1690 മുതൽ 1801 വരെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ പ്രദേശങ്ങൾ ഭരിച്ച രാജവംശമാണ് ആർക്കോട്ട് രാജവംശം. നവാബ് അബ്ദുൽ അലി അസിം ജാ ആണ് പ്രിൻസ് ഒഫ് ആർക്കോട്ട് എന്ന പദവി വഹിക്കുന്ന ഈ രാജവംശത്തിന്റെ ഇപ്പോഴത്തെ അവകാശി. ഇദ്ദേഹത്തിന്റെ കൊട്ടാരം ചെന്നൈ നഗരത്തിലെ റോയ്പ്പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രാജവംശം ഉമർ ബിൻ അൽ ഖത്താബിന്റെ സന്തതി പരമ്പരകളിൽ പെട്ട ഒന്നാണ്. ഈ രാജവംശത്തിലെ ആദ്യത്തെ നവാബ് H. H. സുൽഫിഖർ അലി ഖാനാണ് (1657 - 1703)[1]

ആർക്കോട്ട് രാജവംശത്തിന്റെ മുദ്ര

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-02-18. Retrieved 2013-03-01.
"https://ml.wikipedia.org/w/index.php?title=ആർക്കോട്ട്_രാജവംശം&oldid=4070597" എന്ന താളിൽനിന്ന് ശേഖരിച്ചത്