ഇന്ത്യയിലെ തമിഴ്നാട്ടിലെ മധുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സർ‌വകലാശാലയാണ് മധുരൈ കാമരാജ് സർ‌വകലാശാല. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷന്റെ അംഗീകാരമുള്ള ഈ സർ‌വകലാശാല 1966-ലാണ് സ്ഥാപിതമായത്

മദുരൈ കാമരാജ് സർവകലാശാല
மதுரை காமராஜர் பல்கலைக்கழகம்
ആദർശസൂക്തം"To Seek Truth Is knowledge"
തരംPublic
സ്ഥാപിതം1966
ചാൻസലർGovernor of Tamilnadu
വൈസ്-ചാൻസലർProf. J. Kumar
സ്ഥലംMadurai, Tamil Nadu, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.mkuuniversity.org

ചരിത്രം

തിരുത്തുക

1966 ഫെബ്രുവരി 6-നാണ് മധുരൈ കാമരാജ് സർ‌വകലാശാലയുടെ ഉദ്ഘാടനം നടന്നത്. മധുരൈ സർ‌വകലാശാല എന്നായിരുന്നു ആദ്യനാമം. മദ്രാസ് സർ‌വകലാശാലയുടെ മധുരയിലുള്ള പ്രാദേശിക കേന്ദ്രം എന്ന നിലക്കായിരുന്നു ഇതിന്റെ ആരംഭം. രണ്ട് വർഷത്തിനു ശേഷം, നഗരത്തിൽ നിന്നും 15 കിലോമീറ്റർ പടിഞ്ഞാറായുള്ള തേനി റോഡിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായ ഡോ. സക്കീർ ഹുസൈൻ സർ‌വകലാശാലയുടെ പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം നടത്തി.

പേരിന് പിന്നിൽ

തിരുത്തുക
 
മധുരൈ കാമരാജ് സർവകലാശാലയുടെ മുൻ‌വശം

1978-ൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജിന്റെ ബഹുമാനാർത്ഥമായി മദുരൈ സർ‌വകലാശാല, മദുരൈ കാമരാജ് സർ‌വകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

സ്ഥിതിവിവരം

തിരുത്തുക
 
മധുരൈ കാമരാജ് സർവകലാശാലയുടെ പ്രധാന കവാടം

750 ഏക്കർ വിസ്തൃതിയുള്ള സർ‌വകലാശാലാ കാമ്പസ് പൽക്കലൈ നഗർ എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്നു. 17 സ്കൂളുകളിലായി 72 വകുപ്പുകൾ ഇതിന്റെ കീഴിലുണ്ട്. സ്വയംഭരണാധികാരമുള്ള 8 കലാലയങ്ങൾ ഉൾപ്പെടെ 109 അനുബന്ധ കലാലയങ്ങൾ രൈ സർ‌വകലാശാലക്കുണ്ട്. 1977-ൽ ആരംഭിച്ച വിദൂര പഠനം വഴി നിലവിൽ 1.30 ലക്ഷം പേർ പഠനം നടത്തുന്നു .

പാഠ്യക്രമങ്ങൾ

തിരുത്തുക
  • അണ്ടർ ഗ്രാജുവേറ്റ്
  • പോസ്റ്റ് ഗ്രാജുവേറ്റ്
  • പ്രൊഫഷണൽ കോഴ്സുകൾ
  • ഗവേഷണാനുബന്ധ കോഴ്സുകൾ
  • തൊഴിൽ അധിഷ്ഠിത കോഴ്സുകൾ
  • സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയർ ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ്