മാരി 2
ബാലാജി മോഹൻ സംവിധാനം ചെയ്ത് 2018 - ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ - കോമഡി ചലച്ചിത്രമാണ് മാരി 2. 2015 - ൽ ബാലാജി മോഹൻ തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മാരി എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചലച്ചിത്രം. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാരിയെ അവതരിപ്പിച്ചിരിക്കുന്ന തമിഴ് ചലച്ചിത്രനടൻ ധനുഷ് ആണ്. തന്റെ നിർമ്മാണക്കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ബാനറിലാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്.[2][3] ടൊവിനോ തോമസ്, വരലക്ഷ്മി ശരത്കുമാർ, സായി പല്ലവി, കൃഷ്ണ കുലശേഖരൻ എന്നിവരാണ് മാരി 2ലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[4]
മാരി 2 | |
---|---|
സംവിധാനം | ബാലാജി മോഹൻ |
നിർമ്മാണം | ധനുഷ് |
രചന | ബാലാജി മോഹൻ |
അഭിനേതാക്കൾ | ടൊവിനോ തോമസ് ധനുഷ് സായി പല്ലവി വരലക്ഷ്മി ശരത്കുമാർ കൃഷ്ണ കുലശേഖരൻ വിദ്യ പ്രദീപ് റോബോ ശങ്കർ |
സംഗീതം | യുവൻ ശങ്കർ രാജ[1] |
ഛായാഗ്രഹണം | ഓം പ്രകാശ് |
ചിത്രസംയോജനം | പ്രസന്ന ജി.കെ |
സ്റ്റുഡിയോ | വണ്ടർബാർ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
മാരി 2-ന്റെ ട്രെയിലർ, 2018 ഡിസംബറിൽ 5 - ന് ഔദ്യോഗികമായി യൂട്യൂബിലൂടെ പുറത്തിറക്കുകയുണ്ടായി.
അഭിനേതാക്കൾ
തിരുത്തുക- ടൊവിനോ തോമസ് - ബീജ (തനടോസ്)
- ധനുഷ് - മാരിയപ്പൻ (മാരി)
- കൃഷ്ണ കുലശേഖരൻ - കാളി
- സായ് പല്ലവി - അറാത്ത് ആനന്ദി
- വരലക്ഷ്മി ശരത്കുമാർ - വിജയ ചാമുണ്ഡേശ്വരി
- വിദ്യ പ്രദീപ് - ലക്ഷ്മി
- റോബോ ശങ്കർ - ശനിക്കിഴമൈ
- കല്ലൂരി വിനോദ് - അടിതാങ്കി
- കാളി വെങ്കട് - ആറുമുഖം
- സിൽവ - ഭാസ്കർ
- നിഷ - വെമ്പു
നിർമ്മാണം
തിരുത്തുകചലച്ചിത്രത്തിന്റെ നിശ്ചലചിത്ര ഛായാഗ്രഹണം 2018 ജനുവരി 22 ന് ആരംഭിച്ചു. [3] മാരി 2-ലെ നായികാ കഥാപാത്രത്തെ സായി പല്ലവിയും[2] വില്ലൻ കഥാപാത്രത്തെ ടൊവിനോ തോമസുമാണ് അവതരിപ്പിച്ചിരിക്കുന്നത്. [5] 2018 ആഗസ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കുകയുണ്ടായി. [6]
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരിൽ, മാരിയിൽ പ്രവർത്തിച്ച ഓം പ്രകാശ്, പ്രസന്ന ജി.കെ എന്നിവർ മാത്രമാണ് യഥാക്രമം ഛായാഗ്രാഹകനായും ചിത്രസംയോജകനായും തുടർന്ന് പ്രവർത്തിച്ചത്. ആദ്യഭാഗം ചലച്ചിത്രത്തിൽ പ്രവർത്തിച്ചവരിൽ അനിരുദ്ധ് രവിചന്ദറിനു പകരം യുവൻ ശങ്കർ രാജ, ചലച്ചിത്രത്തിന്റെ സംഗീത സംവിധായകനായും ആർ.കെ. വിജയമുരുകനു പകരം എ. അമരൻ കലാസംവിധായകനായും പ്രവർത്തിക്കുകയുണ്ടായി.
സംഗീതം
തിരുത്തുകമാരി 2 (ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്ക്) | ||||
---|---|---|---|---|
ശബ്ദട്രാക്ക് by യുവൻ ശങ്കർ രാജ | ||||
Released | 2018 | |||
Genre | ചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക് | |||
Language | തമിഴ് | |||
Label | വണ്ടർബാർ സ്റ്റുഡിയോസ് ഡിവോ | |||
Producer | യുവൻ ശങ്കർ രാജ ധനുഷ് | |||
യുവൻ ശങ്കർ രാജ chronology | ||||
| ||||
Singles from മാരി 2 | ||||
|
മാരി 2 - ന്റെ സംഗീതസംവിധാനം യുവൻ ശങ്കർ രാജയാണ് നിർവ്വഹിച്ചിരിക്കുന്നത്. മാരിയുടെ സംഗീതസംവിധായകൻ അനിരുദ്ധ് ആയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിനായുള്ള അവകാശങ്ങളും വണ്ടർബാർ ഫിലിംസിന്റെ ഉടമസ്ഥതയിലാണ്. 2018 നവംബർ 27 - ന് ആദ്യത്തെ സിംഗിളായി ധനുഷ്, ധീ എന്നിവർ ആലപിച്ച റൗഡി ബേബി എന്ന ഗാനം പുറത്തിറങ്ങി. മൂന്നാമത്തെ ഗാനമായി 2018 ഡിസംബർ 10 - ന് പുറത്തിറങ്ങിയ, ഇളയരാജ, എം.എം. മാനസി എന്നിവർ ചേർന്ന് ആലപിച്ച മാരീസ് ആനന്ദി എന്ന ഗാനത്തിന്റെ വരികളും ധനുഷാണ് എഴുതിയിരിക്കുന്നത്.
ഗാനങ്ങളുടെ പട്ടിക | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "റൗഡി ബേബി" | ധനുഷ്, ധീ | 4:44 | |||||||
2. | "മാരി ഗെത്ത്" | ധനുഷ്, യുവൻ ശങ്കർ രാജ, ചിന്നപ്പൊണ്ണ് | 3:46 | |||||||
3. | "മാരീസ് ആനന്ദി" | ഇളയരാജ, എം.എം. മാനസി | 4:20 |
റിലീസ്
തിരുത്തുക2018 ഡിസംബർ 21 - ന് മാരി 2 പുറത്തിറങ്ങി. [7]
അവലംബം
തിരുത്തുക- ↑ Yuvan is Maari 2’s music director
- ↑ 2.0 2.1 "Dhanush's Maari 2 Is Trending. Here's Why". NDTV. 28 September 2017. Retrieved 18 March 2018.
- ↑ 3.0 3.1 "Maari 2 and Suriya 36 commence". The New Indian Express. 22 January 2018. Retrieved 18 March 2018.
- ↑ "MAARI 2: CAST & CREW". Archived from the original on 2018-12-20. Retrieved 2018-12-21.
- ↑ Tovino Thomas joins ‘Maari 2’ sets
- ↑ Dhanush's 'Maari 2' shoot wrapped!
- ↑ 'Maari 2' to release on December 21