പി. കെ. പരമേശ്വരൻ നായർ
ജീവചരിത്രകാരനും സാഹിത്യചരിത്രകാരനും നിരൂപകനുമായ പണ്ഡിതനും സാഹിത്യകാരനുമാണ് പി. കെ. പരമേശ്വരൻ നായർ. (1903-1988) കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇദ്ദേഹം എഴുതിയ മലയാളസാഹിത്യചരിത്രമാണ് ഇന്ത്യൻഭാഷകളിൽ ലഭ്യമായ പ്രശസ്തമായ മലയാളസാഹിത്യചരിത്രം. [1]
ജീവചരിത്രരചയിതാവ്
തിരുത്തുകമഹാത്മാഗാന്ധിയുടെ സമഗ്രവും ആധികാരികവുമായ ആദ്യജീവചരിത്രം മലയാളത്തിൽ എഴുതിയത് തികഞ്ഞ ഗാന്ധിയനായ പരമേശ്വരൻ നായരാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ചിന്തകനായ വോൾട്ടയർ, നെപ്പോളിയൻ എന്നിവരുടെ ജീവചരിത്രവും ശ്രദ്ധേയമാണ്. സാഹിത്യകാരന്മാരായ സി. വി. രാമൻപിള്ള, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള എന്നിവരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2020-05-19.
- ↑ https://en.wikipedia.org/wiki/P._K._Parameswaran_Nair