മാരി (ചലച്ചിത്രം)

2015ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചലച്ചിത്രം

ബാലാജി മോഹൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് മാരി. ധനുഷ്, കാജൽ അഗർവാൾ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാധിക ശരത്കുമാറിന്റെ മാജിക് ഫ്രെയിംസ്, ധനുഷിന്റെ വണ്ടർബാർ ഫിംലിസ് എന്നിവ സംയുക്തമായി നിർമിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് അനിരുദ്ധ് രവിചന്ദർ ആണ്. 2014 നവംബർ 4ന് ചിത്രത്തിന്റെ ഫോട്ടോഗ്രഫി ആരംഭിച്ചു. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലായാണ് മാരി ചിത്രീകരിച്ചത്. 2015 ജൂലൈ 17ന് ചിത്രം പുറത്തിറങ്ങി.[1] മലയാളത്തിലേക്ക് ഇതേ പേരിൽത്തന്നെ ഡബ്ബ് ചെയ്ത് ചലച്ചിത്രം പുറത്തിറക്കിയിരുന്നു. തെലുഗുവിൽ മാസ് എന്ന പേരിലും ഹിന്ദിയിൽ റൗഡി ഹീറോ എന്ന പേരിലും മാരി ഡബ്ബ് ചെയ്ത് പുറത്തിറക്കി.[2] ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ മാരി 2 2018ൽ ചിത്രീകരണം ആരംഭിച്ചു.

മാരി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംബാലാജി മോഹൻ
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രാധിക ശരത്കുമാർ
ധനുഷ്
രചനബാലാജി മോഹൻ
അഭിനേതാക്കൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംഓം പ്രകാശ്
ചിത്രസംയോജനംപ്രസന്ന ജികെ
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
മാജിക് ഫ്രെയിംസ്
വിതരണംമാജിക് ഫ്രെയിംസ്
റിലീസിങ് തീയതി
  • 17 ജൂലൈ 2015 (2015-07-17)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം138 മിനിറ്റുകൾ

കഥാസംഗ്രഹം

തിരുത്തുക

ഒരു പോലീസ് കോൺസ്റ്റബിളായ ആറുമുഖം (കാളി വെങ്കട്) നാട്ടിലെ റൗഡിയായ മാരി(ധനുഷ്)യെക്കുറിച്ച് പുതിയ സബ് ഇൻസ്പെക്ടറായ അർജൂൻ (വിജയ് യേശുദാസ്) എന്നയാളോട് പറയുന്നു. സങ്കൈലമൈ (റോബോ ശങ്കർ), അടിതാങ്കി (കല്ലൂരി വിനോദ്) എന്നീ സഹായികളോടൊപ്പം പ്രദേശത്തുള്ളവരിൽ നിന്നും ബലം പ്രയോഗിച്ച് പണം വാങ്ങി കഴിയുന്ന റൗഡിയാണ് മാരി. പ്രാവുകളെ പരിശീലിപ്പിക്കുകയാണ് മാരിയുടെ പ്രധാന ജോലി. ചന്ദനമരങ്ങളുടെ കള്ളക്കടത്തിലും പ്രാവുകളുടെ പോരിലും തൽപ്പരനായ വേലു (ഷണ്മുഖരാജൻ) ആണ് മാരിയുടെ നേതാവ്.

വേലുവിനു കീഴിൽ പ്രവർത്തിക്കുന്ന ബേർഡ് രവി(മൈം ഗോപി)യുമായി മാരി നിരന്തരം കലഹിച്ചിരുന്നു. ഒരു ദിവസം മാരിയുടെ പ്രദേശത്ത് പുതിയതായി വസ്ത്രവ്യാപാരശാല തുറക്കാനായി ശ്രീദേവി (കാജൽ അഗർവാൾ) എന്ന‌ യുവതി എത്തുന്നു. മാരി നിർബന്ധത്തോടെ ശ്രീദേവിയുടെ വ്യാപാരത്തിൽ പങ്കാളിയായി. തുടർന്ന് മാരിയെ അറസ്റ്റ് ചെയ്യാൻ അർജുനിനെ സഹായിക്കാൻ ശ്രീദേവി തീരുമാനിച്ചു. അതിനായി മാരിയുമായി കൂടുതൽ അടുക്കുകയും ഒരു കൊലപാതകക്കേസിലെ മാരിയുടെ പങ്കിനെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു റൗഡിയെ കൊല്ലാൻ മാരി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

മറ്റാരോ ആ റൗഡിയെ കൊന്നു. കുറച്ചു നാളുകൾക്കുശേഷം മാരിയെ അർജുൻ അറസ്റ്റ് ചെയ്യുകയുണ്ടായി. 6 മാസങ്ങൾക്കുശേഷം മാരി ജയിലിൽനിന്നും പുറത്തിറങ്ങി. ഈ സമയം വേലുവിനെയും അർജുൻ അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് അർജുൻ യഥാർത്ഥത്തിൽ ഒരു അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനാണെന്നും രവിയും അർജുനും പണത്തിനായി മറ്റു പലരേയും അറസ്റ്റ് ചെയ്തുവെന്നും മാരി കണ്ടെത്തുന്നു. അവരിരുവരോടും പ്രതികാരം ചെയ്യാൻ മാരി തീരുമാനിക്കുന്നു. ശേഷം രവിയുടെ നേതൃത്വത്തിൽ ബലമായി പണം കവരുന്നതിൽനിന്നും നാട്ടുകാരായ ചിലരെ രക്ഷപെടുത്തുന്നു. ഇതേ സമയം ശ്രീദേവിയുമായി മാരി പ്രണയത്തിലാവുകയും ചെയ്യുന്നു.

അർജുന്റെ കള്ളക്കടത്ത് നടത്തിയ വാഹനങ്ങളിലൊന്നിനെ മാരി തടയുകയും അർജുനിനെ ഭീഷണിപ്പെടുത്തി തന്റെ നേതാവായ വേലുവിനെ ജയിലിൽ നിന്നും പുറത്തിറക്കുകയും ചെയ്യുന്നു. ഇതിന് പ്രതികാരം ചെയ്യാനായി മാരിയുടെ പ്രാവുകളുടെ കൂടിന് തീവെയ്ക്കുന്നു. ഈ തീയിൽപ്പെട്ട് 10 പ്രാവുകൾ ചത്തു. ഇതിൽ ദേഷ്യപ്പെട്ട് രവിയെയും അർജുനെയും അടിക്കുന്നു. ഇതിനിടെ ആറുമുഖം അർജുന്റെ രഹസ്യങ്ങൾ പുറത്തുവിട്ടതിന്റെ ഫലമായി റവന്യൂ വകുപ്പ് അർജുനെ അറസ്റ്റ് ചെയ്യുന്നു. തുടർന്ന് ശ്രീദേവി തന്റെ പ്രണയത്തെക്കുറിച്ച് മാരിയോട് പറയുകയും മാരി നിരസിക്കുകയും ചെയ്യുന്നു. മറ്റുള്ളവരിൽ നിന്നും പണം വാങ്ങി മാരി വീണ്ടും തന്റെ പ്രദേശത്തേക്ക് തിരികെ വരുന്നു.

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

2014ൽ രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്ന തന്റെ പുതിയ ചിത്രത്തിൽ ധനുഷും കാജൽ അഗർവാളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് സംവിധായകൻ ബാലാജി മോഹൻ അറിയിച്ചു.[4] പിന്നീട് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധനുഷ് നിർമ്മാതാവാണെന്ന സൂചന നൽകുന്നതായിരുന്നു.[5] ചലച്ചിത്രം ഒന്നിലധികം ഭാഷകളിൽ ഒരേസമയം പുറത്തിറക്കില്ലെന്ന് ബാലാജി മോഹൻ പറഞ്ഞിരുന്നു. ഒരേ ദൃശ്യം രണ്ട് പ്രാവശ്യം ചിത്രീകരിക്കേണ്ടി വരുന്നതിന്റെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു. 2014 മാർച്ചിൽ നടന്ന ഒരു അഭിമുഖത്തിൽ വായൈ മൂടി പേസവും എന്ന ചലച്ചിത്രത്തിന്റെ റിലീസിനുശേഷം മാരിയുടെ തിരക്കഥ പൂർത്തീകരിക്കുമെന്നും വെറുമൊരു പ്രണയകഥ മാത്രമായിരിക്കില്ലെന്നും ബാലാജി മോഹൻ പറഞ്ഞു.[6] 2014 ഓഗസ്റ്റിൽ ചലച്ചിത്രം നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് പറഞ്ഞു.[7] വായൈ മൂടി പേസും എന്ന ചലച്ചിത്രത്തിനു ശേഷം അനിരുദ്ധ് രവിചന്ദർ മാരിയുടെ സംഗീത സംവിധായകനാകുമെന്നും ബാലാജി മോഹൻ പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ വണ്ടർബാർ ഫിലിംസുമായുള്ള അനിരുദ്ധിന്റെ അഞ്ചാമത്തെ ചലച്ചിത്രമായിരുന്നു മാരി. 2014 നവംബർ 7ന് ചിത്രത്തിന്റെ പേര് മാരി എന്നായിരിക്കുമെന്ന് ബാലാജി പ്രഖ്യാപിച്ചു.

മദ്രാസിൽ ജീവിക്കുന്ന ഒരു ടെയ്‌ലറായി ധനുഷ് ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മദ്രാസിലെ പ്രത്യേക തരത്തിലുള്ള തമിഴ് സംസാരിക്കുന്നയാളായിരിക്കും ധനുഷ് മാരിയിലെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.[8] ആടുകളം എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായി പ്രാവുകളെ പരിശീലിപ്പിക്കുന്ന ഒരാളായിരിക്കും ധനുഷ് ചിത്രത്തിലെന്ന് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി.[9] പൊല്ലാതവൻ എന്ന ചലച്ചിത്രത്തിനുശേഷം ധനുഷിനോടൊപ്പം കാജൽ അഗർവാൾ അഭിനയിച്ച ചിത്രമായിരുന്നു മാരി.[10][11] 2014 നവംബറിൽ കാജൽ അഗർവാൾ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നു.[12] വായൈ മൂടി പേസവും എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച റോബോ ശങ്കറും ചിത്രത്തിലെ പ്രധാന വേഷം ചെയ്യാൻ തീരുമാനിച്ചു. പിന്നണി ഗായകൻ കൂടിയായ വിജയ് യേശുദാസ് 2014 ഡിസംബറിൽ ചിത്രീകരണസംഘത്തിൽ ചേർന്നു.[13] 2015 ഫെബ്രുവരിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരിക്കും താൻ കൈകാര്യം ചെയ്യുകയെന്ന് വിജയ് അറിയിച്ചു.[14]

ചിത്രീകരണം

തിരുത്തുക

ചിത്രത്തിന്റെ ഫോട്ടോഗ്രഫി 2014 നവംബർ 4ന് ചെന്നൈയിലെ ടി. നഗറിൽ ആരംഭിച്ചു. 2014 നവംബർ 25ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു.[15] 2014 ഡിസംബർ 23 മുതൽ 20 ദിവസം ചെന്നൈയിലെ വലസരവാക്കം എന്ന പ്രദേശത്ത് ചിത്രീകരണം നടത്തുകയുണ്ടായി. [16]

2015 ജനുവരി 8ന് രണ്ടു ഗാനരംഗങ്ങളടക്കം ചിത്രത്തിന്റെ പകുതി ചിത്രീകരണം പൂർത്തിയായി. പൊങ്കലിനു മുൻപായി ഒരു ഷെഡ്യൂളും 2015 ജനുവരി 20 മുതൽ 5 ദിവസം മറ്റൊരു ഷെഡ്യൂളും ചിത്രീകരണ സംഘം തീരുമാനിച്ചിരുന്നു.[17] തൂത്തുക്കുടിയിലെ അവസാനത്തെ ഷെഡ്യൂളിന് ശേഷം 4 മാസങ്ങൾക്കൊടുവിൽ 2015 ഫെബ്രുവരി 21ന് മാരിയുടെ ചിത്രീകരണം പൂർത്തിയായി.[18][19] 2015 മാർച്ച് മാസത്തിന്റെ പകുതിയിലാണ് തറ ലോക്കൽ ബോയ്സ് എന്ന ഗാനം ചിത്രീകരിച്ചത്.[20] 2015 മാർച്ച് 15ന് ചിത്രത്തിന്റെ ഫോട്ടോഗ്രഫി പൂർത്തിയായതായി ധനുഷ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു. [21]

2015 ജൂലൈ 17ന് മാരി പുറത്തിറങ്ങി. [22]

ഗാനങ്ങൾ

തിരുത്തുക
മാരി
Soundtrack album by അനിരുദ്ധ് രവിചന്ദർ
Released7 ജൂൺ 2015
Recorded2014–2015
GenreFeature film soundtrack
Length15:15
Languageതമിഴ്
Labelസോണി മ്യൂസിക്
Producerഅനിരുദ്ധ് രവിചന്ദർ
അനിരുദ്ധ് രവിചന്ദർ chronology
കാക്കി സട്ടൈ
(2014)
മാരി
(2015)
നാനും റൗഡി താൻ
(2015)

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സോണി മ്യൂസിക് ഇന്ത്യ ചിത്രത്തിന്റെ ഗാനങ്ങൾ ജൂൺ 7ന് റിലീസ് ചെയ്തു. [23] Behindwoods.com എന്ന വെബ്‌സൈറ്റ് ചിത്രത്തിലെ ഗാനങ്ങൾക്ക് 5ൽ മൂന്ന് സ്റ്റാറുകൾ നൽകി. [24]

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മാരി തറ ലോക്കൽ"  ധനുഷ്ധനുഷ്, അനിരുദ്ധ് രവിചന്ദർ 3:50
2. "ഒരു വിധ ആസൈ"  ധനുഷ്വിനീത് ശ്രീനിവാസൻ 3:11
3. "ഡോണ് ഡോണ് ഡോണ്"  ധനുഷ്അനിരുദ്ധ് രവിചന്ദർ, അലീഷ തോമസ്, ദുർഗ്ഗ 3:15
4. "ബാഗുലു ഒദയം ദാഗുലു മാരി"  രോകേഷ്ധനുഷ് 1:06
5. "ദി മാരി സ്വാഗ്"  അനിരുദ്ധ് രവിചന്ദർഉപകരണസംഗീതം 0:30
6. "തപ്പ താൻ തെരിയും"  വിഘ്നേഷ് ശിവൻധനുഷ്, ചിന്ന പൊണ്ണ്, മകിഴിനി മണിമാരൻ 3:20
ആകെ ദൈർഘ്യം:
15:15

രണ്ടാംഭാഗം

തിരുത്തുക

മാരിയുടെ രണ്ടാം ഭാഗമായ മാരി 2, 2018 ജനുവരി 22ന് നിർമ്മാണം ആരംഭിച്ചു. പ്രേമം ​എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ച സായ് പല്ലവി ഈ ചിത്രത്തിൽ അഭിനയിക്കുമെന്ന് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നു. ഈ ചലച്ചിത്രം 2018 ഡിസംബർ 21 - ന് പുറത്തിറങ്ങി.

  1. M[1]. International Business TImes.com (17 July 2015). Retrieved 30 November 2016.
  2. http://www.123telugu.com/reviews/mass-telugu-movie-review.html
  3. "Maari — Maari Thara Local Video Dhanush, Kajal Agarwal, Anirudh, Balaji Mohan". Youtube. 21 August 2015. Retrieved 28 October 2015.
  4. "Dhanush and Kajal Aggarwal team up". Sify. 9 January 2014. Archived from the original on 12 March 2015. Retrieved 12 March 2015.
  5. "Dhanush's 27th film titled 'Maari'". The Times of India. 8 November 2014. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. "No love left for Dhanush". Behindwoods. 13 March 2014. Archived from the original on 12 March 2015. Retrieved 12 March 2015.
  7. "Dhanush firms up Balaji Mohan film". Sify. 5 August 2014. Archived from the original on 12 March 2015. Retrieved 12 March 2015.
  8. Karthik, Janani (3 February 2015). "Dhanush is a local slum chieftain in 'Maari'". The Times of India. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. "What is Dhanush going to race with, in Maari?". Behindwoods. 12 February 2015. Archived from the original on 12 March 2015. Retrieved 12 March 2015.
  10. Pudipeddi, Haricharan (26 January 2015). "Spoilt for choice". Bangalore Mirror. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  11. "Dhanush's eyes now on Tollywood". Deccan Chronicle. 21 July 2014. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. "Kajal Aggarwal to team up with Dhanush soon". The Times of India. 7 November 2014. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Vijay Yesudas to make his Tamil debut". The Times of India. 11 December 2014. Archived from the original on 12 December 2014. Retrieved 11 December 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  14. "Vijay Yesudas plays a cop in debut film". The Times of India. 27 February 2015. Archived from the original on 12 March 2015. Retrieved 12 March 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  15. "Dhanush trashes 'Maari' rumours". The Times of India. 25 November 2014. Archived from the original on 25 November 2014. Retrieved 25 November 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  16. "The busiest is Dhanush!". Behindwoods. 20 December 2014. Archived from the original on 20 December 2014. Retrieved 20 December 2014.
  17. "That furious pace of Dhanush, Balaji Mohan and co". Behindwoods. 9 January 2015. Archived from the original on 10 January 2015. Retrieved 10 January 2015.
  18. "Dhanush and team have phinished!!!". Behindwoods. 21 February 2015. Archived from the original on 21 February 2015. Retrieved 21 February 2015.
  19. "Dhanush shifts his base from Chennai to Tuticorin". IndiaGlitz. 5 March 2015. Archived from the original on 12 March 2015. Retrieved 12 March 2015.
  20. Harikumar, Subramanian (11 March 2015). "Dhanush, Anirudh team up for Thara Local Boys song for Maari". Bollywood Life. Archived from the original on 12 March 2015. Retrieved 12 March 2015.
  21. "Dhanush to get into VIP mode now". Behindwoods. 15 March 2015. Archived from the original on 15 March 2015. Retrieved 15 March 2015.
  22. "Dhanush starts shooting for Balaji Mohan". Sify. 5 November 2014. Archived from the original on 12 March 2015. Retrieved 12 March 2015.
  23. "Dhanush's Maari is going to be 'pakka mass'". Behindwoods. 17 April 2015. Archived from the original on 17 April 2015. Retrieved 17 April 2015.
  24. "Maari (aka) Maarri songs review". Behindwoods. 7 June 2015. Archived from the original on 2018-05-18. Retrieved 7 June 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാരി_(ചലച്ചിത്രം)&oldid=3788870" എന്ന താളിൽനിന്ന് ശേഖരിച്ചത്