമണീമണികളായ ദാസികൾ.[C]
ചാന്നാന്മാർ
തിരുത്തുക- പനങ്കാവിലെ ചാന്നാന്മാർ – ചാരോട്ടുകൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടു പോരുന്ന മാർത്താണ്ഡവർമ്മ യുവരാജാവ് ഒരു പനങ്കാവിൽ വെച്ച് കണ്ടുമുട്ടുന്ന ഒരു കൂട്ടം ചാന്നാന്മാർ. ഇവരോട് അടുത്തെവിടെയെങ്കിലും ഒരു നായർഗൃഹം ഉണ്ടോ എന്ന് യുവരാജാവ് അന്വേഷിക്കുന്നു,
- ചാന്നാന്മാർ (അമ്പത് പേർ) – പത്മനാഭൻ തമ്പിയുടെ ഉത്തരവ് പ്രകാരം വധിക്കപ്പെടുന്ന അൻപത് ചാന്നാന്മാർ.
- ചാന്നാന്മാർ – തമ്പിയുടെ ആജ്ഞാനുവർത്തികളാൽ ചാന്നാന്മാർ വധിക്കപ്പെട്ടതിനു ശേഷം ഒത്തുകൂടുന്ന ചാന്നാന്മാർ. മാങ്കോയിക്കൽ ഗൃഹത്തിലെത്തിയ ആക്രമികളെ പ്രതിരോധിക്കുവാൻ ഇവരെ ഭ്രാന്തൻ ചാന്നാൻ പ്രേരിപ്പിക്കുന്നു.
- ഒഴുക്കൻ – ചാന്നാന്മാരിൽ ഒരുവൻ.
- കൊപ്പിളൻ – ചാന്നാന്മാരിൽ ഒരുവൻ.
- പൊടിയൻ – ചാന്നാന്മാരിൽ ഒരുവൻ.
- നണ്ടൻ – ചാന്നാന്മാരിൽ ഒരുവൻ.
- രാക്കിതൻ – ചാന്നാന്മാരിൽ ഒരുവൻ.
- സുപ്പിറമണിയൻ – ചാന്നാന്മാരിൽ ഒരുവൻ.
- പൊന്നൻ – ചാന്നാന്മാരിൽ ഒരുവൻ.
- പൂതത്താൻ – ചാന്നാന്മാരിൽ ഒരുവൻ.
പത്മനാഭൻ തമ്പിയുടെ സേവകർ
തിരുത്തുക- വേലുക്കുറുപ്പിന്റെ വേൽക്കാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാർ. ഇവരിൽ രണ്ടുപേർ ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ ശരങ്ങളേറ്റ് മരിക്കുന്നു.
- കുട്ടിപിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
- പാപ്പനാച്ചാർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
- ചടയൻ പിള്ള – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
- ഊളി നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
- പരപ്പൻ നായർ – വേലുക്കുറുപ്പ് ചാരോട്ടുകൊട്ടാരത്തിലേക്ക് നയിക്കുന്ന പതിനാല് വേൽക്കാരിൽ ഒരുവൻ.
- അജ്ഞാതനാമാവ് (വിചാരിപ്പുകാരൻ) – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ വിചാരിപ്പുകാരൻ.
- അജ്ഞാതനാമാവായ ഭൃത്യർ – പത്മനാഭപുരം കൊട്ടാരത്തിലെ പത്മനാഭൻ തമ്പിയുടെ സേവകർ.
- പത്മനാഭൻ തമ്പിയുടെ ഭൃത്യൻ – സുന്ദരയ്യന്റെ ഭാര്യവീട്ടിൽ നടന്ന മോഷണത്തെ പറ്റി അറിയിക്കുന്ന ഭൃത്യൻ.
- അജ്ഞാതനാമാവായ ജന്മിമാർ – ശങ്കരാചാർ കൊല്ലപ്പെടുന്ന രാത്രി തമ്പിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്ന ജന്മിമാർ.
- അജ്ഞാതനാമാവായ ഗൃഹസ്ഥന്മാർ – ശങ്കരാചാർ കൊല്ലപ്പെടുന്ന രാത്രി തമ്പിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്ന ഗൃഹസ്ഥന്മാർ.
- അജ്ഞാതനാമാവായ ഭൃത്യന്മാർ – വലിയനാലുക്കെട്ടിൽ പത്മനാഭൻതമ്പിയുടെ കാലുകൾ തിരുമ്മുവാനും, വീശുവാനും നില്ക്കുന്ന ഭൃത്യന്മാർ.
- അജ്ഞാതനാമാവായ ഭടന്മാർ – പത്മനാഭൻതമ്പിയുടെ തിരുവനന്തപുരത്തെ വസതിയിൽ കാവൽ നില്ക്കുന്ന ഭടന്മാർ.
- അജ്ഞാതനാമാവായ പട്ടക്കാരൻ – ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള എത്തിചേർന്നത് പത്മനാഭൻതമ്പിയെ അറിയിക്കുന്ന പട്ടക്കാരൻ.
- അജ്ഞാതനാമാവായ പട്ടക്കാരൻ – രാമവർമ്മ മഹാരാജാവിന്റെ മരണവിവരം അറിയിക്കുവാൻ വരുന്ന പട്ടക്കാരൻ.
- അജ്ഞാതനാമാവായ യോദ്ധാക്കൾ – മാങ്കോയിക്കൽ യോദ്ധാക്കളെന്നു തോന്നിപ്പിക്കും വിധം തിരുമുഖത്തുപിള്ളയെ ആക്രമിക്കാനടുത്ത് ഓടി പോകുന്ന വേൽക്കാർ.
- അജ്ഞാതനാമാവായ കാവൽക്കാർ – ചെമ്പകശ്ശേരിയിൽ കാവൽ നിർത്തുന്ന പത്മനാഭൻതമ്പിയുടെ പക്ഷക്കാരായ കൊട്ടാരം വേൽക്കാർ. ഇവരെ തിരിച്ചു വിളിക്കാൻ വലിയസർവ്വാധികാര്യക്കാർ ഉത്തരവു കൊടുത്തതിനെ തുടർന്ന് ചെമ്പകശ്ശേരി മൂത്തപിള്ള ഇവരെ തമ്പിയുടെ അടുത്തെത്തിക്കുകയും, തമ്പി ഇവരോട് ആയുധം താഴെവെച്ച് വീട്ടിൽ പോകുവാനും കല്പിക്കുന്നു.
- അജ്ഞാതനാമാവായ പട്ടക്കാർ – പഠാൺ സമ്പ്രദായത്തിൽ കുപ്പായങ്ങൾ ഇട്ടുമുറുക്കിയ പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
- അജ്ഞാതനാമാവായ അകമ്പടിക്കാർ – നാട്ടുസമ്പ്രദായത്തിൽ വസ്ത്രം ധരിച്ച പത്മനാഭൻതമ്പിയുടെ പട്ടക്കാർ.
- വേൽക്കാരും നായന്മാരും (ഇരുന്നൂറു പേർ) – വേലുക്കുറുപ്പിന്റെ പന്ത്രണ്ട് വേൽക്കാരടക്കം കൂട്ടമായി മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടി പോകുന്ന നായന്മാരും വേൽക്കാരുമായ സംഘം. ഇവർ മാങ്കോയിക്കൽ ഗൃഹം ആക്രമിച്ച് തീവെയ്ക്കുന്നു.
- ഇതിൽ നൂറ്റിയമ്പതു പേരുടെ ഒരു കൂട്ടത്തെ വേലുക്കുറുപ്പ് മാങ്കോയിക്കൽ ഗൃഹത്തിനടുത്ത് വിന്യസിപ്പിക്കുകയും, പിന്നീട് മാങ്കോയിക്കലിലേക്ക് നയിക്കുകയും ചെയ്യുന്നു.
- ഇതിൽ ഇരുപതു പേരുടെ ഒരു കൂട്ടം മാങ്കോയിക്കലിലേക്കുള്ള മുഖ്യ പാതയിലൂടെ മാങ്കോയിക്കലിലേക്ക് വരുന്നു.
- വേൽക്കാരും നായന്മാരും (നൂറ്റിയമ്പതു പേർ) – മാങ്കോയിക്കൽ ആക്രമണത്തിന് വേലുക്കുറുപ്പിന്റെ സഹായത്തിനായി പത്മനാഭൻ തമ്പി അയക്കുന്ന നായന്മാരും വേൽക്കാരും അടങ്ങുന്ന ഒരു സംഘം.
- ഇതിൽ ഒരു വേൽക്കാരൻ തമ്പിയുടെ വസതിയിൽ തിരിച്ചെത്തി മാങ്കോയിക്കലിലെ തോൽവി അറിയിക്കുന്നു.
- നാഞ്ചിനാട്ടു യോദ്ധാക്കൾ – രാമൻ തമ്പി നയിക്കുന്ന നാഞ്ചിനാട്ടുകാരായ മറവരടക്കമുള്ള അഞ്ഞൂറു യോദ്ധാക്കൾ.
എട്ടുവീട്ടിൽ പിള്ളമാരുടെ സേവകർ
തിരുത്തുക- അജ്ഞാതനാമാവായ ഭൃത്യവർഗ്ഗങ്ങൾ – കൊട്ടാരവാതിൽക്കൽ കൂട്ടംകൂടി നിന്ന് ലഹള കൂട്ടുന്ന എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യർ.
- കുടമൺപിള്ളയുടെ ഭൃത്യൻ – എട്ടുവീട്ടിൽപിള്ളമാരുടെ യോഗത്തിൽ പ്രതിജ്ഞയ്ക്കുവേണ്ടിയ ഒരുക്കങ്ങൾ ചെയ്യുന്ന ഭൃത്യൻ.
- അജ്ഞാതനാമാവായ ഭൃത്യന്മാർ – മാങ്കോയിക്കൽകുറുപ്പിനെ കബളിപ്പിച്ചുകൊണ്ടു പോയി തടവിലാക്കുന്ന കഴക്കൂട്ടത്തുപിള്ളയുടെ ഭൃത്യന്മാർ.
- കഴക്കൂട്ടത്തുപിള്ളയുടെ കാവൽക്കാർ – ശ്രീപണ്ടാരത്തുവീട്ടിലെ കാവല്ക്കാർ. ഇവരെ ഭ്രാന്തൻ ചാന്നാൻ സൂത്രത്തിൽ മയക്കി മാങ്കോയിക്കൽക്കുറുപ്പിനെ രക്ഷിക്കുവാൻ കല്ലറയുടെ താക്കോലുകൾ കൈക്കലാക്കുന്നു.
മാങ്കോയിക്കലിലെ ആളുകൾ
തിരുത്തുക- അജ്ഞാതനാമാവായ പറയൻ – വേലുക്കുറുപ്പിനാൽ പിടിക്കപ്പെടുന്ന ഒരു പറയൻ, മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ ഉണ്ടെന്ന് പ്രസ്തുത പറയനിൽ നിന്ന് വേലുക്കുറുപ്പ് മനസ്സിലാക്കുന്നു.
- മാങ്കോയിക്കൽ കുറുപ്പിന്റെ ഭൃത്യൻ – വേലുക്കുറുപ്പും കൂട്ടരും വരുന്നതറിഞ്ഞ് മാങ്കോയിക്കൽ കളരിയിലേക്ക് ഓടുന്ന ഭൃത്യൻ.
- മാങ്കോയിക്കലിലെ വാല്യക്കാർ – മാർത്താണ്ഡവർമ്മ യുവരാജാവും പരമ്വേശരൻപിള്ളയും മാങ്കോയിക്കലിൽ എത്തിയപ്പോൾ മാങ്കോയിക്കൽകുറുപ്പ് വിളിച്ചു വരുത്തുന്ന വാല്യക്കാർ.
- മാങ്കോയിക്കലിലെ നായന്മാർ – വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കുന്ന എട്ട് നായന്മാർ.
- പറയർ കാവൽക്കാർ – മാങ്കോയിക്കൽ ഗൃഹത്തിലെ കാവൽക്കാരായ പറയർ.
- മാങ്കോയിക്കൽ കളരി അംഗങ്ങൾ – മാങ്കോയിക്കൽ കളരിയിൽ നിന്ന് വേലുക്കുറുപ്പിന്റെയും കൂട്ടരുടെയും ആക്രമണത്തെ ചെറുക്കാൻ എത്തുന്ന ഇരുന്നൂറു കളരിക്കാർ.
- അജ്ഞാതനാമാവായ ഭൃത്യൻ – മാങ്കോയിക്കൽകുറുപ്പിനോടൊത്ത് തിരുവനന്തപുരത്തേക്ക് വരുന്ന ഭൃത്യൻ.
- മാങ്കോയിക്കലിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ കീഴിൽ വരുന്ന മുന്നൂറു യോദ്ധാക്കൾ. വെങ്ങാനൂർപിള്ളയും കൂട്ടരും ഏറ്റുമുട്ടി തോൽപ്പിക്കുന്നു.
- ഇതിൽ നൂറിലധികം പേർ മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരുടെ നേതൃത്വത്തിൽ രക്ഷപ്പെട്ട് മണക്കാട് താവളമടിക്കുന്നു.
പഠാണികൾ
തിരുത്തുക- തിരുവനന്തപുരത്ത് പാളയമടിച്ചിരിക്കുന്ന പഠാണിവ്യാപാര സംഘങ്ങൾ.
- അജ്ഞാതനാമാവായ പഠാണി വ്യാപാരികൾ – മുമ്പ് തിരുവിതാംകോടു തങ്ങിയിരുന്നവരും, ഇപ്പോൾ മണക്കാട്ട് പാളയമടിച്ചിരിക്കുന്നവരും ഹാക്കിമിന്റെ സംഘം ഒഴികെയുളള പഠാണി വ്യാപാരപ്രമാണികൾ.
- ഹാക്കിമിന്റെ സേവകർ – ഹാക്കിമിന്റെ സേവകരായ പഠാണി ഭൃത്യന്മാരും ഭടന്മാരും.
- രണ്ടു ഭൃത്യർ – മുറിവേറ്റു കിടന്ന അനന്തപത്മനാഭനെ ഹാക്കിമിന്റെ നിർദ്ദേശപ്രകാരം എടുത്തുകൊണ്ടുപോകുന്ന ഭയങ്കരാകാരന്മാരായ രണ്ടു ഭൃത്യന്മാർ.
- പഠാണി യോദ്ധാക്കൾ – വ്യാപാരശാലയുടെ രക്ഷയ്ക്കായി നിർത്തിയിരിക്കുന്ന ആയുധപ്രയോഗങ്ങളിൽ ചതുരന്മാരായ ഭടന്മാർ.
- ഇവരിൽ ഇരുപത് പേരെ ഷംസുഡീനും ബീറാംഖാനും രാമൻ തമ്പിയുടെ പടയ്ക്കെതിരെ നയിക്കുന്നു.
- ആയിഷ (മൃതിയടഞ്ഞ) – ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും മാതാവ്.
- അജ്ഞാതനാമാവായ സഹോദരൻ (മൃതിയടഞ്ഞ) – ഹാക്കിമിന്റെ ഇളയ സഹോദരൻ. ഫാത്തിമയുടെയും സുലൈഖയുടെയും നുറഡീന്റെയും പിതാവ്.
- അജ്ഞാതനാമാവായ തരുണി – നുറഡീനെ വിവാഹം കഴിക്കുന്ന സുന്ദരി.
ചെമ്പകശ്ശേരിയിലെ സേവകർ ബന്ധുക്കൾ
തിരുത്തുക- അജ്ഞാതനാമാവായ പട്ടക്കാർ – ചെമ്പകശ്ശേരി മൂത്തപിള്ള ഏർപ്പാടാക്കുന്ന പട്ടക്കാർ.
- ചെമ്പകശ്ശേരിയിലെ ഭൃത്യർ – വാല്യക്കാർ, അടിച്ചുതെളിക്കാരി, പാചകക്കാർ, തുന്നൽ പണിക്കാർ എന്നിവരടങ്ങുന്ന ചെമ്പകശ്ശേരിയിലെ ഭൃത്യർ.
- അജ്ഞാതനാമാവായ വാല്യക്കാരി – പാറുക്കുട്ടിക്ക് വായിക്കുവാനുള്ള ഗ്രന്ഥം എടുത്ത് നൽകുന്ന ഭൃത്യസ്ത്രീ.
- അജ്ഞാതനാമാവായ അടിച്ചുതെളിക്കാരി – ചുറ്റുപാടെല്ലാം വൃത്തിയാക്കുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെട്ട് സ്വസ്ഥമായിരിക്കുവാൻ പറ്റാത്ത അടിച്ചുതെളിക്കാരി.
- അജ്ഞാതനാമാവായ വേലക്കാരി – വിളക്കുകൾ മുതലായവ തുടച്ചു മിനുസമാക്കുവാൻ നിയമിക്കപ്പെട്ട വേലക്കാരി.
- അജ്ഞാതനാമാവായ തുന്നൽപണിക്കാർ – മേക്കട്ടി വെളിയട മുതലായവ തയ്യാറാക്കുന്ന തുന്നൽപണിക്കാർ.
- അജ്ഞാതനാമാവായ പാചകക്കാർ – പാചകത്തിന് കൂടുതൽ അരിയുവാൻ കാർത്ത്യായനി അമ്മയാൽ നിർബന്ധിക്കപ്പെടുന്ന പാചകക്കാർ.
- അജ്ഞാതനാമാവായ വൈദ്യന്മാർ – പാറുക്കുട്ടിയുടെ രോഗചികിത്സക്കായി ചെമ്പകശ്ശേരിയിൽ എത്തുന്ന വൈദ്യന്മാർ.
- അജ്ഞാതനാമാവായ ബന്ധുക്കൾ – പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിലെത്തുന്ന ബന്ധുക്കൾ.
- അജ്ഞാതനാമാവായ ചാർച്ചക്കാർ – പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയിലെത്തുന്ന ചാർച്ചക്കാർ.
- അജ്ഞാതനാമാവായ അച്ഛൻ (മൃതിയടഞ്ഞ) – ചെമ്പകശ്ശേരിയിലെ മുൻആയുധപ്പുരസൂക്ഷിപ്പുകാരനായിരുന്ന ശങ്കുആശാന്റെ പിതാവ്. പാറുക്കുട്ടിയുടെ തലക്കുറി എഴുതിയത് ഇദ്ദേഹമാണ്.
- അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – ചെമ്പകശ്ശേരിയിലെ മുൻവേലക്കാരിയായിരുന്ന ശങ്കുആശാന്റെ മാതാവ്.
- അജ്ഞാതനാമാവായ ആയാന്മാർ – ശങ്കുആശാന്റെ പിതാവ് സൂചിപ്പിച്ച പാറുക്കുട്ടിയുടെ ഗ്രഹപ്പിഴയ്ക്ക് പക്ഷാന്തരം ഉണ്ടോ എന്നറിയുവാൻ വിശകലനം ചെയ്ത ആശാന്മാർ.
- അജ്ഞാതനാമാവായ ആശാൻ – പാറുക്കുട്ടിയെ ഗണിതം പഠിപ്പിച്ച ആശാൻ.
- അജ്ഞാതനാമാവായ പിഷാരൊടി – പാറുക്കുട്ടിയെ കാവ്യങ്ങൾ പഠിപ്പിച്ച പിഷാരടി.
കൊട്ടാരത്തിലെ ജീവനക്കാർ
തിരുത്തുക- അജ്ഞാതനാമാവ് (വലിയസർവ്വാധികാര്യക്കാർ) - ചെമ്പകശ്ശേരിയിൽ കാവൽ നിൽക്കുന്ന രാജഭടന്മാരെ തിരിച്ചുകൊണ്ടു വരുവാൻ ഉത്തരവ് കൊടുക്കുന്ന കൊട്ടാരത്തിലെ മുഖ്യമന്ത്രി.
- അജ്ഞാതനാമാവ് / സർവ്വാധി (സർവ്വാധികാര്യക്കാർ) – വലിയസർവ്വാധികാര്യക്കാരുടെ കീഴുലുള്ള ഒരു ജില്ലാമേധാവി. വേലുക്കുറുപ്പും ശങ്കരാചാരും കൊല്ലപ്പെട്ട രാത്രിയിൽ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയാലുവാകുന്നു.
- അജ്ഞാതനാമാവായ വൈദ്യന്മാർ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം ഭേദമാക്കുവാൻ ചികിത്സിക്കുന്ന വൈദ്യന്മാർ. ഇവരിൽ ഒരാളെ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ നിർദ്ദേശപ്രകാരം ചെമ്പകശ്ശേരിയിലേക്ക് അയക്കുവാൻ തീരുമാനിക്കുന്നു.
- അജ്ഞാതനാമാവായ വിദ്വജ്ജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആയുർവർധനയ്ക്കായി സാഹസങ്ങൾ ചെയ്യുന്ന തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ തുടങ്ങിയവർ.
- അജ്ഞാതനാമാവായ ഭീരുക്കൾ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ച് അഭിപ്രായങ്ങൾ പറയുവാൻ ധൈര്യപ്പെടുന്ന ഭീരുക്കൾ.
- അജ്ഞാതനാമാവായ സേവകന്മാർ – രാമവർമ്മ മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളുടെ വിഷയത്തിൽ സത്യവാദികളായ മഹാരാജാവിന്റെ പ്രത്യേക സേവകന്മാർ.
- അജ്ഞാതനാമാവായ ഭൃത്യജനങ്ങൾ – രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വർധിച്ചുവരുന്നതിനാൽ ആനനങ്ങൾ മ്ലാനമാവുന്ന മഹാരാജാവിന്റെ ഭൃത്യർ.
- അജ്ഞാതനാമാവായ ശിഷ്യസംഘങ്ങൾ – മാർത്താണ്ഡവർമ്മ യുവരാജാവിന്റെ രാജ്യഭരണാരംഭം അടുത്തിരിക്കുന്നതിനാൽ ഗൂഢമായി സംന്തോഷിക്കുന്ന യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ.
- അജ്ഞാതനാമാവായ പരിവാരങ്ങൾ – തെക്കെക്കോയിക്കലിലുള്ള മാർത്താണ്ഡവർമ്മ യുവരാജാവിന്റെ പരിവാരങ്ങൾ. ഇവരിൽ രണ്ടുപേർ ശങ്കരാചാർ ആക്രമിക്കപ്പെട്ടു വീണിടത്തേക്ക് മാർത്താണ്ഡവർമ്മ യുവരാജാവിന്റെ സഹായത്തിനായി ഓടിയെത്തുന്നു.
- അജ്ഞാതനാമാവായ മന്ത്രിജനങ്ങൾ – രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകളുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ കുടികളോട് സഹായം യാചിക്കുന്ന മന്ത്രിജനങ്ങൾ.
- അജ്ഞാതനാമാവായ ദൂതർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർക്ക് മഹാരാജാവിന്റെ ആലസ്യത്തെ പറ്റി വിവരമറിയിക്കവാൻ പുറപ്പെട്ട ദൂതന്മാർ.
- അജ്ഞാതനാമാവായ ദൂതൻ – കിളിമാനൂർ കോവിലകത്തേക്ക് മാർത്താണ്ഡവർമ്മ യുവരാജാവ് നിയോഗിച്ച ദൂതൻ.
- അജ്ഞാതനാമാവായ തിരമുൽപ്പാടന്മാർ – മഹാരാജാവിന്റെ പള്ളിയറയിലേക്ക് വരുമ്പോൾ യുവരാജാവിന്റെ മുമ്പിൽ ചെന്ന തിരമുൽപ്പാടന്മാർ.
- അജ്ഞാതനാമാവായ പള്ളിയറക്കാർ – കുടമൺപിള്ളയും പരിവാരങ്ങളും തമ്പിമാരും കൊട്ടാരത്തിനകത്ത് മാർത്താണ്ഡവർമ്മ യുവരാജാവിനെ തേടുമ്പോൾ കണ്ടുമുട്ടുന്ന പള്ളിയറക്കാർ.
രാജപക്ഷത്തെ പടബലം
തിരുത്തുക- കിളിമാനൂരിൽ നിന്നുള്ള യോദ്ധാക്കൾ – മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ കിളിമാനൂരിൽ നിന്ന് നാരായണയ്യന്റെ നേതൃത്വത്തിൽ വന്ന് കഴക്കൂട്ടത്തുപിള്ളയും കൂട്ടരുമായി ഏറ്റുമുട്ടി തോൽപ്പിക്കപ്പെടുന്ന യോദ്ധാക്കൾ.
- അജ്ഞാതനാമാവായ ആളുകൾ (അഞ്ഞൂറു പേർ) – തിരുമുഖത്തുപിള്ളയെയും ആറുവീട്ടുകാരെയും പിന്തുണയ്ക്കുന്ന ആളുകൾ, ഇവർ ആറുവീട്ടുകാരോടൊത്ത് മാർത്താണ്ഡവർമ്മ യുവരാജാവിനെ സഹായിക്കുവാൻ വരുന്നു.
- മധുരപ്പട – ഭൂതപ്പാണ്ടിയിൽ തമ്പടിച്ചിരിക്കുന്ന മധുരപ്പട.
- അജ്ഞാതനാമാവായ പരിവാരങ്ങൾ – മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പരിവാരങ്ങൾ. നാഗർകോവിലിൽ വച്ച് പത്മനാഭൻതമ്പി ഇവരുടെ ഖഡ്ഗങ്ങൾക്ക് ഇരയാകുന്നു.[C]
രാജപക്ഷത്തെ കുടുംബങ്ങൾ
തിരുത്തുക- അജ്ഞാതനാമാവായ അമ്മ (മൃതിയടഞ്ഞ) – പത്മനാഭൻ തമ്പിയുടെ അമ്മയായ രാമവർമ്മരാജാവിന്റെ പരിഗ്രഹം.
- അജ്ഞാതനാമാവായ പ്രഭുക്കന്മാർ – രാജകുടുംബവുമായി ബന്ധമുള്ള ഇടപ്രഭുക്കന്മാർ.
- അജ്ഞാതനാമാവായ ഭാര്യ – വലിയസർവ്വാധികാര്യക്കാരുടെ പ്രസവിച്ചുകിടക്കുന്ന ഭാര്യ.
- അജ്ഞാതനാമാവായ അനന്തരവൾ – വലിയസർവ്വാധികാര്യക്കാരുടെ രോഗാതുരയായ അനന്തരവൾ.
- അജ്ഞാതനാമാവായ മകൾ – വലിയസർവ്വാധികാര്യക്കാരുടെ പത്തുമാസം ഗർഭിണിയായ മകൾ.
ജനങ്ങൾ
തിരുത്തുക- ഒരു കൂട്ടം ജനങ്ങൾ – കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുന്ന ഒരു കൂട്ടം ജനങ്ങൾ. അവശനായ രാമവർമ്മ മഹാരാജാവിനെ കണ്ട് കുറെ പേരും, അദ്ദേഹം ആംഗ്യം കാണിച്ചതിനാൽ ബാക്കിയുള്ള എട്ടു പേരും മടങ്ങി പോകുന്നു.
- അജ്ഞാതനാമാവായ കുടികൾ – മാർത്താണ്ഡവർമ്മ യുവരാജാവ് പട്ടം കെട്ടിയാൽ വഴക്കുകൾ ഒതുങ്ങും എന്ന് കരുതുന്ന കുടികൾ.
- അജ്ഞാതനാമാവായ പുരവാസികൾ – തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്ക് ദോഷം വരാതിരിക്കുവാൻ ഓരോ ഗൂഢസ്ഥലങ്ങളിൽ അവ സംഭരിക്കുന്ന പുരവാസികൾ.
- അജ്ഞാതനാമാവായ ജനങ്ങൾ – രാജ്യവകാശക്രമത്തിന് മാറ്റം വരുമെന്ന് വിശ്വസിച്ച് രാജഭോഗങ്ങൾ കൊടുക്കാത്ത ജനങ്ങൾ.
- അജ്ഞാതനാമാവായ കുടികൾ – യുവരാജാവിന്റെ വൈരീപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം മന്ത്രിജനങ്ങൾക്കു ദ്രവ്യസഹായം ചെയ്യുന്നതിന് ധൈര്യപ്പെടാത്ത ദ്രവ്യസ്ഥന്മാരായ കുടികൾ.
- അജ്ഞാതനാമാവായ പ്രഭുക്കന്മാർ – പത്മനാഭൻ തമ്പിയുടെ അടുത്ത് തങ്ങളുടെ കാര്യസാധ്യത്തിനായി വരുന്ന പ്രഭുക്കന്മാർ.
- അജ്ഞാതനാമാവായ സ്ത്രീകൾ – തങ്ങളുടെ ഗൃഹങ്ങളിലിരുന്ന് മാർത്താണ്ഡവർമ്മ യുവരാജാവിനെ അവരവർക്ക് തൃപ്തികരമാവും വിധം ശപിക്കുന്ന സ്ത്രീകൾ.
- ഉത്തരഭാഗത്തെ ജനങ്ങൾ – എട്ടുവീട്ടിൽപിള്ളമാരുടെ ഭാഗത്ത് ചാഞ്ഞു നില്ക്കുന്ന ചിറിയൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റിങ്കര മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
- മദ്ധ്യഭാഗത്തെ ജനങ്ങൾ – രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ട് ആക്രമിക്കന്നതിന് മടിക്കുന്ന ഇരണിയൽ, കൽക്കുളം, വിളവങ്കോട് മുതലായ ദിക്കുകളിലുള്ള ജനങ്ങൾ.
- അജ്ഞാതനാമാവായ ബ്രഹ്മണർ – ദാനങ്ങളെ കാംക്ഷിച്ച് കൊട്ടാര വാതില്ക്കൽ നില്ക്കന്ന വൃദ്ധബ്രാഹ്മണർ.
- അജ്ഞാതനാമാവായ നായന്മാർ – രാജമന്ദിരത്തോടേ ചേർന്ന ശാലകളിൽ ചന്ദനക്കട്ട, ഘൃതം എന്നിവ ശേഖരിക്കുന്ന നായന്മാർ.
- അജ്ഞാതനാമാവായ സ്ത്രീകൾ – അഞ്ചാറുദിവസത്തേക്കുള്ള സസ്യാദികൾ കരുതിതുടങ്ങുന്ന കാരണോത്തികൾ.
- അജ്ഞാതനാമാവായ കുട്ടികൾ – വരുന്ന വിഷുവും ഓണവും പാഴാകുന്നല്ലോ എന്ന് വ്യസനിക്കുന്ന കുട്ടികൾ.
- അജ്ഞാതനാമാവായ ജനങ്ങൾ – വിഷുവും ഓണവും ഇല്ലാതായാലുള്ള ലാഭത്തെ ഓർത്ത് സന്തോഷിക്കുന്ന ലുബ്ധർ.
- അജ്ഞാതനാമാവായ വഴിപോക്കർ – പത്മനാഭപുരം കൊട്ടാരത്തിലെ തെക്കെ തെരുവിലെ മാളികയുടെ രണ്ടാമത്തെ നിലയിൽ നിൽക്കുന്ന പത്മനാഭൻതമ്പിയെ വന്ദിച്ച് പോകുന്ന വഴിപോക്കർ.
- അജ്ഞാതനാമാവായ സ്ത്രീ – പത്മനാഭപുരം കൊട്ടാരത്തിന്റെ അടുത്തുകൂടി കടന്നു പോകുമ്പോൾ, കുണുങ്ങി തന്നെ കടാക്ഷിക്കുന്നു എന്ന് പത്മനാഭൻതമ്പി മനോരാജ്യം കാണുകയും എന്നാൽ സ്വസ്ഥമായി കടന്നു പോകുകയും ചെയ്യുന്ന സ്ത്രീ.
- അജ്ഞാതനാമാവായ കുടുംബക്കാർ – മുകിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മുഹമ്മദ്ദീയരാക്കപ്പെട്ട കുടുംബക്കാർ.
എട്ടുവീട്ടിൽ പിള്ളമാരുടെ ബന്ധുക്കൾ
തിരുത്തുക- അജ്ഞാതനാമാവായ ഗൃഹസ്ഥൻ – കുടമൺപിള്ളയുടെ ബന്ധുവായ ഗൃഹസ്ഥൻ, ബീറാംഖാന്റെ കാരണവർ.
- അജ്ഞാതനാമാവായ ഭാര്യ – തിരുവോണനാളിൽ രാമനാമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ.
- അജ്ഞാതനാമാവായ മകൻ – തിരുവോണനാളിൽ രാമനാമഠം സന്ദർശിക്കുന്ന അദ്ദേഹത്തിന്റെ മകൻ.[E]
മറ്റുള്ളവർ
തിരുത്തുക- അജ്ഞാതനാമാവായ മൂത്തചെറുക്കൻ കിടാത്തൻ – ഹാക്കിമിന്റെ സന്ദേശക്കുറി കൊട്ടാരത്തിലേക്ക് കൊണ്ടു വന്ന് പരമ്വേശരൻപിള്ളയെ ഏല്പിക്കുന്ന ചെറുക്കൻ.
- അജ്ഞാതനാമാവ് (അഞ്ജനക്കാരൻ) – അനന്തപത്മനാഭന്റെ കൊല മാർത്താണ്ഡവർമ്മ യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് തിരുമുഖത്തുപിള്ളയ്ക്ക് ഉറപ്പു നൽകുന്ന മഷിനോട്ടക്കാരൻ.
- അജ്ഞാതനാമാവ് (കൊട്ടാരം വിചാരിപ്പുകാരൻ) – വീട്ടിലിരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്ന ചാരോട്ടുകൊട്ടാരത്തിന്റെ വിചാരിപ്പുകാരൻ.
- അജ്ഞാതനാമാവ് – സുന്ദരയ്യനുമായുള്ള ബന്ധത്തിനു മുമ്പ് ആനന്തത്തിനായുണ്ടായിരുന്ന ആൾ. ഇയാളെ ഉപായത്തിൽ അകലെയാക്കി സുന്ദരയ്യൻ ചെന്നുകൂടി.[C]
- അജ്ഞാതനാമാവായ ശാസ്ത്രി – മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ശാസ്ത്രി. സുന്ദരയ്യന്റെയും കോടാങ്കിയുടെയും പിതാവ്.
- അജ്ഞാതനാമാവായ മറവ സ്ത്രീ – സുന്ദരയ്യന്റെയും കോടാങ്കിയുടെയും മാതാവ്.
- അഹോർ നമ്പൂതിരിപ്പാട് – തന്റെ പരിചയിൽ ഏഴു കോടി ധന്വന്തരങ്ങൾ ആവാഹിച്ചു കൊടുത്തുവെന്ന് വേലുക്കുറുപ്പ് പരാമർശിക്കുന്ന അകവൂർ നമ്പൂതിരിപ്പാട്.
- അജ്ഞാതനാമാവായ ശാസ്ത്രിമാർ – ചികിത്സാപാടവത്തിൽ ഹാക്കിമിനെ വാഗ്ഭട്ടാചാര്യരുടെ അവതാരമായി കരുതുന്ന കാഞ്ചീപുരം മുതലായ ദേശത്തുള്ള ശാസ്ത്രിമാർ.
- ആർക്കാട്ട് നവാബ് – ഹാക്കിമിന് ബിരുദുകളും ധനവും സമ്മാനിച്ച ആർക്കാട്ട് നവാബ്.
നാഞ്ചിനാട്ടുകാർ
തിരുത്തുക- അജ്ഞാതനാമാവായ നാഞ്ചിനാട്ടുകാർ – മുതലിയാർ പ്രഭുക്കന്മാരായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നിവർക്കു വഴിപ്പെട്ട നാഞ്ചിനാട്ടു ദേശത്തെ പാർപ്പുകാർ.
- മുതലിയാർ പ്രഭുക്കന്മാർ
- ചേരകോനാർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
- മൈലാവണർ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
- വണികരാമൻ – പത്മനാഭൻ തമ്പിയുടെ പക്ഷം ചേരുന്ന നാഞ്ചിനാട്ടിലെ ഒരു മുതലിയാർ പ്രഭു.
കഥാപാത്രബന്ധങ്ങൾ
തിരുത്തുകകഥാപാത്ര ബന്ധുത്വം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വംശാവലി-രേഖാചിത്രം |
ചരിത്രം, ഐതിഹ്യം, ജീവിതം എന്നിവയിലെ വ്യക്തികളോടുള്ള സൂചകങ്ങൾ
തിരുത്തുകമാർത്താണ്ഡവർമ്മ
തിരുത്തുകഅനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ എന്ന് വേർതിരിച്ചറിയപ്പെടുന്ന മാർത്താണ്ഡവർമ്മ 1729-ൽ വേണാടിന്റെ സിഹാസനാരോഹിതനായതിനെ തുടർന്ന് രാജ്യവിസ്തൃതി ചെയ്ത് തിരുവിതാംകൂർ രാജ്യം രൂപീകരിക്കുകയുണ്ടായി.[1] ഒരു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട മാതാപിതാക്കളിൽ, പിതാവ് തീവ്രജ്വരത്താൽ തീപ്പെട്ടുപോയ ഒരു കിളിമാനൂർ കോയിത്തമ്പുരാനായിരുന്നു, മാതാവ് ഉമയമ്മ റാണിയുടെ കാലത്ത് കോലത്തുനാട്ടിൽ വേണാട് രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടവരുമായിരുന്നു.[2] നോലിലെവിടെയും മാർത്താണ്ഡവർമ്മയുടെ മാതാപിതാ വംശ വേരുകളെ കുറിച്ച് എടുത്ത് പറയുന്നില്ല. നോവലിൽ, രാമവർമ്മ രാജാവിനെ അമ്മാവനെന്നും, രാമനാമഠത്തിൽ പിള്ളയുടെ അപായകരമായ പദ്ധതികളിൽ നിന്ന് കാർത്തിക തിരുനാൾ രാമവർമ്മ ഇളയത്തമ്പുരാനെ രക്ഷിച്ചക്കുവാൻ ജീവൻ ബലിയർപ്പിച്ച കിളിമാനൂർ കോയിത്തമ്പുരാനെ ജ്യേഷ്ഠനെന്നും, മാർത്താണ്ഡവർമ്മ പരാമർശിക്കുന്നുണ്ട്.[3]
തമ്പി സഹോദരന്മാർ
തിരുത്തുകരാമവർമ്മ മഹാരാജാവിന്റെ പുത്രന്മാരെയാണ് തമ്പിമാർ അല്ലെങ്കിൽ തമ്പി സഹോദരന്മാർ എന്നു പരാമർശിക്കുന്നത്. മതിലകം രേഖകളിൽ, രാമവർമ്മ മഹാരാജാവിന്റെ പുത്രന്മാരെ കുഞ്ചു തമ്പിയെന്നും ഇളയ തമ്പിയെന്നും[I] യഥാക്രമം മൂത്ത സഹോദരനെയും ഇളയ സഹോദരനെയും കുറിച്ചിരിക്കുകയും ഇവർക്ക് കുമാരപ്പിള്ള എന്നൊരു കാരണവരുണ്ടായിരുന്നെന്നും രേഖപ്പെടുത്തിയിരിക്കുന്നു.[4] പി. ശങ്കുണ്ണിമേനോന്റെ ഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് എന്ന ഗ്രന്ഥത്തിൽ ഇവരുടെ പേരുകൾ പപ്പു തമ്പി, രാമൻ തമ്പി എന്ന് രേഖപ്പെടുത്തിയിരിക്കുമ്പോൾ ഇവർ പൊതുവെ കുഞ്ചുത്തമ്പിമാർ എന്നറിയപ്പെട്ടിരുന്നുവെന്നും ഇവരുടെ പേരുകൾ പൽപു തമ്പി, രാമൻ തമ്പി എന്നൊക്കെയായിരുന്നുവെന്നും ദ സ്കെച്ച് ഓഫ് പ്രോഗ്രസ്സ് ഓഫ് ട്രാവൻകൂർ, ഗ്രന്ഥത്തിൽ എൻ. നാണുപിള്ള കുറിച്ചിരിക്കുന്നു.[5] നാടൻപാട്ടുകളിലും ഐതിഹ്യ കഥകളിലും മൂത്ത സഹോദരനെ വലിയ തമ്പിയെന്നും ഇളയ സഹോദരനെ കുഞ്ചു തമ്പിയെന്നും ഇവരുടെ മാതാവിന്റെ പേര് അഭിരാമി[J] അല്ലെങ്കിൽ കിട്ടണത്താളമ്മ എന്നും കൂടാതെ തമ്പിമാർക്ക് കൊച്ചുമണി തങ്ക അഥവാ കൊച്ചു മാടമ്മ എന്നൊരു സഹോദരിയുണ്ടായിരുന്നെന്നും പറയപ്പെടുന്നു.[6] സി. വി. രാമൻപിള്ളയുടെ ജീവചരിത്രത്തിൽ, അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത് രക്ഷാകർത്താവായ കേശവൻതമ്പി കാര്യക്കാർക്ക് പദ്മനാഭൻതമ്പി, രാമൻതമ്പി എന്നു പേരുകളുള്ള രണ്ടു പുത്രന്മാരുണ്ടായിരുന്നുവെന്നും ഇവരുടെ കൂടെയാണ് സി. വി വളർന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[7] പ്രസ്തുത നോവലിൽ, മൂത്ത തമ്പിയെ പപ്പു തമ്പി അഥവാ പത്മനാഭൻതമ്പി എന്നും ഇളയ തമ്പിയെ രാമൻതമ്പി എന്നും പറഞ്ഞിരിക്കുകയും, പത്മനാഭൻതമ്പിയുടെ മാതാവ് നോവലിന്റെ പ്രധാന കഥാകാലയളവിൽ ജീവിച്ചിരിപ്പില്ലെന്നു കുറിച്ചിരുക്കുമ്പോൾ അവരെ രാമൻതമ്പിയുമായി യാതൊരുവിധേനയും ബന്ധപ്പെടുത്തി പരാമർശിച്ചിട്ടില്ലെന്നിരിക്കെ, പത്മനാഭൻതമ്പി തനിക്കായി മക്കത്തായപ്രകാരം പിതാവിന്റെ സിംഹാസനം അവകാശപ്പെടുകയാണെങ്കിൽ അനുജനായ രാമൻതമ്പി തന്നോടു പിണങ്ങുമല്ലോ എന്ന്, അനുജൻ വൈമാത്രേയ സഹോദരനെന്ന കണക്ക് സ്ഥാനാവകാശത്തിന് തുല്യവകാശിയാണെന്നപോലെ പത്മനാഭൻതമ്പി ആകുലപ്പെടുന്നുമുണ്ട്.[8]
അനന്തൻ / അനന്തപത്മനാഭൻ
തിരുത്തുകമാർത്താണ്ഡവർമ്മയ്ക്കെതിരായ ഗൂഢാലോചനക്കാരുടെ പദ്ധതികളെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യോദ്ധാവും ആയോധനകലയിൽ നിപുണനുമായിരുന്ന ഒരു വീരനായിരുന്നു അനന്തപത്മനാഭൻ. പ്രൊഫ . എൻ. കൃഷ്ണപിള്ള പ്രൊഫ. വി. ആനന്ദക്കുട്ടൻ നായർ എന്നിവരുടെ നിഗമനങ്ങളനുസരിച്ച്, കൊല്ലവർഷം 904 (ഗ്രിഗോറിയൻ കലണ്ടർ: 1729)-ന് ശേഷം തിരുവിതാംകൂർ സേനയിൽ അനന്തപത്മനാഭൻ സേവനമനുഷ്ഠിച്ചിരുന്നുവെന്നും, കൊല്ലവർഷം 920 (1745)-ൽ അദ്ദേഹത്തിന് രാജകീയ ബഹുമതികൾ ലഭിച്ചുവെന്നും കണക്കാക്കപ്പെടുമ്പോൾ, 1748- ലാണ് രാജകീയ ബഹുമതികൾ നൽകപ്പെട്ടതെന്ന് എ. പി. ഇബ്രാഹിം കുഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്നു.[9] സാൻറോർ വംശത്തിൽ താണുമലയ പെരുമാളിനും ലക്ഷ്മീ ദേവിക്കും ജനിച്ച് അനന്തൻപെരുമാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അനന്തനെ പത്മനാഭനെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സ്നേഹപൂർവ്വം വിളിച്ചിരുന്നതായി പറയപ്പെടുന്നു.[10] പ്രസ്തുത കഥാപാത്രം നോവലിൽ, തിരുമുഖത്തു പിള്ളയുടെ മകനായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തദ്കഥാപാത്രത്തിന്റെ അമ്മയുടെ വിശദാംശങ്ങളൊന്നും നൽകാതെയും നോവലിലുടനീളം കഥാപാത്രത്തെ പിള്ള അല്ലെങ്കിൽ നായർ എന്നൊക്കെ പരാമർശിക്കാതെയും നോവൽകർത്താവ് അനന്തപത്മനാഭന്റെ ജാതി സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ, അനന്തന്റെ യഥാർത്ഥ ജീവിതപങ്കാളിയായ പാർവതി അമ്മാളിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന വിധം നോവലിലെ കഥാപാത്രത്തിന്റെ പ്രണയിനിക്ക് പാറുക്കുട്ടി അഥവാ പാർവതി അമ്മ എന്നുള്ള നാമങ്ങൾ നൽകിയിരിക്കുന്നു.[11] തമ്പി സഹോദരങ്ങളെക്കുറിച്ചുള്ള നാടൻപാട്ടുകളിൽ[K] അനന്തപത്മനാഭ പിള്ള എന്നും അന്തൻപാട്ട് , ഓട്ടൻകഥ തുടങ്ങിയ മറ്റ് തെക്കൻപാട്ടുകളിൽ അനന്തൻ എന്നും ഈ കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങളെ പരാമർശിച്ചിട്ടുണ്ട്.[12] നോവലിൽ, പ്രസ്തുത കഥാപാത്രത്തിന്റെ വേഷപകർച്ചയായ ഷംസുഡീൻ മണക്കാട്ട് പഠാണികളോടൊത്ത് താമസിക്കുന്നു. നോവൽരചയിതാവിന്റെ യൗവനദിശയിൽ ഒരു പ്രണയനൈരാശ്യത്തെത്തുടർന്ന് ഹൈദരാബാദിലേക്ക് നാടുവിട്ടു പോകുകയും, ഹൈദരാബാദിൽ, ചില മുസ്ലീം കുടുംബങ്ങളോടൊത്ത് വസിക്കവെ ഇസ്ലാം മതം സ്വീകരിച്ച് ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കപ്പെട്ട രചയിതാവിന്റെ അനുഭവങ്ങൾക്ക് സമാനരൂപേണയെന്ന നിലയ്ക്കാണ് ഷംസുഡീന്റെ കഥാപാത്രരൂപീകരണം.[13]
രാമവർമ്മ
തിരുത്തുകകൊല്ലവർഷം 899–903 കാലഘട്ടത്തിൽ വേണാടിന്റെ ഭരണാധികാരിയായിരുന്നു രാമവർമ്മ. കോലത്തുനാട് രാജവംശത്തിൽ ജനിച്ച ഇദ്ദേഹത്തെ ഉമയമ്മ റാണിയുടെ കാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടതാണ്.[14] കോലത്തുനാട്ടിൽ നിന്ന് രാമവർമ്മ, ഉണ്ണി കേരള വർമ്മ എന്നിവർക്കൊപ്പം ദത്തെടുത്ത രണ്ട് സ്ത്രീകളിലൊരാളാണ് മാർത്താണ്ഡവർമ്മയുടെ അമ്മയായത്.[15] ഉമയമ്മ റാണിയുടെ അഭ്യർത്ഥന പ്രകാരമാണ് കോലത്തുനാട്ടിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തിന് നാല് അംഗങ്ങളെ നൽകിയതെന്ന് പി. ശങ്കുണ്ണിമേനോനും വി. നാഗമയ്യയും കുറിച്ചിരിക്കുന്നു. കൊല്ലവർഷം 863-ൽ രവിവർമ്മയാണ് ഇവരെ ദത്തെടുത്തതെന്ന് ടി.കെ.വേലുപിള്ള രേഖപ്പടുത്തിയിരിക്കുന്നു.[16] തമ്പിമാരുടെ പിതാവായ രാമവർമ്മ, അദ്ദേഹത്തിന്റെ സഹോദരനെ തുടർന്നാണ് കൊല്ലവർഷം 899-ൽ വേണാടിന്റെ സിംഹാസനാരോഹിതനാകുന്നത്. ടി.കെ. വേലുപിള്ളയുടെ അഭിപ്രായത്തിൽ രാമവർമ്മ ഒരു ദുർബലനായ ഭരണാധികാരിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വാഴ്ചക്കാലം തിരുവിതാംകൂറിലെ രാഷ്ട്രീയ ജീവിതം ക്രമരഹിതമാക്കിയെന്നുമാണ്.[17] 1729-ൽ ഹ്രസ്വമായയൊരു രോഗബാധയാൽ അദ്ദേഹം കാലം ചെയ്തു.[18] നോവലിൽ അസുഖം മൂലം കിടപ്പിലായതായി അവതരിപ്പിച്ചിരിക്കുന്ന രാമവർമ്മ മഹാരാജാവ്, കഥാഗമനത്തിനിടയിൽ മരിക്കുകയും ചെയ്യുന്നു.
കാർത്തിക തിരുനാൾ രാമവർമ്മ
തിരുത്തുകധർമ്മരാജാ എന്നും അറിയപ്പെടുന്ന കാർത്തിക തിരുനാൾ രാമവർമ്മ, മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായി കൊല്ലവർഷം 933-ലാണ് തിരുവിതാംകൂറിന്റെ സിംഹാസനത്തിൽ അധികാരമേറ്റത്. രവിവർമ്മയുടെ കാലത്ത് കോലത്തുനാട്ടിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് രാജകുമാരിയായി ദത്തെടുത്ത് ആറ്റിങ്ങൽ റണിയായ തമ്പുരാട്ടിയുടെയും കിളിമാനൂർ കേരളവർമ്മ തമ്പുരാന്റെയും മകനായി കൊല്ലവർഷം 899-ൽ ജനിച്ചു.[19] നോവലിൽ ഇദ്ദേഹത്തിന്റെ ശൈശവം മാത്രമാണ് അവതരിപ്പിക്കുന്നത്.
ആറ്റിങ്ങൽ റാണി
തിരുത്തുകകാർത്തിക തിരുനാൾ രാമവർമ്മയുടെ അമ്മയാണ് ആറ്റിങ്ങലിലെ മുതിർന്ന തമ്പുരാട്ടിയായ ആറ്റിങ്ങൽ റാണി.[20] രവിവർമ്മയുടെ ഭരണക്കാലത്ത് കൊല്ലവർഷം 893-ൽ കോലത്തുനാട്ടിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് രാജകുമാരിയായി ദത്തെടുക്കപ്പെട്ട തമ്പുരാട്ടിക്ക് കിളിമാനൂർ കേരളവർമ്മ തമ്പുരാനുമായുള്ള ബന്ധത്തിൽ നിന്നാണ് കൊല്ലവർഷം 899-ൽ കാർത്തിക തിരുനാൾ രാമവർമ്മ ജനിക്കുന്നത്.[21] കാർത്തിക തിരുന്നാൾ രാമവർമ്മ ഇളയത്തമ്പുരാനോടൊപ്പം അമ്മത്തമ്പുരാട്ടിയായി മാത്രമേ നോവലിൽ പരാമർശിച്ചിട്ടുള്ളൂ.
കിളിമാനൂർ തമ്പുരാക്കന്മാർ
തിരുത്തുകതിരുവനന്തപുരത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന കിളിമാനൂർ കുടുംബത്തിലെ പ്രഭുക്കളാണ് കിളിമാനൂർ തമ്പുരാക്കന്മാർ. തിരുവിതാംകൂറിലെ രാജ്ഞിമാരുമായുള്ള വൈവാഹികബന്ധങ്ങൾക്കായി ഈ കുടുംബത്തിലെ പുരുഷ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനാൽ, കിളിമാനൂർ കുടുംബവും തിരുവിതാംകൂർ രാജകുടുംബവും തമ്മിൽ ബഹുമാനപൂർവ്വവും വിശ്വാസപൂർവ്വവുമായ ബന്ധം നിലനിന്നിരുന്നു.[22] നോവലിൽ കിളിമാനൂരിലെ രണ്ട് തമ്പുരാക്കന്മാരെ പരാമർശിക്കുന്നു; അവരിലൊരാളെ കാർത്തിക തിരുനാൾ രാമവർമ്മ ഇളയത്തമ്പുരാൻ, അമ്മത്തമ്പുരാട്ടി എന്നിവർക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുത്ത് ജീവൻ ബലിയർപ്പിക്കപ്പെട്ട കിളിമാനൂർ കേരളവർമ്മ തമ്പുരാൻ എന്നും, മറ്റൊരാളെ തമ്പി സഹോദരന്മാരും എട്ടുവീട്ടിൽപിള്ളമാരും ചേർന്ന് തിരുവനന്തപുരത്ത് ഭരണഅട്ടിമറിക്ക് ശ്രമിച്ചപ്പോൾ ഇളയത്തമ്പുരാൻ, അമ്മത്തമ്പുരാട്ടി എന്നിവരെ സംരക്ഷിച്ച ഉദയവർമ്മ കോയിത്തമ്പുരാൻ, കിളിമാനൂർ കേരളവർമ്മ കോയിത്തമ്പുരാൻ എന്ന് യഥാക്രമം ഒന്നാം പതിപ്പിലും, പരിഷ്കൃത പതിപ്പിലും കുറിച്ചിരിക്കുന്നു.[23]
ചരിത്രൈതിഹ്യപാത്രബന്ധങ്ങൾ
തിരുത്തുകരാജവംശ പരമ്പര | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
രേഖാചിത്രക്കുറിപ്പുകൾ:
|
എട്ടുവീട്ടിൽ പിള്ളമാർ
തിരുത്തുകഎട്ടുവീട്ടിൽ പിള്ളമാർ എന്നത് വേണാട്ടിലെ (തിരുവിതാംകൂർ) എട്ട് കുലീന നായർ കുടുംബങ്ങളിലെ പ്രഭുക്കളെ സൂചിപ്പിക്കുന്നു.[24] മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തിനെതിരെ ഗൂഢാലോചന നടത്തിയ പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു അവർ.[25] മതിലകം രേഖകളിൽ, നോവലിൽ പരാമർശിച്ചിരിക്കുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ കുടമൺപിള്ള, മാർത്താണ്ഡവർമ്മയ്ക്കെതിരെ നിലനിന്നിരുന്ന ഗൂഢാലോചനക്കാരുടെ സംഘങ്ങളൊന്നിൽ[L] പരാമർശിക്കപ്പെടുന്നു.[4] നോവലിൽ പരാമർശിച്ചിരിക്കുന്ന എട്ടുവീട്ടിൽ പിള്ളമാർ, 1883-1884 കാലഘട്ടത്തിൽ പി. ഗോവിന്ദപ്പിള്ള പ്രസിദ്ധീകരിച്ച ശ്രീ വീരമാർത്താണ്ഡവർമ്മചരിതം ആട്ടക്കഥയിലെ വരികളെ അടിസ്ഥാനമാക്കിയാണെന്ന് ഡോ. പി. വേണുഗോപാലൻ അഭിപ്രായപ്പെടുന്നു.[26] നോവലിൽ തിരുമഠത്തിൽ പിള്ള ഒഴികെയുള്ള എട്ടുവീട്ടിൽ പിള്ളമാരുടെ നാമപരാമർശങ്ങൾ ആട്ടക്കഥയിലെ പ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്, ആട്ടക്കഥയിൽ നിന്നുള്ള ഒരു ഉദ്ധരണി നോവലിന്റെ പതിനൊന്നാം അധ്യായത്തിന് ആമുഖപദ്യമായി നൽകിയിരിക്കുന്നു.[27] പി. ശങ്കുണ്ണിമേനോൻ എട്ടുവീട്ടിൽ പിള്ളമാരുടെ എട്ട് ശീർഷകങ്ങൾ[M] പ്രസ്താവിക്കുന്നുണ്ട്.[28] വി . നാഗമയ്യയുടെ അഭിപ്രായത്തിൽ പിള്ളമാരുടെ ശീർഷകങ്ങൾ അവർ നയിച്ച ഗ്രാമങ്ങളുടെ പേരുകളാണെന്നും[N] അവരുടെ കുടുംബപ്പേരുകളല്ലെന്നുമാണ്.[29] ചെറുകിട തലവൻമാരായ മാടമ്പിമാർ, എട്ടുവീട്ടിൽ പിള്ളമാരുടെ വിശ്വസ്തരായിരുന്നുവെന്നും, മാടമ്പിമാരാൽ സ്വാധീനിക്കപ്പെട്ട പിള്ളമാർ അവരുമായി ചേർന്ന് ഒരു ശക്തമായ കൂട്ടുക്കെട്ടായി മാറുകയുമായിരുന്നുവെന്ന് പി. ശങ്കുണ്ണിമേനോൻ അഭിപ്രായപ്പെടുന്നു.[30] ഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് എന്ന കൃതിയുടെ മലയാളം വിവർത്തനത്തിൽ, മൂലകൃതിയുമായി വിരുദ്ധമാണെങ്കിലും, എട്ടുവീട്ടിൽ പിള്ളമാർ ക്രമേണ മാടമ്പികളായി വളർന്നുവെന്ന് സി. കെ. കരീം അവകാശപ്പെടുന്നു.[31] മാടമ്പിമാരും എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയുടെ പാരമ്പര്യ ശത്രുക്കളായിരുന്നുവെന്ന് ദിവാൻ നാണുപിള്ള പരാമർശിക്കുന്നു.[32] ആറ് മഠങ്ങളുടെയോ പ്രദേശങ്ങളുടെയോ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചിരുന്ന മഠത്തിൽപിള്ളമാരാണ് എട്ടുവീട്ടിൽ പിള്ളമാരായി തെറ്റിദ്ധരിക്കപ്പെട്ടതെന്നും, പ്രഭുക്കളും നേതാക്കന്മാരും എട്ടുവീട്ടിൽ പിള്ളമാരല്ല, എട്ടുവീട്ടിൽ മാടമ്പിമാരായിരുന്നുവെന്നും ടി.കെ. വേലു പിള്ള അവകാശപ്പെടുന്നു. കുളത്തൂർ പിള്ളയും കഴക്കൂട്ടത്തു പിള്ളയും ആറു വീടുകളിലെ പിള്ളമാരായി ചരിത്രരേഖളിൽ ഒരു തമിഴന്റെ പേരുൾപ്പെടെ കൊടുത്തിട്ടുണ്ടെന്നും, എന്നാൽ അതിന് അവലംബമായി കുറിച്ച മതിലകം രേഖകളിൽ[O] പരാമർശിച്ചിരിക്കുന്ന ഗൂഢാലോചനക്കാരുടെ സംഘങ്ങളൊന്നിലും[V] അത്തരം വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും, അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്.[34] പിള്ളമാരുടെ ഗൂഢാലോചനയുടെ പരാമർശങ്ങൾ ലെറ്റേഴ്സ് ടു തെലിച്ചേരി[W] എന്ന ബ്രിട്ടീഷ് രേഖകളിൽ കൊടുത്തിരിക്കുന്നത് ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് കുറിക്കുന്നു.[35] നോവലിൽ എട്ടുവീട്ടിൽ പിള്ളമാർ, പത്മനാഭൻ തമ്പിയുടെ പ്രധാന പിന്തുണക്കാരായി മാർത്താണ്ഡവർമ്മയ്ക്കെതിരെ മാരകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു, പിള്ളമാരിൽ ഒരാളായ കുടമൺപിള്ള അനന്തപത്മനാഭനാൽ കൊല്ലപ്പെടുന്നു.
ആറുക്കൂട്ടത്തിൽ പിള്ളമാർ
തിരുത്തുകഅറുക്കൂട്ടത്തിൽ പിള്ളമാർ, തിരുവിതാംകൂറിൽ നിലനിന്നിരുന്ന സമ്പന്നരായ നായർ കുടുംബങ്ങളിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് ഗൂഢാലോചന നടത്തിയ കൂട്ടങ്ങളിൽ ഈ കുടുംബങ്ങളിലെ ആറ് അംഗങ്ങൾ ഉണ്ടെന്ന് മതിലകം രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.[33] നോവലിൽ ഇവർ തിരുമുഖത്തുപ്പിള്ളയോടൊപ്പം നിന്ന ആറുവീട്ടുകാർ എന്ന തമ്പി വംശജരായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡോ. പി. വേണുഗോപാലൻ അഭിപ്രായപ്പെടുന്നു.[36]
രാമയ്യൻ
തിരുത്തുകമാർത്താണ്ഡവർമ്മയുടെ കീഴിൽ ഏറ്റവും വിജയകരമായ രാജ്യസംയോജനങ്ങൾ ഉണ്ടായിട്ടുള്ള കൊല്ലവർഷം 912-931 കാലഘട്ടത്തിൽ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായിരുന്നു രാമയ്യൻ ദളവാ എന്നറിയപ്പെടുന്ന രാമയ്യൻ.[37] തിരുവിതാംകൂർ ഭരണസംബന്ധമായ സേവനങ്ങളിൽ കുട്ടിപട്ടരായി ജോലിയിൽ ചേർന്ന്, പിന്നീട് രായസക്കാരനായും സംസ്ഥാന സെക്രട്ടറിയായും സ്ഥാനക്കയറ്റം നേടി, മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തിനു ശേഷം, താണുപിള്ളയുടെ വിയോഗത്തെത്തുടർന്ന് ദളവായായി.[38] നോവലിൽ, മാർത്താണ്ഡവർമ്മയുടെ പിന്തുണക്കാരനും ഉപദേശകനുമായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്, തമ്പി സഹോദരന്മാരുടെ അട്ടിമറി സമയത്ത് അദ്ദേഹം മാർത്താണ്ഡവർമ്മയെ അനുഗമിക്കുന്നു. രാമവർമ്മ രാജാവ്, രാമയ്യന് രായസം പണിക്കായി സ്ഥാനക്കയറ്റം നൽകിയെന്നും നോവലിൽ പരാമർശമുണ്ട്.
നാരായണയ്യൻ
തിരുത്തുകരാമയ്യൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സഹായിയായിരുന്നു നാരായണയ്യൻ.[39] തിരുവിതാംകൂറിൽ നിലനിന്നിരുന്ന സ്ഥാനാരോഹണ പാരമ്പര്യത്തെക്കുറിച്ചും അനുബന്ധ ദായക്രമങ്ങളെക്കുറിച്ചും അഴകപ്പമുതലിയാർക്ക് വിശദീകരിച്ച് ബോധ്യപ്പെടുത്താനും ഉണ്ടായിരുന്ന നിയുക്തദൗത്യത്തിൽ രാമയ്യനെ സഹായിച്ചു[40] നോവലിൽ, അദ്ദേഹത്തെ രാജസേവകനായാണ് അവതരിപ്പിക്കുന്നത്, കിളിമാനൂരിൽ നിന്ന് മാർത്താണ്ഡവർമ്മയ്ക്ക് പിന്തുണയായി സൈന്യത്തെ നാരായണയ്യൻ ഏർപ്പെടുത്തുന്നു.
ആറുമുഖം പിള്ള
തിരുത്തുകകൊല്ലവർഷം 901-903 കാലഘട്ടത്തിൽ വേണാട്ടിലെ ബദൽ ദളവായായിരുന്ന അറുമുഖംപിള്ള, മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തിനുശേഷം ദളവാ ആകുകയും കൊ. വ. 909 വരെ ആ പദവിയിൽ തുടരുകയും ചെയ്തു.[41] തിരുവിതാംകൂറിലേക്കുള്ള പുറംസേനാ സേവനത്തിനുള്ള തുക കുടിശ്ശികയായതിനാൽ മധുരയിൽ നിന്നുള്ള കൂലിപ്പടയാളികൾ ഒരിക്കൽ അദ്ദേഹത്തെ തടഞ്ഞുവച്ചു.[42] മധുരൈ സൈന്യം ഭൂതപാണ്ടിയിൽ തടഞ്ഞുവെച്ചത് മാത്രമാണ് നോവലിൽ അവതരിപ്പിക്കുന്നത്.
മാങ്കോട്ട് ആശാൻ
തിരുത്തുകവേണാട്ടിൽ ഉണ്ടായിരുന്ന 108 കളരിആശാന്മാരിൽ ഒരാളും മാങ്കോട്[X] ഉണ്ടായിരുന്ന ഒരു കുടുംബനാഥനുമാണ് മാങ്കോട്ട് ആശാൻ.[43] ഓട്ടൻ കഥ എന്ന തെക്കൻപാട്ടിൽ, അദ്ദേഹത്തിന്റെ വീട് കുഞ്ചുക്കൂട്ടം (കുഞ്ചുതമ്പിയുടെ ആളുകൾ) കത്തിച്ചതായി പരാമർശിക്കുന്നുണ്ട്.[44] നോവലിൽ, മാർത്താണ്ഡവർമ്മയ്ക്ക് അഭയം നൽകുന്ന മാങ്കോയിക്കൽകറുപ്പായി അവതരിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭവനം പത്മനാഭൻതമ്പിയുടെ ആളുകൾ കത്തിച്ച് നശിപ്പിക്കുന്നുണ്ട്.
സർവ്വാധികാര്യക്കാർ, വലിയ സർവ്വാധികാര്യക്കാർ
തിരുത്തുകതിരുവിതാംകൂറിന്റെ കാര്യനിർവാഹകമേധാവിയുടെ സ്ഥാനപ്പേരാണ് വലിയ സർവ്വാധികാര്യക്കാർ, വലിയ സർവ്വാധികാര്യക്കാരുടെ കീഴിലുള്ള ജില്ലാമേധാവിയാണ് സർവാധി കാര്യക്കാർ. രാമവർമ്മ രാജാവിന്റെ കാലത്ത് വലിയ സർവ്വാധികാര്യക്കാർ രാജാവിന്റെ നേരിട്ടുള്ള ഉത്തരവിൻ കീഴിലായിരുന്നു.[22] നോവലിൽ, വലിയ സർവ്വാധികാര്യക്കാർക്ക് ഒരു നവജാത ശിശുവിന്റെ പ്രസവശേഷം വിശ്രമിക്കുന്ന ഒരു ഭാര്യ, പത്തുമാസം ഗർഭിണിയായ ഒരു മകൾ, അസുഖമുള്ള ഒരു മരുമകൾ എന്നിവരുണ്ടെന്ന് പരാമർശിക്കുന്നു. ശങ്കരാച്ചാർ കൊല്ലപ്പെട്ട രാത്രിയിലെ മാർത്താണ്ഡവർമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയിക്കുന്നവരിൽ ഒരാളാണ് നോവലിലെ സർവ്വാധികാര്യക്കാർ.
ചടച്ചി മാർത്താണ്ഡൻ
തിരുത്തുകമാർത്താണ്ഡവർമ്മയ്ക്കെതിരെയയുള്ള ഗൂഢാലോചനക്കാർക്കൊപ്പമായിരുന്നെങ്കിലും മാർത്താണ്ഡവർമ്മയുടെ പിന്തുണക്കാരനായി മാറുന്നവനായി ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു പാത്രമാണ് ചടച്ചി മാർത്താണ്ഡൻ.[45] ചടച്ചി മാർത്താണ്ഡന്റെ വീട് ചുള്ളിയൂരിൽ[Y] ആയിരുന്നുവെന്നുള്ള ഐതിഹ്യങ്ങളിലെ പരാമർശങ്ങൾ ഡോ. എൻ. അജിത്കുമാർ രേഖപ്പെടുത്തുന്നുണ്ട്.[46] തിരുമുഖത്തുപ്പിള്ളയുടെ സേവകനും പിന്നീട് എട്ടുവീട്ടിൽ പിള്ളമാരുടെ പക്ഷം ചേരുന്ന ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ള എന്നാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
മധുരപ്പട
തിരുത്തുകകൊല്ലവർഷം 901-ൽ രാമവർമ്മ രാജാവിന്റെയും മധുര നായ്ക്കരുടെയും തിരുച്ചിറപ്പള്ളി ഉടമ്പടി പ്രകാരം തിരുവിതാംകൂറിലേക്ക് അയച്ച കൂലിപ്പടയാളികളാണ് മധുരപ്പട.[47] ടി. കെ വേലുപ്പിള്ള, അത്തരത്തിലുള്ള ഒരു ഉടമ്പടി ഉണ്ടാകാൻ സാധ്യതയില്ല, എന്ന് വാദിക്കുമ്പോൾ കൂലിപ്പടയാളികൾ അറുമുഖംപിള്ളയെ തടങ്കലിൽ വെച്ചതിനോട് യോജിക്കുകയും ചെയ്യുന്നു.[48] നോവലിൽ, ഭൂതപാണ്ടിയിൽ തമ്പടിച്ചിരിക്കുകയും ദളവാ അറുമുഖംപിള്ളയെ അവിടെ തടഞ്ഞു വെച്ചിരിക്കുന്നതുമായാണ് മധുരപ്പടയെ അവതരിപ്പിച്ചിരിക്കുന്നത്.
മറ്റുള്ളവർ
തിരുത്തുകനോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ സുഭദ്ര, എഴുത്തുകാരന്റെ ഭാര്യ ഭഗീരിഥിഅമ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്.[49] സി. വി. യുടെ ബാല്യത്തിൽ സംരക്ഷകനും രക്ഷാധികാരിയും ആയിരുന്ന തിരുവിതാംകൂറിലെ ഒരു കാര്യക്കാരൻ (ഒരു താലൂക്കിന്റെ ഭരണത്തലവൻ), നങ്കോയിക്കൽ കേശവൻ തമ്പി എന്ന വ്യക്തിയെ അടിസ്ഥാനമാക്കിയാണ് തിരുമുഖത്തുപ്പിള്ളയുടെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.[50] നോവലിൽ, ആർക്കോട്ട് നവാബ്, ഹാക്കിമിന്റെ വൈദ്യശാസ്ത്ര മികവിന് സമ്മാനങ്ങൾ നൽകിയതായി പരാമർശമുണ്ട്. നിർഭാഗ്യത്തിനും അപകടത്തിനും എതിരായ സംരക്ഷണ നടപടികൾക്കുള്ള മന്ത്രവാദത്തിന് പേരുകേട്ടതായുള്ള അകവൂർ കുടുംബത്തിലെ[Z] ഒരു നമ്പൂതിരിപ്പാടിനെക്കുറിച്ചും പരാമർശമുണ്ട്. ഉഗ്രൻ കഴക്കൂട്ടത്തുപ്പിള്ള എന്ന കഥാപാത്രത്തെ താരതമ്യപ്പെടുത്തിയ തുർക്കിസുൽത്താനെ കുറിച്ചും പരാമർശമുണ്ട്. തിരുവല്ല പോറ്റിമാരുടെ രൂപത്തെക്കുറിച്ച് ചാരോട്ടു കൊട്ടാരത്തിലെ മാർത്താണ്ഡവർമ്മ രാജകുമാരന്റെ വസ്ത്രധാരണവുമായി താരതമ്യപ്പെടുത്തി പരാമർശിക്കുന്നുമുണ്ട്.
കഥാപാത്രങ്ങൾ തുടർഭാഗങ്ങളിൽ
തിരുത്തുകമാർത്താണ്ഡവർമ്മ നോവലിലെ കഥാപാത്രങ്ങളായ അനന്തപത്മനാഭൻ, കൊച്ചുവേലു, ഇളയ തമ്പുരാൻ, പിന്നെ പേരെടുത്തു പറയാതെ പരാമർശിക്കപ്പെടുന്ന രാമനാമഠത്തിൽ പിള്ളയുടെ പുത്രൻ എന്നിവർ ധർമ്മരാജാ നോവലിൽ യഥാക്രമം വലിയപടത്തലവൻ, പക്കീർസാ അഥവാ വൃദ്ധസിദ്ദൻ, കാർത്തിക തിരുന്നാൾ രാമവർമ്മ അഥവാ ശീർഷകഥാപാത്രം, ചന്ത്രക്കാരൻ എന്നീ പാത്രങ്ങളായി തുടരുന്നു. ധർമ്മരാജാ നോവലിന്റെ തുടർകൃതിയായ രാമരാജാബഹദൂർ നോവലിൽ ചന്ത്രക്കാരൻ പിന്നെ കാർത്തിക തിരുന്നാൾ രാമവർമ്മ എന്ന ഇരുവർ, യഥാക്രമം മാണിക്യഗൗണ്ഡൻ എന്ന പാത്രമായും ശീർഷകഥാപാത്രമായും തുടരുന്നു.
കഥാപാത്രങ്ങളുടെ സങ്കീർണ്ണ ബന്ധുത്വം
തിരുത്തുകകഥാപാത്ര ബന്ധുത്വം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വംശാവലി-രേഖാചിത്രക്കുറിപ്പുകൾ
|
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 ധർമ്മരാജാ നോവലിൽ വലിയപടത്തലവൻ എന്ന കഥാപാത്രം.
- ↑ 2.0 2.1 ധർമ്മരാജാ, രാമരാജബഹദൂർ നോവലുകളിൽ ശീർഷകകഥാപാത്രം.
- ↑ 3.0 3.1 3.2 3.3 3.4 3.5 ആദ്യ പതിപ്പിലും അതിന്റെ പുനഃമുദ്രണങ്ങളിലും മാത്രം.
- ↑ 4.0 4.1 ധർമ്മരാജാ നോവലിൽ പക്കീർസാ എന്ന കഥാപാത്രം.
- ↑ 5.0 5.1 ധർമ്മരാജാ നോവലിൽ ചന്ത്രക്കാരൻ എന്ന കഥാപാത്രം, രാമരാജബഹദൂർ നോവലിൽ മാണിക്യഗൗണ്ഡൻ എന്ന കഥാപാത്രം.
- ↑ ചെമ്പകശ്ശേരിയിലെ മുൻ ആയുധപ്പുരസൂക്ഷിപ്പുകാരൻ
- ↑ ചെമ്പകശ്ശേരിയിലെ ഒരു വേലക്കാരി
- ↑ കിളിമാനൂർ ജ്യേഷ്ഠൻ
- ↑ കണക്കു തമ്പി രാമൻ രാമൻ, കണക്കു തമ്പി രാമൻ ആതിചൻ എന്നും യഥാക്രമം കുഞ്ചു തമ്പിയെയും ഇളയ തമ്പിയെയും പരാമർശിച്ചിരിക്കുന്നു.
- ↑ അവിരാമി എന്നും
- ↑ വലിയത്തമ്പിക്കുഞ്ചുത്തമ്പികതൈപാടൽ, തമ്പിമാർകതൈ, പിന്നെ വലിയ തമ്പി കുഞ്ചു തമ്പി കഥ.
- ↑ 12.0 12.1 സംഘം II (1. കൊടുമൺ പിള്ള, 2. വഞ്ചിക്കൂട്ടത്തുപ്പിള്ള, 3. കരക്കുളത്തുപ്പിള്ള) ഇവരിൽ, കരക്കുളത്തുപ്പിള്ള കൊല്ലപ്പെട്ടു.
- ↑ രാമനാമഠത്തിൽപിള്ളൈ, മാതനമഠത്തിൽപിള്ളൈ, കൊളത്തൂ പിള്ളൈ, കഴക്കൂട്ടത്തുപ്പിള്ളൈ, ചെമ്പഴത്തിൽപിള്ളൈ, പള്ളിച്ചൽപിള്ളൈ, കുടമൺപിള്ളൈ പിന്നെ വെങ്ങാനൂർപിള്ളൈ.
- ↑ രാമനാമഠം, മാർത്താണ്ഡം, കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, പള്ളിച്ചൽ, കുടമൺ പിന്നെ വെങ്ങാനൂർ.
- ↑ M. Doc. CXXX[33]
- ↑ സംഘം I (1. കണക്കു തമ്പി രാമൻ രാമൻ, 2. കണക്കു തമ്പി രാമൻ ആതിച്ചൻ) – തമ്പിമാർ, ഇരുവരും കൊല്ലപ്പെട്ടു.
- ↑ സംഘം III (1. എട്ടുവീട്ടിൽ മാടമ്പി പനയറ ശങ്കരൻ പണ്ടാരത്തുക്കുറുപ്പ് , 2. കൊച്ചു മഹാദേവൻ പണ്ടാരത്തുക്കുറുപ്പ്, 3. തെക്കേവീട്ടിൽ ഈച്ചമ്പിക്കുറുപ്പ്, 4. വടക്കേവീട്ടിൽ ഈച്ചമ്പിക്കുറുപ്പ്, 5. ചിറിയൻകീഴ് മുണ്ടയ്ക്കൽ കമച്ചോറ്റിപ്പിള്ള, 6. മകിഴഞ്ചേരി രവിക്കുട്ടിപ്പിള്ള, 7. തെക്കേവീട്ടിൽ ചെറുപ്പുള്ളി നമ്പുകാളിപ്പിള്ള, 8. വലിയപ്പിള്ളൈ കുഞ്ചു ഇരയിമ്മൻപിള്ള) – എട്ടുവീട്ടിൽ മാടമ്പിമാർ, ഇവരെല്ലാവരും ശിക്ഷിക്കപ്പെട്ടു.
- ↑ സംഘം IV (1. ഇടത്തറ ത്രിവിക്രമൻ, 2. ഇളമ്പേൽ മാർത്താണ്ഡൻ രവി), ഇവരെല്ലാവരും ശിക്ഷിക്കപ്പെട്ടു.
- ↑ സംഘം V (1. കുളത്തൂർ കണക്കു കാളി കാളി, 2. കഴക്കൂട്ടം കണക്കു രാമൻ ഈച്ചുവരൻ, 3. ചിറിയൻകീഴ് വടക്കേവീട്ടിൽ കണക്കു ചെറുപ്പുള്ളി മാർത്താണ്ഡൻ അനന്തൻ, 4. പറക്കോട്ടു കണക്കു അയ്യപ്പൻ വിക്രമൻ, 5. കണക്കു തമ്പി രാമൻ രാമൻ, 6. പാണ്ടിക്കൂട്ടത്തിൽ കണക്കു ശങ്കരനാരായണൻ അയ്യപ്പൻ) – ആറുക്കൂട്ടത്തിൽപിള്ളമാർ, ഇവരെല്ലാവരും ശിക്ഷിക്കപ്പെട്ടു.
- ↑ സംഘം VI (1. കൊച്ചുക്കുഞ്ഞൻ പണ്ടാരത്തുക്കുറുപ്പ്, 2. വലിയപ്പിള്ളൈ കുഞ്ചു ഇരയിമ്മൻപിള്ള) – എട്ടുവീട്ടിൽ മാടമ്പിമാർ, ഇരുവരെയും വെറുതെവിട്ടു.
- ↑ സംഘം VII (1. പറക്കോട്ടു തിക്കക്കുട്ടിപ്പിള്ള, 2. പാണ്ടിക്കൂട്ടത്തിൽ അയ്യപ്പൻപിള്ള) – ആറുക്കൂട്ടത്തിൽപിള്ളമാർ, ഇരുവരെയും വെറുതെവിട്ടു.
- ↑ ഏഴു സംഘങ്ങൾ[P][L][Q][R][S][T][U]
- ↑ ലെറ്റേഴ്സ് ടു തെലിച്ചേരി എന്നത് 1934-ൽ മദ്രാസിലെ സൂപ്രണ്ട് ഓഫ് ഗവൺമെന്റ് പ്രസ് 12 വാല്യങ്ങളിലായി റക്കോർഡ്സ് ഒഫ് ഫോർട്ട് സെന്റ് ജോർജ് എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച മദ്രാസ് പ്രസിഡൻസിയുടെ രേഖകളാണ്.
- ↑ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഒരു ഗ്രാമമാണ് മാങ്കോട്.
- ↑ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലുള്ള ഒരു പ്രദേശമാണ് ചുള്ളിയൂർ.
- ↑ അകവൂർ മന, എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള വെള്ളാരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന നമ്പൂതിരി ഇല്ലമാണ്. ഈ കുടുംബത്തിലെ ചില അംഗങ്ങൾ പ്രാർത്ഥനകൾക്കും ധ്യാനത്തിനും താന്ത്രിക ചടങ്ങുകൾക്കും അർപ്പിതരായ സന്യാസികളായിരുന്നു.[51]
അവലംബം
തിരുത്തുക- ↑ നാഗമയ്യ (1906), pp. 328–330; ടി.കെ വേലുപിള്ള (1940), pp. 232, 288.
- ↑ ഇബ്രാഹിംകുഞ്ഞ് (1990), p. 24, മാർത്താണ്ഡവർമ്മയുടെ ആദ്യകാല ജീവിതം.
- ↑ എസ്പിസിഎസ് പതിപ്പ് (1991), pp. 28, 175.
- ↑ 4.0 4.1 മതിലകം രേഖകൾ (1996), pp. 115–117.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 116–117; എൻ. നാണുപിള്ള (1886), pp. 126–129.
- ↑ ജെ. പദ്മകുമാരി & കെ. ബി. എം. ഹുസൈൻ (2003), pp. 4–22; ടി. നടരാജൻ & പി. സർവ്വേശ്വരൻ (2001), pp. 42–58.
- ↑ പി. കെ. പരമേശ്വരൻ നായർ (2014), p. 59, പ്രവാസം.
- ↑ ആമസോൺ കിന്റിൽ (2016), അദ്ധ്യായം എട്ട്. എടോ—അപ്പഴേ—മക്കൾക്കാണ് അവകാശം എന്നു കൊണ്ടു സ്ഥാപിക്കയാണെങ്കിൽ അനുജൻ നമ്മോടു പിണങ്ങളുമല്ലോ.
- ↑ എൻ. കൃഷ്ണപിള്ള & വി. ആനന്ദക്കുട്ടൻനായർ (2009), p. 109; ഇബ്രാഹിംകുഞ്ഞ് (1976), pp. 20–22.
- ↑ ബി. ശോഭനൻ (2011), p. 105; എം. ഇമ്മാനുവൽ (2007), pp. 92–93, A Forgotten Hero [ഒരു മറക്കപ്പെട്ട വീരൻ].
- ↑ ആർ. രാധാകൃഷ്ണൻ. (2011), p. 42.
- ↑ ജെ. പദ്മകുമാരി & കെ. ബി. എം. ഹുസൈൻ (2003), pp. 4–22; ജി. ത്രിവിക്രമൻതമ്പി (2008), p. 27; പി. സർവേശ്വരൻ (1982), pp. 12–16, 22–24, 31.
- ↑ പി. കെ. പരമേശ്വരൻ നായർ (2014), p. 60, പ്രവാസം.
- ↑ നാഗമയ്യ (1906), pp. 314–315, അദ്ധ്യായം VI.
- ↑ ശങ്കുണ്ണിമേനോൻ (1879), p. 108, അദ്ധ്യായം I.
- ↑ നാഗമയ്യ (1906), pp. 314–315; ശങ്കുണ്ണിമേനോൻ (1879), p. 108; ടി.കെ വേലുപിള്ള (1940), pp. 232.
- ↑ ടി.കെ വേലുപിള്ള (1940), p. 261, Mediaeval History [മദ്ധ്യകാല ചരിത്രം].
- ↑ ശങ്കുണ്ണിമേനോൻ (1879), p. 110, Chapter I [അദ്ധ്യായം ൧].
- ↑ നാഗമയ്യ (1906), p. 324, അദ്ധ്യായം VI; ടി.കെ വേലുപിള്ള (1940), p. 241, Mediaeval History [മദ്ധ്യകാല ചരിത്രം].
- ↑ നാഗമയ്യ (1906), p. 324, അദ്ധ്യായം VI.
- ↑ ശങ്കുണ്ണിമേനോൻ (1879), p. 110.
- ↑ 22.0 22.1 നാഗമയ്യ (1906), pp. 328–330, അദ്ധ്യായം VI.
- ↑ വ്യാഖ്യാനക്കുറിപ്പുകൾ (2009), pp. 431, 435.
- ↑ ഇബ്രാഹിംകുഞ്ഞ് (1990), pp. 169–170; ശങ്കുണ്ണിമേനോൻ (1879), pp. 96, 109.
- ↑ നാഗമയ്യ (1906), pp. 327, 333–334; ശങ്കുണ്ണിമേനോൻ (1879), pp. 107, 114–115.
- ↑ സൃഷ്ടിയും സ്വരൂപവും (2009), pp. 84–85.
- ↑ സൂചിതസാഹിത്യകൃതികൾ (2009), p. 114; എസ്പിസിഎസ് പതിപ്പ് (1991), p. 96.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 120–121, അദ്ധ്യായം II.
- ↑ നാഗമയ്യ (1906), pp. 311–313, അദ്ധ്യായം VI.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 97–100, അദ്ധ്യായം I.
- ↑ സി. കെ. കരീം (2012), pp. 84–85.
- ↑ എൻ. നാണുപിള്ള (1886), pp. 126–129.
- ↑ 33.0 33.1 മതിലകം രേഖകൾ (1996), pp. 121–122.
- ↑ ടി.കെ വേലുപിള്ള (1940), pp. 211–212; മതിലകം രേഖകൾ (1996), pp. 121–122.
- ↑ ഇബ്രാഹിംകുഞ്ഞ് (1990), pp. 20–22, പതിനേഴാം നൂറ്റാണ്ടിലെ വേണാടു രാഷ്ട്രീയം.
- ↑ സൃഷ്ടിയും സ്വരൂപവും (2009), p. 92.
- ↑ ടി.കെ വേലുപിള്ള (1940), pp. 281, 349–350; ശങ്കുണ്ണിമേനോൻ (1879), pp. 122–123, 127, 173.
- ↑ നാഗമയ്യ (1906), pp. 363–364; ശങ്കുണ്ണിമേനോൻ (1879), pp. 114–115.
- ↑ നാഗമയ്യ (1906), p. 335, അദ്ധ്യായം VI.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 116–117, അദ്ധ്യായം II.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 114–115; നാഗമയ്യ (1906), pp. 327, 333–334.
- ↑ ടി.കെ വേലുപിള്ള (1940), pp. 268–269, Modern History [ആധുനിക ചരിത്രം].
- ↑ കെ. പി. വരദരാജൻ (2000), p. 26, അദ്ധ്യായം 3.
- ↑ പി. സർവേശ്വരൻ (1982), pp. 12–16, 22–24, 31.
- ↑ സൃഷ്ടിയും സ്വരൂപവും (2009), p. 99.
- ↑ എൻ. അജിത്കുമാർ (2013), p. 215.
- ↑ ശങ്കുണ്ണിമേനോൻ (1879), pp. 114–115; നാഗമയ്യ (1906), pp. 327–330, 333–334.
- ↑ ടി.കെ വേലുപിള്ള (1940), pp. 256–259, 268–269, Modern History [ആധുനിക ചരിത്രം].
- ↑ പി. കെ. പരമേശ്വരൻ നായർ (2014), p. 96, വിവാഹം.
- ↑ പി. കെ. പരമേശ്വരൻ നായർ (2014), p. 80, ചന്ദ്രമുഖീവിലാസം.
- ↑ അകവൂർ നാരായണൻ (2005).
ഗ്രന്ഥസൂചി
തിരുത്തുക- വി. നാഗമയ്യ (1999) [1906]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. I. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
- ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് (2005) [1990]. മാർത്താണ്ഡവർമ്മ: ആധുനിക തിരുവിതാംകൂറിന്റെ ഉദയം. തിരുവനന്തപുരം: സാംസ്കാരികപ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ.
- പി. ശങ്കുണ്ണിമേനോൻ (1998) [1879]. ഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് (History of Travancore from the Earliest Times) [ആദിമകാലം തൊട്ടുള്ള തിരുവിതാംകൂറിന്റെ ചരിത്രം] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: ഏഷ്യൻ എഡ്യുക്കേഷണൽ സർവീസസ്.
- ടി.കെ വേലുപിള്ള (1996) [1940]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. II. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
- അജ്ഞാത കർത്താക്കൾ (1996) [1325–1872]. ടി.കെ വേലുപിള്ള (ed.). ഹിസ്റ്റൊറിക്കൽ ഡോക്കുമെന്റ്സ് (Historical Documents) [ചരിത്രാത്മക രേഖകൾ].
- സി.വി. രാമൻപിള്ള (1973) [1891]. മാൎത്താണ്ഡവൎമ്മ. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
- സി.വി. രാമൻപിള്ള (1991) [1891]. മാൎത്താണ്ഡവൎമ്മ. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
- കെ.ആർ. എളങ്കത്ത് (1974). ദിവാൻ നാണു പിള്ളൈ ബയോഗ്രഫി വിത് ഹിസ് സെലക്ട് റൈറ്റിംഗ്സ് ആന്റ് ലെറ്റേർസ് (Dewan Nanoo Pillay Biography with his select writings and letters) [ദിവാൻ നാണുപിള്ള ജീവചരിത്രം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളും കത്തുകളും സഹിതം] (in ഇംഗ്ലീഷ്). നെയ്യൂർ-വെസ്റ്റ്: ദിവാൻ നാണുപിള്ള മെമ്മോറിയൽ റീഡിംഗ് റൂം.
- എൻ. നാണുപിള്ള (1974) [1886]. കെ.ആർ. എളങ്കത്ത് (ed.). ദ സ്കെച്ച് ഓഫ് പ്രോഗ്രസ്സ് ഓഫ് ട്രാവൻകൂർ (The Sketch of Progress of Travancore) [തിരുവിതാംകൂർ പുരോഗതിയുടെ രൂപരേഖ] (in ഇംഗ്ലീഷ്).
- പ്രോഫ. ജെ. പദ്മകുമാരി; കെ.ബി.എം. ഹുസൈൻ, eds. (2003). വലിയതമ്പി കുഞ്ചുതമ്പി കഥ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ടി. നടരാജൻ; പി. സർവ്വേശ്വരൻ, eds. (2001). തമ്പിമാര് കതൈ (தம்பிமார் கதை) [തമ്പിമാർ കഥ] (in തമിഴ്). മധുര: മധുരൈ കാമരാജ് സർവകലാശാല.
- പി.കെ. പരമേശ്വരൻ നായർ (2014) [1948]. സി. വി. രാമൻ പിള്ള. തൃശൂർ: കേരള സാഹിത്യ അക്കാദമി.
- കെ.പി. വരദരാജൻ (2000). തിരുവടി തേചം തിരുപ്പാപ്പൂര് പരമ്പരൈ മാവീരഩ് ശ്രീമത് അഩന്തപത്മനാപഩ് നാടാര് വരലാറു (திருவடி தேசம் திருப்பாப்பூர் பரம்பரை மாவீரன் ஶ்ரீமத் அனந்தபத்மநாபன் நாடார் வரலாறு) [തിരുവടി ദേശം തൃപ്പാപൂർ പരമ്പരയിലെ മഹാവീരൻ ശ്രീമദ് അനന്തപത്മനാഭൻ നാടാർ ചരിത്രം] (in തമിഴ്). കാട്ടാത്തുറ: അനന്തപത്മനാഭൻ ട്രസ്റ്റ്.
- സി.വി. രാമൻപിള്ള (1992) [1891]. മാർത്താണ്ഡവർമ്മ (ഡെഫിനിറ്റീവ് വേരിയോറം ed.). കോട്ടയം: ഡി.സി. ബുക്സ്. ISBN 8171301304.
- സി.വി. രാമൻപിള്ള (2009) [1891]. മാർത്താണ്ഡവർമ്മ (ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിത ed.).
- പ്രൊഫ. എൻ. കൃഷ്ണപിള്ള; പ്രൊഫ. വി. ആനന്ദക്കുട്ടൻനായർ (2009) [1983]. മാർത്താണ്ഡവർമ്മ: ചരിത്രവും കല്പനയും.
- ഡോ. പി. വേണുഗോപാലൻ (2009) [1992]. സൂചിതസാഹിത്യകൃതികൾ - ഒരു പഠനം.
- ഡോ. പി. വേണുഗോപാലൻ (2009) [1992]. മാർത്താണ്ഡവർമ്മ: സൃഷ്ടിയും സ്വരൂപവും.
- ഡോ. പി. വേണുഗോപാലൻ (2009) [1992]. വ്യാഖ്യാനക്കുറിപ്പുകൾ.
- സി.വി. രാമൻപിള്ള (2016) [1891]. മാർത്താണ്ഡവർമ്മ (കിന്റിൽ ed.).
- ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് (1976). റൈസ് ഓഫ് ട്രാവൻകൂർ: എ സ്റ്റഡി ഓഫ് ലൈഫ് ആന്റ് ടൈംസ് ഓഫ് മാർതാന്ഡ വർമാ [Rise of Travancore: A Study of life and times of Marthanda Varma] [തിരുവിതാംകൂറിന്റെ ഉദയം: മാർത്താണ്ഡവർമ്മയുടെ ജീവിത കാലങ്ങളെക്കുറിച്ച് ഒരു പഠനം] (in ഇംഗ്ലീഷ്). തിരുവനന്തപുരം: കേരള ഹിസ്റ്റൊറിക്കൽ സൊസൈറ്റി.
- ഡോ. എം. ഇമ്മാനുവൽ; ഡോ. പി. സർവേശ്വരൻ, eds. (2011). മാവീരഩ് തളപതി അഩന്തപത്മനാപഩ് (மாவீரன் தளபதி அனந்தபத்மநாபன்) [മഹാവീരൻ ദളപതി അനന്തപത്മനാഭൻ] (in തമിഴ്). നാഗർകോവിൽ: കൾചറൽ ഹിസ്റ്റൊറിക്കൽ ലിങ്ക്യുസ്റ്റിക്ക് ഇന്ഡിജെനസ് റിസർച്ച് ഓർഗനൈസേഷൻ, ഇന്ഡ്യ.
- ആർ. രാധാകൃഷ്ണൻ (2011). തിരുവടി പരമ്പരൈയില് ഉതിത്ത മാവീരഩ് (திருவடி பரம்பரையில் உதித்த மாவீரன்) [തിരുവടി പരമ്പരയിൽ ഉതിർത്ത മഹാവീരൻ] (in തമിഴ്).
- ഡോ. ബി. ശോഭനൻ (2011). എ നോട്ട് ഓൺ അനന്തപത്മനാഭൻ [A Note on Ananthapadmanabhan] [അനന്തപത്മനാഭനെക്കുറിച്ച് ഒരു കുറിപ്പ്] (in ഇംഗ്ലീഷ്).
- ഡോ. എം. ഇമ്മാനുവൽ (2007). കന്യാകുമാരി: ആസ്പെക്ടസ് ആന്റ് ആർക്കിടെക്റ്റ്സ് [Kanyakumari: Aspects and Architects] [കന്യാകുമാരി: രൂപവും രൂപകൽപനയും] (in ഇംഗ്ലീഷ്). നാഗർകോവിൽ: ഹിസ്റ്റൊറിക്കൽ റിസർച്ച് ആന്റ് പബ്ലിക്കേഷൻസ് ട്രസ്റ്റ്.
- ഡോ. ജി. ത്രിവിക്രമൻതമ്പി (2008). തെക്കൻപാട്ടുകളും വാമൊഴിപ്പാട്ടുകളും: ഉള്ളൊരുക്കങ്ങൾ ഉൾപ്പൊരുളുകൾ. തിരുവനന്തപുരം: രാരാജവർമ്മ പഠനകേന്ദ്രം.
- ഡോ. പി. സർവേശ്വരൻ, ed. (1982). ഓട്ടഩ് കതൈ (ஓட்டன் கதை) [ഓട്ടൻ കഥ] (in തമിഴ്). മധുര: മനോ പബ്ലിഷേർസ്.
- സി.കെ. കരീം (2012) [1973]. തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 9788176380744.
- പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, ed. (2013). സി. വി. പഠനങ്ങൾ. തിരുവനന്തപുരം: പി. കെ. പരമേശ്വരൻനായർ മെമ്മോറിയൽ ട്രസ്റ്റ്. ISBN 9788124019566.
- ഡോ. എൻ. അജിത്കുമാർ (2013). ജനകീയസംസ്കാരം.
- ഡോ. അകവൂർ നാരായണൻ (2005). പി. വിനോദ് ഭട്ടതിരിപ്പാട് (ed.). "Akavoor Mana" [അകവൂർ മന]. Some Namboothiri Illams [ചില നമ്പൂതിരി ഇല്ലങ്ങൾ]. കോഴിക്കോട്: നമ്പൂതിരി വെബ്സൈറ്റ്സ് ട്രസ്റ്റ്. Retrieved 2013-06-10.