തൃശ്ശൂർ നഗരത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു വിശ്വസിയ്ക്കപ്പെടുന്ന മൂന്നു മഠങ്ങളുണ്ട്. തെക്കേമഠം, നടുവിൽമഠം, വടക്കേമഠം എന്നു വിളിയ്ക്കപ്പെടുന്ന ഇവയിൽ വടക്കേമഠം ബ്രഹ്മസ്വം മഠം എന്നും അറിയപ്പെടുന്നു. കേരളത്തിലെ (മലബാറിലെ) ഋഗ്വേദികളിലെ തൃശ്ശൂർ യോഗത്തിന്റെ ആസ്ഥാനവുമാണ് ഈ മഠം. ഈ യോഗക്കാർ വേദത്തിൽ ഉപരിപഠനം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. ഇന്നും ഒരു വേദപാഠശാല ഈ മഠത്തിൽ നടന്നു വരുന്നു.

"https://ml.wikipedia.org/w/index.php?title=ബ്രഹ്മസ്വം_മഠം&oldid=3342392" എന്ന താളിൽനിന്ന് ശേഖരിച്ചത്