സന്തോഷ് കീഴാറ്റൂർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു മലയാളചലച്ചിത്ര - നാടക നടനാണ് സന്തോഷ് കീഴാറ്റൂർ (Santhosh Keezhattoor).[1] സ്വദേശം കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് കീഴാറ്റൂർ എന്ന സ്ഥലമാണ്.
സന്തോഷ് കീഴാറ്റൂർ | |
---|---|
ജനനം | സന്തോഷ് കുമാർ ഫെബ്രുവരി 4, 1976 |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2007–present |
ജീവിതരേഖ
തിരുത്തുകപി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു.[2] കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[3] 2007-ൽ മിന്നുകെട്ട് എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്.
കണ്ണൂരിലെ പ്രഫഷണൽ നാടകങ്ങളുടെ ദീപാലങ്കാര സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പ്രഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മല്ലിക സാരഭായിയോട് ഒന്നിച്ച് അവരുടെ സ്റ്റേജ് പ്രോഗ്രാമുകളുടെ സംവിധായകനായി പ്രവർത്തിക്കുകയും ചെയ്ത സന്തോഷിന് 2006 -ലെ മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് തമ്പുരാൻ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. ഭൂമി മലയാളം അടക്കം മൂന്നു ചിത്രങ്ങളിൽ ടി.വി. ചന്ദ്രന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു. ഒരു വർഷത്തോളം അഹമ്മദാബാദിൽ മല്ലികാസാരാഭായിയുടെ ദർപ്പണ പെർഫോമിംഗ് അക്കാദമിയിൽ ലൈറ്റ് ഡിസൈനറായി പ്രവർത്തിച്ചു.[2]
ദർപ്പണയും (ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സംഗമകേന്ദ്രമാണ് ദർപ്പണ) കേരള സംസ്‌ഥാന വനിതാ വികസനവകുപ്പും ചേർന്ന് സ്‌ത്രീ സുരക്ഷ മുൻനിർത്തി ടിവി. ചന്ദ്രന്റെ മകൻ യാദവൻ സംവിധാനം ചെയ്ത ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയവും, തിരക്കഥയും, സഹസംവിധാനവും ചെയ്തു.[2]
സിനിമ
തിരുത്തുക- സ്നീസ് എന്ന ലഘു ചിത്രം സംവിധാനം ചെയ്തു
- ഷെറി സംവിധാനം ചെയ്ത ദ റിട്ടേൺ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷം ചെയ്തു
- ടി.വി,ചന്ദ്രനോടൊപ്പം ഭൂമി മലയാളം, തുടങ്ങിയ മൂന്നു സിനിമകളിൽ സംവിധായ സഹായി ആയി പ്രവർത്തിച്ചു
- കമലിനൊപ്പം നടൻ എന്ന സിനിമയുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചു.
- ആദ്യ ചലചിത്രം -ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം
- നടൻ എന്ന സിനിമയിലെ വേഷം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാൻ കാരണമായി
- വിക്രമാദിത്യൻ എന്ന സിനിമയിലെ കുഞ്ചുണ്ണി എന്ന കഥാപാത്രത്തിലൂടെ ജന ശ്രദ്ധനേടി.
- പത്തേമാരി, വർഷം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ |
---|---|---|---|
2005 | ചക്രം | ലോഹിതദാസ് | |
2013 | നടൻ | കമൽ | |
2014 | വർഷം | സതീസൻ | രഞിത്ത് ശങ്കർ |
2014 | വിക്രമാദിത്യൻ | കുഞ്ഞുണ്ണി മേനോൻ | ലാൽ ജോസ് |
2015 | എന്നും എപ്പോഴും | ടാക്സി ഡ്രൈവർ | സത്യൻ അന്തിക്കാട് |
2015 | ഒന്നാം ലോക മഹായുദ്ധം | ശ്രീ വരുൺ | |
2015 | ഇവൻ മര്യാദരാമൻ | രാമന്റെ അച്ഛൻ | സുരേഷ് ദിവാകർ |
2015 | മറിയം മുക്ക് | ബെർനാഡ് | ജയിംസ് ആൽബെർട്ട് |
2015 | ഒരു വടക്കൻ സെൽഫി | മോഹൻ | ജി.പ്രജിത്ത് |
2015 | KL.10 | അലി സാർ | മുഹ്സിൻ പാരി |
2015 | ഉറുമ്പുകൾ ഉറങ്ങാറില്ല | ഡേവിസ് | ജിജു അശോകൻ |
2015 | ലോഹം | സുധീർ | രഞ്ചിത്ത് |
2015 | പത്തേമാരി | മജീദ് | സലീം അഹമ്മദ് |
2015 | ആന മയിൽ ഒട്ടകം | ജയകൃഷ്ണൻ & അനിൽ സൈൻ | |
2016 | പുലിമുരുകൻ | മുരുകന്റെ അച്ഛൻ | വൈശാഖ് |
2018 | കമ്മാരസംഭവം | രതീഷ് അമ്പാട്ട് | |
2021 | എസ്‌കേപ്പ് | മാത്യു | സർഷിക്ക് റോഷൻ |
ഹ്രസ്വ ചിത്രങ്ങൾ
തിരുത്തുക- 2015 ദ റൈൻ ട്രീ
നാടകം
തിരുത്തുക- 2015 പെൺ നടൻ
- 2000 സഖാവ്
- 2002 പഴശ്ശിരാജ
- 2003 സൂര്യപേട്ട്
- 2003 ചെഗുവേര
- 2003 ബീഗം മേരി വിശ്വാസ്
- 2004 ഇന്നലെകളിലെ ആകാശം
- 2005 കോട്ടയത്തു തമ്പുരാൻ
- സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ
- അവതാരപുരുഷൻ
- കർഷക രാജാവ്
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.imdb.com/name/nm6660756/
- ↑ 2.0 2.1 2.2 2.3 "വേഷപ്പകർച്ചകളുടെ 25 വർഷങ്ങൾ". മംഗളം. Archived from the original on 2016-03-18. Retrieved 2016 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "നടൻ സന്തോഷ് കീഴാറ്റൂർ സകലകലയിൽ". മനോരമ ന്യൂസ്. Archived from the original on 2015-12-25. Retrieved 2016 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ http://www.manoramanews.com/videos.html/content/mm/tv/daily-programs/sakalakala/santhosh-keezhattoor-in-sakalakala.html