ചാർട്ടർ ആക്റ്റ് 1793
ഈസ്റ്റ് ഇന്ത്യ കമ്പനി ആക്റ്റ് 1793 അഥവാ ചാർട്ടർ ആക്റ്റ് 1793 എന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമമാണ്.
മുഴുവൻ പേര് | ആൻ ആക്റ്റ് ഫോർ കണ്ടിന്യൂയിംഗ് ഇൻ ഈസ്റ്റ് ഇന്ത്യ കമ്പനി ഫോർ എ ഫർദർ ടേം ദ പൊസസെഷൻസ് ഓഫ് ദി ബ്രിട്ടീഷ് ടെറിട്ടറീസ് ഇൻ ഇന്ത്യ, ടുഗെദർ വിത്ത് ദെയർ എക്സ്ക്ലൂസീവ് ട്രേഡ് അണ്ടർ സെർട്ടെയിൻ ലിമിറ്റെഷെൻസ് ; ഫോർ എസ്റ്റബ്ലിഷിംഗ് ഫർദർ റെഗുലേഷൻസ് ഫോർ ദി ഗവൺമെന്റ് ഓഫ് ദ സെഡ് ടെറിട്ടറീസ് , ആന്റ് ബെറ്റർ അഡ്മിനിസ്ട്രേഷൻ ഓഫ് ജസ്റ്റിസ് വിത്ത്‌ഇൻ ദി സയിം; ഫോർ അപ്രോപ്രിയെറ്റിംഗ് ടൂ സെർട്ടെയിൻ യൂസസ് ദ റെവന്യൂസ് ആന്റ് പ്രോഫിറ്റ്സ് ഓഫ് ദ സെഡ് കമ്പനി, ആന്റ് ഫോർ മേക്കിങ് പ്രൊവിഷൻ ഫോർ ദി ഗുഡ് ഓർഡർ ആൻഡ് ഗവണ്മെന്റ് ഓഫ് ദി ടൌൺസ് ഓഫ് കൽക്കട്ട, മദ്രാസ് ആൻഡ് ബോംബെ. |
---|---|
അദ്ധ്യായം | 33 ജിയോ.3 സി.52 |
സ്ഥിതി: റദ്ദാക്കി |
പശ്ചാത്തലം
തിരുത്തുകഇന്ത്യ കേന്ദ്രീകരിച്ചുളള വാണിജ്യത്തിന്റെ കുത്തകാവകാശം ഇനിയൊരു ഇരുപതു വർഷത്തേക്കു കൂടി പുതുക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് പാർലമെന്റുമായി കൂടിയാലോചനകൾ നടത്തി. [1]. താഴേ പറയുന്ന വിഷയങ്ങൾ പ്രത്യേക ചർച്ചക്ക് വിധേയമായി
- കമ്പനിയുടെ കീഴിലുളള ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം- സംവിധാനം, നയങ്ങൾ
- ഈ പ്രദേശങ്ങളിൽ കമ്പനിക്കും ബ്രിട്ടീഷ് പൗരന്മാർക്കുമുളള അവകാശങ്ങൾ
- റവന്യു വരവ് ബ്രിട്ടനിലേക്കെത്തിക്കാനുളള കൂടുതൽ പ്രായോഗികവും സുഗമവുമായ രീതികൾ
- വാണിജ്യനയങ്ങൾ - ഉപാധികൾ, ഉദാരവത്കരണം
വ്യവസ്ഥകൾ
തിരുത്തുകഈ നിയമം നിലവിലുള്ള വ്യവസ്ഥിതിയിൽ കാര്യമായ വ്യതിയാനം വരുത്തിയില്ല[2]. . എങ്കിലും താഴെ പറയുന്നവ ആക്റ്റിന്റെ പരിധിയിൽ വന്നു.
- കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ് വ്യവസ്ഥ ചെയ്തു.
- ബോർഡ് ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.
- പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.
- ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു[3].
അവലംബം
തിരുത്തുക- ↑ Report on the Negotiations between the honorable East India Company and the Public on the renewal of the company's exclusive previleges for trade for 20 years from 1794-March
- ↑ ഡോ.എം.വി. പൈലി, ed. (ഫെബ്രുവരി) [1988]. "3". ഇന്ത്യയുടെ ഭരണഘടനാ ചരിത്രം (രണ്ടാം ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 23.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameters:|accessyear=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help)CS1 maint: year (link) - ↑ എ. ശ്രീധരമേനോൻ (ed.). "23". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ് പബ്ലിഷേഴ്സ്. p. 263.
{{cite book}}
: Cite has empty unknown parameters:|origmonth=
,|month=
, and|chapterurl=
(help)