ബേസിൽ ജോസഫ്
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ബേസിൽ ജോസഫ് (ജനനം: 28 ഏപ്രിൽ 1990).
ബേസിൽ ജോസഫ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
കലാലയം | കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര അഭിനേതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 2012 - |
ജീവിതരേഖ
തിരുത്തുക1990 ഏപ്രിൽ 28ന് സുൽത്താൻ ബത്തേരിയിൽ ജനിച്ചു. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി.
2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[1] അതേ വർഷം തന്നെ ശ്.... എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു.[2] 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[3][4] തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.[5] 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.[6] 2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.
ചലച്ചിത്രങ്ങൾ
തിരുത്തുകഹ്രസ്വചിത്രങ്ങൾ
തിരുത്തുകനം. | വർഷം | ചിത്രം | വേഷം | ഭാഷ | സംവിധായകൻ | Notes |
---|---|---|---|---|---|---|
1 | 2012 | CET Life | അഭിനേതാവ് | മലയാളം | അക്കു | |
2 | 2012 | ശ്... | സംവിധായകൻ | മലയാളം | ബേസിൽ ജോസഫ് | |
3 | 2012 | Priyamvadha Katharayano | അഭിനേതാവ്, സംവിധായകൻ | മലയാളം | ബേസിൽ ജോസഫ് | |
4 | 2013 | പകലുകളുടെ റാണി | അഭിനേതാവ് | മലയാളം | റിത്വിക് ബൈജു | |
5 | 2013 | ഒരു തുണ്ടു പടം | സംവിധായകൻ | മലയാളം | ബേസിൽ ജോസഫ് | നായകൻ: അജു വർഗീസ് |
6 | 2014 | ഹാപ്പി ഓണം" | സംവിധായകൻ | മലയാളം | ബേസിൽ ജോസഫ് |
സഹസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | ഭാഷ | സംവിധാനം |
---|---|---|---|
2013 | തിര (ചലച്ചിത്രം) | മലയാളം | വിനീത് ശ്രീനിവാസൻ |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | വേഷം | ഭാഷ | സംവിധാനം | |
---|---|---|---|---|---|
2013 | അപ്പ്&ഡൗൺ; മുകളിൽ ഒരാളുണ്ട് | ലിഫ്റ്റ് ടെക്നീഷ്യൻ | മലയാളം | ടി.കെ. രാജീവ് കുമാർ | |
2014 | ഹോംലി മീൽസ് | എഡിറ്റർ ബേസിൽ | മലയാളം | അനൂപ് കണ്ണൻ | |
2015 | കുഞ്ഞിരാമായണം | രാഷ്ട്രീയ പ്രവർത്തകൻ | മലയാളം | ബേസിൽ ജോസഫ് | |
2017 | മായാനദി | സംവിധായകൻ ജിനു | മലയാളം | ആഷിഖ് അബു | |
2018 | റോസാപ്പൂ | മലയാളം | റിലീസ് ചെയ്തിട്ടില്ല | ||
2018 | മന്ദാകിനി | മലയാളം | റിലീസ് ചെയ്തിട്ടില്ല |
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുകനം. | വർഷം | ചലച്ചിത്രം | ഭാഷ | അഭിനേതാക്കൾ |
---|---|---|---|---|
1 | 2015 | കുഞ്ഞിരാമായണം | മലയാളം | വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് |
2 | 2017 | ഗോദ | മലയാളം | ടൊവിനോ തോമസ്, രഞ്ജി പണിക്കർ |
3 | 2021 | മിന്നൽ മുരളി | പാൻ ഇന്ത്യ | ടോവിനൊ തോമസ് , ഗുരു സോമസുന്ദരം |
അവലംബം
തിരുത്തുക- ↑ "CET Life on Youtube". Youtube.
- ↑ "It's a techie life: Password to reel adventures". The Hindu.
- ↑ "Pakalukalude Rani on Youtube". Youtube.
- ↑ "Oru Thundu Padam on Youtube". Youtube.
- ↑ "Homely Meals - Malayalam Movie Review (2014)". New Kerala.
- ↑ "EPIC Experimeng". The Hindu.
അധിക വായനയ്ക്ക്
തിരുത്തുക- "A satire on morality". The New Indian Express. Retrieved 20 June 2015.
- Nita Sathyendran. "It's a techie life: Password to reel adventures". The Hindu. Retrieved 20 June 2015.
- Nita Sathyendran. "In the big league". The Hindu. Retrieved 20 June 2015.
- Nita Sathyendran. "Reel conversations". The Hindu. Retrieved 20 June 2015.
- "Vineeth, Dhyan And Aju In 'Kunjiramayanam'". www.filmibeat.com. Retrieved 20 June 2015.
- "Godha review: A joyous entertainer". Sify Movies. Retrieved May 20, 2017.
- "Lal Jose is all praise for Godha!". indiatimes.com. Retrieved May 22, 2017.
- "Godha Movie Review: Give a break to Sultan and Dangal, it's time to hail this beautiful Malayalam sports drama". inUth.com. Retrieved May 27, 2017.
- "Vineeth Sreenivasan is proud of team Godha". indiatimes.com. Retrieved May 29, 2017.