സാഹിത്യ പ്രവർത്തക സഹകരണ സംഘം

കേരളത്തിലെ പുസ്തകങ്ങളുടെ സുഗമമായ വിൽപന, പ്രസാധനം, എഴുത്തുകാർക്ക് മാന്യമായ പ്രതിഫലം എന്നീ ലക്ഷ്യങ്ങള് മുൻനിർത്തി 1945 മാർച്ച് 15-ന് റജിസ്റ്റർ ചെയ്ത സംഘടനയാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം.

ചരിത്രം തിരുത്തുക

സ്വകാര്യ പ്രസാധകരുടെ ചൂഷണത്തിൽ നിന്നും എഴുത്തുകാരെ രക്ഷപ്പെടുത്തുക എന്ന ചിന്തയാണ് സാഹിത്യ പ്രവർത്തക സഹരണ സംഘത്തിന്റെ രൂപവത്കരണത്തിനു വഴിതെളിച്ചത്. കോട്ടയം കേന്ദ്രമാക്കി രൂപംകൊണ്ട സാഹിത്യകൂട്ടായ്മയെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയത്തിലേക്കു നയിച്ചത് പ്രഫ. എം.പി. പോൾ ആയിരുന്നു[1]. പോളിനെക്കൂടാതെ കാരൂർ നീലകണ്ഠപിള്ള, ഡി.സി. കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടു അംഗങ്ങളും 120 രൂപ മൂലധനവുമായാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപീകൃതമായത്. 1945-ൽ ഡിസംബറിൽ പുറത്തിറക്കിയ തകഴിയുടെ കഥകൾ ആണ് എസ്.പി.എസ്.എസ്. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം[1].

അവലംബം തിരുത്തുക

  1. 1.0 1.1 http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂൺ-2007

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക